M4 Malayalam
Connect with us

Latest news

ഹോസ്റ്റർ സൗകര്യം പരിമിതം,വേണ്ടെത്ര ലാബുകളില്ല, റോഡുകളും തഥൈവ;ഇടുക്കി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു

Published

on

 

ഇടുക്കി ;പഠനത്തിനാവശ്യത്തിനുള്ള ആടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാത്തതിൽ പ്രിതിഷേധിച്ച് ഇടുക്കി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ പ്രക്ഷോഭത്തിലേയ്ക്ക്.

ഒന്നും രണ്ടും ബാച്ചുകളിലെ 200 വിദ്യാർത്ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.ഹോസ്റ്റലുകൾ പൂർത്തിയാക്കുക, ലാബ് സൗകര്യങ്ങൾ സജ്ഞമാക്കുക,കോളേജ് അങ്കണത്തിലെ റോഡുകൾ നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്നലെ വിദ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചത്.

രാവിലെ 8.45-ഓടെ വിദ്യാർത്ഥികൾ അക്കാഡമിക്ക് ബ്ലോക്കിൽ നിന്നും പ്രകടനമായി പ്രിൻസിപ്പാൾ ഓഫീസിന് മുൻപിലെത്തി മുദാവാക്യം വിളികളുമായി നിലയുറപ്പിയ്ക്കുകയായിരുന്നു. ഓഫീസിലേക്ക് എത്തിയ ജീവനക്കാരെ വിദ്യാർത്ഥികൾ അകത്തേക്ക് കയറാൻ അനുവദിച്ചില്ല.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പി കെ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ അധികൃതരും വിദ്യാർത്ഥി പ്രതിനിധികളുമായി നടത്തിയ ചർച്ചയെത്തുടർന്ന് വിദ്യാർത്ഥികൾ താൽക്കാലികമായി സമരം അവസാനിപ്പിച്ചു.

വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അനുഭവ പൂർവ്വം പരിഗണിയ്ക്കുമെന്നും ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് സർക്കാർ നടപടി എടുത്തിട്ടുണ്ടെന്നും പ്രിൻസിപ്പൽ അറിയിച്ചു.

അധികൃതർ നൽകിയ ഉറപ്പ് ലംഘിച്ചാൽ ഒരാഴ്ചക്ക് ശേഷം വീണ്ടും സമരം ആരംഭിക്കുമെന്ന് വിദ്യാർത്ഥി പ്രതിനിധി ഹരികുമാർ വ്യക്തമാക്കി.

 

1 / 1

Latest news

മൂന്ന് ജില്ലകളില്‍ താപനില കൂടുതൽ ; സുരക്ഷിതരായിരിക്കണമെന്ന് ആരോഗ്യമന്ത്രി

Published

on

By

തിരുവനന്തപുരം: ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും സുരക്ഷിതമായിരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

അന്തരീക്ഷ താപനില തുടര്‍ച്ചയായി സാധാരണയില്‍ കൂടുതല്‍ ഉയര്‍ന്ന് നില്‍ക്കുന്ന അവസ്ഥയാണ് ഉഷ്ണതരംഗം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാല്‍ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

1 / 1

Continue Reading

Latest news

വേണാട് എക്സ്പ്രസ് പുതിയ സമയക്രമത്തിലേയ്ക്ക്: പുതുക്കിയ സമയങ്ങൾ പ്രകാരം മാത്രം സർവീസുകൾ

Published

on

By

തിരുവനതപുരം: മേയ് 1 മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്‌റ്റേഷൻ ഒഴിവാക്കി യാത്ര തുടരാൻ തീരുമാനം. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത്സ്റ്റേഷൻ ഒഴിവാക്കുമെന്നാണ് സൂചന.

റെയിൽവേ അധികൃതർ വ്യക്തമാക്കുന്നതനുസരിച്ച് എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടാനാണ് സാധ്യത.

തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തിച്ചേരും.ഷൊർണൂരിലേക്കുള്ള പുതിയ സമയം

എറണാകുളം നോർത്ത്: 9.50 എഎം
ആലുവ: 10.15 എഎം
അങ്കമാലി: 10.28 എഎം
ചാലക്കുടി: 10.43 എ.എം
ഇരിങ്ങാലക്കുട: 10.53 എഎം
തൃശൂർ : 1 1.18 AM
വടക്കാഞ്ചേരി: 11.40 എഎം
ഷൊർണൂർ ജം.: 12.25 പിഎം

തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലെ പുതിയ സമയക്രമം

എറണാകുളം നോർത്ത്: 05.15 പിഎം
തൃപ്പൂണിത്തുറ: 05.37 പിഎം
പിറവം റോഡ്: 05.57 പിഎം
ഏറ്റുമാനൂർ: 06.18 പിഎം
കോട്ടയം: 06.30 പിഎം
ചങ്ങാശ്ശേരി: O6.50 പിഎം
​തിരുവല്ല: 07.00 പിഎം
ചെങ്ങന്നൂർ: 07.11 പിഎം
ചെറിയനാട്: 07.19 പിഎം
മാവേലിക്കര: 07.28 പിഎം
കായംകുളം: 07.40 പിഎം
കരുനാഗപ്പള്ളി: 07.55 പിഎം
ശാസ്താംകോട്ട: 08.06 പിഎം
കൊല്ലം ജം: 08:27 പിഎം
മയ്യനാട്: 08.39 പിഎം
പരവൂർ: 08.44 പിഎം
വർക്കല ശിവഗിരി: 08.55 പിഎം
കടയ്ക്കാവൂർ: 09.06 പിഎം
ചിറയിൻകീഴ്: 09.11 പിഎം
തിരുവനന്തപുരം പേട്ട: 09.33 പിഎം
തിരുവനന്തപുരം സെൻട്രൽ: 10.00 പിഎം

1 / 1

Continue Reading

Latest news

വാഹനാപകടം: 3 ഇന്ത്യൻ സ്ത്രീകൾക്ക് ദാരുണാന്ത്യം

Published

on

By

ഡൽഹി:യുഎസിലെ സൗത്ത് കരോലിനയിലുണ്ടായ വാഹനാപകടത്തിൽ 3 മരണം. ഇന്ത്യൻ വംശജരായ ഗുജറാത്തിലെ ആനന്ദ് സ്വദേശികളായ രേഖാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മനീഷബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്.

സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലെ പാലത്തിന് മുകളിലൂടെ സഞ്ചരിച്ച വാഹനം അമിത വേഗതയിലായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രക്ഷപെട്ട ഒരാളെ പരിക്കുകളോടെ ആശുപത്രയിൽ പ്രേവേശിപ്പിച്ചു.

1 / 1

Continue Reading

Latest news

എറ്റവും വലിയ ഡിജിറ്റൽ ക്യാമറയുമായി ശാശ്ത്രജ്ഞർ: ലക്ഷ്യം ആകാശത്തിലെ വിസ്മയ കാഴ്ചകൾ

Published

on

By

അമേരിക്ക: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ വികസിപ്പിച്ചെടുത്ത നേട്ടവുമായി വാഷിംഗ്‌ടൺ സർവകാല ശാലയിലെ ശാസ്ത്രജ്ഞന്മാർ.ലോ ലെഗസി സർവേ ഓഫ് സ്‌പേസ് ആൻഡ് ടൈം (എൽഎസ്എസ്ടി) എന്നാണ് ഈ വമ്പൻ ക്യാമറയുടെ പേര്.

3200 മെഗാപിക്‌സലുകളാണ് ക്യാമറയിൽ ഉൾപെടുത്തിയിരിക്കുന്നത്. ബഹിരാകാശ പ്രതിഭാസങ്ങൾ പകർത്താനുപയോഗിക്കുന്ന ക്യാമറ അതികം വൈകാതെ ചിലെയിൽ സ്ഥിതി ചെയ്യുന്ന വെറ.സി.റൂബിൻ നിരീകഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്നാണ് കരുതുന്നത്.

ആകാശങ്ങളിൽ നടക്കുന്ന പ്രതിഭാസങ്ങൾ അപ്പാടെ ഇമ ചിമ്മാതെ പകർത്തുന്ന ക്യാമറയുടെ ചിത്രങ്ങൾ പ്രേദർശിപ്പിക്കാൻ 378 ഫോർകെ സ്‌ക്രീനുകൾ ആവശ്യമാണ്.

ഈ ക്യാമറയുടെ പൂർത്തീകരണവും ചിലെയിലെ നിരീക്ഷണ കേന്ദ്രങ്ങളിലെ പുതിയ കണ്ടെത്തലുകളും ആകാശ കാഴ്ചകളുടെ പുതിയ ഒരു ലോകം കാഴ്ചക്കാരന് സമ്മാനിക്കുമെന്നാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച വാഷിങ്ടൻ സർവകലാശാല പ്രഫസർ സെൽജിക്കോ ഇവേസികിന്റെയും പ്രതീക്ഷ

1 / 1

Continue Reading

Latest news

ചാലക്കുടയിൽ തീ പിടുത്തം: അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

Published

on

By

തൃശൂർ: ചാലക്കുടയിൽ ഹരിത കർമസേന ശേഖരിച്ച മാലിന്യ കുമ്പാരത്തിന് തീ പിടിച്ചു. ഉച്ചക്ക് ഒന്നരയോടുകൂടിയാണ് സംഭവം.

പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പടെയുള്ളവക്ക് തീ പിടിച്ചതുമൂലം പരിസരത്ത് വലിയ രീതിയിൽ തീ പടർന്നിട്ടുണ്ട്. സ്ഥലത്ത് തീ അണക്കുന്നതുമായി ബന്ധപെട്ട് അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തുടരുകയാണ്. എന്നാൽ തീ പടരാനുണ്ടായ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല.

 

1 / 1

Continue Reading

Trending

error: