Connect with us

Latest news

കോതമംഗലം വിദ്യാഭ്യാസ ഉപജില്ല സ്‌കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു

Published

on

കോതമംഗലം:ബാല്യ കൗമാരങ്ങൾ മാറ്റുരയ്ക്കുന്ന കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ സ്‌കൂൾ കലോത്സവത്തിനു തുടക്കമായി. ആദ്യമത്സരത്തിൽ സെന്റ് ആഗസ്റ്റിൻസ് സ്‌കൂളിന് ഒന്നാം സ്ഥാനം.

എ ഇ ഓ,സുധീർ കെ. പി പതാക ഉയർത്തി. കോതമംഗലം എംഎൽഎ ആന്റണി ജോൺ അധ്യക്ഷത വഹിച്ച, സമ്മേളനം, എംപി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.

സ്‌കൂൾ മാനേജ്‌മെന്റിലെ വിദ്യാഭ്യാസ കൗൺസിലർ സിസ്റ്റർ മരിയാൻസി അനുഗ്രഹപ്രഭാഷണം നടത്തുകയും, മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ സിന്ധു ഗണേശൻ സുവനീർ പ്രകാശനം നിർവഹിക്കുകയും ചെയ്തു.

കലോത്സവ ലോഗോ മത്സരത്തിൽ സമ്മാനാർഹരായവർക്കുള്ള സമ്മാനദാനം ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് പി എ എം ബഷീർ നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ റാണിക്കുട്ടി ജോർജ്,ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം, മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിജോ വർഗീസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി തോമസ്,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് കെ. എ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് നിസാമോൾ ഇസ്മായിൽ, മുനിസിപ്പൽ കൗൺസിലർ പി.ആർ ഉണ്ണികൃഷ്ണൻ, എഇഒ സുധീർ കെ പി, ബി പി സി സജീവ് കെ ബി, ഹൈസ്‌കൂൾ എച്ച് എം ഫോറം സെക്രട്ടറി സോജൻ മാത്യു, പ്രിൻസിപ്പൽ സിസ്റ്റർ ജസീന, പിടിഎ പ്രസിഡണ്ട് സോണി മാത്യു, എംപി ടി എ പ്രസിഡണ്ട് ഷാനി മാർട്ടിൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ കൺവീനർ സിസ്റ്റർ റിനി മരിയ സ്വാഗതം അർപ്പിക്കുകയും റിസപ്ഷൻ കമ്മിറ്റി കൺവീനർ കെ എൻ സജിമോൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.സെന്റ് അഗസ്റ്റിൻസ് സ്‌കൂളിലെ കുട്ടികളും അധ്യാപകരും ചേർന്ന് ഒരുക്കിയ സ്വാഗത ഗാനം ആകർഷകമായി.

പതാക ഉയർത്തലിന് ശേഷം നടന്ന ബാൻഡ് മേളത്തിൽ, കോതമംഗലം സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ബാൻഡ് ടീം, എ ഗ്രേഡോടെ,ഒന്നാം സ്ഥാനം നേടി.

കലോത്സവത്തിന്റെ പ്രധാന വേദിയിൽ ഉദ്ഘാടന സമ്മേളനം നടക്കുമ്പോൾ രചനാ മത്സരങ്ങൾ, ക്ലാസ് മുറികളിൽ ആരംഭിച്ചു.രചന മത്സരങ്ങൾ കൂടാതെ,, എൽപി വിഭാഗം കുട്ടികൾക്കുള്ള അഭിനയ ഗാനം, കടംങ്കഥ, കഥാകഥനം, തുടങ്ങിയ മത്സരങ്ങളും ഇന്നലെ നടന്നു.

1 / 2
2 / 2

Advertisement

Latest news

മലയാള ചലച്ചിത്ര നടി ജ്യോതിർമയിയുടെ അമ്മ അന്തരിച്ചു

Published

on

By

കൊച്ചി ; മലയാള ചലച്ചിത്ര നടി ജ്യോതിർമയിയുടെ അമ്മ പി.സി. സരസ്വതി 75 അന്തരിച്ചു. അസുഖ ബാധിതയായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം.പരേതനായ ജനാർദ്ദനൻ ഉണ്ണിയാണ് ഭർത്താവ്.എറണാകുളം ലിസി – പുല്ലേപ്പടി റോഡിലുള്ള ‘തിരുനക്കര’ വീട്ടിലെ പൊതു ദർശനത്തിന് ശേഷം ഭൗതിക ശരീരം വെള്ളിയാഴ്ച വൈകീട്ട് 5.00 മണിക്ക് രവിപുരം ശ്മശാനത്തിൽ സംസ്ക്കരിക്കും.

 

1 / 2
2 / 2

Continue Reading

Latest news

രാമേശ്വരം കഫേ സ്‌ഫോടന കേസ് ; മുഖ്യ ആസൂത്രകനായ കർണ്ണാടക സ്വദേശി അറസ്റ്റിൽ

Published

on

By

ബെംഗളൂരു ; രാമേശ്വരം കഫേ സ്‌ഫോടന കേസില്‍ മുഖ്യ ആസൂത്രകനായ കർണ്ണാടക സ്വദേശി മുസമ്മില്‍ ഷെരീഫ് പിടിയിൽ.സ്‌ഫോടനം നടന്ന് 28 ദിവസത്തിന് ശേഷമാണ് അറസ്റ്റ്.

രാജ്യത്തെ 18 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് ഇയാളെ പിടികൂടിയതെന്നും എൻഐഎ വ്യക്തമാക്കി.

കർണാടകയില്‍ 12 ഇടങ്ങളിലും തമിഴ്നാട്ടില്‍ അഞ്ചിടങ്ങളിലും യുപിയില്‍ ഒരിടത്തുമാണ് പ്രതികള്‍ക്കായി എൻഐഎ പരിശോധന നടത്തിയത്.

കഫേയില്‍ ബോംബ് വെച്ച മുസ്സാവിർ ഷസീബ് ഹുസൈൻ എന്ന ആളെയും തിരിച്ചറിഞ്ഞതായി എൻഐഎ അറിയിച്ചു. അബ്ദുള്‍ മദീൻ താഹ എന്നയാളാണ് സ്‌ഫോടനത്തിലെ മറ്റൊരു ആസൂത്രകൻ.

ഇയാള്‍ ഏജൻസി അന്വേഷിക്കുന്ന മറ്റു ചില കേസുകളിലെ പ്രതിയാണ്. ഒളിവില്‍ കഴിയുന്ന മുസ്സവിറും താഹയും ഏജൻസിയുടെ നിരീക്ഷണത്തിലാണ്. ഇരുവരെയും ഉടൻ പിടികൂടുമെന്നും എൻഐഎ അറിയിച്ചു.

മൂന്ന് പ്രതികളുടെയും വീടുകളിലും ഇവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും പരിശോധന നടത്തി. പണവും ഡിജിറ്റല്‍ ഉപകരണങ്ങളും പരിശോധനയില്‍ കണ്ടെടുത്തതായും എൻഐഎ വ്യക്തമാക്കി.

1 / 2
2 / 2

Continue Reading

Latest news

കള്ളാട് കൊലപാതകം; ഊഹാപോഹങ്ങൾ പലവിധം, കഴമ്പില്ലന്നും അന്വേഷണം ഊർജ്ജിതമെന്നും പോലീസ്,തള്ളാനും കൊള്ളാനുമാവാതെ നാട്ടുകാർ

Published

on

By

പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം;ചേലാട് കള്ളാട് ചെങ്ങമാനാട്ട് ഏല്യാസിന്റെ ഭാര്യ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രചരിയ്ക്കുന്നത് ഊഹാപോഹങ്ങൾ മാത്രമെന്ന് പോലീസ്.

വിവര ശേഖരണത്തിനായി നിരവധി പേരെ വിളിപ്പിയ്ക്കുന്നുണ്ടെന്നും മൊഴിയെടുക്കൽ തുടരുകയാണെന്നുമാണ് ഏറ്റവും ഒടുവിൽ പോലീസിൽ ലഭിയ്ക്കുന്ന വിവരം.

സാറാമ്മ കൊല്ലപ്പെട്ടതിന് പിന്നാലെ സമീപത്ത് താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളിൽ ചിലരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

ഇതിനുപിന്നാലെ മേഖലയിൽ ഇവർ തന്നെയായിരിക്കാം കൊല നടത്തിയതെന്ന തരത്തിൽ പ്രചാരണം ശക്തമായി.രണ്ട് ദിവസം തുടർച്ചയായി ഇവരെ ചോദ്യം ചെയ്‌തെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.

പിന്നീട് നാട്ടുകാരായ രണ്ടുപേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നതായുള്ള വിവരവും പുറത്തുവന്നു.ഇവർ കുറ്റം സമ്മതിച്ചെന്നും അറസ്റ്റ് ഉടൻ ഉണ്ടാവും എന്നും മറ്റുമുള്ള വിവരവും പിന്നാലെ പ്രചരിച്ചു.ഇത്തരത്തിൽ മാധ്യമ വാർത്തയും പുറത്തുവന്നിരുന്നു.

ഇന്നലെ രാവിലെ എം4മലയാളം പ്രതിനിധി പോലീസിൽ ബന്ധപ്പെട്ടപ്പോൾ ഇക്കാര്യങ്ങളിൽ കഴമ്പില്ലന്നും അന്വേഷണം പുരോഗമിയ്ക്കുന്നു എന്നുമാത്രമാണ് ഈ അവസരത്തിൽ പറയാൻ കഴിയു എന്നുമായിരുന്നു കോതമംഗലം സി ഐ യുടെ പ്രതികരണം.

കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ ചോദ്യം ചെയ്യുന്നുണ്ട് എന്നുള്ളത് വാസ്തവമാണെന്നാണ് അറിയുന്നത്.ഇവർ കൊലപാതം നടത്തിയോ എന്നുള്ള കാര്യത്തിൽ ഇനിയും വ്യക്തത വരുത്താൻ പര്യപ്തമായ തെളിവ് ഇനിയും പോലീന് ലഭിച്ചിട്ടില്ല.

ഇവരിൽ ഒരാൾ നിമിഷങ്ങളുടെ വ്യത്യാസത്തിൽ മൊഴി മാറ്റുന്നത് പോലീസിന് തലവേദനയായിട്ടുണ്ട്.ഇയാൾ പറയുന്ന കാര്യങ്ങൾ പോലീസ് അപ്പപ്പോൾ അന്വേഷിച്ച് സ്ഥിരീകരിയ്ക്കുണ്ടെന്നും കുറ്റകൃത്യത്തിൽ ഇയാളുടെ പങ്ക് സ്ഥരീകരിയ്ക്കാൻ കഴിയുന്നവിവരങ്ങൾ രാത്രി വൈകിയും ലഭിച്ചിട്ടില്ലന്നാണ് സൂചന.

ഈ മാസം 25-ന് പകൽ ഒന്നരക്കും മൂന്നിനുമിടയിലാണ് അരും കൊല നടന്നതെന്നാണ് ലഭ്യമായ വിവരം.തലയ്ക്ക് അടിയേറ്റതിനെത്തുടർന്നുള്ള മരണമെന്നാണ് ‘ആദ്യം പുറത്തുവന്ന വിവരം.

സംഭവ ദിവസം രാത്രിയിൽ പോലിസ് നടത്തിയ വിശദമായ പരിശോധനയിൽ കഴുത്തിൽ 12 സെന്റീമീറ്റർ നീളത്തിൽ, ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിരുന്നു.

ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും എത്തി നടത്തിയ പരിശോധകൾക്കു ശേഷമാണ് പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്. പോലീസ് നായ കൊല നടന്ന വീട്ടിൽ നിന്നും മണം പിടിച്ച്, സമീപത്തെ കീരംപാറ കവല വരെ ഓടി,തിരിച്ചു പോരുകയായിരുന്നു.

സാറാമ്മ ധരിച്ചിരുന്ന 6 പവൻ വരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കൾ പോലീസിനെ അറിയിച്ചിട്ടുണ്ട്.ആഭരണം തട്ടിയെടുക്കുന്നതിനായിരിക്കാം സാറാമ്മയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.

 

1 / 2
2 / 2

Continue Reading

Latest news

ചൂട് മേൽപ്പോട്ട്,വൈദ്യുതി ഉപയോഗം സർവ്വകാല റിക്കോർഡിൽ;വിതരണ ശൃംഘല കനത്ത പ്രതിസന്ധിയിൽ എന്നും സൂചന

Published

on

By

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി; സംസ്ഥാനത്ത് ചൂട് അനുദിനം ഉയരുന്നു.വൈദ്യുതി ഉപയോഗം സർവ്വകാല റിക്കോർഡിൽ.നില തുടർന്നാൽ വോട്ടേജ് ക്ഷാമത്തിനും വൈദ്യിതി തടസത്തിനും സാധ്യതയെന്നും വിലയിരുത്തൽ.

സംസ്ഥാനത്ത് മാർച്ച് മാസത്തിലെ മിക്ക ദിവസങ്ങളിലും പ്രതിദിന വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റിന് മുകളിലാണ്.സംസ്ഥാനത്ത് ഇത്തരത്തിൽ വൈദ്യുത ഉപയോഗ നിരക്ക് ഉയരുന്നത് ഇത് ആദ്യാമയിട്ടാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

കഴിഞ്ഞ വർഷം ഏപ്രിൽ പകുതിയോടെയാണ് ഊർജ ആവശ്യകത വലിയ തോതിൽ വർദ്ധിച്ചത്.ഇക്കുറി മാർച്ചിൽ തന്നെ ഉപയോഗം വൻ തോതിൽ കൂടിയെന്നാണ് പുറത്തുവന്നിട്ടുള്ള കണക്കുകളിൽ നിന്നും വ്യക്തമാവുന്നത്.

വേനൽച്ചൂടിനൊപ്പമുയരുന്ന വൈദ്യുതി ഉപയോഗം വിതരണ ശൃംഘലയിൽ കനത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്.താങ്ങാവുന്നതിന്റെ പരമാവധിയും ചിലപ്പോൾ ഇതിൽ കൂടുതലും അളവിലുള്ള വൈദ്യുതിയാണ് ഫീഡറുകൾ വഴി കടന്നുപോകുന്നത്.

സബ്്‌സ്‌റ്റേഷനുകൾ മുഴുവൻ സമയവും ഫുൾലോഡിൽ ഓടുന്ന സ്ഥിതിയാണ് നിലവിലുള്ളത്.ട്രാൻഫോർമറുകളിലും ലോഡ് വർദ്ധന പ്രത്യാഘാതങ്ങൾ സൃഷ്ടിയ്ക്കും.ഇത് വോൾട്ടേജ് ക്ഷാമത്തിനും ചിലപ്പോൾ വൈദ്യുതി വിതരണം തടസപ്പെടുന്നതിനും കാരണമാവും.

ശ്രദ്ധിച്ചാൽ പ്രതിസന്ധി ഒഴിവാക്കാം

വൈകിട്ട് 6 നും 11 നുമിടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുക.പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിങ് മെഷീൻ തുടങ്ങിയവ ഈ സമയത്ത് പ്രവർത്തിപ്പിക്കുന്നത് പരമാവധി ഒഴിവാക്കുക.

അത്യാവശ്യമല്ലാത്ത ലൈറ്റുകൾ, ഫാനുകൾ മറ്റ് ഉപകരണങ്ങൾ എന്നിവയെല്ലാം ഓഫ് ചെയ്യുക. എയർ കണ്ടീഷണറുകളുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ താഴാതെ ക്രമീകരിക്കുക.
റഫ്രിജറേറ്ററുകൾ പീക്ക് സമയത്ത് ഒരു മണിക്കൂർ ഓഫ് ചെയ്തിടുക.

ത്രീ ഫേസ് ഉപഭോക്താക്കൾ കഴിവതും തുല്യമായ രീതിയിൽ ലോഡ് ബാലൻസ് ചെയ്യുക. വ്യവസായ സ്ഥാപനങ്ങൾ ഓഫ് പീക്ക് സമയങ്ങളിൽ ഉൽപാദനം കൂട്ടി പീക്ക് സമയത്തെ ഉൽപാദനം ക്രമീകരിക്കുക

 

1 / 2
2 / 2

Continue Reading

Latest news

സപ്ലൈകോ ഈസ്റ്റര്‍, റംസാൻ,‌ വിഷു ചന്തകള്‍ പ്രവർത്തനം തുടങ്ങി

Published

on

By

തിരുവനന്തപുരം ;  സംസ്ഥാന സർക്കാർ നടത്തുന്ന ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകള്‍ ഇന്ന് ( മാർച്ച്‌ 28) ആരംഭിക്കും. ഏപ്രില്‍ 13 വരെ ചന്തകള്‍ പ്രവർത്തിക്കും.

മാർച്ച്‌ 29, 31, ഏപ്രില്‍ 1,2 തീയതികളില്‍ ചന്ത പ്രവർത്തിക്കില്ല.

താലൂക്കിലെ ഒരു സപ്ലൈകോ സൂപ്പർമാർക്കറ്റിലാണ് ചന്ത. മാവേലിസ്റ്റോറുകള്‍, സൂപ്പർമാർക്കറ്റുകള്‍, പീപ്പിള്‍സ്‌ ബസാറുകള്‍, ഹൈപ്പർ മാർക്കറ്റുകള്‍, അപ്‌ന ബസാറുകള്‍ തുടങ്ങി സപ്ലൈകോയുടെ 1630 വില്‍പ്പനശാലകളിലും വിലക്കിഴിവില്‍ സാധനങ്ങള്‍ ലഭ്യമാകും.

ശബരി മുളകുപൊടി, മല്ലിപ്പൊടി, സാമ്ബാർ പൊടി, ചിക്കൻ മസാല, വാഷിങ് സോപ്പ് തുടങ്ങിയവയ്ക്കും നാലുതരം ശബരി ചായപ്പൊടിക്കും വില കുറയും.

1 / 2
2 / 2

Continue Reading

Trending

error: