Connect with us

Latest news

അത്ഭുതപ്പെട്ടുപോയി..മമ്മൂട്ടി സാര്‍ ഇത് ചെയ്തല്ലോ; “കാതല്‍” വിശേഷങ്ങള്‍ പങ്കിട്ട് തമിഴ് മാധ്യമ പ്രവര്‍ത്തകന്‍ വിശന്‍ വി

Published

on

കൊച്ചി;മമ്മൂട്ടി -ജ്യോതിക ജോഡയുടെ മികവാര്‍ന്ന പ്രകടനം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിച്ച കാതല്‍ സിനിമയെക്കുറിച്ചുള്ള വിശകലനങ്ങളും അഭിപ്രായപ്രകടനങ്ങളും മറ്റും മുഖ്യധാരമാധ്യമങ്ങളിലുടെയും സാമൂഹിക മാധ്യമങ്ങളിലുടെയും അനുദിനമെന്നവണ്ണം പുറത്തുവരുന്നുണ്ട്.

ഇത്തരത്തില്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുള്ള വിശകലങ്ങളുടെ കൂട്ടത്തില്‍ തമിഴ് മാധ്യമപ്രവര്‍ത്തകന്‍ വിശന്‍ വി യുടെതായി പുറത്തുവന്നിട്ടുള്ള അഭിപ്രായ പ്രകടനം ശ്രദ്ധേയമായി.

വിശന്റെ വാക്കുകള്‍ ഇങ്ങിനെ..

സിനിമ കണ്ട് അത്ഭുതപ്പെട്ടുപോയെന്നും മമ്മൂട്ടി ഇങ്ങനെയൊരു കഥാപാത്രം ചെയ്തു എന്ന ഞെട്ടലില്‍ നിന്നും താന്‍ ഇനിയും പുറത്തുവന്നിട്ടില്ല.

തമിഴ്‌നാട്ടില്‍ താരങ്ങള്‍ കോടി ക്ലബ്ബുകളുടെ പുറകെ പോകുമ്പോള്‍ മമ്മൂട്ടി വ്യത്യസ്ത തേടി പോകുകയാണ്.ഈ സിനിമയുടെ ഇന്റര്‍വല്‍ ആയപ്പോള്‍ നമുക്കുണ്ടായ ഒരു ഷോക്കുണ്ട്.ആരും കസേരയില്‍ നിന്ന് എഴുന്നേല്‍ക്കുന്നില്ല.

സിനിമ തീര്‍ന്നപ്പോള്‍ എല്ലാവരും കയ്യടിച്ചു. ഇങ്ങനെയൊരു പടം ഇവര്‍ ചെയ്തല്ലോ എന്ന ആശ്ചര്യം. ഇങ്ങനെയും പടം ചെയ്യാമോ എന്ന ആശ്ചര്യം. മമ്മൂട്ടി സാറിനെപ്പോലൊരു സ്റ്റാര്‍ ഇങ്ങനെയൊരു വേഷം ചെയ്തല്ലോ എന്ന ആശ്ചര്യം. ഇതൊക്കെയാണ് സിനിമ കഴിഞ്ഞപ്പോള്‍ എനിക്കു തോന്നിയത്.

മമ്മൂട്ടി സര്‍ അല്ലാതെ മറ്റേതെങ്കിലും 40 പ്ലസ് നടന്മാര്‍ ഇത് ചെയ്താലും നല്ല പ്രമേയം നന്നായി ചെയ്തിട്ടുണ്ടെന്ന് പറയും. പ്രകാശ് രാജോ നാസറോ ഇത് ചെയ്താലും നല്ല ഒരു സിനിമ ധൈര്യപൂര്‍വം ചെയ്തു എന്നു നമ്മള്‍ പറയും.

നമ്മുടെ നാട്ടിലെ രജനി സാറോ കമല്‍സാറോ ഈ വേഷം ചെയ്താല്‍ എങ്ങനെയിരിക്കും, അതെ സ്റ്റാര്‍ഡത്തില്‍ നില്‍ക്കുന്ന മമ്മൂട്ടി സര്‍ ആണ് ഈ വേഷം ചെയ്തത്. അതാണ് വലിയ ഷോക്ക്.

സംവിധായകന്‍ പറഞ്ഞതുപോലെ മമ്മൂട്ടി സര്‍ അല്ലാതെ ഈ കഥാപാത്രം വേറെ ആരും ചെയ്യില്ല. കമല്‍സാറോ രജനി സാറോ ചെയ്യുമോ?

ഒരു സൂപ്പര്‍സ്റ്റാര്‍ ഈ വേഷങ്ങളൊന്നും ചെയ്യില്ലെന്ന ധാരണ നമുക്കിടിയിലുണ്ട്. അതിനെയാണ് മമ്മൂട്ടി സര്‍ പൊളിച്ചെഴുതിയത്. അതാണ് നമ്മളെ ആശ്ചര്യപ്പെടുത്തുന്നത്. പക്ഷേ അദ്ദേഹത്തിനൊക്കെ ഇത് വെറും സാധാരണം. കരിയറിന്റെ ഉന്നതയില്‍ നില്‍ക്കുമ്പോള്‍ വില്ലനായി അഭിനയിച്ച ആളാണ് മമ്മൂട്ടി സര്‍. പുഴു സിനിമയിലെ വേഷം ഏത് സൂപ്പര്‍ഹീറോ ചെയ്യും.

കാതല്‍ പോലൊരു കഥ പോയി ഇവിടെയുളള നടന്മാരോട് പറയാന്‍ സംവിധായകര്‍ക്ക് ധൈര്യമുണ്ടോ?. മമ്മൂട്ടി സാറിനടുത്തുപോയി ഇങ്ങനെയൊരു കഥ പോയി പറയാന്‍ സംവിധായകന് ധൈര്യം കൊടുത്തത്, അദ്ദേഹമെന്ന നടന്റെ സവിശേഷത കൊണ്ടു മാത്രമാണ്. അദ്ദേഹം തന്നെ കഥ കേട്ട് നിര്‍മിക്കാനും തീരുമാനിച്ചു.

മുംബൈ പൊലീസ് എന്ന സിനിമയില്‍ പൃഥ്വിരാജും ഇതുപോലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹവും കരിയറിന്റെ പീക് സമയത്താണ് ഇങ്ങനെയൊരു വേഷം ചെയ്യുന്നത്. മമ്മൂട്ടിയും ജ്യോതികയും ഈ സിനിമയില്‍ അഭിനയിച്ചതുകൊണ്ടാണ് ‘കാതല്‍’ ഇത്രയും ചര്‍ച്ചയാകുന്നത്.

മലയാളത്തില്‍ ഇതിനു മുമ്പും നല്ല പ്രമയേങ്ങള്‍ അവതരിപ്പിച്ച സിനിമകള്‍ വന്നിട്ടുണ്ട്. ചിലതൊക്കെ ചെറിയ സിനിമകളായതിനാല്‍ ചര്‍ച്ച ചെയ്യാതെ പോകുകയും ചെയ്തു.

ഞാനൊരു പോസ്റ്റ് എഴുതിയിരുന്നു, നമ്മുടെ നാട്ടിലെ താരങ്ങളെല്ലാം 500 കോടി ഉറപ്പ്, ആയിരം കോടി ലക്ഷ്യം എന്നിങ്ങനെ പറഞ്ഞു മുന്നോട്ടുപോകുമ്പോള്‍ തൊട്ടടുത്തുള്ള സംസ്ഥാനത്തിലെ മഹാ നടന്‍ ഇതുപോലുള്ള അദ്ഭുതങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു.

ആ അദ്ഭുതങ്ങളാണ് പുഴുവും കാതലുമൊക്കെ. എന്തിന് ഈ സിനിമകള്‍ ചെയ്യണം. ഇതാണ് ഇന്‍ഡസ്ട്രിയിലെ എല്ലാ നടന്മാരും തിരിച്ചറിയേണ്ട വിഷയം. ഒരു നടന്‍ തന്റെ കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ ഏത് തരം സിനിമകളാണ് അദ്ദേഹം ഇവിടെ പൂര്‍ത്തിയാക്കിയിട്ട് പോയതെന്ന ഒരു വസ്തുതയുണ്ട്.

ഇന്ത്യയിലെ തന്നെ താരങ്ങളെ എടുത്തുനോക്കൂ. ഇതുപോലെ തിരിഞ്ഞുനോക്കിയാല്‍ ഇവരൊക്കെ എന്ത് സിനിമകളാണ് ചെയ്തിട്ടുള്ളത്.

ഇവിടെ ഒരാള്‍ ഭീഷമപര്‍വം ചെയ്യുന്നു, പുഴു ചെയ്യുന്നു, നന്‍പകല്‍ നേരത്ത് മയക്കവും ചെയ്യുന്നു. അദ്ദേഹത്തിന് നന്‍പകല്‍ നേരത്ത് മയക്കം ചെയ്യേണ്ട ആവശ്യമുണ്ടോ?

ഇന്നും മാസ് വാല്യു ഉള്ള നടനാണ് മമ്മൂട്ടി സര്‍, ഓഡിയന്‍സും കയ്യടിക്കാന്‍ റെഡിയാണ്. അദ്ദേഹത്തെ മാസ് ആയി കാണാന്‍ കാത്തിരിക്കുന്ന ഓഡിയന്‍സ് ആണ് ഉള്ളത്. പക്ഷേ അതിനും മറികടന്നാണ് മമ്മൂട്ടി ഈ സിനിമകള്‍ ചെയ്യുന്നത്.

മറ്റ് നടന്മാര്‍പോലും ഭയപ്പെട്ടുപോകും. അങ്ങനെയൊരു പെര്‍ഫോമന്‍സിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നത്. ഓഡിയന്‍സ് പോലും കാതലിലെ കഥാപാത്രത്തെ സ്വീകരിച്ചു കഴിഞ്ഞു. മമ്മൂട്ടി എന്തിന് ഈ കഥാപാത്രം ചെയ്തു എന്ന് അവര്‍ ചോദിക്കുന്നില്ല.

തനിക്കെന്തുകൊണ്ട് ഇത്തരം വേഷങ്ങള്‍ ചെയ്യാന്‍ പറ്റുന്നില്ലെന്ന ചിന്ത മറ്റുനടന്മാരിലും വരും. അത് ഇന്ത്യന്‍ സിനിമയില്‍ മുഴുവന്‍ ഉണ്ടാകും.”-വിശന്‍ പറയുന്നു.

 

1 / 3
2 / 3
3 / 3

Latest news

മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം; ഓട്ടോ കുത്തി മറിച്ചിട്ടു,ചുഴറ്റിയെറിഞ്ഞ ഡ്രൈവർ മരിച്ചു,4 പേർക്ക് പരിക്ക്

Published

on

By

മൂന്നാർ;സ്‌കൂൾ വാർഷികം കഴി്ഞ്ഞ് മടങ്ങുകയായിരുന്ന കുടംബം സഞ്ചരിച്ചിരുന്ന ഓട്ടോയ്ക്കുനേരെ കാട്ടാനയുടെ ആക്രമണം.ഓട്ടോ കുത്തി മറിച്ചിട്ടു.തെറിച്ചുവീണ ഡ്രൈവറെ തുബികൈക്ക് അടിച്ചും ചുഴറ്റിയെറിഞ്ഞും കൊലപ്പെടുത്തി.നാലുപേർക്ക് പരിക്കേറ്റു.

കന്നിമല എസ്റ്റേറ്റ് സ്വദേശി സുരേഷ് കുമാർ (മണി46) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ കന്നിമല ടോപ് ഡിവിഷനിലെ തൊഴിലാളി ലയങ്ങൾക്ക് സമീപത്തുവച്ചാണ് ഓട്ടോയ്ക്ക് നേരെ ഒറ്റയാന്റെ ആക്രമണം ഉണ്ടായത്.

മൂന്നാറിൽ സ്‌കൂൾ വാർഷികത്തിൽ പങ്കെടുത്ത ശേഷം കന്നിമലയിലേയ്ക്ക് വരികകയായിരുന്ന കുടംബം സഞ്ചരിച്ചിരുന്ന ഓട്ടോ കാട്ടുകൊമ്പൻ കുത്തി മറിച്ചിടുകയായിരുന്നു.

ഓട്ടോയുടെ അടിയിൽപ്പെട്ട മണി എഴുന്നേൽക്കാൻ ശ്രമിയ്ക്കവെ ആന പാഞ്ഞെത്തി ആക്രമിയ്ക്കുകയായിരുന്നു.നാട്ടുകാർ ആനയെ വിരട്ടി ഓടിച്ചശേഷം സുരേഷ്‌കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.മൂന്നാർ പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.

മണിയെ കൂടാതെ 4 പേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. യാത്രക്കാരിൽ എസക്കി രാജ (45) റെജിന (39) എന്നിവരുടെ പരുക്ക് ഗുരുതരമാണ്.

ഇവരെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ജനുവരി 23 ന് ഗുണ്ടുമല എസ്റ്റേറ്റിൽ തമിഴ്‌നാട് സ്വദേശിയെ ചവിട്ടി കൊന്ന ആന തന്നെയാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാരുടെ നിഗമനം.

1 / 3
2 / 3
3 / 3

Continue Reading

Latest news

മകന്റെ ചവിട്ടേറ്റ് അമ്മ മരിച്ചു: കൊടും ക്രൂരത പുറത്തുകൊണ്ടുവന്നത് ഡോക്ടർ

Published

on

By

കായംകുളം:  മകന്റെ മർദനമേറ്റ മാതാവ് മരിച്ചു. പുതുപ്പള്ളി മഹിളമുക്ക് പണിക്കശ്ശേരി ശാന്തമ്മയാണ് (71) മരിച്ചത്.

മരണവുമായി ബന്ധപ്പെട്ട് ഇളയ മകൻ ബ്രഹ്മദേവനെ (43) കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസമാണ് ശാന്തമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് നിർണായ വിവരങ്ങൾ പുറത്തുവന്നത്. അമ്മയുടെ ശരീരത്തിൽ മർദ്ദനമേറ്റതായും തലയിൽ ഏറ്റ ക്ഷേദമാണ് മരണകാരണം എന്നുമാണ് ആലപ്പുഴ വണ്ടാരം മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ.

തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി മകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പലവട്ടം ചോദ്യം ചെയ്തതോടു കുട്ടിയാണ് ബ്രഹ്മദേവൻ കുറ്റം സമ്മതിച്ചത്.

കുടുംബ ക്ഷേത്രത്തിൽ വച്ച് മദ്യപിച്ച് എത്തിയ ശാന്തമ്മയെ മകൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും വീടിനുള്ളിൽ വച്ചുണ്ടായ തർക്കത്തിനൊടുവിൽ മകൻ അമ്മയെ ചവിട്ടി വീഴ്ത്തുകയുമായിരുന്നു എന്നാണ് ബ്രഹ്മദേവൻ പോലീസ് നൽകിയ മൊഴി.

ചവിട്ടുകൊണ്ട് വീണ ശാന്തമ്മയുടെ തല കട്ടിലിൽ ഇടിക്കുകയും ആകെ അവശയായ  ശാന്തമ്മ പിറ്റേന്ന് ഉണരാതെ വന്നതിനെ തുടർന്ന് മകൻ കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

തലകറങ്ങി വീണു എന്നാണ് ബ്രഹ്മദേവൻ ആശുപത്രി ജീവനക്കാരോട് പറഞ്ഞത്.എന്നാൽ പരിശോധനയിൽ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്.
സംഭവസ്ഥലം സന്ദർശിച്ച പോലീസുകാർ വീട്ടിൽ നിന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.

1 / 3
2 / 3
3 / 3

Continue Reading

Latest news

സമഗ്ര ശിക്ഷ കേരളം ജില്ല കായികോത്സവം സമാപിച്ചു

Published

on

By

കോതമംഗലം;സമഗ്ര ശിക്ഷ കേരളം എറണാകുളം ജില്ല കായികോത്സവം സമാപിച്ചു.സമാപമ ദിവസമായ ഇന്ന് മാർ ബേസിൽ സ്‌കൂളിൽ ദീപശിഖ പ്രയാണത്തോടുകൂടി അത്ലറ്റിക് മത്സരങ്ങൾ നടന്നു.

രാവിലെ എട്ടുമണിയോടുകൂടി സബ് ഇൻസ്‌പെക്ടർ പോലീസ് കോതമംഗലം എബി ജോർജ് മാർച്ച് പാസ്റ്റ് ഫ്‌ലാഗ് ഓഫ് ചെയ്തു.കോതമംഗലം ഇൻസ്‌പെക്ടർ ഓഫ് പോലീസ് ബിജോയ് പിറ്റി സല്യൂട്ട് സ്വീകരിച്ചു.

കോതമംഗലം ബിആർസിയുടെ 5 അത്ലറ്റുകളിൽ നിന്നുള്ള താരങ്ങൾ മാർച്ച് പാസ്റ്റിൽ പങ്കെടുത്തു.റിലേ സ്റ്റാൻഡിങ് ലോങ്ങ് ജമ്പ് സ്റ്റാൻഡിങ് ത്രോ എന്നീ വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു.

വ്യക്തിഗത മികവുകൾക്ക് മെഡലുകളും ഗ്രൂപ്പ് ഐറ്റങ്ങൾക്കും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകി.പങ്കെടുത്ത എല്ലാ കുട്ടികൾക്കും മെഡലകളും സർട്ടിഫിക്കറ്റുകളും ലഭിച്ചു.

മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്കും സംസ്ഥാനതലത്തിൽ സെലക്ഷൻ ലഭിച്ചു.4 30 ഓടുകൂടി രണ്ടുദിവസം നീണ്ടുനിന്ന മേള സമാപിച്ചു.

 

1 / 3
2 / 3
3 / 3

Continue Reading

Latest news

സമയം തെറ്റിയതിനെ ചോല്ലി തർക്കം: ബസ് ജീവനക്കാർ ബസ്സിനുള്ളിൽ ഏറ്റുമുട്ടി

Published

on

By

എറണാകുളം: കാലടിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ ജീവനക്കാരുടെ കൈയാങ്കളി. അങ്കമാലി കോലഞ്ചേരി റൂട്ടിൽ ഓടുന്ന സെന്റ് തോമസ് ബസിലെ ജീവനക്കാരനായ എൽദോസിനാണ് മർദനമേറ്റത്.

അങ്കമാലി പെരുമ്പാവൂർ റൂട്ടിലെ മൈത്രീ ബസിലെ സ്വാകാര്യ  ജീവനക്കാരനായ അനീഷാണ് മർദിച്ചത്. സമയം തെറ്റി സർവീസ് നടത്തി എന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

ഇരു ബസിലെയും ജീവനക്കാർ തമ്മിൽ രാവിലെ മുതൽ തർക്കം നിലനിന്നിരുന്നു. ഇതിന് പിന്നലെയാണ് ബസിനുള്ളിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയത്.

പ്രൈവറ്റ് ബസുകളുടെ മത്സര ഓട്ടം സംബന്ധിച്ച പരാതികൾ നിലനില്കുന്നതിനിയടയിലാണ് ബസിനുള്ളിലെ ഇത്തരത്തിൽ ഒരു അതിക്രമം പുറത്തു വരുന്നത് .

1 / 3
2 / 3
3 / 3

Continue Reading

Latest news

13 കാരൻ തുങ്ങി മരിച്ച സംഭവം;രണ്ട് അധ്യാപകർക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു

Published

on

By

ആലപ്പുഴ: കാട്ടൂരിൽ 13 വയസുകാരന്റെ മരണത്തിൽ പ്രതി ചേർത്തിട്ടുള്ള 2 അധ്യാപകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു.

ജുനയിൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് കേസ്.അധ്യാപകരായ ക്രിസ്തുദാസ്, ടീച്ചറായ രേഷ്മ എന്നിവർക്കതിരെയാണ് മണ്ണഞ്ചേരി പോലീസ് കേസ് എടുത്തിട്ടുള്ളത്.

കേസെടുത്തതിന് പിന്നാലെ അധ്യാപകർ ഒളിവിൽ പോയി. ഇവർക്കതിരെ ആത്മഹത്യാ പ്രേരണ കുറ്റം കൂടി ചുമത്തണമെന്നാണ് ആക്ഷൻ കൗൺസിലിന്റെയും കുടുംബത്തിന്റെയും ആവശ്യം.

കുട്ടിയുടെ സ്‌കൂളിലെ കായിക അധ്യാപകനാണ് ക്രിസ്തുദാസ്.ഈ മാസം 15 ന് വീട്ടിലെത്തിയ കുട്ടി സ്‌കൂൾ യൂണിഫോമിൽ തൂങ്ങി മരിക്കുകയായിരുന്നു.

ക്ലാസ്സിൽ വൈകി എത്തിയെന്ന് ആരോപിച്ച് അധ്യാപകൻ സഹപാഠികളുടെ മുന്നിൽ വച്ച് അപമാനിച്ചെന്നും ചൂരൽ പ്രയോഗം നടത്തിയെന്നും ഇതിൽ മനംനൊന്താണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത് എന്നായിരുന്നു വീട്ടുകാരുടെയും ബന്ധുക്കളുടെയും ആക്ഷേപം.

ഇതിന്റെ അടിസ്ഥാനത്തിൽ ആധ്യപകരായ ക്രിസ്തുദാസ് രേഷ്മ എന്നിവരെ മനനജ്‌മെന്റ് സസ്‌പെൻഡ് ചെയ്യ്തിരുന്നു.കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ മാനേജ്മന്റ് നിഷേധിച്ചു.

വിശദമായ അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.

1 / 3
2 / 3
3 / 3

Continue Reading

Trending

error: