Connect with us

Latest news

വൈദ്യൂത നിരക്ക് വർദ്ധന പ്രാബല്യത്തിൽ; പെട്ടിക്കടകൾ , ബങ്കുകൾ , തട്ടുകടകൾ തുടങ്ങിയവയ്ക്ക് കൂടുതൽ ആനൂകൂല്യം

Published

on

തിരുവനന്തപുരം;സംസ്ഥാനത്തെ വൈദ്യൂതി നിരക്ക് വർദ്ധനപ്രാബല്യത്തിൽ. 6.6% വർധന വരുത്തിയിട്ടുള്ള 2022-23 വർഷത്തെ വൈദ്യുതി നിരക്കുകൾക്ക് റഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകി.

നിരക്കുവർധനയിലൂടെ കെഎസ്ഇബിക്ക് 1000 കോടിയോളം രൂപയുടെ വരുമാനം ലഭിക്കും.

പ്രതിമാസം 50 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കു വർധനയില്ല. 25 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. പ്രതിമാസം 150 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പരമാവധി വർധനവ് 25 പൈസ. 88 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും.

അനാഥാലയങ്ങൾ, അങ്കണവാടികൾ, വൃദ്ധസദനങ്ങൾ തുടങ്ങിയവയെ നിരക്കു വർധനയിൽനിന്ന് ഒഴിവാക്കി. എൻഡോസൾഫാൻ ബാധിതർക്കുള്ള സൗജന്യ നിരക്ക് നിലനിർത്തി. കാർഷിക ഉപഭോക്താക്കൾക്ക് എനർജി ചാർജ് വർധിപ്പിച്ചില്ല. 4.76 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. കാർഷിക ഉപഭോക്താക്കളുടെ ഫിക്‌സഡ് ചാർജ് 5രൂപ കൂട്ടി.

ചെറിയ പെട്ടിക്കടകൾ, ബങ്കുകൾ, തട്ടുകടകൾ തുടങ്ങിയ വിഭാഗങ്ങൾക്കുള്ള കുറഞ്ഞ നിരക്കിന്റെ താരിഫ് ആനുകൂല്യം 1000 വാൾട്ടിൽനിന്ന് 2000 വാൾട്ടായി വർധിപ്പിച്ചിട്ടുണ്ട്.

 

1 / 3
2 / 3
3 / 3

Advertisement

Latest news

ഇന്റേണല്‍ മാര്‍ക്ക് വിവാദത്തിൽ നടപടിയില്ല; തൊടുപുഴയിൽ വിദ്യാർത്ഥികൾ ആത്മഹത്യ ഭീഷിണി മുഴക്കി 3 നില കെട്ടിടത്തിൻ്റെ ടെറസിൽ ,പരക്കെ ആശങ്ക

Published

on

By

തൊടുപുഴ: ഇന്റേണല്‍ മാര്‍ക്ക് വിവാദത്തിൽ നടപടിയില്ല. പെൺകുട്ടികൾ ഉൾപ്പെടെ 30 തോളം നിയമവിദ്യാർത്ഥികൾ ആത്മഹത്യ ഭീഷിണിയുമായി 3 നില കെട്ടിടത്തിൻ്റെ ടെറസിൽ പരക്കെ ആശങ്ക.

തൊടുപുഴ കോ- ഓപ്പറേറ്റീവ് സ്‌കൂള്‍ ഓഫ് ലോയിലെ മുപ്പതോളം വിദ്യാര്‍ഥികളാണ് രാത്രിയിലും  പ്രതിഷേധം തുടരുന്നത്.

എല്‍എല്‍ബി ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലം പുറത്ത് വന്നതോടെയാണ് മാനേജ്മെന്റിനെതിരെ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്.

മതിയായ യോഗ്യതയില്ലാത്ത ഒരു കുട്ടിക്ക് അധ്യാപകര്‍ അധിക മാര്‍ക്ക് നല്‍കിയെന്ന ആരോപണം ഉന്നയിച്ച് കഴിഞ്ഞ ദിവസമാണ് ഇവിടെ സമരം ആരംഭിച്ചത്.

50 ശതമാനത്തില്‍ കുറവ് ഹാജരുള്ള വിദ്യാര്‍ഥിക്ക് ഇന്റേണല്‍ മാര്‍ക്ക് ഏകദേശം പൂര്‍ണമായും നല്‍കി റാങ്ക് നേടാന്‍ സഹായിച്ചുവെന്നാണ് പ്രധാന ആരോപണം.

പിന്നാലെ പ്രതിഷേധിച്ച ഏഴ് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്ത് റാഗിംഗ് കേസെടുക്കുകയും ചെയ്തു. ഈ പ്രതികാര നടപടി പിന്‍വലിക്കണമെന്നും പ്രിന്‍സിപ്പല്‍ രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം.

വിഷയം സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ പല തവണയായി നിരവധി പരാതികള്‍ എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നല്‍കിയിരുന്നു. നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇന്ന്വൈകിട്ട് മൂന്ന് മണിയോടെ കൂടി കെട്ടിടത്തിന്റെ മുകളില്‍ നിലയുറപ്പിച്ചത്.

തുടര്‍ന്ന് തൊടുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള പോലീസും തഹസില്‍ദാര്‍ എ.എസ്. ബിജിമോളും സ്ഥലത്തെത്തി വിദ്യാര്‍ഥികളുമായി സംസാരിച്ചെങ്കിലും വഴങ്ങിയില്ല.

പിന്നാലെ ഇവര്‍ പ്രിന്‍സിപ്പല്‍ അനീഷ ഷംസുമായും മാനേജ്മെന്റ് പ്രധിനിധികളുമായി ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ കോളേജ് അധികൃതര്‍ തീരുമാനിച്ചു.

ഇന്റേണല്‍ മാര്‍ക്ക് നല്‍കിയ വിഷയത്തില്‍ പിശക് പറ്റിയെന്നും അന്വേഷണത്തിന് പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ക്രമക്കേട് നടന്നതായി തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും മാനേജ്മെന്റ് വിശദീകരണം നല്‍കി.

എന്നാല്‍ വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറാകാതെ രാത്രിയിലും കെട്ടിടത്തിന് മുകളില്‍ തുടരുകയാണ്.

1 / 3
2 / 3
3 / 3

Continue Reading

Latest news

പാലത്തിൽ നിന്നും പുഴയിൽ ചാടിയ യുവതിയെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതം

Published

on

By

കരിവെന്നൂർ: പാലത്തിൽ നിന്നും താഴേക്ക് ചാടിയ യുവതിക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു, അവിട്ടത്തൂർ സ്വാദേശിനി ഷീബ ജോയ് ആണ് ഉച്ചയോടുകൂടി പുഴയിൽ ചാടിയത്. യുവതിയുടെ ഫോണും ബാഗും ഷോളും പാലത്തിന് മുകളിൽ കണ്ടെത്തിയിരുന്നു. സ്കൂട്ടർ യാത്രികനാണ് പരിസരവാസികളെ വിവരമറിയിച്ചത്.

രണ്ടുമാസത്തിനിടയിൽ നടക്കുന്ന മൂന്നാമത്തെ ആത്മഹത്യ ശ്രമമാണ് ഇത് എന്നാണ് നാട്ടുകാരുടെ വിശദീകരണം. പാലത്തിൽ നിന്നും താഴേക്ക് ചാടിയ യുവതിക്കായി അഗ്നിരക്ഷാസേനയും സ്കൂബ ടീമും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.

1 / 3
2 / 3
3 / 3

Continue Reading

Latest news

മറയൂരിൽ റിട്ടേര്‍ഡ് സർക്കിൾ ഇൻസ്‌പെക്ടറെ വെട്ടി കൊലപ്പെടുത്തിയ സഹോദരി പുത്രൻ അറസ്റ്റിൽ

Published

on

By

മറയൂർ;മറയൂരിൽ റിട്ടേർഡ് സർക്കിൾ ഇൻസ്‌പെക്ടറെ വാക്കത്തിക്ക് വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരി പുത്രൻ അറസ്റ്റിൽ.

ഹൈസ്‌ക്കൂളിന് സമീപം കോട്ടക്കുളത്ത് തമിഴ്‌നാട് പൊലീസിൽ നിന്നും വിരമിച്ച സർക്കിൾ ഇൻസ്‌പെക്ടർ കോട്ടക്കുളം ഇന്ദിരാഭവനത്തിൽ താമസം പി ലക്ഷ്മണൻ(66)ഇന്നലെ വൈകിട്ടാണ് വെട്ടേറ്റ് മരിച്ചത്.

സംഭവത്തിൽ ലക്ഷമണന്റെ സഹോദരി പുത്രൻ അരുൺ(23) ആണ് അറസ്റ്റിലായിട്ടുള്ളത്.മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിലുള്ള വൈരാഗ്യത്തിലാണ് അമ്മാവനെ കൊലപ്പെടുത്തിയതെന്ന് അരുൺ പോലീസിൽ വെളിപ്പെടുത്തി.

ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം.വീടിന്റെ മുൻ ഭാഗത്തുള്ള മറയൂർ കാന്തല്ലൂർ റോഡരുകിൽ വച്ചാണ് അരുൺ ലക്ഷമണനെ വാക്കത്തി ഉപയോഗിച്ച് വെട്ടിയത്.

വെട്ടേറ്റ ഉടനെ സമീപവാസികളും മകനും ചേർന്ന് ലക്ഷമണനെ മറയൂരിലെ സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.

വെട്ടിയ ശേഷം സമീപത്ത് എത്തിയവരെ വാക്കത്തി വീശി ഭീകര അന്തരീക്ഷം സൃഷ്ടിച്ച ശേഷം അരുൺ മറയൂർ ഗവൺമെന്റ് ഹൈക്‌സ്‌കൂളിന്റെ പിൻവശത്തുള്ള പാറയിലേക്ക് ഓടി രക്ഷപ്പെടുക ആയിരുന്നു.

തുടർന്ന് മറയൂർ പോലീസ് നടത്തിയ തിരച്ചിലിലാണ് രാത്രി വൈകി ഇയാൾ പിടിയിലായത്.അരുണിന്റെ മൊബൈൽ ഫോൺ ലക്ഷമണൻ വാങ്ങി സൂക്ഷിച്ചിരുന്നു.ഇത് ഇടയ്ക്ക് തകരാറിലായി.പകരം പുതിയ മൊബൈൽ വാങ്ങി നൽകാമെന്ന് ലക്ഷമണൻ അരുണിന് വാക്ക് നൽകിയിരുന്നു.

ഇത് വൈകിയതിനാലുള്ള വൈരാഗ്യത്തിലാണ് അരുൺ ലക്ഷമണനെ കൊലപ്പെടുത്തിയതെന്നാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള വിവരം.ഹൈറിച്ച് ഓൺലൈൻ ഷോപ്പി എന്ന സ്ഥാപനത്തിന്റെ റെപ്രസെന്റേറ്റീവ് ആയിരുന്നു അരുൺ.

 

1 / 3
2 / 3
3 / 3

Continue Reading

Latest news

ഫർണിച്ചർ നിർമ്മാണശാലയിൽ തീ പിടുത്തം : 10 ലക്ഷം രൂപയുടെ നാശനഷ്ടം, അന്വേഷണം തുടങ്ങി

Published

on

By

കണ്ണൂർ: തളിപ്പറമ്പിൽ നിർമാണം പൂർത്തിയായ  ഫർണിച്ചർ നിർമ്മാണശാലയിൽ തീ പിടിച്ചു, മരഉരുപ്പടികൾ ഉൾപ്പടെ കത്തിനശിച്ചു, സംഭവം പുലർച്ചെ ആയതിനാൽ ആരും അറിയാതിരുന്നത് അപകടത്തിന്റെ വ്യാപത്തി വർധിപ്പിക്കുകയായിരുന്നു.

പരിസരവാസികളുടെ വിവരത്തെ തുടർന്ന്സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന തീ അണച്ചെങ്കിലും 10 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഷോർട് സർക്യൂട്ട് ആണ് തീ പിടുത്തതിന്റെ കാരണമെന്നാണ് സൂചന, അന്വേഷണം പുരോഗമിക്കുന്നു.

1 / 3
2 / 3
3 / 3

Continue Reading

Latest news

മക്കളെ കാണാൻ എത്തിയപ്പോൾ കള്ളപ്പരാതി നൽകിയതിന്റെ വൈരാഗ്യം മൂലമാണ് ഭാര്യയെ പൊട്രോൾ ഒഴിച്ച് തീകൊളുത്തിയതെന്ന് ശ്യം

Published

on

By

ചേർത്തല; മക്കളെ കാണാൻ വീട്ടിൽക്കയറിയതിന് കള്ളകേസ് നൽകിയതിനാലാണ് ഭാര്യ ആരതിയെ കൊല്ലാൻ തീരുമാനിച്ചതെന്ന് ഭർത്താവ് ശ്യം ജി ചന്ദ്രൻ മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി നൽകിയതായി സൂചന.

ഇന്നലെ രാവിലെ 9.30 തോടടുത്ത് ചേർത്തല താലൂക്ക് ആശുപത്രിയ്ക്ക് സമീപമുള്ള റോഡിൽ വച്ചാണ് സ്‌കൂട്ടർ തടഞ്ഞു നിർത്തി ,കടക്കരപ്പള്ളി വലിയവീട്ടിൽ ആരതി (32)രയുടെ ദേഹത്ത് ഭർത്താവ് ശ്യം പെട്രോൾ ഒഴിച്ച് ,തീ കൊളുത്തിയത്.

ആലപ്പുഴ വണ്ടാനം മെഡിയ്ക്കൽ കോളേജിൽ ചികത്സയിലിരിക്കെ ഇന്നലെ ഉച്ചകഴിഞ്ഞാണ് ആതിര മരണപ്പെട്ടത്.ചേർത്തലയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.

സംഭവത്തിൽ പൊള്ളലേറ്റ ശ്യം മെഡിയ്ക്കൽ കോളേജിൽ ചികത്സയിലാണ്.ഇന്ന് രാവിലെയാണ് മജിസ്‌ട്രേറ്റ് ശ്യമിനെ ആശുപത്രിയിൽ സന്ദർശിച്ച് മൊഴിയെടുത്തത്.

ഭാര്യയുമായി അകന്നുകഴിയുകയായിരുന്ന തനിയ്ക്ക് മക്കളെ കാണാൻ അവസരം ഒരുക്കണമെന്ന് താൻ ആതിരയോടും വീട്ടുകാരോടും പലതവണ ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ലന്ന് ശ്യം വെളിപ്പെടുത്തിയതായിട്ടാണ് സൂചന.

 

1 / 3
2 / 3
3 / 3

Continue Reading

Trending

error: