M4 Malayalam
Connect with us

Latest news

ഈ നിർദ്ദേശങ്ങൾ പാലിക്കു…ഇടിമിന്നൽ ദുരന്തം ഒഴിവാക്കാം

Published

on

ഇടുക്കി;2022 ജൂലൈ 31 മുതൽ ആഗസ്റ്റ് 04 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ഇടിമിന്നൽ ദുരന്തം ഒഴിവാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ സാമൂഹിക മാധ്യമങ്ങളിലടക്കം പൊതുജനങ്ങളുടെ അറവലേക്കായി പങ്കുവച്ചിട്ടുണ്ട്.പ്രധാന നിർദ്ദേശങ്ങൾ ഇങ്ങിനെ.

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.

ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്.ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

കുട്ടികൾ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക.വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും.

സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.ടാപ്പുകളിൽ നിന്ന് വെള്ളംശേഖരിക്കുന്നതും ഒഴിവാക്കുക.പൈപ്പുകളിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല.കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മൽസ്യബന്ധനം, ബോട്ടിങ് തുടങ്ങിയ കാര്യങ്ങൾ നിർത്തി വെച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം.

ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വെക്കണം.

പട്ടം പറത്തുന്നതും ഒഴിവാക്കണം.ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.

വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്.അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്.ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.

അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.

ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്ക് മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം.വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രോട്ടക്ടർ ഘടിപ്പിക്കാം.

മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ വരെ ചെയ്യാം.മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം.അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്.

മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

1 / 1

Latest news

ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണമാല കവർന്ന കേസിൽ 2 പേർ പിടിയിൽ

Published

on

By

മൂവാറ്റുപുഴ:ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണമാല കവർന്ന കേസിൽ 2 പേർ പിടിയിൽ.

മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ ഷാഹുൽ ഹമീദ് (24), കണ്ണന്തറയിൽ താമസിക്കുന്ന മൂവാറ്റുപുഴ പഴയിടത്ത് വീട്ടിൽ ആഷിക് (18) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്.

ഇരുപതാം തീയതി പകൽ 11ന് പട്ടിമറ്റം കൈതക്കാട് ഭാഗത്തുള്ള വീടിനു മുന്നിൽ നിൽക്കുകയായിരുന്ന 76 വയസുള്ള വൃദ്ധയുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ തിങ്കളാഴ്ച മൂവാറ്റുപുഴ ഭാഗത്ത് നിന്ന് പ്രതികളെ പിടികൂടി.

മോഷണം ചെയ്ത മാല മൂവാറ്റുപുഴയിലെ ഒരു ജ്വല്ലറിയിൽ നിന്നും കണ്ടെടുത്തു. അന്നേദിവസം അമ്പലമേട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വീട് കുത്തിത്തറന്ന് മോഷണം നടത്തിയതായി പ്രതികൾ പോലീസിനോട് പറഞ്ഞു.

മോഷണസംഘം സഞ്ചരിച്ച ബൈക്ക് പള്ളുരുത്തി ‘പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി. ഷാഹുൽ ഹമിദ് നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്.

ഇയാൾക്ക് കോതമംഗലം പോത്താനിക്കാട് മൂവാറ്റുപുഴ പെരുമ്പാവൂർ കുന്നത്തുനാട് കാസർഗോഡ് തൃശ്ശൂർ തൃക്കാക്കര എന്നിവിടങ്ങളിലായി 13 മോഷണ കേസുകൾ ഉണ്ട്. ആഷിക്കിന് പെരുമ്പാവൂർ , കുറുപ്പുംപടി സ്റ്റേഷനുകളിൽ ബൈക്ക് മോഷണ കേസുകൾ ഉണ്ട്. പിടകൂടിയ സമയം പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് അറസ്റ്റ് ചെയ്തത്.

എ എസ് പിമോഹിത് രാവത്ത്, ഇൻസ്പെക്ടർ വി.പി സുധീഷ്, എസ്.ഐമാരായ കെ.ആർ അജേഷ്,കെ.വി
നിസാർ, എ.എസ്.ഐ മാരായ പി.എ അബ്ദുൽ മനാഫ്, വി.എസ് അബൂബക്കർ ,സീനിയർ സി പി ഒ മാരായ ടി.എൻ മനോജ് കുമാർ, ടി.എ അഫ്സൽ, വർഗീസ് ടി വേണാട്ട്, ബെന്നി ഐസക്ക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

1 / 1

Continue Reading

Latest news

സംസ്ഥാനത്ത് താപനില കൂടുന്നു ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കാനിരിക്കെ താപനില കുത്തനെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

ഇതുമായി ബന്ധപ്പെട്ട് ഇന്ന് മുതല്‍ ഏപ്രില്‍ 26 വരെ പാലക്കാട് ജില്ലയില്‍ ഉഷ്‌ണ തരംഗത്തിന് സാധ്യതയുണ്ടെന്നും 11 ജില്ലകളില്‍ താപനില ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജനങ്ങളോട് അത്യാവശ്യ കാര്യത്തിനല്ലാതെ വെയിലത്ത് പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പില്‍ ആവശ്യപ്പെടുന്നു.ഏപ്രില്‍ 24 മുതല്‍ 28 വരെ പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില 41°C വരെയായിരിക്കും.

കൊല്ലം ജില്ലയില്‍ ഉയർന്ന താപനില 39°C വരെയും, തൃശൂർ, കോഴിക്കോട് ജില്ലകളില്‍ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളില്‍ ഉയർന്ന താപനില 36°C വരെയുമായിരിക്കും.

സാധാരണയെക്കാള്‍ 2 – 4 °C കൂടുതല്‍ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 ഏപ്രില്‍ 24 മുതല്‍ 28 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിലാണ് ഏപ്രില്‍ 24 മുതല്‍ 26 വരെ ഉഷ്‌ണതരംഗത്തിന് സാധ്യതയുള്ളത്.

തുടർച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

1 / 1

Continue Reading

Latest news

വിവിപാറ്റ് മെഷീനുകളുടെ കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ട് സുപ്രീം കോടതി : ഉദ്യോഗസ്ഥരോട് ഉടൻ ഹാജരാകാൻ നിർദ്ദേശം

Published

on

By

ന്യൂഡൽഹി: വിവിപാറ്റ് മെഷീനുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഹാജരാകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി സുപ്രീംകോടതി.

മൈക്രോ കൺട്രോളർ കൺട്രോളിങ് യൂണിറ്റിലാണോ വിവി പാറ്റിലാണോ ഉള്ളത്, മൈക്രോ കൺട്രോളർ ഒറ്റത്തവണയാണോ പ്രോഗ്രാം ചെയിതിരിക്കുന്നത്. ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന യൂണിറ്റുകൾ എത്ര,

വോട്ടിങ് മെഷീൻ സീൽ ചെയ്ത് സൂക്ഷിക്കുമ്പോൾ കൺട്രോൾ യൂണിറ്റും വിവി പാറ്റും സീൽ ചെയ്യുന്നുണ്ടോ, ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വിവരങ്ങൾ 45 ദിവസത്തിൽ കൂടുതൽ സൂക്ഷിക്കേണ്ടതുണ്ടോ, തുടങ്ങിയ വിഷയങ്ങളിലാണ് കോടതി ഉദ്യോഗസ്ഥരോട് വ്യക്തത ആവശ്യപ്പട്ടിട്ടുള്ളത്.

അതേസമയം, ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ സോഴ്സ് കോഡ് പരസ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സോഴ്സ് കോഡ് പരസ്യപ്പെടുത്തിയാൽ അത് ദുരുപയോഗം ചെയ്യാനുള്ള സത്യതകൾ കൂടുതലാണെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

എന്നാൽ മുഴുവൻ വിവിപാറ്റുകളും എണ്ണുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയെ അറിയിച്ചത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ ഒരു കൃത്രിമവും കാണിക്കാൻ സാധിക്കില്ലെന്നും കമ്മിഷൻ കോടതിയെ അറിയിച്ചു.

നിലവിൽ ഓരോ അസംബ്ലി മണ്ഡലങ്ങളിലെയും 5 ബൂത്തുകളിൽ നിന്നുള്ള വിവിപാറ്റുകളാണ് എണ്ണാൻ തീരുമാനിച്ചിരിക്കുന്നത്.

1 / 1

Continue Reading

Latest news

വടകരയിൽ സ്ഥാനാർത്ഥികൾ തമ്മിൽ നിയമപോരാട്ടം:വക്കീൽ നോട്ടിസ് അയച്ച് ഷാഫിയും ശൈലജയും

Published

on

By

വടകര: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിക്കുന്ന സാഹചര്യത്തിലും വടകര മണ്ഡലത്തിലെ സ്ഥാനാർഥികളുടെ പരസ്യയുദ്ധം തുടരുന്നു.തനിക്കെതിരെ ഉന്നയിച്ച വ്യാജ ആരോപണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ കെ.കെ.ശൈലജയ്ക്ക് വക്കീൽ നോട്ടിസ് അയച്ചിരുന്നു.

പിന്നാലെ നവമാധ്യമങ്ങളിൽ വ്യാജപ്രചാരണവും അധിക്ഷേപങ്ങളും നടത്തിയെന്ന് ആരോപണമുന്നയിച്ച് ഷാഫി പറമ്പിലിനെതിരെ ശൈലജയും വക്കീൽ നോട്ടിസ് അയച്ചു.

അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കെ.കെ.ശൈലജ എന്നിവർ നടത്തിയ വ്യാജപ്രചാരണവും ഗൂഢാലോചനയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ ഡിജിപിക്ക് പരാതി നൽകിട്ടുണ്ട്.

അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോയും വ്യാജ പോസ്റ്ററുകളും നിർമിച്ചതായി പത്രസമ്മേളനത്തിലാണ് ശൈലജ വെളിപ്പെടുത്തിയത്. എതിർസ്ഥാനാർഥിക്കെതിരെ തെറ്റായ ആരോപണങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചത് വഴി ശൈലജ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് നടത്തിയതെന്നും ഷാഫിയുടെ പരാതിയിൽ പറയുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന് വ്യാജപരാതി നൽകിയെന്നാരോപിച്ച് ശൈലജയ്ക്കെതിരെ ഷാഫിയുടെ ചീഫ് ഏജന്റ് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാറും പരാതി നൽകിയിട്ടുണ്ട്.

 

 

 

1 / 1

Continue Reading

Latest news

ഇന്റർവ്യൂ കാർഡ് സമയത്തിന് നൽകുന്നതിൽ പോസ്റ്റോഫീസിന് വീഴ്ച്ച: ഭിക്ഷയാചിച്ച് സമരവുമായി യുവാവ്

Published

on

By

കട്ടപ്പന: ‍ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറുന്നതിൽ പോസ്റ്റ് ഓഫിസിന്റെ ഗുരുതര വീഴ്ച ആരോപിച്ച് സർക്കാർ ജോലി നഷ്ടമായ യുവാവ് പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ച് സമരം നടത്തി.

കാഴ്ച വെല്ലുവിളി നേരിടുന്ന, കട്ടപ്പന വെള്ളയാംകുടി വട്ടക്കാട്ട് ലിന്റോ തോമസ് (30)ആണ് വെള്ളയാംകുടി പോസ്റ്റ് ഓഫിസ് പടിക്കൽ സമരം നടത്തിയത്.

സർക്കാർ സ്‌കൂളിലെ അനധ്യാപക തസ്തികയിലേക്കുള്ള നിയമനത്തിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നുമാണ് ലിന്റോയ്ക്ക് ഇന്റർവ്യൂ കാർഡ് തപാലിൽ അയച്ചത്. മാർച്ച് 18ന് കത്ത് പോസ്റ്റ് ഓഫിസിൽ എത്തി.

എന്നാൽ 23ന് ആയിരുന്ന ഇന്റർവ്യൂ കാർഡ് 10 ദിവസത്തിന് ശേഷം 28നാണ് തനിക്ക് ലഭിച്ച്ത് എന്നാണ് ലിന്റോയുടെ പരാതി. ഈ സമയം മറ്റൊരാൾക്ക് സ്‌കൂളിൽ നിയമനവും ലഭിച്ചു.

മുഖ്യമന്ത്രി, കലക്ടർ, തപാൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കെല്ലാം പരാതി നൽകിയിട്ടും നടപടി ഉണ്ടാകാതെ വന്ന സാഹചര്യത്തിലാണ് ലിന്റോ സമരത്തിനിറങ്ങിയത്. നിയമനടപടിയുമായി മുന്നോട്ടുപോകാൻ അഭിഭാഷകന്റെ സഹായം ലഭ്യമാക്കാം എന്ന് പൊലീസ് ഉറപ്പുനല്കിയതോടെ ഇയാൾ സമരം അവസാനിപ്പിച്ചു.

 

1 / 1

Continue Reading

Trending

error: