Connect with us

Latest news

ആവേശം മോഡല്‍ ജന്മദിനാഘോഷം ; തന്റെ അനുയായികളെ വിട്ടയച്ചില്ലെങ്കിൽ സ്റ്റേഷനിൽ ബോംബ് വയ്ക്കും, ഭീഷണിയുമായി സാജൻ

Published

on

തൃശ്ശൂർ ; ആവേശം മോഡല്‍ ജന്മദിനാഘോഷം മുടക്കിയതിന് പൊലീസിനെതിരെ ഭീഷണി സന്ദേശവുമായി ഗുണ്ട സാജന്‍. തന്റെ അനുയായികളായ കുട്ടികളെ വിട്ടയച്ചില്ലെങ്കിൽ ഈസ്റ്റ് സ്റ്റേഷനിൽ ബോംബ് വയ്ക്കുമെന്നാണ് തീക്കാറ്റ് സാജൻ എന്ന് വിളിപ്പേരുള്ള ഗുണ്ടയുടെ ഭീഷണി. ഫോൺ സന്ദേശമായാണ് ഭീഷണി എത്തിയത്. ഇതിന് പിന്നാലെ സാജനായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. സാജന്‍റെ പുത്തൂരിലെ വീട്ടിലും ഉറ്റ അനുയായികളുടെ വീട്ടിലും തൃശൂര്‍ എസിപിയുടെ നേതൃത്വത്തില്‍ പൊലീസ് റെയ്ഡ് നടത്തി.

24 വയസ്സിനുള്ളില്‍ കൊലപാതകശ്രമം ഉള്‍പ്പെടെ പത്തിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പുത്തൂര്‍ സ്വദേശിയായ സാജന്‍. അനുയായികള്‍ക്കൊപ്പം തെക്കേഗോപുര നടയില്‍ തൻ്റെ ജന്മദിനം ആഘോഷിക്കാന്‍ പുറപ്പെട്ടതോടെയാണ് പണിപാളിയത്. കാര്യം മണത്തറിഞ്ഞ പൊലീസ് ആഘോഷത്തിനെത്തിയ 32 പേരെ കസ്റ്റഡിയിലെടുത്തു. കൂട്ടാളികള്‍ അകത്തായതോടെ മാസ് എന്‍ട്രിക്ക് തയാറെടുത്തിരുന്ന സാജന്‍ മുങ്ങുകയായിരുന്നു. രാത്രി ഒളിത്താവളത്തില്‍ വടിവാള്‍ ഉപയോഗിച്ചായിരുന്നു സാജന്‍റെ കേക്ക് മുറി.

ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയവരില്‍ പ്രായപൂര്‍ത്തിയാവാത്ത 16 കുട്ടികളുമുണ്ടായിരുന്നു. അവരെ താക്കീത് ചെയ്ത ശേഷം പൊലീസ് ബന്ധുക്കള്‍ ഒപ്പം വിട്ടു. ‘പിള്ളാരെ തൊടാറായോ’ എന്ന് ഈസ്റ്റ് എസ്ഐയുടെ മൊബൈൽ, വെസ്റ്റ് പൊലീസ് സ്റ്റേഷന്‍, കമ്മീഷണര്‍ ഓഫീസ് എന്നിവിടങ്ങളിലേക്ക് സാജന്‍ വിളിച്ച് ഭീഷണി മുഴക്കുകയും ചെയ്തു. ഈസ്റ്റ് സ്റ്റേഷനില്‍ ബോംബുവയ്ക്കുമെന്നും ഭീഷണി മുഴക്കി.

ഇതോടെ സാജന്‍റെ പുത്തൂരെ വീട്ടിലും അഞ്ച് കൂട്ടാളികളുടെ വീടുകളിലുമടക്കം തൃശൂര്‍ എസിപി സുദര്‍ശന്‍റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി. സാജനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്.

പുത്തൂരിലെ ഓട്ടോറിക്ഷാ ഡ്രൈവറുടെ മൂത്തമകനായ സാജന്‍ പ്ലസ് ടു വരെയാണ് പഠിച്ചിട്ടുള്ളത്. കൊലപാതക ശ്രമക്കേസില്‍ രണ്ട് കൊല്ലം അകത്ത് കിടന്ന് പുറത്തുവന്നശേഷം വീട്ടുകാരുമായി വലിയ ബന്ധമൊന്നുമില്ല സാജന്.

ഇന്‍സ്റ്റഗ്രാം, എസ്ജെ കമ്പനിയെന്ന വാട്സാപ്പ് കൂട്ടായ്മ തുടങ്ങിയവയിലൂടെയാണ് അനുയായികളുമായി സാജന്‍ ബന്ധപ്പെടുന്നത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ സംഘത്തില്‍ ചേര്‍ക്കുന്നത് മയക്കുമരുന്നിനടിമയാക്കിയിട്ടാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

പൂജ ഖേദ്കറിൻ്റെ ഐഎഎസ് റദ്ദാക്കും: കടുത്ത നടപടിയുമായി യുപിഎസി

Published

on

By

പൂനെ: സിവിൽ സർവീസ് പരീക്ഷ അപേക്ഷയിൽ തട്ടിപ്പ് നടത്തിയതിന് പൂജ ഗേറ്റ്കന്റെ ഐഎഎസ് റദ്ദാക്കാൻ ഒരുങ്ങി യുപിഎസി.

കാഴ്ച പരിമിതി തെളിയിക്കാൻ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനും, പരീക്ഷ അപേക്ഷയിൽ മാതാപിതാക്കളുടെ പേര് മാറ്റി രേഖപ്പെടുത്തിയതും കണ്ടെത്തിയതിന് പിന്നാലെയാണ് യുപിഎസിയുടെ നടപടി.

നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് പൂജ വേദ്ഖറിന് യുപിഎസ്സി വെള്ളിയാഴ്ച നോട്ടീസ് അയച്ചു.

ഡൽഹി പോലീസ് ഇത് സംബന്ധിചെടുത്ത കേസിൽ വ്യാജരേഖ ചമക്കൽ, ഐടി നിയമങ്ങളുടെ ലംഘനം, എന്നിവ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചട്ടലംഘനത്തിനുള്ള കാരണം കാണിക്കാൻ നോട്ടീസ് ആണ് നിലവിൽ പൂജയ്ക്ക് കൈമാറിയിരിക്കുന്നത്.

പൂജയുടെ മറുപടി ലഭിച്ചശേഷം ആയിരിക്കും തുടർനടപടികൾ സ്വീകരിക്കുക. യുപിഎസ്സി ഭാവിയിൽ നടത്തുന്ന പരീക്ഷകളിൽ നിന്നും പൂജയെ വിലക്കുമെന്നും അധികൃതർ വ്യക്തമാക്കി.

യുപിഎസി നടത്തിയ പരീക്ഷയിൽ ദേശീയതലത്തിൽ 841ാം റാങ്ക് നേടിയാണ് പൂജ ഐഎഎസ് ട്രെയിനിങ്ങിന് യോഗ്യത കരസ്ഥമാക്കിയത്. കഴിഞ്ഞദിവസം പൂജയെ വാഷിമ്മിൽ നിന്ന് മുസൂറിലെ ഐഎഎസ് ട്രെയിനിങ് അക്കാദമിയിലേക്ക് അധികൃതർ ഹാജരാകൻ നിർദ്ദേശിച്ചിരുന്നു.

സ്വകാര്യ കാറിൽ അനധികൃതമായി ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതിനും, അധികാര ദുർവിനിയോഗം നടത്തിയെന്ന കണ്ടെത്തലിലുമാണ് കേന്ദ്ര പഴ്സനൽ മന്ത്രാലയം പൂജയ്ക്കെതിരെ നടപടി സ്വീകരിച്ചത്.

പൂനെയിൽ കർഷകനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പൂജയുടെ അമ്മ മനോരമ ഖേദ്ഗറിനെ പോലീസ് കഴിഞ്ഞദിവസം പിടികൂടിയിരുന്നു.

പൂജയുടെ അച്ഛനായ ദിലീപ് ഖേദ്കർ അനധികൃത സ്വത്ത്  സമ്പാദന കേസിൽ വിജിലൻസിന്റെ അന്വേഷണം നേരിടുന്ന വ്യക്തിയാണ്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

അറേബ്യൻ രാജ്യങ്ങളിൽ ചൂട് വർദ്ധിക്കുന്നു: മുട്ട വ്യാപാരികൾ പ്രതിസന്ധിയിൽ

Published

on

By

തമിഴ്നാട്: അറേബ്യൻ രാജ്യങ്ങളിൽ ചൂട് വർദ്ധിച്ചതോടെ തിരിച്ചടിയിലായി തമിഴ്നാട്ടിലെ മുട്ട വ്യാപാരികൾ. നാമക്കൽ ജില്ലയിലെ 1,000 മുട്ട ഉത്പാദന കേന്ദ്രങ്ങളിൽ നിന്ന് ദിവസവും 4 കോടി മുട്ടകൾ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്.

എന്നാണ് കണക്കുകൾ. ഇതിൽ തന്നെ 70 ലക്ഷങ്ങൾ വിദേശരാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. സൗദി അറേബ്യ, ഇറാൻ, ഇറാക്ക്, ഒമാൻ, ബഹ്റൈൻ, മസ്കറ്റ്, ആഫ്രിക്ക, തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു പ്രധാന കയറ്റുമതി.

എന്നാൽ അറേബ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ ചൂട് വർദ്ധിക്കുകയും, പിന്നാലെ വേനൽക്കാലം ആരംഭിച്ചതോടെ വിദേശികളായ പലരും സ്വദേശങ്ങളിലേക്ക് മടങ്ങിയതും, ചില അറേബ്യൻ രാജ്യങ്ങളിൽ ഇറച്ചകോഴിയും കോഴിമുട്ടയും സ്വന്തമായി ഉത്പാദിപ്പിച്ച് തുടങ്ങിയതും മുട്ട വ്യവസായത്തെ പ്രതിസന്ധിയിലാക്കുകയായിരുന്നു.

ഇടക്കാലത്ത് നാമക്കൽ ജില്ലയിലെ മുട്ടയുടെ വിലയും കൂടിയിരിക്കുകയാണ്. ചില്ലറ വില്പന കടകളിൽ ഒരു മുട്ടയ്ക്ക് 6 രൂപയാണ് ഇപ്പോഴുള്ള വില


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ഉപയോഗിച്ചത് 8,601 വജ്രങ്ങൾ, 130 കോടി രൂപ വിലയുള്ള “ലവ് ഓഫ് ഗോഡ്”

Published

on

By

ജർമ്മനി: ഇംഗ്ലീഷ് ആർട്ടിസ്റ്റും ആർട്ട് കളക്ടറുമായ ഡാമിയൻ ഹിർസ്റ്റ് 2007 ൽ നിർമ്മിച്ച ശില്പം. “ഫോർ ദ ലവ് ഓഫ് ഗോഡ്”.

പതിനെട്ടാം നൂറ്റാണ്ടിലെ മനുഷ്യൻറെ തലയോട്ടിയാണ് ഈ ശിൽപ്പത്തിനായി ഉപയോഗിച്ചിരിക്കുന്നത് എന്ന് പറയപ്പെടുന്നു.നിലവിൽ ഈ ശിൽപ്പത്തിനായി ലണ്ടനിലെ ഒരു കടയിൽ നിന്ന് ഡാമിയൻ ഹിർസ്റ്റ് വാങ്ങിയ മനുഷ്യന്റെ തലയോട്ടിയാണ് ഉപയോഗിച്ചിരിക്കുന്നത്.

12 മില്യൻ പൗണ്ട്, ഏകദേശം 130 കോടി രൂപ ചിലവിട്ടാണ് ഈ മനുഷ്യ തലയോട്ടിയിൽ ജീവിതത്തെയും മരണത്തെയും ഓർമ്മിപ്പിക്കുന്ന ‘ഫോർ ദ ലവ് ഓഫ് ഗോഡ് ‘ എന്ന സുന്ദരമായ ശിൽപം രൂപകൽപ്പന ചെയ്തത്.

തലയോട്ടിയിൽ 8,600 വജ്രങ്ങൾക്കൊപ്പം “സ്കൾ സ്റ്റാർ” എന്ന പിയർ ആകൃതിയിലുള്ള ഡയമണ്ട് കൂടി ശില്പി ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രധാന ശ്രദ്ധ കേന്ദ്രമായ തലയോട്ടിയുടെ നെറ്റിയിലാണ് ഈ ഡയമണ്ട് ഉറപ്പിച്ചിരിക്കുന്നത്.

കുട്ടിയായിരുന്നപ്പോൾ ഡാമിയൻ ഒപ്പിക്കുന്ന കുരുത്തക്കേടുകൾ കാണുന്ന അമ്മ ‘ഫോർ ദ ലവ് ഓഫ് ഗോഡ് , വാട്ട് ആർ യു ഗോയിങ് ടു നെക്സ്റ്റ് ? എന്ന് പറയുമായിരുന്നു .

ഈ പ്രയോഗത്തിൽ നിന്നാണ് ശില്പത്തിന്റെ പേര് ഉൾതിരിഞ്ഞത് എന്നാണ് ഡാമിയൻ പറയുന്നത്.

ലണ്ടനിൽ നിന്ന് വാങ്ങിയ ഈ തലയോട്ടിയുടെ പല്ലുകൾ യഥാർത്ഥമാണ്. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന 35 വയസ്സുകാരനായ ഒരു യൂറോപ്പിയന്റേതാണ് ഈ തലയോട്ടി എന്നാണ് കരുതപ്പെടുന്നത്. 2007-ൽ ലണ്ടനിലെ വൈറ്റ് ട്യൂബ് ഗാലറിയിൽ ബിയോണ്ട് ബിലീഫ് എന്ന എക്സിബിഷനിൽ ആണ് ‘ ഫോർ ദ ലവ് ഓഫ് ഗോഡ് ‘ആദ്യമായി പ്രദർശനത്തിന് എത്തുന്നത്.

50 മില്യൻ പൗണ്ടിനാണ് അന്ന് ഈ കലാസൃഷ്ടി വിറ്റ് പോയത് എന്നാണ് ഡാമിയൻ പറയുന്നത്. ജീവിതകാലത്ത് ഒരു കലാകാരൻ എന്ന നിലയിൽ ഒരു സൃഷ്ടിക്ക് നൽകുന്ന ഏറ്റവും ഉയർന്ന വിലയാണ് ഇത്.

എന്നാൽ ഇതിന് പിന്നാലെ വ്യാപകമായ പ്രചാരം ലഭിച്ച തലയോട്ടി വെറുമൊരു മാധ്യമ സൃഷ്ടിയാണെന്നും ചിലർ വാദിച്ചു .

ഇതിനിടയിൽ 2018 നവംബർ,ഡിസംബർ മാസങ്ങളിൽ നെതർലാൻഡിലെ ആംസ്റ്റർഡാമിലെ ചരിത്രപ്രസിദ്ധമായ റിക്സ് മ്യൂസിയത്തിൽ ഈ സൃഷ്ടി ഇടംപിടിച്ചു.

ഫ്ളോറൻസ്, ഇറ്റലി, ലണ്ടൻ, ഖത്തർ എന്നിവിടങ്ങളിലും, അവസാനമായി 2024 ജർമ്മനിയിലെ മ്യൂണിക്കിലിലെ മ്യൂസിയത്തിൽ ഡാമിയൻ്റെ തിരഞ്ഞെടുക്കപ്പെട്ട പെയിന്റിങ്ങുകൾക്കൊപ്പവുമാണ് തലയോട്ടി പ്രദർശിപ്പിച്ചത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

അർജുനിനായുള്ള തിരച്ചിൽ ഊർജിതം ; മെറ്റൽ ഡിറ്റക്റ്റർ ഉപയോഗിച്ച് പരിശോധന

Published

on

By

ബാംഗ്ലൂർ ; കർണാടക ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞു വീണ് കാണാതായ ഡ്രൈവർ അർജുനെ കണ്ടെത്തുന്നതിനായി ഊർജിത ശ്രമം ആരംഭിച്ചു.

ജിപിഎസ് സംവിധാനം വഴി പരിശോധിച്ചപ്പോള്‍ മണ്ണിനടിയില്‍ നിന്ന് ലോറിയുടെ ലൊക്കേഷൻ കാണിച്ചതിനെ തുടർന്ന് മെറ്റല്‍ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധന ആരംഭിച്ചു.

മണ്ണിടിഞ്ഞതിന്‍റെ നടുഭാഗത്തായി ലോറി പെട്ടിരിക്കാം എന്ന സംശയത്തെ തുടർന്നാണ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധന. ഒരു തവണ അർജുന്‍റെ ഫോണ്‍ റിംഗ് ചെയ്തെങ്കിലും നിലവില്‍ സ്വിച്ച്‌ ഓഫ് ആണ്. കേരള അതിർത്തിയില്‍ നിന്ന് 250 കിലോ മീറ്റർ അകലെ മംഗളൂരു-ഗോവ ദേശീയപാതയിലാണ് അപകടം നടന്നത്.

മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന് സമീപമുള്ള ഗംഗാവാലി പുഴയില്‍ ലോറി പതിച്ചിട്ടുണ്ടാകുമെന്ന സംശയത്തെ തുടർന്ന് നേവിയുടെ ഡൈവര്‍മാര്‍ പുഴയിലിറങ്ങി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. മണ്ണിനടിയില്‍ അർജുനടക്കം 15 പേരാണ് കുടുങ്ങികിടക്കുന്നതെന്ന് സൂചന.

അർജുനെ കണ്ടെത്താൻ കാസർഗോട്ടു നിന്നുള്ള മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പുറപ്പെട്ടു. ഉത്തര കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറുമായി കാസർഗോഡ് ജില്ലാ കളക്ടർ‌ കെ.ഇൻപശേഖർ ആശയവിനിമയം നടത്തി.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കൊതുകുവ്യാപനം പരിശോധിക്കാനെത്തി: “പറന്നെത്തി” പാമ്പ്, ഞെട്ടി നാട്ടുകാർ

Published

on

By

ആലുവ: കെഎസ്ആർടിസിയുടെ തായിക്കാട്ടുകര റീജനൽ വർക്‌ഷോപ്പിൽ കൊതുക് പരിദേശത്ത് ഡെങ്കിപ്പനി വ്യാപനം രൂക്ഷമായതിന് പിന്നാലെ പരിശോധനയ്ക്കെത്തിയപ്പോഴാണ് പരിസരത്തുണ്ടായിരുന്ന പാമ്പ് പത്തി വിടർത്തി “പറന്നെത്തിയത്”.

കെഎസ്ആർടിസി വളപ്പിൽ നുറുക്കനാക്കിന് ടയറുകളാണ് കൂട്ടിയിരിക്കുന്നത്. ഇവിടെ നിന്നുമാണ് കൊതുക്ക് വ്യാപനം എന്നാണ് പരിശോധനയിൽ വ്യക്തമായിട്ടുള്ളത്.ഇങ്ങനെ കൂട്ടിയിട്ടിരിക്കുന്ന ടയറുകളിൽ നിന്നും ഉയരുന്ന കൊതുകുകൾ വലിയ രീതിയിൽ ഡെങ്കിപ്പനിക്ക് കരണവുമാകുന്നു എന്ന പരാതി ലഭിച്ചതിന്റെ പശ്ചാത്തലത്തിലായാണ് ചൂർണിക്കര പഞ്ചായത്ത് സെക്രട്ടറി ഹെൽത്ത് ഇൻസ്പെക്ടറെ പരിശോധനയ്ക്ക് അയച്ചത്.

കൊതുകുകൾ മാത്രമല്ല, പത്തി വിടർത്തുന്ന വിഷപ്പാമ്പുകളും ഉണ്ടെന്ന് പരിശോധനയിൽ ബോധ്യപ്പെട്ട സാഹചര്യത്തിൽ പഞ്ചായത്ത് എന്ത് നടപടി സ്വികരിക്കുമെന്ന് കാത്തിരിക്കുകയാണ് നാട്ടുകാർ. കഴിഞ്ഞ മഴക്കാലത്തും കൊതുക് വ്യപനം രൂക്ഷമാകുന്നു എന്ന തരത്തിൽ ഇവിടെനിന്നും പരാതി ഉയർന്നിരുന്നു .


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: