M4 Malayalam
Connect with us

Latest news

മാധ്യമ പ്രവർത്തന രംഗത്ത് കാൽ നൂറ്റാണ്ട് പിന്നിട്ടു; ജോഷി അറയ്ക്കലിന് ആദരം

Published

on

കോതമംഗലം: മാധ്യമ പ്രവർത്തന രംഗത്ത് കാൽ നൂറ്റാണ്ട് പിന്നിട്ട ജോഷി അറയ്ക്കലിന് വ്യാപാരി വ്യവസായി സമിതിയുടെ ആദരം.

വ്യാപാരി വ്യവസായി സമിതി കോതമംഗലം ഏരിയ കമ്മിറ്റി യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അനിൽകുമർ ഉപഹാരം സമർപ്പിച്ചു.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ് മുഖ്യപ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് എം യു അഷറഫ് അധ്യക്ഷനായി.

ആന്റണി ജോൺ എംഎൽഎ ,സമിതി ജില്ലാ സെക്രട്ടറി സി കെ ജലീൽ, പ്രസിഡന്റ് റോബിൻ വൻനിലം ജില്ലാ ട്രഷറർ അബ്ദുൽ വാഹിദ്, സിപിഐ എം ഏരിയ സെക്രട്ടറി കെ എ ജോയി , കെ എം പരീത് ,കെ എ നൗഷാദ് , സി ഇ
നാസർ ,കെ എം ബഷീർ, കെ എ കുര്യാക്കോസ് എന്നിവർ സംസാരിച്ചു.

Latest news

കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ സംഭവം; മേയര്‍ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കാതെ പോലീസ്

Published

on

By

തിരുവനന്തപുരം ; കെഎസ്‌ആർടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയർ ആര്യ രാജേന്ദ്രനെതിരെ ഡ്രൈവർ യദു നല്‍കിയ പരാതിയില്‍ കേസെടുക്കാതെ കന്റോണ്‍മെന്റ് പൊലീസ്. മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്‌ആർടിസി ബസ് തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും പോലീസ് ഇതുവരെ കേസെടുക്കാൻ തയ്യാറായിട്ടില്ല.

മേയറുടെ പരാതി പ്രതിരോധിക്കാനാണ് ഡ്രൈവർ പരാതി നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവർ മോശമായി പെരുമാറിയതിനാലാണ് മേയർ ഇടപെട്ടതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, തന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനു ഹൈക്കോടതിയെ സമീപിക്കാനാണ് ഡ്രൈവർ യദുവിന്റെ നീക്കം.

മേയർക്കും എംഎല്‍എയ്ക്കും എതിരെ കേസെടുക്കാത്തതിന് എതിരെയും തനിക്കുണ്ടായ മാനനഷ്ടത്തിനും കേസ് ഫയല്‍ ചെയ്യാനൊരുങ്ങുകയാണ് യദു.യദുവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടേണ്ടെന്നും തല്‍ക്കാലത്തേക്ക് മാറ്റി നിർത്താനുമാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.പിരിച്ചുവിട്ടാല്‍ ജീവനക്കാർക്കിടയില്‍ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നനിഗമനത്തിലാണ് ഗതാഗത വകുപ്പ്.

Continue Reading

Latest news

ജോലിസ്ഥലത്തേയ്ക്ക് പുറപ്പെട്ട എസ് ഐയെ കാണാനില്ല; പോത്താനിക്കാട് പോലീസ് കേസെടുത്തു,തിരച്ചില്‍ ഊര്‍ജ്ജിതം

Published

on

By

കോതമംഗലം; ജോലിയ്ക്കായി വീട്ടില്‍ നിന്നും പുറപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ല.

കോതമംഗലം സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ പൈങ്ങോട്ടൂര്‍ മാമുട്ടത്തില്‍ ഷാജി പോളി(53)നെയാണ് കാണാതായിട്ടുള്ളത്.

ഇന്നലെ രാവിലെ ജോലിയ്ക്കായി വീട്ടില്‍ നിന്നറങ്ങിയ ഇദ്ദേഹം സ്‌റ്റേഷനില്‍ എത്തിയിരുന്നില്ല.വൈകിട്ടോടെ വീട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഇദ്ദേഹത്തെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു.

ഇന്ന് ഉച്ചവരെ വിവരം ഒന്നും ലഭിച്ചില്ല.സംഭവത്തില്‍ പോത്താനിക്കാട് പോലീസ് മിസിംഗ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.എസ്‌ഐക്ക് വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടതായി ഒരു പ്രശ്‌നവും ഇല്ലന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.

 

Continue Reading

Latest news

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറഞ്ഞു

Published

on

By

ഡൽഹി ; രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തുടർച്ചയായ രണ്ടാം മാസവും എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ച്‌ എണ്ണ വിപണന കമ്പിനികൾ.

ഡല്‍ഹി മുതല്‍ മുംബൈ വരെ സിലിണ്ടർ വിലയില്‍ 19-20 രൂപ വരെ കുറഞ്ഞു. അതേസമയം, ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിൻ്റെ വിലയില്‍ ഇത്തവണയും മാറ്റമില്ല.

പുതിയ സിലിണ്ടർ വിലകള്‍ ഐഒസിഎല്‍ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്. പുതുക്കിയ വില 2024 മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.

എണ്ണ വിപണന കമ്ബനിയായ ഇന്ത്യൻ ഓയിലിൻ്റെ വെബ്‌സൈറ്റ് അനുസരിച്ച്‌, മെയ് 1 മുതല്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിൻ്റെ വില 19 രൂപ കുറച്ചു. ഇപ്പോള്‍ 1764.50 രൂപയുണ്ടായിരുന്ന സിലിണ്ടർ 1745.50 രൂപയ്ക്ക് ലഭിക്കും.

അതുപോലെ, മുംബൈയില്‍ വാണിജ്യ എല്‍പിജി സിലിണ്ടറിൻ്റെ വില 1717.50 രൂപയില്‍ നിന്ന് 1698.50 രൂപയായി കുറഞ്ഞു. ചെന്നൈയിലും ഈ സിലിണ്ടറിന് 19 രൂപ കുറഞ്ഞു, വില 1930 രൂപയില്‍ നിന്ന് 1911 രൂപയായി കുറഞ്ഞിട്ടുണ്ട്.

എന്നാല്‍ കൊല്‍ക്കത്തയില്‍ വാണിജ്യ സിലിണ്ടറിന് ഒരു രൂപ കൂടി അതായത് 20 രൂപ കുറഞ്ഞു. ഇതുവരെ 1879 രൂപയ്ക്ക് വിറ്റിരുന്ന സിലിണ്ടറിന് 1859 രൂപയായി.

Continue Reading

Latest news

ചന്ദ്രഹാസൻ വടുതല വിരമിച്ചു

Published

on

By

കൊച്ചി ; ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല സർവീസിൽ നിന്ന് വിരമിച്ചു.

എറണാകുളം വടുതല സ്വദേശിയായ അദ്ദേഹം എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റൻ്റ് ഇൻഫർമേഷൻ ഓഫീസറായാണ് ഔദ്യാഗിക ജീവിതം ആരംഭിച്ചത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇൻഫർമേഷൻ ഓഫീസറായും കാക്കനാട് മീഡിയ അക്കാദമി സെക്രട്ടറിയായും പ്രവർത്തിച്ചു.

പത്രപ്രവർത്തന രംഗത്തു നിന്നാണ് അദ്ദേഹം പബ്ലിക് റിലേഷൻസ് വകുപ്പിലെത്തുന്നത്. മുൻ രാജ്യസഭാ എംപിയും എഴുത്തുകാരനും പബ്ലിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടറുമായിരുന്ന ടി.കെ.സി. വടുതലയുടെ മകനാണ്. ഭാര്യ ശ്രീകല. മക്കൾ ശ്രീചന്ദന, ശ്രീനന്ദന.

കാക്കനാട് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ പി ആർ ഡി തൃശൂർ ഡെപ്യൂട്ടി ഡയറക്ടർ വി ആർ സന്തോഷ്‌, എറണാകുളം ജില്ല ഇൻഫർമേഷൻ ഓഫീസർ എൻ ബി ബിജു, ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ്, അസിസ്റ്റന്റ് എഡിറ്റർ സി.ടി ജോൺ, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ഓഫീസുകളിലെ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർമാരായ സൗമ്യ ചന്ദ്രൻ, എ ടി രമ്യ, എം എൻ സുനിൽകുമാർ എന്നിവരും ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, എറണാകുളം, ആലപ്പുഴ ജില്ലകളിലെ ഇൻഫർമേഷൻ ഓഫീസ് ജീവനക്കാരും പങ്കെടുത്തു.

Continue Reading

Latest news

ചെന്നൈയിലെ മലയാളിയായ റെയിൽവേ ഗാർഡിനെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ

Published

on

By

ചെന്നൈ; മലയാളി വനിതായായ റെയില്‍വേ ഗാര്‍ഡിനെ ആക്രമിച്ച 17 വയസ്സുകാരന്‍ മധുരയില്‍ പിടിയിൽ. പരുക്കേറ്റ കൊല്ലം കടവൂര്‍ താമസിക്കുന്ന ഗീതാസില്‍ രാഖി (23) ആണ് ആക്രമണമേടറ്റത്.  അപകടനില തരണം ചെയ്തതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. അക്രമി സംഘത്തിലെ മറ്റൊരാള്‍ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഡിണ്ടിഗലില്‍ നിന്ന് തിരുനെല്‍വേലിയിലേക്കു പോയ ഗുഡ്‌സ് ട്രെയിനിന്റെ ഗാര്‍ഡായിരുന്നു രാഖി. മധുര കുടല്‍നഗറില്‍ ട്രെയിന്‍ സിഗ്‌നല്‍ കാത്തു കിടക്കവെ, 2 പേര്‍ കോച്ചില്‍ കയറി രാഖിയുടെ സ്വര്‍ണമാലയും ബാഗും മൊബൈല്‍ ഫോണും കവരാന്‍ ശ്രമിക്കുകയായിരുന്നു.

എതിര്‍ത്തതോടെ കത്തി ഉപയോഗിച്ച് ആക്രമിച്ച് ഫോണും പണവുമുള്ള ബാഗുമായി കടന്നു.ആക്രമണത്തില്‍ തലയ്ക്കു പരുക്കേറ്റ രാഖിയുടെ നിലവിളി കേട്ടെത്തിയ ജീവനക്കാര്‍ മധുരയിലെ റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മദ്യപിക്കാനുള്ള പണത്തിനു വേണ്ടിയാണ് പ്രായപൂര്‍ത്തിയാകാത്ത സംഘം ഗാര്‍ഡിനെ ആക്രമിച്ചതാണെന്നാണു പൊലീസ് നിഗമനം

 

Continue Reading

Trending

error: