Connect with us

Latest news

കാട്ടുകൊമ്പനെ ശകാരിച്ച് കാടുകയറ്റി താരമായി, ജീവന്‍പൊലിഞ്ഞത് ആന ആക്രമണത്തില്‍; ഫോറസ്റ്റ് വാച്ചര്‍ ശക്തിവേലിന് ദാരുണാന്ത്യം

Published

on

മൂന്നാര്‍;സാമൂഹിക മാധ്യമങ്ങളിലെ വൈറല്‍താരം ,ഫോര്‍സ്റ്റ് വാച്ചര്‍ ആനയിറങ്ങല്‍ അയ്യപ്പന്‍മുടി സ്വദേശി ശക്തിവേല്‍ ആന ആക്രമണത്തില്‍ കൊല്ലപ്പെട്ടു.ഞെട്ടല്‍ വിട്ടൊഴിയാതെ ഉറ്റവരും നാട്ടുകാരും.

ഇന്ന് ഉച്ചയോടെ പന്നിയാര്‍ എസ്‌റ്റേറ്റിലാണ് മൃതദ്ദേഹം കാണപ്പെട്ടത്.രാവിലെ പാതയോരത്ത് ശക്തിവേലിന്റെ സ്‌കൂട്ടര്‍ ഇരിയ്ക്കുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു.ഏറെ നേരമായിട്ടും സ്‌കൂട്ടര്‍ എടുക്കാന്‍ ആള്‍ തിരകെ എത്താതിരുന്നതിനെത്തിടര്‍ന്ന് ഇവരില്‍ ചിലര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദ്ദേഹം കണ്ടെത്തിയത്.

ആനയുടെ കുത്തും ചവിട്ടും ഏറ്റാണ് മരണം സംഭവിച്ചിട്ടുള്ളതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ഇനയും വ്യക്തത വരുത്താനായിട്ടില്ലന്നാണ് വനംവകുപ്പ് അധികൃതര്‍ പങ്കുവയ്ക്കുന്ന വിവരം.

ഇന്നലെ രാത്രി ഈ മേഖലയില്‍ ആനക്കൂട്ടം ഇറങ്ങിയിരുന്നെന്നും ഇത് മനസ്സിലാക്കി,ആനക്കൂട്ടിന്റെ സഞ്ചാരപദം തേടിയായിരിക്കാം ശക്തിവേല്‍ ഈ ഭാഗത്തെത്തിയതെന്നും തിരച്ചിലിനടയില്‍ ആനക്കൂട്ടത്തിന് മുന്നില്‍ അകപ്പെട്ടിരിയ്ക്കാമെന്നുമാണ് നാട്ടുകാരുടെ കണക്കുകൂട്ടല്‍.

മേഖലയില്‍ ആനകളുമായി ഏറ്റവും കൂടുതല്‍ അടുത്ത് ഇടപഴകിയിരുന്ന വാച്ചര്‍മാരില്‍ ഒരാളായിരുന്നു ശക്തിവേല്‍.ശാന്തന്‍പാറ -പൂപ്പാറ റോഡില്‍ ഇറങ്ങിയ കാട്ടുകൊമ്പനെ ശക്തിവേല്‍ ശക്തിവേല്‍ ശകാരിച്ച് കാട്ടിലേയ്ക്ക് കയറ്റിവിടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായരുന്നു.

 

Latest news

കാട്ടുപോത്തുകളെ കൊന്ന് ഇറച്ചി കടത്തി;കൊല്ലപ്പെട്ടത് 4 വയസുള്ള പോത്തുകൾ, തേയിലതോട്ടത്തിൽ അവശിഷ്ടങ്ങൾ കണ്ടെത്തി

Published

on

By

മൂന്നാർ: കുണ്ടള ഡാമിന് സമീപം രണ്ട് കാട്ടുപോത്തുകളുടെ തലയും തോലുമടക്കമുള്ള അവശിഷ്ടങ്ങൾ കണ്ടെത്തി.

കൊലപ്പെടുത്തിയ ശേഷം ഇറച്ചി മുറിച്ച് കടത്തിയതെന്ന് വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചു.കെഡിഎച്ച്പി കമ്പനിയുടെ ചെണ്ടുവര എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിനുള്ളിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടത്തിയത്.

കഴിഞ്ഞ വർഷം ജൂൺ ആദ്യം ഓൾഡ് ദേവികുളത്തെ വനം വകുപ്പ് നഴ്‌സറിക്ക് സമീപം റോഡരികിൽ കാട്ടുപോത്തിന്റെ അവശിഷ്ടം ക്‌ണ്ടെത്തിയിരുന്നു.

മൂന്നാർ-മറയൂർ റോഡരികിൽ തന്നെ 50 മീറ്റർ അകലത്തിലാണ് കഴിഞ്ഞ ദിവസം കാട്ടുപോത്തുകളുടെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുള്ളത് എപ്പോഴും വാഹന സഞ്ചാരമുള്ള മേഖലയാണിത്.

കഴിഞ്ഞ 10 ദിവസത്തിനുള്ളിലാണ് കാട്ടുപോത്തുകളെ കൊന്ന് ഇറച്ചി കടത്തിയിട്ടുള്ളതെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ വിവരം വനംവകുപ്പ് അറിയുന്നത്.

തോട്ടത്തിലെ ജോലിക്കാരാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.കാട്ടുപോത്തിന്റെ കൊമ്പ് ഉൾപ്പെടെയുള്ള തല, എല്ലുകൾ, തോൽ എന്നിവയാണ് കണ്ടെത്തിയിട്ടുള്ളത്.

ആയുധം ഉപയോഗിച്ച് ഇറച്ചി മുറിച്ച് മാറ്റിയ നിലയിലാണ്.ദേവികുളം റേഞ്ചിലെ അരുവിക്കാട് സെക്ഷനിൽപ്പെട്ട മേഖലയാണിത്. സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു. മൂന്നാർ ഫ്ളൈയിങ് സ്‌ക്വാഡ് കേസ് അന്വേഷിച്ച് വരികയാണ്.

അതേ സമയം പ്രാദേശികമായുള്ള ആളുകളുടെ സഹായം ഇല്ലാതെ ഇത്രയും അധികം ഇറച്ചി ഇവിടെ നിന്ന് കടത്താനാകില്ലെന്നാണ് വനംവകുപ്പിന്റെ നിഗമനം.4 വയസ് പ്രായം തോന്നിക്കുന്ന കാട്ടുപോത്തുകളാണ് കൊല്ലപ്പെട്ടത്. രണ്ടും.ഈ മേഖലയിൽ കാട്ടുപോത്തുകൾ സ്ഥിരമായി എത്തിതുടങ്ങിയിട്ട് വർഷങ്ങളായി.

ഇറച്ചി കടത്തൽ സംഘത്തിന് വനംവകുപ്പ് ജീവനക്കാരുടെ സഹായം ലഭിച്ചിരിയ്ക്കാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.മുറിച്ചെടുത്ത ഇറച്ചി മാട്ടുപ്പെട്ടി വഴി മൂന്നാറിലേക്ക് കടത്തി, പച്ചയ്ക്കും ഉണക്കിയുംമേഖലയിൽ മുന്തിയ വിലയ്ക്ക് വിറ്റിരിയ്ക്കാമെന്നാണ് ഉദ്യോഗസ്ഥ സംഘത്തന്റെ പ്രാഥമീക നിഗമനം.ഒരു പോത്തിന്റെ ഇറച്ചി വിറ്റാൽ ലക്ഷത്തിന് മുകളിൽ തുക ലഭിയ്ക്കുമെന്നാണ് ചൂണ്ടി കാണിയ്ക്കപ്പെടുന്നത്.

അവശിഷ്ടങ്ങൾ കണ്ടെത്തിയതിന് സമീപം 24 മണിക്കൂറും പ്രവർത്തിയ്ക്കുന്ന വനംവകുപ്പിന്റെ ചെക്കുപോസ്റ്റുകൾ ഉണ്ട്.രാത്രി യാത്രയ്ക്ക് നിരോധമുള്ള മേഖലകളും ഇനിരവധിയാണ്.ഇതെല്ലാം താണ്ടിയാണ് പോത്തുകളുടെ ഇറച്ചികടത്തിയിട്ടുള്ളതെന്നാണ് ഇപ്പോൾ വ്യക്തമായിട്ടുള്ളത്.

ഈ കേസിൽ യാതൊരു തുമ്പും ഇതുവരെ വനംവകുപ്പിന് കിട്ടിയിട്ടിയിരുന്നില്ല.ഇപ്പോഴത്തൈ പോത്തുവേട്ടയ്ക്ക് പിന്നിലും ഇതെ സംഘം തന്നെയാണോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.

 

Continue Reading

Latest news

ഇന്നസെന്റിന് വിട, സംസ്‌കാരം നാളെ

Published

on

By

കൊച്ചി;ഇന്നലെ അന്തരിച്ച നടന്‍ ഇന്നസന്റിന് ആദരാഞ്ജലി അര്‍പ്പിയ്ക്കാന്‍ എത്തുന്നത് വന്‍ ജനക്കൂട്ടം.മൃതദ്ദേഹം രാവിലെ 8 മണിയോടെ കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ സിനിമ പ്രവര്‍ത്തകരും ആരാധകരും അടങ്ങുന്ന ഒട്ടനവധി പേര്‍ കാത്തുനിന്നിരുന്നു.രാവിലെ 11 വരെയാണ് ഇവിടെ പൊതുദര്‍ശനം ക്രമീകരിച്ചിട്ടുള്ളത്.

തുടര്‍ന്ന് ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിനം ക്രമീകരിച്ചിട്ടുണ്ട്. വൈകിട്ട് 3 ന് വീട്ടിലേക്ക് കൊണ്ടുപോകും.ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നാളെ രാവിലെ 10 നാണ് സംസ്‌കാരം.

ഇന്നലെ രാത്രി 10.30ന് എറണാകുളം ലേക്ഷോര്‍ ആശുപത്രിയിലായിരുന്നു ഇന്നസന്റിന്റെ വിയോഗം. കാന്‍സര്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. നൃത്തശാല (1972) ആണ് ആദ്യസിനിമ.

700 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു.മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, കന്നഡ, ഇംഗ്ലിഷ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.1989ല്‍ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (ചിത്രം: മഴവില്‍ക്കാവടി) നേടി.

ശ്രദ്ധേയമായ ഏതാനും മലയാള സിനിമകളുടെ നിര്‍മാതാവുമാണ്.2000 മുതല്‍ 2018 വരെ താരസംഘടന അമ്മയുടെ പ്രസിഡന്റ് ആയിരുന്നു.

1979ല്‍ ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലറായ അദ്ദേഹം 2014ല്‍ ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ യുഡിഎഫിന്റെ പി.സി.ചാക്കോയ്‌ക്കെതിരെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചു.

2019ല്‍ ബെന്നി ബഹനാനോട് പരാജയപ്പെട്ടു.തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മകനായി 1948 മാര്‍ച്ച് നാലിന് ഇരിങ്ങാലക്കുടയിലാണ് ജനനം.

 

Continue Reading

Latest news

മകൾ ഉറങ്ങിയെന്ന് ഉറപ്പാക്കി,പിന്നാലെ ഷാൾ കഴുത്തിൽ മുറുക്കി,തല ഭിത്തിയിൽ ഇടിപ്പിച്ചു; അനുമോളെ കൊന്നത് പ്രകോപനത്താലെന്ന് വിജേഷ്

Published

on

By

കട്ടപ്പന;5 വയസുകാരിയായ മകൾ അന്നമരിയ ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമാണ് ഭാര്യ അനുമോളെ (വൽസമ്മ 27)ഭർത്താവ് കാഞ്ചിയാർ പേഴുംകണ്ടത്ത് വട്ടമുകളേൽ വിജേഷ് കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയതെന്ന് സൂചന.

ഇടുക്കി മെഡിയ്ക്കൽ കോളേജിൽ നടന്ന പോസ്റ്റുമോർട്ടത്തിൽ അനുമോൾ ശ്വാസം മുട്ടിയാണ് മരണപ്പെട്ടതെന്ന് വ്യക്തമായിരുന്നു.തലച്ചോറിൽ ക്ഷതവും കാണപ്പെട്ടിരുന്നു.ഇത് എങ്ങിനെ ഉണ്ടായി എന്ന് സ്ഥിരീകരിയ്ക്കാൻ കഴിഞ്ഞിരുന്നില്ല.

അരും കൊലയ്ക്ക് ശേഷം മുങ്ങിയ വിജേഷ് ഇന്നലെ ഉച്ചയോടെ പോലീസ് പിടിയലായിരുന്നു.ചോദ്യം ചെയ്യലിൽ കൊല നടത്തിയ രാത്രിയിൽ നടന്ന സംഭവങ്ങൾ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഇയാൾ വിശദീകരിച്ചു.ഇതിൽ നിന്നും തലച്ചോറിൽ ക്ഷതം ഏറ്റതിന്റെ കാരണവും വ്യക്തമായി.

പിടിവലിയ്ക്കിടയിൽ അനുമോളുടെ തല ഭിത്തിയിൽ ഇടിപ്പിച്ചതായി വിജേഷ് പോലീസിൽ സമ്മതിച്ചതായിട്ടാണ് സൂചന.കൊലപാതകത്തിനുശേഷം ഭാര്യ അനുമോളുടെ മൊബൈൽ ഫോൺ വിൽക്കുകയും സ്വർണാഭരണങ്ങൾ പണയപ്പെടുത്തുകയും ചെയ്തശേഷം തമിഴ്നാട്ടിലേക്ക് മുങ്ങിയ വിജേഷ് കേരളത്തിലേക്ക് മടങ്ങിയെത്തി,വേഷം മാറി റോസപ്പൂക്കണ്ടത്ത് എത്തിയപ്പോഴാണ് പോലീസ് പിടിയിലാവുന്നത്.

അനുമോളുടെ ഫോൺ 5,000 രൂപയ്ക്കു വിറ്റശേഷമാണ് മാർച്ച് 19 ന് ഉച്ചയ്ക്ക് ഇയാൾ കട്ടപ്പന പോലീസ് സ്റ്റേഷനിൽ എത്തി ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകിയത്.പിന്നീട് ഭാര്യയുടെ മോതിരവും ചെയിനും കാഞ്ചിയാറിലെ സ്ഥാപനത്തിൽ പണയപ്പെടുത്തി.പിന്നാലെ തമിഴ്നാട്ടിലേക്ക് കടന്ന ഇയാൾ പലയിടങ്ങളിലായി തങ്ങിയെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

മാർച്ച് 17 ന് രാത്രി വിജേഷ് അനുമോളെ കൊലപ്പെടുത്തിയെന്നാണ് വ്യക്തമായിട്ടുള്ളത്.17 -ന് രാതി മുതൽ അനുമോളെ ഫോണിൽ വിളിച്ചിട്ട് ലഭിച്ചിരുന്നില്ലന്ന് വീട്ടുകാർ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.അനുമോൾ 18 ന് രാവിലെ സ്‌കൂളിലേക്ക് പോയെന്നാണ് വിജേഷ് ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്.

തമിഴ്നാട്ടിൽ ഒഴിവിൽ കഴിഞ്ഞിരുന്ന വിജേഷ് ചെക്‌പോസ്റ്റ് കടന്ന് കുമളിയിൽ എത്തിയപ്പോൾ കുമളി എസ്എച്ച്ഒ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിൽ എടുത്തത്.

മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കുണ്ടാക്കിയെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നെന്നുമാണ് ഇയാൾ പോലീസിനെ ധരിപ്പിച്ചിട്ടുള്ളത്.

കാഞ്ചിയാർ പള്ളിക്കവലയിലെ നഴ്‌സറി സ്‌കൂൾ അധ്യാപികയായ ഭാര്യ അനുമോളെ 18 മുതൽ കാണാതായെന്ന് കാണിച്ച് 19ന് വിജേഷ് കട്ടപ്പന പൊലീസിൽ പരാതി നൽകിയിരുന്നു.

മാതാപിതാക്കളും സഹോദരനും ചേർന്ന് നടത്തിയ തിരച്ചിലിൽ 21 ന് വൈകിട്ട് ആറരയോടെയാണ് പേഴുംകണ്ടത്തെ വീട്ടിലെ കിടപ്പുമുറിയിൽ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. അന്നു മുതൽ വിജേഷിനെ കാണാതായി. ഇയാൾ കുമളിയിലെത്തി സ്വന്തം മൊബൈൽ ഫോൺ ഉപേക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു.

ഇന്നലെ പുലർച്ചെ ഇയാൾ അതിർത്തിയിൽ തമിഴ്‌നാട് മേഖലയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കിടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു.പിന്നാലെ, ജീൻസും ടീഷർട്ടും ധരിച്ച് ഇയാൾ ചെക്‌പോസ്റ്റ് കടക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

ഇതു സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് ഇയാൾ വേഷം മാറി.പിന്നീട് മുണ്ടും ഷർട്ടും ധരിച്ചായിരുന്നു യാത്ര.ഇതെ വേഷത്തിൽ റോസാപ്പൂക്കണ്ടത്ത് എത്തിയപ്പോഴാണ് വിജേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

Continue Reading

Latest news

ഭാര്യയെ കൊന്നു,ജഡം കട്ടിലിനടിയിൽ ഒളിപ്പിച്ചു;വിജേഷിനെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതമെന്ന് പോലീസ്

Published

on

By

കട്ടപ്പന;കാഞ്ചിയാർ പേഴുംകണ്ടത്ത് ഭാര്യയെ കൊലപ്പെടുത്തി പുതപ്പിൽ പൊതിഞ്ഞ് കട്ടിലിന് അടിയിൽ ഒളിപ്പിച്ച ശേഷം മുങ്ങിയ സംഭവത്തിൽ ഭർത്താവിനെ കണ്ടെത്തുന്നതിന് തിരച്ചിൽ ഊർജ്ജിതമെന്ന് പോലീസ്

പേഴുംകണ്ടം വട്ടമുകളേൽ വിജേഷിന്റെ ഭാര്യ അനുമോളാണ് (വത്സമ്മ-27)കൊല്ലപ്പെട്ടത്.കട്ടിലിനടിയിൽ നിന്നും മൃതദ്ദേഹം കണ്ടെടുത്തതിനെത്തുടർന്ന് ഭർത്താവ് വിജേഷ് ഒളിവിൽപ്പോകുകയായിരുന്നു.

കുമളി അട്ടപ്പള്ളത്തിന് സമീപം മൊബൈൽ ഫോൺ ഉപേക്ഷിച്ച ശേഷമാണ് ഇയാൾ രക്ഷപെട്ടത്.അതിനാൽ
ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടി. മറ്റു ശാസ്ത്രീയ മാർഗങ്ങളിലൂടെ ഇയാളെ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്.

ഇയാൾ അതിർത്തി കടന്നിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്മോന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ വിശാൽ ജോൺസൻ, പ്രിൻസിപ്പൽ എസ്ഐ കെ.ദിലീപ്കുമാർ എന്നിവർ അടക്കമുള്ള അന്വേഷണ സംഘം 5 ടീമായി തിരിഞ്ഞാണ് വിജേഷിനെ തിരയുന്നത്.

ഭാര്യയെ കാണാനില്ലെന്ന് വ്യക്തമാക്കി 19ന് ഇയാൾ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയിരുന്നു. അനുമോളുടെ മൃതദേഹം കണ്ടെത്തിയ 21 മുതലാണ് കാണാതായത്. സംശയം തോന്നി മാതാപിതാക്കളും സഹോദരനും ചേർന്ന് വീട്ടിൽ പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിലെ കട്ടിലിനടിയിൽ കമ്പിളിപുതപ്പുകൊണ്ട് മൂടിയ നിലയിൽ മൃതദ്ദേഹം കാണപ്പെട്ടത്.

തലക്കേറ്റ ക്ഷതം മൂലമുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് അനുമോളുടെ മരണമെന്നാണ് പോസ്റ്റുമോർട്ടിലെ സൂചന.8 മുതൽ കാണാതായ അനുമോളുടെ മൃതദേഹം 21 ന് വൈകിട്ട് അഴുകിത്തുടങ്ങിയ നിലയിലാണ് കണ്ടെത്തുന്നത്.

ഇതെത്തുടർന്ന മരണകാരണം കൃത്യമായി വിലയിരുത്തുന്നതിന്റെ ഭാഗമായി പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ കൃത്യം നടന്ന പേഴുംകണ്ടത്തെ വീട്ടിലെത്തി പരിശോധന നടത്തി. സയന്റിഫിക് വിദഗ്ധർ അടുത്ത ദിവസം വീണ്ടും വീട്ടിലെത്തി കൂടുതൽ തെളിവെടുപ്പ് നടത്തുമെന്നാണ് അറിയുന്നത്.

 

 

Continue Reading

Latest news

റിസോർട്ടിൽ നിന്നും പുറപ്പെട്ടത് വീട്ടിലേയ്ക്ക്? ഷെഫിന്റെ ജഡം കാണപ്പെട്ടത് ചീയപ്പാറയിൽ; ജോജി ജോണിന്റെ വേർപാട് താങ്ങാനാവാതെ ഉറ്റവരും നാട്ടുകാരും

Published

on

By

 

കോതമംഗലം: കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയിൽ നേര്യമംഗലത്തിന്് സമീപം ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം യുവാവിന്റെ ജഡം കണ്ടെത്തി.

കൂത്താട്ടുകുളം പാലക്കുഴ പാലനിൽക്കുംതടത്തിൽ ജോജി ജോണിന്റെ(40)മൃതദ്ദേഹമാണ് ഇന്ന് രാവിലെ 6.30 തോടെ വെള്ളച്ചാട്ടിന് എതിർവശത്ത് കലുങ്കിന് താഴെ വനഭാഗത്ത് കണ്ടെത്തിയിട്ടുള്ളത്.

രണ്ടാഴ്ച മുമ്പ് ജോജി  മൂന്നാറിൽ റിസോർട്ടിൽ ഷെഫായി ജോലിയിൽ പ്രവേശിച്ചിരുന്നു.ഇന്നലെ രാത്രി വീട്ടിലേയ്ക്ക് വരും വഴി ജോജി ചീയപ്പാറയിൽ പാതയോരത്തുള്ള കലുങ്കിൽ വിശ്രമിച്ചിരിയ്ക്കാമെന്നും ഈയവസരത്തിൽ താഴെ വീണിരിയ്ക്കാമെന്നുമാണ് പൊതുവെ ഉയർന്നിട്ടുള്ള സംശയം.

രാവിലെ ഇവിടെ കലുങ്കിന് അടുത്ത് സ്‌കൂട്ടർ കാണപ്പെട്ടിരുന്നു.ഇതുവഴിയെത്തിയ യാത്രക്കാരിൽ ചിലരാണ് കലുങ്കിന് താഴെ മൃതദ്ദേഹം കണ്ടെത്തിയത്.താമസിയാതെ വിവരം അറിഞ്ഞ് അടിമാലി പോലീസ് സ്ഥലത്തെത്തി.

ഫയർഫോഴ്‌സിന്റെ സഹായത്തോടെ അടിമാലി പോലീസ് മൃതദ്ദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.മേൽനടപടികൾ സ്വീകരിച്ചുവരുന്നു.

 

Continue Reading

Trending

error: