Connect with us

Latest news

മുൻ ജീവനക്കാരിക്ക് നേരെ വധഭീഷിണി, മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; വില്ലൻ കട്ടപ്പനയിലെ സ്ഥാപന ഉടമ? തൊടാൻ മടിച്ച് പോലീസും

Published

on

ഇടുക്കി;രഹസ്യബന്ധം നാട്ടുകാരറിഞ്ഞു.പ്രചരിപ്പിച്ചത് സ്ഥാപനത്തിലെ ജീവനക്കാരിയെന്ന് സംശയം.ആശ്ലീലചിത്രത്തിനൊപ്പം യുവതിയുടെ മുഖം വെട്ടിച്ചേർത്ത് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു.കൂടാതെ വധഭീഷിണിയും.കട്ടപ്പനയിലെ സ്ഥാപന നടത്തിപ്പുകാരനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ.തൊടാൻ മടിച്ച് പോലീസും.

മോർഫ് ചെയ്ത തന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമത്തിൽ പ്രചരിപ്പിയ്ക്കുന്നതായും ഇത് നീക്കം ചെയ്യണമെന്നും നിർമ്മിച്ച്, അപ്‌ലോഡ് ചെയ്തവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവതി കഴിഞ്ഞ ദിവസം തങ്കമണി പോലീസിൽ പരാതി നൽകിയിരുന്നു.ഈ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇനിയും തുമ്പൊന്നുമായിട്ടില്ലന്നാണ് സൂചന.

ബാഹ്യസമ്മർദ്ധത്തെത്തുടർന്ന് പോലീസ് ഇതുസംബന്ധിച്ച അന്വേഷണം മരവിപ്പിച്ചതായുള്ള ആരോപണവും ശക്തമാണ്.കട്ടപ്പന പോലീസ്റ്റേഷൻ പരിധിയിലാണ് യുവതി മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനം പ്രവർത്തിയ്ക്കുന്നത്.

സംഭവത്തിന്റെ സൂത്രധാരൻ ഈ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനാണെന്നാണ് പരക്കെ ഉയർന്നിട്ടുള്ള സംശയം.ഇയാളിലേയ് അന്വേഷണം എത്തിയെന്നും തുടർന്ന് രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്നും ഇതെത്തുടർന്ന് പോലീസ് അന്വേഷണം മരവിപ്പിയ്ക്കുകയായിരുന്നെന്നും മറ്റുമാണ് വ്യാപകമായി പ്രചരിച്ചിട്ടുള്ള വിവരം.

സ്ഥാപനത്തിൽ പരാതിക്കാരിയെ കൂടാതെ മറ്റൊരു ജീവനക്കാരിയും ജോലിക്കെത്തിയിരുന്നു.ഇവരുമായി നടത്തിപ്പുകാരൻ അതിരുകവിഞ്ഞ അടുപ്പം പുലർത്തിയിരുന്നെന്നും സ്ഥാപനത്തോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ ഇവർ ഇരുവരും പലപ്പോഴും ഒത്തുകൂടിയിരുന്നെന്നും മറ്റുമുള്ള വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.

ഇവരുടെ ഇടപാടികളുമായി യോജിയ്ക്കാനാവാതെ പരാതിക്കാരി ജോലി ഉപേക്ഷിയ്ക്കാൻ തയ്യാറായെന്നും യുവതി ജോലി ഉപേക്ഷിച്ചാൽ അവിഹത ബന്ധം പുറത്തറിയുമെന്ന ഭീതിയിൽ നടത്തിപ്പുകാരൻ ശമ്പളം കൂട്ടി നൽകിയും ജോലിയിൽ ഇളവുകൾ നൽകിയും ഇവരെ കൂടെ നിർത്താൻ ശ്രമിച്ചിരുന്നു എന്നും മറ്റുമുള്ള അഭ്യൂഹങ്ങളും പ്രചരിയ്ക്കുന്നുണ്ട്.

മെച്ചപ്പെട്ട ശമ്പളത്തിൽ മറ്റൊരു സ്ഥാപനത്തിൽ ജോലി കിട്ടിയതോടെ യുവതി ഇവിടുത്തെ ജോലി ഉപേക്ഷിച്ചു.ഇതിന് പിന്നാലെയാണ് നടത്തിപ്പുകാരന്റെ രഹസ്യബന്ധം പുറത്തായത്.

ഇതിന് പിന്നാലെ സ്ഥാപന നടത്തിപ്പുകാരൻ യുവതിയെ മൊബൈലിൽ വിളിച്ച് വധ ഭീഷിണി മുഴക്കിയെന്നും യുവതിയും കുടുംബാംഗങ്ങളും ഭീതിയിലാണ് ഇപ്പോൾ കഴിയുന്നതെന്നുമാണ് അറിയുന്നത്.ഭയപ്പാട് മൂലം ഇക്കാര്യങ്ങൾ യുവതി പോലീസിനെ അറിയിച്ചിട്ടില്ലന്നാണ് സൂചന.സംശയമുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയാൽ അന്വേഷിക്കാമെന്നാണ് പോലീസ് നിലപാട്.ഈ സാഹചര്യത്തിൽ പരാതിയിൽ കാര്യമായ നടപടികൾ ഉണ്ടാവാനിടയില്ലന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

താമസിയാതെ കേസിൽ പുരോഗതിയുണ്ടാവുമെന്ന് പരാതിക്കാരിക്ക് പോലീസ് ഉറപ്പുനൽകിയിട്ടുണ്ട്.എന്നാൽ നിലവിലെ സാഹചര്യത്തിൽ നീതി ലഭിയ്ക്കുമോ എന്ന് കണ്ടറിയണമെന്നതാണ് സ്ഥിതിയെന്നാണ് പരാതിക്കാരി അടുപ്പക്കാരുമായി പങ്കിട്ട വിവരം.

ഇതിനിടയിൽ യുവതിയെ പിൻതിരിപ്പിയ്ക്കാൻ പുറമെ നിന്നുള്ള ചിലർ ശക്തമായ ഇടപെടൽ നടത്തുന്നുണ്ടെന്നുള്ള വിവരവും പ്രചരിയ്ക്കുന്നുണ്ട്.

 

Latest news

അരിക്കൊമ്പന്റെ ജീവൻ അപകടത്തിൽ, തിരികെ കേരളത്തിൽ എത്തിയ്ക്കണം; ആദിവാസികൾ റോഡ് ഉപരോധിച്ചു,പ്രതിഷേധം തുടരുമെന്നും സൂചന

Published

on

By

ഇടുക്കി:തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ അരിക്കൊമ്പനെ തിരികെ കേരളത്തിന് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ആദിവാസികളുടെ നേതൃത്വത്തിൽ ചിന്നക്കനാലിൽ റോഡ് ഉപരോധം .

ചിന്നക്കനാൽ പഞ്ചായത്ത് ഏഴാം വാർഡിലെ ചെമ്പകത്തൊഴുത്തുകുടി, ടാങ്കുകൂടി , ആറാം വാർഡിലെ പച്ചപ്പുൽക്കൂടി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളും സ്ത്രീകളും അടക്കം 500-ളം പേർ ഇന്നലെ വൈകിട്ട് 6.30തോടെയാണ് സൂര്യനെല്ലി-ബോഡിമെട്ട് റോഡ് ഉപരോധിച്ചത്്.

ഏറെ വൈകാരികമായിട്ടാണ് വിഷയത്തിൽ പ്രതിഷേധക്കാർ പ്രതികരിച്ചത്.ആനയെ തമിഴ്‌നാടിന് വിട്ടുനൽകിയത് അംഗീകരിയ്ക്കാൻ ആവില്ലന്നും കൃഷിയും വീടും എല്ലാം നശിപ്പിച്ചിട്ടും ആനയോട് തങ്ങൾക്ക് സ്‌നേഹം മാത്രമാണെന്നും ഇപ്പോൾ മുറിവേറ്റ് അവശനിലയിലാണെന്നും ആനയുടെ ജീവൻ തന്നെ അപകടത്തിലാണെന്നും ഇത് വലിയ ദുഖമാണ് തങ്ങളിൽ സൃഷ്ടിച്ചിരിയ്ക്കുന്നതെന്നും പ്രതിഷേധക്കാർ പറഞ്ഞു.

ഇത് സംബന്ധിച്ച് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും നീതി ലഭിയ്ക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നതെന്നും ഇവർ വ്യക്തമാക്കി.രാത്രി 10 മണിയോടടുത്താണ് ഉപരോധം അവസാനിപ്പിച്ച് കോളനിവാസികൾ പിരിഞ്ഞത്.

ഇന്ന് രാവിലെ വീണ്ടും റോഡ് ഉപരോധം ആരംഭിയ്ക്കും എന്ന് പ്രഖ്യാപിച്ചാണ് പ്രതിഷേധക്കാർ പിരിഞ്ഞത്.നീതി ലഭിയ്ക്കും വരെ പോരാട്ടം എന്നതാണ് ഊരുനിവാസികളുടെ നിലപാട്.

അരിക്കൊമ്പൻ അവശ നിലയിലാണെന്നും ചികത്സ ലഭിച്ചില്ലങ്കിൽ ഈ ആന മരണപ്പെട്ടേക്കാമെന്ന് തങ്ങൾ ഭയപ്പെടുന്നുണ്ടെന്നും ഈ സാഹചര്യത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതെന്നും കോളനി നിവാസികൾ അറിയിച്ചു.

 

Continue Reading

Latest news

അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലയിൽ;തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടിവച്ചു

Published

on

By

കുമളി;അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലയിൽ. തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടിവച്ചു.

രാത്രി 12.30 ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ച് ആനയ്ക്ക് മയക്കുവെടി ഏറ്റതായിട്ടാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരം.

മൂന്നു കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.ആരോഗ്യ പരിശോധനയ്ക്കു ശേഷം മേഘമലയിൽ തുറന്നുവിടും.

Continue Reading

Latest news

റോഡരികിലിരുന്ന് പരസ്യമായി മദ്യപാനം,ഒപ്പം കഞ്ചാവ് പുകയ്ക്കലും; മധ്യവയസ്‌കൻ പോലീസ് പിടിയിൽ

Published

on

By

 

തൊടുപുഴ; പമ്പ് ഹൗസിന് സമീപം റോഡരികിലിരുന്ന് പരസ്യമായി മദ്യപിക്കൂകയും കഞ്ചാവ് വലിയ്ക്കകയും ചെയ്ത മധ്യവയസ്‌കൻ പോലീസ് പിടിയിൽ.

പടിഞ്ഞാറെ കോടിക്കുളം പാലത്തിങ്കൽ വീട്ടിൽ സജീവനെയാണ് എസ്‌ഐ സിദ്ദീഖ് അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്.

കഞ്ചാവിന്റെ ഉറവിടത്തെ സംബന്ധിച്ച് ഇയാളിൽ നിന്നും വിവരങ്ങൾ ലഭിച്ചതായിട്ടാണ് സൂചന.ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചതായി പോലീസ് അറയിച്ചു.

 

Continue Reading

Latest news

സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ഇട്ടതിന്റെ പേരിൽ മാധ്യമ പ്രവർത്തകന് നേരെ ആക്രമണം;6 പേർക്കെതിരെ പോലീസ് കേസെടുത്തു

Published

on

By

കുമളി; ഓട ക്ലീൻ ചെയ്യാത്തതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യത്തിൽ പോസ്റ്റ് ഇട്ടതിന്റെ പേരിൽ കേരള ജേർണലിസ്റ്റ്‌സ് യൂണിയൻ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൾ സമദിന് നേരെ ആക്രമണം.

സി.പി.എം അനുഭാവികളായ ഒരു സംഘം ആളുകൾ വെള്ളിയാഴ്ച രാത്രി 8 മണിക്ക് ശേഷം തന്നെ മർദ്ദിക്കുകയായിരുന്നുവെന്ന് അബ്ദുൾ സമദ് പോലീസ് മൊഴി നൽകി.മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടാൽ അറിയാവുന്ന 6 പേർക്കെതിരെ കുമളിപോലീസ് കേസെടുത്തു.

സംഭവത്തിൽ പരിക്കേറ്റ സമദ് ആശുപത്രിയിൽ ചികിത്സയിലാണ്.

 

 

Continue Reading

Latest news

തലവേദന മൂലം കണ്ണടച്ചിരുന്ന യുവതിക്ക് നേരെ ലൈംഗീക അതിക്രമം,വിഷമം നേരിട്ട യുവതിക്ക് കണ്ടക്ടറുടെ ഇടപെടൽ തുണയായി;ചെറുകര സ്വദേശി അറസ്റ്റിൽ

Published

on

By

തൊടുപുഴ;തലവേദനമൂലം കണ്ണടച്ചിരുന്നപ്പോൾ കൈക്രീയ.സഹികെട്ട് മറ്റൊരുസീറ്റിലേയ്ക്ക് മാറിയിട്ടും ഞരമ്പൻ വിട്ടില്ല.പിന്നാലെ കൂടി ഉപദ്രവം.സഹികെട്ടപ്പോൾ സങ്കടം പങ്കിട്ട് യുവതി.ഒടുവിൽ കണ്ടക്ടറുടെയും യാത്രക്കാരുടെയും ഇടപെടൽ.ശല്യക്കാരനായ യുവാവ് അഴിയ്ക്കുള്ളിൽ.

കഴിഞ്ഞ ദിവസം എറണാകുളം-തൊടുപുഴ കെഎസ്ആർടിസി ബസിലാണ് യുവതിക്ക് നേരെ യാത്രക്കാരൻ ലൈംഗികാതിക്രമം നടത്തിയത്.സഹികെട്ട് യുവതി കരഞ്ഞ് ബഹളം വച്ചപ്പോൾ ബസിലെ കണ്ടക്ടറും യാത്രക്കാരും പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു.

മലപ്പുറം ചെറുകര സ്വദേശി ചെനപറമ്പിൽ മുസാമി(36)ലിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.തൊടുപുഴ കോലാനി സ്വദേശിയും കൊച്ചി ഇൻഫോപാർക്കിലെ ജീവനക്കാരിയുമായ 24 കാരിയാണ് യുവാവിന്റെ ലൈംഗീത അതിക്രമത്തിന് ഇരയായത്.

കരിങ്ങാച്ചിറയിൽ നിന്നാണ് യുവതി തൊടുപുഴയിലേയ്ക്കുള്ള ബസിൽകയറുന്നത്.മൂവാറ്റുപുഴയിൽ ബസ് എത്തിയപ്പോൾ പരാതിക്കാരിയുടെ അടുത്തിരുന്ന യുവതി മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നു.

ഉടൻതന്നെ യുവാവ് പരാതിക്കാരിയുടെ അടുത്ത് വന്നിരുന്നു.തലവേദനയും മറ്റ് അസ്വസ്ഥതകളും ഉണ്ടായിരുന്ന യുവതി ഈ സമയം ഉറക്കത്തിലായിരുന്നു. ഈ സാഹചര്യം മുതലാക്കി പ്രതി ലൈംഗീകാതിക്രമം നടത്തുകയായിരുന്നു.

ഞെട്ടി എഴുന്നേറ്റ യുവതി സീറ്റിൽ ഒതുങ്ങി ഇരുന്നപ്പോൾ വീണ്ടും അതിക്രമം നടത്തി. ഉടൻതന്നെ യുവതി എഴുന്നേറ്റ് മറ്റൊരു സീറ്റിൽ മാറി ഇരുന്നു.

യുവതി ഇരിക്കുന്നതിന് പിന്നിലായുള്ള സീറ്റിൽ ചെന്നിരുന്ന് ഇയാൾ വീണ്ടും അതിക്രമം നടത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കണ്ടക്ടർ ചോദ്യം ചെയ്തതോടെ ഇയാൾ തർക്കത്തിൽ ഏർപ്പെടുകയും വണ്ടിയിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തു.

ഉടൻതന്നെ യാത്രക്കാർ ഇയാളെ തടഞ്ഞുവെക്കുകയും തൊടുപുഴ പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് ിയാളെ അറസ്റ്റ് ചെയ്തു.

 

Continue Reading

Trending

error: