Connect with us

News

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ താൽക്കാലിക ബാച്ചുകൾ അനുവദിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

Published

on

മലപ്പുറം ; പ്ലസ് വണ്‍ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികള്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്നും മലപ്പുറത്തെ നിലവിലെ സാഹചര്യം പരിഗണിച്ച്‌ പുതിയ താല്‍ക്കാലിക ബാച്ച്‌ അനുവദിക്കാനുള്ള ആവശ്യം തത്വത്തില്‍ അംഗീകരിച്ചതായും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

സെക്രട്ടേറിയേറ്റ് അനക്സില്‍ നടന്ന ചർച്ചയില്‍ 15 വിദ്യാർഥി സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. മലപ്പുറം ജില്ലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇക്കാര്യം പരിശോധിച്ച്‌ റിപ്പോർട്ട് നല്‍കാൻ രണ്ട് അംഗ സമിതിയെ നിശ്ചയിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി അക്കാദമിക്സ് ജോയിന്റ് ഡയറക്ടർ, മലപ്പുറം ആർ.ഡി.ഡി. എന്നിവരാണ് സമിതി അംഗങ്ങള്‍. ജൂലൈ 5 നകം സമിതി റിപ്പോർട്ട് സർക്കാരിന് നല്‍കണം.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ നിയമാനുസൃത പ്രവേശന നടപടികള്‍ സ്വീകരിക്കും. മലപ്പുറത്ത് സർക്കാർ മേഖലയില്‍ ഹയർ സെക്കൻഡറി വിഭാഗത്തില്‍ 85 സ്‌കൂളുകളും എയ്ഡഡ് മേഖലയില്‍ 88 സ്‌കൂളുകളുമാണുള്ളത്. ഇപ്പോള്‍ ജില്ലയില്‍ ഹയർ സെക്കൻഡറി രണ്ടാം വർഷത്തില്‍ 66,024 കുട്ടികള്‍ പഠിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

നെല്ലിക്കുഴിയിൽ മാലിന്യകൂമ്പാരം ,അധികൃതർ അവഗണിയ്ക്കുന്നെന്ന് ആക്ഷേപം;ഉടൻ നടപടിയെന്ന് പഞ്ചായത്ത് പ്രസിഡന്റ്

Published

on

By

കോതമംഗലം :നെല്ലിക്കുഴി പഞ്ചായത്തിലെ ക്ലീൻ നെല്ലിക്കുഴി പദ്ധതി അമ്പെ പരാജയമെന്ന് ആരോപ
ണം.പകർച്ചവ്യാധികൾ വ്യാപകമായിട്ടും മാലിന്യം നീക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും നീക്കം ഉണ്ടായിട്ടില്ല എന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് പലയിടത്തും കുമിഞ്ഞ് കൂടി കിടക്കുന്നത.് ചിത്രങ്ങളും വീഡിയോകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്.

ആലുവ – മൂന്നാർ റോഡിന് സമീപം ഇരുമലപ്പടി പടിഞ്ഞാറേക്കവലയിലും മാലിന്യകൂമ്പാരം രൂപപ്പെട്ടിട്ടുണ്ട്.

ക്ലീൻ നെല്ലിക്കുഴി പദ്ധതിയുടെ ബോർഡുകൾക്കുകീഴെയും മാലിന്യം കുന്നുകൂടികിടക്കുന്നുണ്ട്. നെല്ലിക്കുഴി 314 റോഡിന് സമീപമുള്ള ബോർഡിന് താഴെയാണ് മാലിന്യം കാണപ്പെട്ടത്.

നെല്ലിക്കുഴിയിൽ മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്ന് പിടിക്കുമ്പോഴാണ് പൊതുസ്ഥലങ്ങൾ ഇത്തരത്തിൽ മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രമായി മാറിയിട്ടുള്ളതെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

ക്ലീൻ നെല്ലിക്കുഴി പദ്ധതിയുടെ പേരിൽ ലക്ഷങ്ങൾ ചിലവഴിച്ച് നെയിം ബോർഡുകൾ സ്ഥാപിച്ചതല്ലാതെ യാതൊരുഇടപെടലും പഞ്ചായത്ത് അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല എന്നുള്ള അരോപണവും ശക്തമാണ്.

കഴിഞ്ഞ രണ്ട് വർഷം മുൻപ്
ആശുപത്രിയിൽ നിന്നുള്ളത് ഉൾപ്പെടെ ലോഡ് കണക്കിന് മാലിന്യം സ്വകാര്യ വ്യക്തിയുടെ പാറമടയിൽ കണ്ടെത്തിയിട്ട് നാളിതുവരെ ആയിട്ടും അത് നീക്കം ചെയ്യാനോ സംസ്‌കരിക്കാനോ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല

ഈ മാലിന്യം നിക്ഷേപം നടത്തിയ വാർഡിലും പരിസര വാർഡുകളിലുമാണ് ഏറ്റവും അധികം മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് എന്നാണ് നാട്ടുകാർ പങ്കുവയ്ക്കുന്ന വിവരം. 13-ാം വാർഡിൽ ഒരാൾ മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടിരുന്നു.

സ്ഥിതി ഇത്രകമണ്ട് ഗുരുതരമായിട്ടും പഞ്ചായത്ത് അധികാരികളുടെ ഭാഗത്തുനിന്നോ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നോ ഇക്കാര്യത്തിൽ ഇനിയും യാതൊരുനടപടിയും ഉണ്ടായിട്ടില്ല എന്നതാണ് ഏറെ ഖേദകരം.

പഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം ഇങ്ങിനെ

രണ്ടിടത്ത് മാലിന്യം നിക്ഷേപിച്ചതായി അറിവ് ലഭിച്ചിട്ടുണ്ട്. വാർഡ് മെമ്പറോട് ഇത് നീക്കം ചെയ്യാൻ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇനിയും ഈ മാലിന്യം നീക്കം ചെയ്തിട്ടില്ലന്നാണ് മനസിലാക്കുന്നത്.ഈ സാഹചര്യത്തില്‍ നാളെത്തന്നെ ഇത് നീക്കം ചെയ്യും. മാലിന്യം നിക്ഷേപിച്ചവരില്‍ നിന്നും പിഴ ഈടാക്കുന്നതിനും നടപടി സ്വീകരിയ്ക്കും. പഞ്ചായത്ത് പ്രസിഡന്റ് പിഎം മജീദ് വിശദമാക്കി.

 

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്; ഫസ്റ്റ്‌ലുക്ക് അപ്‌ഡേഡേറ്റുമായി അണിയറ പ്രവർത്തകർ

Published

on

By

ഏബിള്‍ സി അലക്‌സ്

കൊച്ചി ;മോഹന്‍ലാലിന്റെ അണ്ടര്‍റേറ്റഡ് ക്ലാസിക് റൊമാന്‍സ് ഹൊറര്‍ ചിത്രമായ ‘ദേവദൂതന്‍’ ഗംഭീരമായി വീണ്ടും റിലീസിന് തയ്യാറെടുക്കുന്നു.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് അപ്‌ഡേറ്റ് പുറത്തിറക്കിയിരിക്കുകയാണ്. ഇത് ആരാധകരുടെയും സിനിമാപ്രേമികളുടെയും ഇടയില്‍ ആവേശം ഉണര്‍ത്തുകയാണ്.

സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം മികച്ച 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുകയാണ് ഇപ്പോള്‍. അതൊരു പുതിയ സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യും എന്നാണ് സംവിധായകന്‍ സിബി മലയില്‍ പറയുന്നത്.

റി മാസ്റ്റേര്‍ഡ്‌റി എഡിറ്റഡ് പതിപ്പാകും തിയറ്ററുകളില്‍ ഉടന്‍ എത്തുക. രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്.

ഹൊററും മിസ്റ്ററിയും പ്രണയവും സം?ഗീതവുമെല്ലാം ഇഴചേര്‍ത്ത ത്രില്ലറായിരുന്നു ദേവദൂതന്‍. സംഗീതസംവിധായകനും ഗായകനുമായ വിശാല്‍ കൃഷ്ണമൂര്‍ത്തിയായി മോഹന്‍ലാലും,
വിശാല്‍ തന്റെ പ്രാരംഭ പോരാട്ടങ്ങളെക്കുറിച്ചും പാട്ടുകള്‍ രചിക്കാന്‍ അവനെ പ്രേരിപ്പിക്കുന്ന ഒരു അജ്ഞാത ആത്മാവിനെക്കുറിച്ചും ഓര്‍മ്മിപ്പിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ.

കൗതുകമുണര്‍ത്തുന്ന പ്ലോട്ടും മോഹന്‍ലാലിന്റെ ശ്രദ്ധേയമായ പ്രകടനവും, വിദ്യാസാഗര്‍ എന്ന മാന്ത്രിക സംഗീതജ്ഞന്റെ മാസ്മരിക സംഗീതവും ചിത്രം വീണ്ടും കാണാന്‍ പ്രേക്ഷകര്‍ക്കിടയില്‍ ആക്കം കൂട്ടുന്നു.ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം, മികച്ച സംഗീത സംവിധാനം എന്നിവ ഉള്‍പ്പടെ മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ ആണ് ഈ ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്.

കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സന്തോഷ് .സി. തുണ്ടില്‍ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റര്‍ എല്‍.ഭൂമിനാഥന്‍ ആണ്. കൈതപ്രത്തിന്റെ വരികള്‍ക്ക് വിദ്യാസാഗറാണ് സംഗീതം. കെ. ജെ. യേശുദാസ്, ജയചന്ദ്രന്‍, എം. ജി. ശ്രീകുമാര്‍, കെ. എസ്. ചിത്ര, സുജാത, എസ്. ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എം. രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാര്‍, കലാസംവിധാനം: മുത്തുരാജ്, ഗിരീഷ്‌മേനോന്‍, കോസ്റ്റ്യൂംസ്: എ.സതീശന്‍ എസ്.ബി., മുരളി, മേക്കപ്പ്: സി.വി. സുദേവന്‍, സലീം, കൊറിയോഗ്രാഫി: കുമാര്‍ ശാന്തി, സഹസംവിധാനം: ജോയ് .കെ. മാത്യു, തോമസ് .കെ. സെബാസ്റ്റ്യന്‍, ഗിരീഷ് .കെ. മാരാര്‍, അറ്റ്‌മോസ് മിക്‌സ്: ഹരിനാരായണന്‍, ഡോള്‍ബി അറ്റ്‌മോസ് മിക്‌സ് സ്റ്റുഡിയോ: സപ്താ റെക്കോര്‍ഡ്‌സ്, വി എഫ് എക്‌സ്: മാഗസിന്‍ മീഡിയ, കളറിസ്റ്റ്: സെല്‍വിന്‍ വര്‍ഗീസ്, 4k റീ മാസ്റ്ററിങ്: ഹൈ സ്റ്റുഡിയോസ്, ഡിസ്ട്രിബ്യൂഷന്‍: കോക്കേഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സ്, ടൈറ്റില്‍സ് :
ഷാന്‍ ആഷിഫ് (ഹൈ സ്റ്റുഡിയോസ്), മാര്‍ക്കറ്റിംഗ്: ഹൈപ്പ്, പി.ആര്‍.ഒ: പി.ശിവപ്രസാദ്, സ്റ്റില്‍സ്: എം.കെ. മോഹനന്‍ (മോമി), പബ്ലിസിറ്റി ഡിസൈന്‍സ്: മാജിക് മോമെന്റ്‌സ് , റീഗെയ്ല്‍, ലൈനോജ് റെഡ്ഡിസൈന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

4 വര്‍ഷ ബിരുദ കോഴ്സുകള്‍ക്ക് ഇന്ന് തുടക്കം

Published

on

By

തിരുവനന്തപുരം ;  സംസ്ഥാനത്തെ സർവകലാശാലകളിലെ നാല് വർഷ ബിരുദ കോഴ്സുകള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം വനിതാ കോളേജില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി ആർ ബിന്ദു അധ്യക്ഷത വഹിച്ചു. ഇനി മുതല്‍ ഒന്നുകില്‍ സാധാരണ പോലെ മൂന്നാം വർഷം കോഴ്സ് അവസാനിപ്പിച്ച്‌ ബിരുദം നേടാം.

അല്ലെങ്കില്‍ നാലാം വർഷവും കോഴ്സ് തുടർന്ന് ഓണേഴ്സ് ബിരുദം നേടാം. ഗവേഷണത്തിന് താത്പര്യമുള്ളവർക്ക്, ഓണേഴ്സ് വിത്ത് റിസേർച്ച്‌ ബിരുദധാരികളാകാം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് മാറ്റം. ഇഷ്ടമുള്ള വിഷയങ്ങളുടെ കോമ്പിനേഷൻ തെരഞ്ഞെടുത്ത് സ്വയം കോഴ്സ് രൂപകല്പന ചെയ്യാനാകുന്ന തരത്തിലാണ് കരിക്കുലം.

ഒരു വിഷയത്തിലും ആഴത്തിലുള്ള അക്കാദമികപഠനം സാധ്യമാവില്ലെന്ന കടുത്ത ആശങ്ക വിദ്യാഭ്യാസ വിധക്തർ ഉന്നയിക്കുന്നുണ്ട്. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലെന്നും വിമർശനമുണ്ട്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ഇടുക്കിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 9 വയസ്സുകാരി മരിച്ചു

Published

on

By

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 9 വയസ്സുകാരി മരിച്ചു. അടിമാലി പൊളിഞ്ഞപാലം പള്ളിപ്പറമ്പിൽ സോജന്റെ മകൾ ജോവാനയാണ് മരിച്ചത്.

രാത്രി ഭക്ഷണം കഴിക്കവേ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കുട്ടിയെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പുലർച്ചെ മൂന്നോടെയായിരുന്നു മരണം.ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങിയതാകാം മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

കൂമ്പൻപാറ ഫാത്തിമാ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂ‌ൾ നാലാം ക്ലാസ് വിദ്യാർഥിനിയാണ് ജോവാന.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

വടക്കൻ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പ് : 2 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അതേസമയം ജൂലൈ 4 വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളതീരത്തും തമിഴ്നാട് തീരത്തും നാളെ രാത്രി 11:30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഈ പ്രദേശത്തെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കടൽക്ഷോഭം രൂക്ഷമാവാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ നിന്ന് ആവശ്യമെങ്കിൽ മാറിതാമസിക്കണമെന്നും അധികൃതർ അറിയിച്ചു.

അതേസമയം കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ലെങ്കിലും ലക്ഷദ്വീപ്, കർണാടക തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില പ്രത്യേക സാഹചര്യങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പിൽ വ്യക്തമാക്കി.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: