M4 Malayalam
Connect with us

Latest news

“മാഡ് മാക്സ് ” സംഘത്തിലെ പ്രധാനികൾ പിടിയിൽ;കസ്റ്റഡിയിലായത് വിതരണക്കാർ, മയക്കുമരുന്നുകളും കണ്ടെടുത്തു

Published

on

വൈറ്റില: കോച്ചി കേന്ദ്രീകരിച്ച് കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ള യുവതി യുവാക്കൾക്ക് മയക്ക് മരുന്നുകൾ എത്തിച്ച് നൽകിയിരുന്ന സംഘത്തിലെ പ്രധാന കണ്ണികൾ പിടിയിൽ.

കാസർഗോഡ് താലൂക്ക്, ബംബരാണ വില്ലേജ്, കിദേർ പോസ്റ്റ് ഓഫീസ് ദേശത്ത്, ഇടുക്കി ഉടുമ്പൻ ചോല താലൂക്ക് മുണ്ടി എരുമ വില്ലേജ്, വലിയ തോവാളം ദേശം കുറ്റിയാത്ത് വീട്ടിൽ, വർഗ്ഗീസ് മകൻ അമൽ വർഗ്ഗീസ് (26) സക്കറിയ മൻസിൽ കമാലുദ്ദീൻ മകൻ (ഷേണായി) സക്കറിയ (32) എന്നിവരെയാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ടീം, എറണാകുളം ഐ.ബി, ടൗൺ നോർത്ത് സർക്കിൾ എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്.

ഇവരുടെ കൈവശം അത്യന്തം വിനാശകാരിയ പൗഡർ രൂപത്തിലുള്ള 62.574 ഗ്രാമോളം വൈറ്റ് മെത്തും, മൈസൂർ മാംഗോ എന്ന വിളിപ്പേരുള്ള 3.300 കിലോയോളം മുന്തിയ ഇനം കഞ്ചാവും, മാനസീക വിഭ്രാന്തിയുള്ളവർക്ക് സമാശ്വാസത്തിനായി നൽകുന്ന അതിമാരകമായ മയക്ക് മരുന്നായ 18 എണ്ണം (14.818 ഗ്രാം) നൈട്രോസെപാം ഗുളികകളും കണ്ടെത്തി.

വ്യത്യസത ഇനം മയക്ക് മരുന്നുകൾ തൂക്കുന്നതിനുള്ള റൗണ്ട് ടോപ്പ് വേയിങ് മെഷിൽ, നാനോ വേയിംഗ് മെഷിൻ , മയക്ക് മരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന ലാപ്ടോപ്പ്, 2 സ്മാർട്ട് ഫോണുകൾ, വ്യത്യസ്ത അളവിലെ സിപ് ലോക്ക് കവറുകൾ കൂടാതെ മയക്ക് മരുന്ന് വിൽപ്പനയ്ക്ക് ഉപയോഗിച്ചിരുന്ന ഇവരുടെ ആഡംബര ബൈക്ക് എന്നിവയും മയക്ക് മരുന്ന് വിൽപ്പനയിലൂടെ ലഭിച്ച 1,6500 രൂപയും, എക്സൈസ് സംഗം പിടിച്ചെടുത്തു. സമൂഹ മാധ്യമങ്ങൾ വഴി “മാഡ് മാക്സ് ” എന്ന പ്രത്യേക തരം ഗ്രൂപ്പുണ്ടാക്കി അതിലൂടെയായിരുന്നു ഇവർ ഇരകളെ കണ്ടെത്തിയിരുന്നത്.

മുൻകൂട്ടിയുള്ള ഫോൺ കാൾ അനുസരിച്ച് ആവശ്യക്കാരെ രാത്രി സമീപിക്കുന്നതായിരുന്നു ഇവരുടെ രീതി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഇരുവരും കഴിഞ്ഞ മാസമാണ് ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് ഇറങ്ങിയത്. സംഘത്തിൽ ഉള്ളവർ പിടിക്കപ്പെട്ടാലും ഉപഭോക്താക്കൾക്ക് കൃത്യമായി മയക്ക് മരുന്ന് എത്തിച്ച് നൽകിയിരുന്നു.

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എക്സൈസിൻ്റെ പ്രത്യേക സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായാണ് ഇരുവരും പിടിയിലാകുന്നത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ചീഫ് അസി.എക്സൈസ് കമ്മീഷണർ ടി. അനികുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം
ഇവരെ നിരീക്ഷിച്ച് വരുകയായിരുന്നു. ദിവസങ്ങളോളം ഷേണായി എന്ന് വിളക്കുന്ന സക്കറിയയുടെയും, അമലിൻ്റെയും നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ചിരുന്ന എക്സൈസ് സംഘം ഇരുവരും മയക്ക് മരുന്നുകൾ സൂക്ഷിച്ച് വച്ച് വിൽപ്പന നടത്തുന്നതായി മനസ്സായിലാക്കിയതിന് പിന്നാലെയാണ് നടപടി.

തുടർന്ന് വൈറ്റില ചക്കരപ്പറമ്പിന് സമീപം ആവശ്യക്കാരെ കാത്ത് ആഡംബര ബൈക്കിൽ ഇരിക്കുകയായിരുന്ന ഇരുവരേയും എക്സൈസ് സംഘം വളയുകയും  പിടിയിലാകുമെന്ന് മനസ്സിലായ ഇരുവരും അക്രമാസക്തരായി വളരെ അപകടകരമായ രീതിയിൽ ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോകാൻ ശ്രമിക്കുകയുമായിരുന്നു. എക്സൈസ് സംഘത്തിൻ്റെ സംയോജിതമായ ഇടപെടലിലൂടെ ഇവരുവരേയും സാഹസീകമായി കീഴ്പെടുത്തി.

” സ്കൂൾ, കോളേജ് വിദ്യാർത്ഥികളാണ് പ്രധാനമായും ഇവരുടെ ഇരകൾ. കാസർഗോഡ്, മൈസൂർ എന്നിവിടങ്ങളിലുള്ള മയക്ക് മരുന്ന് മാഫിയയുമായി ബന്ധമുള്ള സംഘം അവിടെ നിന്ന് വൻതോതിൽ മയക്ക് മരുന്നുകൾ വാങ്ങി എറണാകുളം ടൗണിൽ ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുകയാണ് ചെയ്തിരുന്നത്. ഇതിന് ഇവർക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏജന്റുമാർ ഉള്ളതായും പറയുന്നു. മാഡ് മാക്സ് ” സംഘത്തിലെ പ്രധാനികളെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിലും ഉണ്ടാകും. മയക്ക് മരുന്നിൻ്റെ ഉറവിടം സംബന്ധിച്ചും അന്വേഷിക്കും. വരും ദിവസങ്ങളിലും കർശനമായ പരിശോധനകൾ തുടരുന്നതാണെന്നും അസി.എക്സൈസ് കമ്മീഷണർ ടി. അനികുമാർ അറിയിച്ചു.

എറണാകുളം സിഐ എം.എസ്.ജനീഷ് കുമാർ, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിലെ പ്രിവൻ്റീവ് ഓഫീസർ എൻ.ഡി. ടോമി, ഐ.ബി പ്രിവൻ്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ, എറണാകുളം സർക്കിളിലെ അസ്സി.ഇൻസ്പെക്ടർ എം.കെ. ഷാജി, സിവിൽ എക്സൈസ് ഓഫീസർ ശരത്ത് എസ്, ദീപക് വി.എം എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

 

1 / 1

Advertisement

Latest news

ചെന്നൈയില്‍ കണ്ടെത്തിയത് മലയാളി നഴ്‌സിന്റെ മൃതദ്ദേഹം; മരണപ്പെട്ടത് പാലക്കാട് സ്വദേശിനി രശ്മി, തൂങ്ങിമരിച്ചതെന്ന് പ്രാഥമീക നിഗമനം

Published

on

By

ചെന്നൈ: സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയത് മലയാളി നേഴ്‌സിന്റെ മൃതദ്ദേഹമെന്ന് സ്ഥിരീകരിച്ചു.പാലക്കാട് സ്വദേശിനിയും കോയമ്പത്തൂരില്‍ സ്ഥിരതാമസക്കാരിയുമായ രശ്മിയാണ് മരണപ്പെട്ടത്.കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സ് ആയിരുന്നു.

സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം പ്രവേശനമുള്ള മുറിയിലെ ഇരുമ്പ് കട്ടിലിന്റെ കൈപ്പിടിയില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.മൃതദേഹത്തിന് ചുറ്റും പണം വിതറിയിട്ടുണ്ടായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി.മൃതദേഹത്തിന് ചുറ്റും പണം വിതറിയിട്ടുണ്ടായിരുന്നു.കഴിഞ്ഞ മാസമാണ് രശ്മിയുടെ മാതാവ് മരണപ്പെട്ടത്.അടുത്ത നാളുകളില്‍ രശ്മി കടുത്ത വിഷാദത്തില്‍ അകപ്പെട്ടു എന്നാണ് അടുത്തബന്ധുക്കളില്‍ നിന്നും പോലീസിന് ലഭിച്ചിട്ടുള്ള വിവരം.

ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ രശ്മി സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ എത്തുകയും പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടക്കുകയും ചെയ്തുവെന്നാണ് പോലീസ് വിശദീകരണം.

 

1 / 1

Continue Reading

Latest news

മുന്‍ സുഹൃത്തുമായി വാക്കേറ്റവും കയ്യാങ്കളിയും,കാറിന്റെ ചില്ലുപൊട്ടി, കൂട്ടുകാരുമായി എത്തി നൈറ്റ് കഫേ തകര്‍ത്തു;യുവതി അടക്കം 4 പേര്‍ പിടിയില്‍

Published

on

By

കൊച്ചി;നൈറ്റ് കഫേ അടിച്ചു തകര്‍ക്കുകയും ഉടമകളെയും ജീവനക്കാരെയും ആക്രമിച്ച് പരിക്കേല്‍പ്പിയ്ക്കുകയും ചെയ്ത സംഭവത്തില്‍ യുവതി അടക്കം 4 പേര്‍ അറസ്റ്റില്‍.

കൊച്ചി പനമ്പിള്ളിനഗര്‍ ഷോപ്പിങ് കോംപ്ലക്‌സിലെ സാപിയന്‍സ് കഫറ്റീരിയാണ് അടിച്ചുതകര്‍ത്തത്.

കോട്ടയം ചങ്ങനാശേരി സ്വദേശിനി ലീന (26), ഇടുക്കി കട്ടപ്പന മേപ്പാറ ഏഴാച്ചേരില്‍ ജെനിറ്റ് (23), വയനാട് കല്‍പറ്റ മുണ്ടേരി പറമ്പില്‍ ഹൗസില്‍ മുഹമ്മദ് സിനാന്‍ (22), കോട്ടയം ചങ്ങനാശേരി നാലുകോടി ഇടശ്ശേരി ഹൗസില്‍ ആദര്‍ശ് ദേവസ്യ (22) എന്നിവരാണെയാണ് സംഭവവുമായി ബന്ധപ്പെട്ട് സൗത്ത് പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.

സംഭവത്തില്‍ കണ്ടാലറിയാവുന്ന 4 പേര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

കഫറ്റീരിയയില്‍ ഭക്ഷണം കഴിക്കാനെത്തിയ ലീനയും മുന്‍സുഹൃത്തും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയുമുണ്ടായിരുന്നു.

മദ്യലഹരിയിലായിരുന്ന ലീനയെ പിന്തിരിപ്പിക്കാനുള്ള ശ്രമം സംഘര്‍ഷത്തിലാണ് കലാശിച്ചത്.ഇതിനിടയില്‍ ഇവര്‍ എത്തിയ കാറിന്റെ ചില്ല് തകര്‍പ്പെടുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ലീന പനമ്പിള്ളിനഗറില്‍ത്തന്നെ ഉണ്ടായിരുന്ന യുവാക്കളെയും കൂട്ടിയെത്തി രാത്രി പത്തേകാലോടെ അക്രമം അഴിച്ചുവിടുകയായിരുന്നു.

ബേസ് ബോള്‍ ബാറ്റ്, ഇരുമ്പുവടി എന്നിവ ഉപയോഗിച്ചുള്ള അടിയേറ്റു കടയുടമ ഫോര്‍ട്ട്‌കൊച്ചി സ്വദേശി അമന്‍ അഷ്‌കറിനും പാര്‍ട്ണര്‍ക്കും സുഹൃത്തിനും രണ്ടു ജീവനക്കാര്‍ക്കും പരുക്കേറ്റു.
കടയിലെ സാധനസാമഗ്രികളും തല്ലിത്തകര്‍ത്തു.

സ്ഥലത്തെത്തിയ സൗത്ത് പൊലീസ് ലീന ഉള്‍പ്പെടെ 4 പേരെ പിടികൂടി.എന്നാല്‍, മറ്റുള്ളവര്‍ കടന്നുകളഞ്ഞു.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

1 / 1

Continue Reading

Latest news

നിശ്ചിത സമയം കഴിഞ്ഞും ക്യൂവില്‍ 150-ലേറെപ്പേര്‍; കോതമംഗലം നെല്ലിക്കുഴിയില്‍ വോട്ടെടുപ്പ് അവസാനിച്ചത് രാത്രി 9-ന്

Published

on

By

കോതമംഗലം; ഇടുക്കി പാര്‍ളിമെന്റ് മണ്ഡലത്തിലെ കോതമംഗലം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നെല്ലിക്കുഴി പഞ്ചായത്ത് ഹൈസ്‌കൂളില്‍ സജ്ജീകരിച്ചിരുന്ന 102-ാം നമ്പര്‍ ബൂത്തില്‍ രാത്രിയിലും വോട്ടെടുപ്പ് .

നിശ്ചിത സമയം കഴിഞ്ഞ് ഏകദേശം മൂന്നുമണിക്കോളം ഇവിടെ വോട്ടെടുപ്പ് നടന്നു.നടപടികള്‍ അവസാനിപ്പിക്കുമ്പോള്‍ രാത്രി 9 മണിയോടടുത്തിരുന്നെന്നാണ് അറിയുന്നത്.

ഈ ബൂത്തില്‍ 1400-ല്‍പ്പരം വോട്ടര്‍മാരുണ്ട്്.വോട്ടെടുപ്പ് സമയം അവസാനിയ്ക്കുന്ന 6 മണിയോടടുത്തപ്പോള്‍ ഏകദേശം 934 വോട്ടുകള്‍ മാത്രമാണ് പോള്‍ ചെയ്തിരുന്നത് എന്നാണ് സൂചന.

അറ് മണിക്ക് ശേഷംഏകദേശം 150-ലേറെ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി ക്യൂനില്‍ക്കുന്നുണ്ടായിരുന്നു.പോളിംഗ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് ടോക്കണ്‍ നല്‍കി,വോട്ട് ചെയ്യാന്‍ അവസരമൊരുക്കുകയായിരുന്നു.

മറ്റുബൂത്തുകളെ അപേക്ഷിച്ച് ഈ ബൂത്തില്‍ വോട്ടെടുപ്പ് മന്ദഗതിയില്‍ ആയിരുന്നെന്നാണ് ഇക്കാര്യത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ചിലരുടെ പ്രതികരണം.

 

1 / 1

Continue Reading

Latest news

ഐ എസ് എൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച്‌ പരിശീലകസ്ഥാനമൊഴിഞ്ഞു ; നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ് അംഗങ്ങൾ

Published

on

By

കൊച്ചി ; ഐ.എസ്.എലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച്‌ സ്ഥാനമൊഴിഞ്ഞു. ക്ലബും വുകോമനോവിച്ചും തമ്മില്‍ പരസ്പരധാരണയോടെ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു. വുകോമനോവിച്ച്‌ നല്‍കിയ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ്, അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകളുമറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ക്ലബ് ഇക്കാര്യം പങ്കുവെച്ചത്.ഐ.എസ്.എല്‍. സീസണില്‍ സെമി കാണാതെ ബ്ലാസ്റ്റേഴ്സ് പുറത്തായതിനു പിന്നാലെയാണ് സ്ഥാനമൊഴിയല്‍. 2021-ലാണ് സെർബിയയുടെ മുൻ താരമായ വുകോമനോവിച്ച്‌ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഇവാന്റെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനങ്ങള്‍ നടത്തി.

മൂന്നുവർഷം തുടർച്ചയായി ഐ.എസ്.എല്‍. പ്ലേ ഓഫിലെത്താൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞു. ഇവാൻ സ്ഥാനമേറ്റെടുത്ത ആദ്യ വർഷം റണ്ണേഴ്സ് അപ്പാവുകയും ചെയ്തു.

ഇവാന്റെ വരവോടെ, പോയിന്റുകളുടെ കണക്കിലും ഗോള്‍ സ്കോറുകളുടെ കണക്കിലും ബ്ലാസ്റ്റേഴ്സ് ബഹുദൂരം മുന്നേറി. 2022-ലാണ് ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്.

1 / 1

Continue Reading

Latest news

ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറി അപകടം: നിരവധി പേർക്ക് പരുക്ക്

Published

on

By

ഈരാറ്റുപേട്ട: വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക് .തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

1 / 1

Continue Reading

Trending

error: