M4 Malayalam
Connect with us

Latest news

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷന്‍ സപ്തതിയുടെ നിറവില്‍

Published

on

കോതമംഗലം :സാമ്പത്തികശാസ്ത്രപണ്ഡിതനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രൊഫ. എം.പി. വര്‍ഗീസിന്റെ നേതൃത്വത്തില്‍ 1953 ഒക്ടോബര്‍ 21 ന് രൂപീകരിച്ച കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷന്‍ സപ്തതിയുടെ നിറവില്‍.

കോതമംഗലത്തിന് മാത്രമല്ല,ലോകത്തിനുതന്നെ അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിച്ച പ്രതിഭകളെ പരുവപ്പെടുത്തുന്നതില്‍ അസ്സോസിയേഷനുകീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍ണ്ണായ പങ്കുവഹിച്ചിട്ടുണ്ട്.

സപ്തതിയോടനു ബന്ധിച്ച് വിവിധ അക്കാദമിക പ്രവര്‍ത്തനങ്ങളും കലാ സാംസ്‌കാരിക പരിപാടികളും ഉള്‍പ്പെടെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ആഘോഷങ്ങള്‍ക്ക് ഒക്ടോബര്‍ 21 ന് ആരംഭിയ്ക്കും.

1955 ജൂലൈ 14 ന് പ്രവര്‍ത്തനം ആരംഭിച്ച മാര്‍ അത്തനേഷ്യസ് കോളജ് 1956 ഒക്ടോബര്‍ 30 ന് എത്യോപ്യന്‍ ചക്രവര്‍ത്തി ആയിരുന്ന ഹെയ്ലി സെലാസി ആണ് ഉദ്ഘാടനം ചെയ്തത്.

1961 ല്‍ എം.എ കോളേജ് ഓഫ് എന്‍ജിനിയറിംഗ് സ്ഥാപിതമായി. ഏയ്ഡഡ് മേഖലയില്‍ ഏഷ്യയിലെ തന്നെ ആദ്യ എന്‍ജിനിയറിംഗ് കോളേജാണ് ഇത്.1966ല്‍ അത്തനേഷ്യസ് കോളേജ് ഹൈസ്‌കൂള്‍ ആരംഭിച്ചു.

2003 ല്‍ അടിമാലിയില്‍ മാര്‍ ബസേലിയോസ് കോളേജ് നിലവില്‍വന്നു. 2008 ല്‍ മാര്‍ അത്തനേഷ്യസ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ആരംഭിച്ചു. കലാകായികരംഗത്തും ശാസ്ത്രസാഹിത്യരംഗത്തും അക്കാദമിക രംഗത്തും അതുല്യ പ്രതിഭകളെ സമ്മാനിച്ച മാര്‍ അത്തനേഷ്യസ് സ്ഥാപനങ്ങള്‍ പിന്നിട്ട വഴികളില്‍ നേട്ടത്തിന്റെ നാഴികക്കല്ലുകള്‍ നിരവധിയാണ്.

ഉന്നതവിദ്യാഭ്യാസരംഗത്ത് മികച്ച നിലവാരം പുലര്‍ത്തിവന്നിരുന്ന കോളേജിന് നാഷന്‍ അസ്സസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (NACC) എപ്ലസ് ഗ്രേഡും തുടര്‍ച്ചയായി 3 വര്‍ഷങ്ങളില്‍ നാഷണല്‍ ഇന്‍സിറ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫെയിം വര്‍ക്കില്‍(NIRF) റാങ്കിംഗില്‍ ആദ്യ 100 ല്‍ താഴെ സ്ഥാനവും നേടി. 2021 – 22 ലെ കായികരംഗത്തെ മികച്ച കലാലയത്തിനുള്ള മനോരമ ട്രോഫി മാര്‍ അത്തനേഷ്യസ് കോളേജ് സ്വന്തമാക്കിയിരുന്നു.

അക്കാദമികരംഗത്ത് ,വിജ്ഞാന വിതരണ മേഖലയിലെ ദേശീയ അന്തര്‍ദേശീയ സാധ്യതകള്‍ പരസ്പരം പ്രയോജനപ്പെടുത്തുന്നതിന് മാര്‍ അത്തനേഷ്യസ് കോളേജുമായി, വിവിധ യൂണിവേഴ്സിറ്റികള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.

ചന്ദ്രയാന്‍ ദൗത്യത്തില്‍ പങ്കെടുത്ത വിക്രം സാരാഭായ് സ്‌പേയ്‌സ് സെന്റര്‍ ഡയറക്ടര്‍ ഉള്‍പ്പെടെ 55 പേര്‍ മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് എന്‍ജിനിയറിംഗ് പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.

അടിമാലിയില്‍ പ്രവര്‍ത്തിച്ചുവരുന്ന മാര്‍ ബസേലിയോസ് കോളേജ് മലയോര മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭാസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രശ്‌സ്തമായ വിജയം കൈവരിച്ചുമുന്നറുന്ന സ്ഥാപനമാണ്.പാഠ്യ പാഠ്യേതര രംഗത്തും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി സമൂഹത്തിന് മാതൃകയായി നിലകൊള്ളുന്നു.

2023 ഒക്ടോബര്‍ 21 ന് ചേരുന്ന സപ്തതി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തില്‍, യു.ജി.സി. മുന്‍ വൈസ് ചെയര്‍മാന്‍ ഡോ. വി. എന്‍. രാജശേഖരന്‍ പിള്ള, കോളേജ് അസോസിയേഷന്‍ ചെയര്‍മാന്‍ മാത്യൂസ് മാര്‍ അഫ്രേം തിരുമേനി, അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി, ആന്റണി ജോണ്‍ എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും.

സമ്മേളനത്തില്‍ അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും മികച്ച രണ്ടു ശതമാനം ശാസ്ത്രജ്ഞരുടെ നിരയില്‍ ഇടം നേടിയ മാര്‍ അത്തനേഷ്യസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍, 2023 ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം, വെള്ളി മെഡലുകള്‍ നേടിയ മുഹമ്മദ് അജ്മല്‍, ട്രിപ്പിള്‍ ജംപില്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച അബ്ദുള്ള അബൂബക്കര്‍, ഷീന എന്‍ വി, 2023 ലെ നാഷണല്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 20 കി.മീ. റേസ് വോക്കില്‍ സ്വര്‍ണ്ണം നേടിയ എം.എ. കോളേജിലെ വിദ്യാര്‍ത്ഥിയായ ബിലിന്‍ ജോര്‍ജ് എന്നിവരെ മാര്‍ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷന്‍ ആദരിക്കുമെന്ന് മാര്‍ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷന്‍ സെക്രട്ടറി, ഡോ. വിന്നി വര്‍ഗീസ് അറിയിച്ചു.

 

Health

ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച്‌ മരണം ; ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Published

on

By

മലപ്പുറം ;  ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച്‌ ഒരാള്‍ മരണപ്പെട്ടതായും രോഗത്തിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ചാലിയാര്‍ പഞ്ചായത്തിലെ 41 വയസുകാരനാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച്‌ ഇന്നലെ രാവിലെ മരിച്ചത്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു മരണം. മാര്‍ച്ച്‌ 19 ന് യുവാവിന്‍റെ വീട്ടിലുള്ള ഒമ്ബതു വയസുകാരി പെണ്‍കുട്ടിക്ക് വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ ഓഫീസറും ആരോഗ്യപ്രവര്‍ത്തകരും വീട്ടിലെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചിരുന്നു.

ഏപ്രില്‍ 22ന് ഈ വ്യക്തിക്ക് ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധ സ്ഥിരീകരിക്കുകയും തുടര്‍ന്ന് ഏപ്രില്‍ 26 ന് നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

അവിടെ നിന്നു വിദഗ്ധ ചികിത്സക്കായി മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗി പോവുകയുണ്ടായി. കരളിന്‍റെ പ്രവര്‍ത്തനം മോശമായതിനെ തുടര്‍ന്ന് രോഗിയെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകുവാന്‍ ഇരിക്കവേ അണുബാധ ഉണ്ടായി ഇന്നലെ മരണപ്പെടുകയുമായിരുന്നു.

മലപ്പുറം ജില്ലയില്‍ ഈ വര്‍ഷം ജനുവരി മുതല്‍ 3184 സംശയാസ്പദമായ വൈറല്‍ ഹെപ്പറ്റൈറ്റിസ് കേസുകളും 1032 സ്ഥിരീകരിച്ച കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ സംശാസ്പദമായ അഞ്ച് മരണങ്ങളും സ്ഥിരീകരിച്ച അഞ്ചു മരണങ്ങളും ഉണ്ടായി.

മാര്‍ച്ച്‌ മാസത്തില്‍ ഒരു മരണവും ഏപ്രില്‍ മാസത്തില്‍ നാലു മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് പോത്തുകല്ല്, കുഴിമണ്ണ, ഒമാനൂര്‍, പൂക്കോട്ടൂര്‍, മൊറയൂര്‍, പെരുവള്ളൂര്‍ എന്നീ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭയിലും ആണ്.

Continue Reading

Latest news

കനാലിൽ ചാടിയ യുവാവ് മുങ്ങി മരിച്ചു

Published

on

By

കോഴിക്കോട്: കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലിൽ ചാടിയ യുവാവ് മുങ്ങി മരിച്ചു. ആശാരികണ്ടി വാഴയിൽ സ്വദേശി യെദുവാണ് (24)മരിച്ചത്.

കുട്ടുക്കാരുമൊത്ത് മാറുകരയിലേയ്ക്ക് നിന്തുമ്പോഴായിരുന്നു അപകടം. അഗ്നിരക്ഷാസേനയുടെയും നീന്തൽ വിദഗ്ധരുടെയും പോലീസിന്റെയും മണിക്കുറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് യെദുവിനെ കണ്ടെത്തിയത്.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

Continue Reading

Latest news

പെറ്റമ്മയെ കൊന്നിട്ടും ജിജോയ്ക്ക് കുലുക്കമില്ല, ശാപവാക്കുകള്‍ കൊണ്ട് എതിരേറ്റ് നാട്ടുകാരും;കൗസല്യ കൊലക്കേസ് തെളിവെടുപ്പ് അവസാനഘട്ടത്തില്‍

Published

on

By

കോതമംഗലം;അമ്മയെ ശ്വാസം മുട്ടിച്ചുകൊന്നിട്ടും ഭാവ ഭേതമില്ല.അരുതാത്തതൊന്നും സംഭവിച്ചിട്ടില്ലന്ന മട്ടില്‍ നടപ്പും ഭാവഭേതങ്ങളും.ശാപവാക്കുകള്‍ക്കും പുല്ലുവില.

ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ കൗസല്യ (67) കൊല്ലപ്പെട്ട സംഭവത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മകന്‍ ജിജോയെ അടിവാട് വെളിയംകുന്ന് കോളനിയില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴുള്ള നേര്‍കാഴ്ചകള്‍ ഇങ്ങിനെ.

3 പവന്റെ മാലയ്ക്കും അരലക്ഷം രൂപയ്ക്കും വേണ്ടിയാണ് താന്‍ അമ്മയെ കൊന്നതെന്ന് ജിജോ ചോദ്യം ചെയ്യലിനിടെ പോലീസില്‍ സമ്മതിച്ചതിക്കുകയായിരുന്നു.

മരണം സ്ഥിരീകരിയ്ക്കാന്‍ പഞ്ചായത്തംഗം വിളിച്ചു
കൊണ്ടുവന്ന ഡോക്ടറുടെ ഇടപെടലാണ് അരുംകൊല പുറത്തറിയുന്നതിന് വഴിയൊരുക്കിയത്.

സംഭവത്തില്‍ കലൂര്‍ക്കാട് പോലീസ്
കൗസല്യയുടെ ആണ്‍മക്കളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യവെ ഇളയമകന്‍ ജിജോ പോലീസ് മുമ്പാകെ കുറ്റം സമ്മതിയ്ക്കുകയായിരുന്നു.

തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.റിമാന്റിലായ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി, കലൂര്‍ക്കാട് പോലീസ് തെളിവെടുപ്പ് നടത്തി.

അടിവാട്, വെളിയാംകുന്ന് കോളനിയിലെ ജിജോയുടെ വീട്ടില്‍ ഇന്ന് രാവിലെയാണ് തെളിവെടുപ്പ് നടന്നത്.

അമ്മയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ വെളിയംകുന്ന് കോളനിയിലെ വീട്ടിലെത്തി, ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ബക്കറ്റില്‍ അഴിച്ചിട്ടശേഷം മൃതദ്ദേഹം കാണപ്പെട്ട കലൂര്‍ക്കാട്ടെ തറവാട്ടുവീട്ടിലേയ്ക്ക് പോവുകയായിരുന്നു.

കല്ലൂര്‍ക്കാട് സിഐ രവി സന്തോഷിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എസ്ഐ എഡിസണ്‍ മാത്യു, ജിഎഎസ്ഐ ഗിരീഷ് കുമാര്‍, കെ ആര്‍ ബിനു, പോത്താനിക്കാട് എസ്ഐ ശരണ്യ എസ് ദേവന്‍ എന്നിവരാണ് തെളിവെടുപ്പിനെത്തിയത്.

 

 

Continue Reading

Latest news

സൈബർ കുറ്റകൃത്യങ്ങളിൽ പങ്കെന്ന് സൂചന;28,000ൽ പരം മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്യാൻ നിർദ്ദേശം

Published

on

By

ന്യൂഡൽഹി;സൈബർ കുറ്റകൃത്യങ്ങളിൽ പങ്കെന്ന് സൂചന.28,000ൽ പരം മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലധികം കണക്ഷനുകൾ പുനഃപരിശോധിക്കാനും ടെലികോം കമ്പനികൾക്ക് കേന്ദ്രത്തിന്റെ നിർദേശം.
റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികൾക്കാണ് ഡിപ്പാർട്മെന്റ് ഓഫ് ടെലികോമിന്റെ (ഡിഒടി) നിർദേശം.
 കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന പൊലീസും ഇക്കാര്യത്തിൽ ഡിഒടിക്ക് ഒപ്പം സൈബർ കുറ്റകൃത്യങ്ങൾക്ക് എതിരെ യോജിച്ചു പ്രവർത്തിക്കുന്നുണ്ടെന്ന് ഔദ്യോഗിക കുറിപ്പിൽ പറയുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന പൊലീസും നടത്തിയ അന്വേഷണത്തിൽ 28,200 ഹാൻഡ്സെറ്റുകൾ സൈബർ കുറ്റകൃത്യങ്ങളിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
ഇത്രയും നാളിനിടയിൽ രാജ്യത്താകമാനം 348 മൊബൈൽ ഹാൻഡ്സെറ്റുകളും ബ്ലോക്ക് ചെയ്തു. 10,834 നമ്പരുകൾ പുനഃപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
1.58 ലക്ഷം ഐഎംഇഐകൾ ഡിഒടി ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഈ വർഷം ഏപ്രിൽ 30 വരെ 1.66 കോടി മൊബൈൽ കണക്ഷനുകളാണ് ഡിഒടി റദ്ദാക്കിയിരിക്കുന്നത്.
ഇതിൽ 30.14 ലക്ഷം റദ്ദാക്കിയത് ആളുകളുടെ പരാതി മൂലവും 53.78 ലക്ഷം റദ്ദാക്കിയത് അനുവദനീയമായതിലും അധികം സിം കാർഡുകൾ ഒരേ അക്കൗണ്ടിൽ എടുത്തതും മൂലമാണെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
Continue Reading

Latest news

ഐ പാഡ് പരസ്യത്തിന് രൂക്ഷ വിമർശനവുമായി കാണികൾ: പിന്നാലെ ക്ഷമ ചോദിച്ച് ആപ്പിൾ

Published

on

By

കാലിഫോർണിയ: പുതുതലമുറയെ ആകർഷിക്കുന്ന തരത്തിലുള്ള നിരവധി സവിശേഷതകളുമായാണ് ഐപാഡ്പ്രോ കഴിഞ്ഞദിവസം ആപ്പിൾ പുറത്തിറക്കിയത്. 35 മിനിറ്റുകൾ മാത്രമാണ് ഇവൻ്റ് നീണ്ടുനിന്നത്.

ഇതിന് പിന്നാലെ കാണികളുടെ പ്രതീക്ഷ കൂട്ടുന്ന തരത്തിലുള്ള ഒരു പരസ്യവും കൂടി ആപ്പിൾ പുറത്ത് വിട്ടു. എന്നാൽ പരസ്യം വേണ്ട തരത്തിൽ ഉപകരിച്ചില്ല എന്ന് മാത്രമല്ല ആപ്പിളിന് തന്നെ അത് വിനയാവുകയും ചെയ്തു.

ഒരു പിയാനോ ഓഡിയോ പ്ലെയർ, വീഡിയോ ഗെയിം, പുസ്തകങ്ങൾ, ഒരു പെയിന്റ് ക്യാൻ, എന്നിവയെല്ലാം ഹൈഡ്രോളിക് പ്രസ്സിൽ തകർക്കുന്ന കാഴ്ചയാണ് പരസ്യത്തിൽ ആരാധകരെ ചൊടിപ്പിച്ചത്.

ഐ പാഡിൻ്റെ ശക്തി കാണിക്കാനാണ് മറ്റുള്ള മാർഗങ്ങളെ തകർക്കുന്നതായി കാണിക്കുന്നത് എന്നായിരുന്നു ചിലരുടെ മറുപടി. പിന്നാലെ നിരവധി താരങ്ങളും മോഡലുകളും വിമർശനങ്ങളെ പിന്തുണച്ച് രംഗത്തെത്തി.

ഏറ്റവും പുതിയ ഐപാഡിലേക്ക് എന്ത് തന്നെ വീണാലും ഒന്നും സംഭവിക്കില്ല എന്നതാണ് കാണികളെ കാണിക്കാൻ ഉദ്ദേശിച്ചത് എന്ന് ആപ്പിൾ വിശദീകരണം നൽകിയെങ്കിലും സാങ്കേതികവിദ്യയെ നശിപ്പിക്കുന്നത് എങ്ങനെ ഒരു പരസ്യമായി കാണാൻ സാധിക്കും എന്നായിരുന്നു വിമർശകരുടെ വാദം

Continue Reading

Trending

error: