M4 Malayalam
Connect with us

Latest news

8 ലക്ഷത്തിന് മുകളിൽ വടക കുടിശിഖ;വൈദ്യുതവകുപ്പിന് വക്കീൽ നോട്ടീസ് അയച്ചെന്നും നിയമനടപടികൾ തുടരുമെന്നും ദമ്പതികൾ

Published

on

കോതമംഗലം; 4 വർഷം മുമ്പ് മുറി ഒഴിഞ്ഞുനൽകണമെന്ന് ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല.വാടകകുടിശിഖ ഇനത്തിൽ നൽകാനുള്ളത് 8 ലക്ഷത്തിന് മുകളിൽ. വൈദ്യുത വകുപ്പിനെതിരെ നിയമനടകളുമായി കെട്ടിട ഉടമ.

നെല്ലിക്കുഴിയിൽ കെ എസ് ഇ ബി സെക്ഷൻ ഓഫീസ് പ്രവർത്തിച്ചുവരുന്ന കെട്ടിടത്തിന്റെ ഉടമ തണ്ടിയേക്കൽ സിദ്ധിഖിന്റെ ഭാര്യ സലീക്കത്ത് ആണ് വാടക കുടിശിഖ ലഭിയ്ക്കാത്തതിനെത്തുടർന്ന് വൈദ്യുത വകുപ്പിനെതിരെ നിയമനടപടികളുമായി രംഗത്തിറങ്ങിയിട്ടുള്ളത്.

വൈദ്യുത വകുപ്പ് സെക്രട്ടറി, ചെയർമാൻ പെരുമ്പാവൂർ എക്‌സിക്യൂട്ടീവ് എഞ്ചിനിയർ,നെല്ലിക്കുഴി സെക്ഷൻ എ ഇ എന്നിവർക്ക് ഈ വിഷയത്തിൽ ഇവർ വക്കീൽ നോട്ടീസ് അയച്ചു.അനുകൂല നടപടികളുണ്ടായിൽ കേസുമായി മുന്നോട്ട് പോകുമെന്നാണ് സലീക്കത്തും ഭർത്താവ് സിദ്ധിഖും വ്യക്തമാക്കിയിട്ടുള്ളത്.

2019 ഒക്ടോബർ മുതൽ തങ്ങൾക്ക് വാടക ലഭിയ്ക്കുന്നില്ലന്നും അറിയിപ്പ് നൽകിയിട്ടും കെട്ടിടം വിട്ടുനൽകാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാവുന്നില്ലന്നും ഈ സാഹചര്യത്തിലാണ് നിയമനടപടിയിലേയ്ക്ക് കടന്നതെന്നുമാണ് ദമ്പതികളുടെ വിശദീകരണം.

ഏകദേശം 7 വർഷം മുമ്പ് നെല്ലിക്കുഴി പഞ്ചായത്താണ് സെക്ഷൻ ഓഫീസ് പ്രവർത്തനത്തിനായി മുറി വാടകയ്‌ക്കെടുത്തിരുന്നത്.17000 രൂപ മാസ വാടകയും വർഷം 5 ശതമാനം വർദ്ധനയും നിശ്ചയിച്ചുള്ള കരാർപ്രകാരമാണ് മുറി വിട്ടുനൽകിയിരുന്നത്.

മൂന്നുവർഷമായിരുന്നു കരാർ കാലാവധി.ഇതുപ്രകാരം 2019 ഒക്ടാബർ വരെ പഞ്ചായത്ത് വാടക നൽകിയിരുന്നു.മേലിൽ വാടക നൽകില്ലന്നും പഞ്ചായത്ത് ഓഫീസിൽ നിന്നും അറിയപ്പും ലഭിച്ചിരുന്നു.ഇതെത്തുടർന്ന് കെഎസ്ഇബി പെരുമ്പാവൂർ എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ നേരിൽക്കണ്ട് വിവരങ്ങൾ ധരിപ്പിയ്ക്കുകയും കെട്ടിടം ഒഴിഞ്ഞ് നൽകണമെന്ന് ആവശ്യപ്പെടുകകയും ചെയ്തു.

കത്ത് നൽകി 4 വർഷത്തോളം എത്തിയിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഇതുവരെ അനുകൂല പ്രതികരണം ലഭിച്ചിട്ടില്ല.നിലവിലെ കണക്കുകൾ പ്രകാരം 8 ലക്ഷത്തിലേറെ രൂപ ലഭിക്കാനുണ്ട്.ഇനിയും ഇത്തത്തിൽ മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.അതിനാലാണ് നിയമ നടപടി സ്വീകരിയ്ക്കാൻ തീരുമാനിച്ചത്.സിദ്ധിഖ് വിശദമാക്കി.

സംസ്ഥാനത്തെ പ്രധാന ഫർണ്ണീച്ചർ വിൽപ്പന കേന്ദ്രങ്ങളിലൊന്നാണ് നെല്ലിക്കുഴി.നിരവധി പ്ലൈവുഡ് കമ്പനികളും ഫർണ്ണിച്ചർ നിർമ്മാണ യൂണിറ്റുകളും വിൽപ്പനശാലകളും ഇവിടെ പ്രവർത്തിച്ചുവരുന്നു.

2015 -ലാണ് ഇവിടെ കെഎസ്ഇബി സെക്ഷൻ ഓഫീസ് അനുവദിച്ചത്.സെക്ഷൻ ഓഫീസ് നെല്ലിക്കുഴിയിൽ ആരംഭിച്ചത് വ്യവസായ യൂണിറ്റുകൾക്കും, ഗാർഹിക ഉപഭോക്താക്കൾക്കും വലിയ അനുഗ്രഹമായിരിന്നു.

വൈദ്യൂതവകുപ്പിന്റെ ഭാഗത്തുനിന്നും അനുകൂല നീക്കമുണ്ടായില്ലങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകുന്നതിനാണ് കെട്ടിട ഉടമയുടെ തീരുമാനം.ഇത് സെക്ഷൻ ഓഫീസിന്റെ പ്രവർത്തനം നിലയ്ക്കുന്നതിന് കാരണമാവുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.

കെഎസ്ഇബിക്ക് മേഖലയിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിയ്ക്കുന്ന സെക്ഷൻ ഓഫീസ് ആണ് ഇതെന്നും പിഴയായി പിരിക്കുന്ന തുകയുടെ ഒരംശം മാത്രം വിനയോഗിച്ചാൽ മുടക്കം കൂടാതെ വാടക നൽകാൻ കഴിയുമെന്നും ബന്ധപ്പെട്ട അധികൃതർ മനസ്സുവച്ചാൽ കോടതിയിൽ എത്താതെ തന്നെ ഈ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്നുമാണ് മേഖലയിലെ ഉപഭോക്താക്കിൽ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.

പഞ്ചായത്ത് വാടക നൽകി,സെക്ഷൻ ഓഫീസ് പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സാഹചര്യം സൃഷ്ടിയ്ക്കണെമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.എന്നാൽ ഇക്കാര്യത്തിൽ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും അനുകൂല നീക്കം ഉണ്ടാവാനിടയില്ലന്നാണ് സൂചന.

കടുത്ത അനാസ്ഥയാണ് പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഈ വിഷയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളതെന്നും പഞ്ചായത്ത് മുൻകൈ എടുത്ത് സ്ഥാപിച്ച സെക്ഷൻ ഓഫീസ് പഞ്ചായത്തിന്റെ ഭാഗത്തുനിന്നുള്ള നിസ്സഹകരണം മൂലം നെല്ലിക്കുഴിക്ക് നഷ്ടാമാവുന്ന സാഹചര്യമാണ് നിലവിള്ളതെന്നും യൂഡ്എഫ് പ്രാദേശിക നേതൃത്വം ആരോപിച്ചു.

ഇതിനെതിരെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ കോൺഗ്രസ് മണ്ഡലം കമ്മറ്റി തീരുമാനിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിൽ അറിയിച്ചു.

 

1 / 1

Advertisement

Latest news

ഐ എസ് എൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച്‌ പരിശീലകസ്ഥാനമൊഴിഞ്ഞു ; നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ് അംഗങ്ങൾ

Published

on

By

കൊച്ചി ; ഐ.എസ്.എലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച്‌ സ്ഥാനമൊഴിഞ്ഞു. ക്ലബും വുകോമനോവിച്ചും തമ്മില്‍ പരസ്പരധാരണയോടെ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു. വുകോമനോവിച്ച്‌ നല്‍കിയ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ്, അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകളുമറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ക്ലബ് ഇക്കാര്യം പങ്കുവെച്ചത്.ഐ.എസ്.എല്‍. സീസണില്‍ സെമി കാണാതെ ബ്ലാസ്റ്റേഴ്സ് പുറത്തായതിനു പിന്നാലെയാണ് സ്ഥാനമൊഴിയല്‍. 2021-ലാണ് സെർബിയയുടെ മുൻ താരമായ വുകോമനോവിച്ച്‌ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഇവാന്റെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനങ്ങള്‍ നടത്തി.

മൂന്നുവർഷം തുടർച്ചയായി ഐ.എസ്.എല്‍. പ്ലേ ഓഫിലെത്താൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞു. ഇവാൻ സ്ഥാനമേറ്റെടുത്ത ആദ്യ വർഷം റണ്ണേഴ്സ് അപ്പാവുകയും ചെയ്തു.

ഇവാന്റെ വരവോടെ, പോയിന്റുകളുടെ കണക്കിലും ഗോള്‍ സ്കോറുകളുടെ കണക്കിലും ബ്ലാസ്റ്റേഴ്സ് ബഹുദൂരം മുന്നേറി. 2022-ലാണ് ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്.

1 / 1

Continue Reading

Latest news

ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറി അപകടം: നിരവധി പേർക്ക് പരുക്ക്

Published

on

By

ഈരാറ്റുപേട്ട: വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക് .തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

1 / 1

Continue Reading

Latest news

വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ: പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

By

മലയിൻകീഴ്: വോട്ടെടുപ്പ് കേന്ദ്രത്തിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തെരെഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന പ്രദേശമാണ് മലയിൻകീഴ്. പണം എവിടെ നിന്നും എത്തിയതെന്ന് കണ്ടെത്താനായില്ല. പൊലീസ് പരിശോധന തുടരുന്നു

1 / 1

Continue Reading

Latest news

ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന് നടൻ ശ്രീനിവാസൻ

Published

on

By

തൃപ്പൂണിത്തുറ: ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന്
നടൻ ശ്രീനിവാസൻ. ആര് തന്നെ ജയിച്ചാലും രേഖപ്പെടുത്തുന്ന ജനവിധി ജനങ്ങൾക്ക് തന്നെ എതിരാണെന്നും താരം അഭിപ്രായപ്പെട്ടു.

തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

1 / 1

Continue Reading

Latest news

കാലിഫോർണിയയിൽ വാഹനാപകടം: 4 മരണം, കാർ പൂർണ്ണമായും കത്തി നശിച്ച നിലയിൽ

Published

on

By

കാലിഫോണിയ: യുഎസിലെ കാലിഫോർണിയിലുള്ള പ്ലസന്റണിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ 4പേർ മരിച്ചു.മലയാളിയായ തരുൺ ജോർജ്ജും ഭാര്യയും 2 കുട്ടികളുമാണ് മരിച്ചത്.

സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം.

അമിതവേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തി വരികയാണെന്നും വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്ലാസൻ്റൺ പോലീസ് അറിയിച്ചു.

1 / 1

Continue Reading

Trending

error: