M4 Malayalam
Connect with us

Latest news

സമഗ്ര ശിക്ഷ കേരളം ജില്ല കായികോത്സവം സമാപിച്ചു

Published

on

കോതമംഗലം;സമഗ്ര ശിക്ഷ കേരളം എറണാകുളം ജില്ല കായികോത്സവം സമാപിച്ചു.സമാപമ ദിവസമായ ഇന്ന് മാർ ബേസിൽ സ്‌കൂളിൽ ദീപശിഖ പ്രയാണത്തോടുകൂടി അത്ലറ്റിക് മത്സരങ്ങൾ നടന്നു.

രാവിലെ എട്ടുമണിയോടുകൂടി സബ് ഇൻസ്‌പെക്ടർ പോലീസ് കോതമംഗലം എബി ജോർജ് മാർച്ച് പാസ്റ്റ് ഫ്‌ലാഗ് ഓഫ് ചെയ്തു.കോതമംഗലം ഇൻസ്‌പെക്ടർ ഓഫ് പോലീസ് ബിജോയ് പിറ്റി സല്യൂട്ട് സ്വീകരിച്ചു.

കോതമംഗലം ബിആർസിയുടെ 5 അത്ലറ്റുകളിൽ നിന്നുള്ള താരങ്ങൾ മാർച്ച് പാസ്റ്റിൽ പങ്കെടുത്തു.റിലേ സ്റ്റാൻഡിങ് ലോങ്ങ് ജമ്പ് സ്റ്റാൻഡിങ് ത്രോ എന്നീ വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു.

വ്യക്തിഗത മികവുകൾക്ക് മെഡലുകളും ഗ്രൂപ്പ് ഐറ്റങ്ങൾക്കും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകി.പങ്കെടുത്ത എല്ലാ കുട്ടികൾക്കും മെഡലകളും സർട്ടിഫിക്കറ്റുകളും ലഭിച്ചു.

മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്കും സംസ്ഥാനതലത്തിൽ സെലക്ഷൻ ലഭിച്ചു.4 30 ഓടുകൂടി രണ്ടുദിവസം നീണ്ടുനിന്ന മേള സമാപിച്ചു.

 

Latest news

പത്താം ക്ലാസ് പരീക്ഷാഫലം അറിയാൻ ഇനി നിമിഷങ്ങൾ മാത്രം

Published

on

By

തിരുവനന്തപുരം ; കേരള എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന് പുറത്ത് വരും. മുൻവർഷങ്ങളെക്കാള്‍ നേരത്തേയാണ് ഇത്തവണ ഫലപ്രഖ്യാപനം.

ഫലം പരിശോധിക്കാം ഈ വെബ്സൈറ്റുകളിൽ: https://pareekshabhavan.kerala.gov.in,

www.prd.kerala.gov.in,

https://sslcexam.kerala.gov.in,

www.results.kite.kerala.gov.in,

1. ഫലം അറിയാൻ ആദ്യം നിങ്ങള്‍ മുകളില്‍ നല്‍കിയിരിക്കുന്നതിലെ ഏതെങ്കിലും സൈറ്റില്‍ കയറുക. ഇതില്‍ ആദ്യത്തെ സൈറ്റുകളില്‍ കയറാതെ താഴോട്ടുള്ള മറ്റേതെങ്കിലും സൈറ്റില്‍ കയറുക. കാരണം ആദ്യത്തെ ലിങ്കുകളില്‍ കൂടുതല്‍ പേർ കയറാനുള്ള സാധ്യത കൂടുതലാണ്.

2. അടുത്തതായി നിങ്ങള്‍ ചെയ്യേണ്ടത് എസ്‌എസ്‌എല്‍സി അഡ്മിറ്റ് കാർഡിലുള്ള നിങ്ങളുടെ റോള്‍ നമ്ബർ രേഖപ്പെടുത്തുക ഒപ്പം ജനനത്തീയതിയും.

3. ഇത് രണ്ടും രേഖപ്പെടുത്തിയ ശേഷം submit ചെയ്യുക. ശേഷം നിങ്ങളുടെ ഫലം അറിയാൻ കഴിയും.

ഇത് കൂടാതെ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യം ഫലം നോക്കുന്നതിന് മുൻപ് സേർച്ച്‌ എഞ്ചിന് ആപ്ലിക്കേഷന്റെ അതായത് ക്രോം, മൊസ്സില്ല ഫയർ ഫോഴ്സ്, ഓപേറ മിനി, സഫാരി, മൈക്രോ സോഫ്റ്റ് എഡ്ജ് എന്നീവയുടെ ക്യാഷെ ക്ലിയർ ചെയ്യുന്നത് വളരെ നന്നായിരിക്കും. ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഫലം വേഗത്തില്‍ അറിയാൻ കഴിയും.

Continue Reading

Latest news

ഹൈക്കമാന്‍ഡിന്റെ അനുമതി ലഭിച്ചു ; കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റു

Published

on

By

തിരുവനന്തപുരം ; കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കെ.സുധാകരൻ തിരികെ എത്തി. രാവിലെ പത്ത് മണിയോടെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തി സുധാകരൻ ചുമതലയേറ്റു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുധാകരൻ സ്ഥാനാർത്ഥിയായതിനെ തുടർന്നായിരുന്നു എംഎം ഹസ്സന് താല്‍ക്കാലിക അധ്യക്ഷ ചുമതല നല്‍കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സുധാകരൻറെ മടക്കം നീണ്ടത് വിവാദമായിരുന്നു.

ഫലം വന്നശേഷമാണ് മടക്കമെന്നായിരുന്നു ഹൈക്കമാൻഡിൻറെ ആദ്യ നിലപാട്.സുധാകരനെതിരെ സംസ്ഥാനത്ത് നിന്നും എതിർപ്പ് ഉയർന്ന സാഹചര്യത്തിലായിരുന്നു ഇത്. കടുത്ത നിലപാടിലേക്ക് പോകുമെന്ന സുധാകരൻറെ സമ്മർദ്ദത്തെ തുടർന്നാണ് ഒടുവില്‍ ഹൈക്കമാൻഡ് ചുമതലയേല്‍ക്കാൻ അനുമതി നല്‍കിയത്. വിവാദം അവസാനിപ്പിക്കാൻ എഐസിസി ഇടപെടുകയായിരുന്നു.

അതേസമയം, കെപിസിസി പ്രസിഡന്റ്‌ സ്ഥാനം തനിക്ക് തരേണ്ട കാര്യമില്ലെന്നും പോയി ഒപ്പിട്ട് എടുക്കാവുന്നതേ ഉള്ളൂ എന്നുമാണ് കഴിഞ്ഞ ദിവസം സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. പാർട്ടിക്കുള്ളില്‍ തനിക്കെതിരെ ഒരു തന്ത്രവും ആരും മെനയുന്നില്ല. തനിക്ക് ആരോടും ഒരു പരാതിയുമില്ലെന്നും കെ സുധാകരൻ പറഞ്ഞു.

Continue Reading

Latest news

കള്ളക്കടൽ മുന്നറിയിപ്പിന് പിന്നാലെ കേരള തീരത്ത് ജാഗ്രത നിർദേശം

Published

on

By

തിരുവനന്തപുരം: കേരള തീരത്ത് കള്ളക്കടൽ പ്രതിഫസത്തിന് സാധ്യത ചൂണ്ടിക്കാട്ടി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത കൂടുതലാണെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിക്കുന്നത്.

അതെ സമയം കള്ളക്കടൽ തെക്കൻ തമിഴ്നാട് തീരത്തും ഉച്ച തിരിഞ്ഞ് 2:30 മുതൽ രാത്രി 11:30 വരെ 1.0 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അതിൻ്റെ വേഗത സെക്കൻഡിൽ 15 സെൻ്റിമീറ്ററിനും 45 സെൻ്റിമീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

ഉയർന്ന തിരമാല ഉണ്ടകനുള്ള സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് മൽസ്യ തൊഴിലാളികൾക്കും തീര ദേശത്തുള്ളവർക്കും ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം നൽകി. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള പ്രേദേശങ്ങളിൽ നിന്നും അപകട മേഖലകളിൽ നിന്നും അധികൃതരുടെ നിർദേശാനുസരണം ആവശ്യമെങ്കിൽ മാറി താമസിക്കണം.

കടൽ ശോഭം ശക്തമകനുള്ള സാധ്യതകൾ കണക്കിലെടുത്ത് ഉപയോഗിക്കുന്ന ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കെണ്ടതോടോപ്പം വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തേണ്ടതാണ്. കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാനാണ് ഇത്തരമൊരു നിർദേശം അധികൃതർ പുറപ്പെടുവിച്ചിട്ടുള്ളത്.

മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നഷ്ട്ടപെടാതിരിക്കാനുള്ള മുൻകരുതലുകൾ സ്വികരിക്കാൻ ശ്രമിക്കുക. കടൽ വെള്ളം ഉയരുന്ന സഹജര്യത്തിൽ സ്വാന്തം സുരക്ഷയോടോപ്പം ഒപ്പമുള്ളവരുടെ സുരക്ഷക്കും അതീവ പ്രാധാന്യം നൽകണം.

ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കുക. കടലിൽ ഇറങ്ങായിട്ടുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓർമിപ്പിക്കുന്നു.

പിന്നാലെ കൊടുംചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇടുക്കി, മലപ്പുറം ജില്ലകളിൽ മഴ മുന്നറിയിപ്പിന്റെ ഭാ​ഗമായി യെൽലോ അലെർട് നല്കയിട്ടുണ്ട്.

അടുത്ത 5 ദിവസങ്ങളിൽ വടക്കൻ കേരളത്തിലെ കൂടുതൽ സ്ഥലങ്ങളിൽ ശക്തമായ രീതിയിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു . മധ്യ–തെക്കൻ കേരളത്തിലാണ് കുടുതലും ഒറ്റ പെട്ട മഴക്ക് സാധ്യത എന്നാണ് പ്രവജനം.

Continue Reading

Latest news

സാറാമ്മ കൊലക്കേസ്; സിബിഐ അന്വേഷണം വേണമെന്ന് മക്കള്‍, മാതാവിനെ കൊന്നവര്‍ കാണമറയത്ത്,ജീവിതം ഭയപ്പാടില്‍ എന്നും വെളിപ്പെടുത്തല്‍

Published

on

By

കോതമംഗലം; ചേലാട് കള്ളാട് ചെങ്ങമനാട്ട് ഏല്യാസിന്റെ ഭാര്യ സാറമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് മക്കള്‍.സംഭവം നടന്നിട്ട് ഒന്നരമാസത്തോളം എത്തുമ്പോഴാണ് മക്കളായ എല്‍ദോസ് ,സിജ എന്നിവര്‍ ഈ ആവശ്യവുമായി രംഗത്തെത്തിയിട്ടുള്ളത്.

വീട്ടില്‍ നിന്നും മുമ്പ് ഒരു തേങ്ങപോലും മോഷണം പോയിട്ടില്ല.മാതാവിനെ കൊലപ്പെടുത്തിയവര്‍ തങ്ങളുടെ ജീവനെടുക്കാനും മടിക്കില്ലന്നാണ് കരുതുന്നനത്. ഇതുമൂലം തങ്ങളും നാട്ടുകാരും വലിയ ഭയപ്പാടിലാണ് ഇപ്പോള്‍ കഴിയുന്നത്.ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് തങ്ങള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. ഇരുവരും വ്യക്തമാക്കി.

മാര്‍ച്ച് 25-ന് പകല്‍ വീട്ടില്‍ തനിച്ചായിരുന്ന സാറാമ്മയെ ഡൈനിംഗ് ഹാളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.മകന്‍ എല്‍ദോസിനൊപ്പമാണ് സാറാമ്മ കഴിഞ്ഞിരുന്നത്.ഏല്‍ദോസും ഭാര്യയും വീട്ടില്‍ ഇല്ലാത്തപ്പോഴാണ് സാറാമ്മ അതിക്രൂരമായി കൊല്ലപ്പെട്ടത്.കഴുത്തിലെ മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.

ജോലി കഴിഞ്ഞെത്തിയ എല്‍ദോസിന്റെ ഭാര്യയാണ് സാറാമ്മയെ രക്തത്തില്‍ കുളിച്ച് അനക്കമറ്റനിലയില്‍ ആദ്യം കാണുന്നത്. പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരും, ഡോഗ് സ്‌ക്വാഡും വിരലടയാണ വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല.

തുടര്‍ന്ന് ഡിവൈഎസ്പി മാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷക സംഘം ഇതുവരെ തിരച്ചില്‍ നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ലന്നാണ് സൂചന.സമീപ വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും ടവര്‍ ലൊക്കേഷന്‍ നേന്ദ്രീകരിച്ചും നിരവധി പേരെ ചോദ്യം ചെയ്തിരുന്നു.വിവിധ മാര്‍ഗ്ഗങ്ങള്‍ പ്രയോജനപ്പെടുത്തി അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് ഇതുസംബബന്ധിച്ച് കോതമംഗലം പോലീസിന്റെ പ്രതികരണം.

 

Continue Reading

Latest news

കാട്ടാന ആക്രമണത്തിൽ മാധ്യമ പ്രവർത്തകന് ദാരുണാന്ത്യം:അപകടം ദ്യശ്യങ്ങൾ പകർത്തുമ്പോൾ

Published

on

By

പാലക്കാട്:കൊട്ടേക്കാടിൽ കാട്ടാന ആക്രമണത്തിൽ മാധ്യമ പ്രവർത്തകന് ദാരുണാന്ത്യം. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താൻ വീട്ടിൽ, ദേവിയുടേയും പരേതനായ ഉണ്ണിയുടേയും മകനായ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എവി മുകേഷ് (34) ആണ് മരിച്ചത്.

പുലർച്ചെ കാട്ടാനക്കൂട്ടം പുഴ മുറിച്ച് കടക്കുന്നതിൻ്റെ ദൃശ്യങ്ങൾ പകർത്തുമ്പോഴായിരുന്നു അക്രമണം.ഉടനെ പാലക്കാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ .

ദീർഘകാലം ഡൽഹിയിൽ ജോലി ചെയ്തിരുന്നു. ഒരു വർഷമായി പാലക്കാട് ബ്യൂറോയിലാണ്.

ഡൽഹിയിൽ ജോലി ചെയ്തിരുന്ന കാലത്ത് ‘അതിജീവനം’ എന്നപേരിൽ മാതൃഭൂമി ഡോട്ട് കോമിൽ നൂറിലധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: ടിഷ

Continue Reading

Trending

error: