M4 Malayalam
Connect with us

Latest news

മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരം; പങ്കെടുക്കാൻ ഒരുങ്ങി സൗദി അറേബ്യയും

Published

on

റിയാദ്: മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ സൗദി അറേബ്യ പങ്കെടുക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം. രാജ്യത്തെ പ്രതിനിധീകരിച്ച് റൂമി അൽഖഹ്താനി (27) ആണ് പങ്കെടുക്കുന്നത്.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നതായും യാഥാസ്ഥിതിക നിലപാടിൽ സൗദി മാറ്റം വരുത്തിയെന്നുമാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

രാജ്യത്തെ മാറ്റുന്ന പരിഷ്കാരങ്ങൾക്ക് ഇതിന് മുൻപും 38 വയസ്സുകാരനായ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തുടക്കം കുറിച്ചിട്ടുണ്ട്. പാരമ്പര്യത്തെ മുറുകെ പിടിക്കുന്ന സൗദിയിൽ സ്ത്രീകൾക്ക് ഡ്രൈവിങിന് അനുമതി നൽകിയതും രക്ഷാകർതൃത്വമില്ലാതെ പാസ്പോർട്ടിന് അപേക്ഷിക്കാനും അനുമതി നൽകിയതും കിരീടാവകാശിയുടെ താത്പര്യ പ്രകാരമായിരുന്നു.

കർശനമായ മദ്യനിരോധനത്തിന് പേരുകേട്ട സൗദി അറേബ്യ, മുസ്ലിം ഇതര നയതന്ത്രജ്ഞർക്ക് മദ്യം വാങ്ങാൻ അനുമതി നൽകാൻ സമ്മതിച്ചതും സമീപകാലത്ത് മറ്റ് രാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

മത്സരാർത്ഥിയായ റൂമി അൽഖഹ്താനിയാണ് മൽസര വിവരം സാമൂഹ്യ മാധ്യമങ്ങളിൽ പങ്ക് വച്ചത്.

സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ നിന്നുള്ള റൂമി അൽഖഹ്താനി ഏതാനും ആഴ്ചകൾക്ക് മുൻപ് മലേഷ്യയിൽ നടന്ന മിസ് ആൻഡ് മിസ്സിസ് ഗ്ലോബൽ ഏഷ്യനിലും പങ്കെടുക്കാൻ അവസരം ലഭിച്ച വ്യക്തിയാണ്. ​

ഇതിന് പുറമെ പല ആഗോള സൗന്ദര്യമത്സരങ്ങളിലും റൂമി തിളങ്ങിയിട്ടുണ്ട്. “മത്സരത്തിൽ പങ്കെടുത്ത് കൊണ്ട് ലോക സംസ്കാരങ്ങളെ കുറിച്ച് പഠിക്കുകയും സൗദി സംസ്കാരവും പൈതൃകവും ലോകത്തിന് കൈമാറുകയുമാണ് താൻ ആഗ്രഹിക്കുന്നത് ’’ റൂമി വ്യക്തമാക്കി.

മിസ് സൗദി അറേബ്യ കിരീടത്തിന് പുറമേ, മിസ് മിഡിൽ ഈസ്റ്റ് (സൗദി അറേബ്യ), മിസ് അറബ് വേൾഡ് പീസ് 2021, മിസ് വുമൺ (സൗദി അറേബ്യ) തുടങ്ങിയ പദവികളും റൂമി സ്വന്തമാക്കിയിട്ടുണ്ട്. കണക്കുകൾ പ്രകാരം ഇൻസ്റ്റഗ്രാമിൽ ഒരു ദശലക്ഷം ഫോളോവേഴ്സും എക്സിൽ രണ്ടായിരത്തോളം ഫോളോവേഴ്സുമാണ് റൂമിക്കുള്ളത്.

കഴിഞ്ഞ വർഷം മിസ് യൂണിവേഴ്സ് മത്സരത്തിൽ കിരീടം നേടിയത് നിക്കരാഗ്വയിൽ നിന്നുള്ള ഷീനിസ് പലാസിയോസ ആയിരുന്നു.

1 / 1

Advertisement

Latest news

മുന്‍ സുഹൃത്തുമായി വാക്കേറ്റവും കയ്യാങ്കളിയും,കാറിന്റെ ചില്ലുപൊട്ടി, കൂട്ടുകാരുമായി എത്തി നൈറ്റ് കഫേ തകര്‍ത്തു;യുവതി അടക്കം 4 പേര്‍ പിടിയില്‍

Published

on

By

കൊച്ചി;നൈറ്റ് കഫേ അടിച്ചു തകര്‍ക്കുകയും ഉടമകളെയും ജീവനക്കാരെയും ആക്രമിച്ച് പരിക്കേല്‍പ്പിയ്ക്കുകയും ചെയ്ത സംഭവത്തില്‍ യുവതി അടക്കം 4 പേര്‍ അറസ്റ്റില്‍.

കൊച്ചി പനമ്പിള്ളിനഗര്‍ ഷോപ്പിങ് കോംപ്ലക്‌സിലെ സാപിയന്‍സ് കഫറ്റീരിയാണ് അടിച്ചുതകര്‍ത്തത്.

കോട്ടയം ചങ്ങനാശേരി സ്വദേശിനി ലീന (26), ഇടുക്കി കട്ടപ്പന മേപ്പാറ ഏഴാച്ചേരില്‍ ജെനിറ്റ് (23), വയനാട് കല്‍പറ്റ മുണ്ടേരി പറമ്പില്‍ ഹൗസില്‍ മുഹമ്മദ് സിനാന്‍ (22), കോട്ടയം ചങ്ങനാശേരി നാലുകോടി ഇടശ്ശേരി ഹൗസില്‍ ആദര്‍ശ് ദേവസ്യ (22) എന്നിവരാണെയാണ് സംഭവവുമായി ബന്ധപ്പെട്ട് സൗത്ത് പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.

സംഭവത്തില്‍ കണ്ടാലറിയാവുന്ന 4 പേര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

കഫറ്റീരിയയില്‍ ഭക്ഷണം കഴിക്കാനെത്തിയ ലീനയും മുന്‍സുഹൃത്തും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയുമുണ്ടായിരുന്നു.

മദ്യലഹരിയിലായിരുന്ന ലീനയെ പിന്തിരിപ്പിക്കാനുള്ള ശ്രമം സംഘര്‍ഷത്തിലാണ് കലാശിച്ചത്.ഇതിനിടയില്‍ ഇവര്‍ എത്തിയ കാറിന്റെ ചില്ല് തകര്‍പ്പെടുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ലീന പനമ്പിള്ളിനഗറില്‍ത്തന്നെ ഉണ്ടായിരുന്ന യുവാക്കളെയും കൂട്ടിയെത്തി രാത്രി പത്തേകാലോടെ അക്രമം അഴിച്ചുവിടുകയായിരുന്നു.

ബേസ് ബോള്‍ ബാറ്റ്, ഇരുമ്പുവടി എന്നിവ ഉപയോഗിച്ചുള്ള അടിയേറ്റു കടയുടമ ഫോര്‍ട്ട്‌കൊച്ചി സ്വദേശി അമന്‍ അഷ്‌കറിനും പാര്‍ട്ണര്‍ക്കും സുഹൃത്തിനും രണ്ടു ജീവനക്കാര്‍ക്കും പരുക്കേറ്റു.
കടയിലെ സാധനസാമഗ്രികളും തല്ലിത്തകര്‍ത്തു.

സ്ഥലത്തെത്തിയ സൗത്ത് പൊലീസ് ലീന ഉള്‍പ്പെടെ 4 പേരെ പിടികൂടി.എന്നാല്‍, മറ്റുള്ളവര്‍ കടന്നുകളഞ്ഞു.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

1 / 1

Continue Reading

Latest news

നിശ്ചിത സമയം കഴിഞ്ഞും ക്യൂവില്‍ 150-ലേറെപ്പേര്‍; കോതമംഗലം നെല്ലിക്കുഴിയില്‍ വോട്ടെടുപ്പ് അവസാനിച്ചത് രാത്രി 9-ന്

Published

on

By

കോതമംഗലം; ഇടുക്കി പാര്‍ളിമെന്റ് മണ്ഡലത്തിലെ കോതമംഗലം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നെല്ലിക്കുഴി പഞ്ചായത്ത് ഹൈസ്‌കൂളില്‍ സജ്ജീകരിച്ചിരുന്ന 102-ാം നമ്പര്‍ ബൂത്തില്‍ രാത്രിയിലും വോട്ടെടുപ്പ് .

നിശ്ചിത സമയം കഴിഞ്ഞ് ഏകദേശം മൂന്നുമണിക്കോളം ഇവിടെ വോട്ടെടുപ്പ് നടന്നു.നടപടികള്‍ അവസാനിപ്പിക്കുമ്പോള്‍ രാത്രി 9 മണിയോടടുത്തിരുന്നെന്നാണ് അറിയുന്നത്.

ഈ ബൂത്തില്‍ 1400-ല്‍പ്പരം വോട്ടര്‍മാരുണ്ട്്.വോട്ടെടുപ്പ് സമയം അവസാനിയ്ക്കുന്ന 6 മണിയോടടുത്തപ്പോള്‍ ഏകദേശം 934 വോട്ടുകള്‍ മാത്രമാണ് പോള്‍ ചെയ്തിരുന്നത് എന്നാണ് സൂചന.

അറ് മണിക്ക് ശേഷംഏകദേശം 150-ലേറെ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി ക്യൂനില്‍ക്കുന്നുണ്ടായിരുന്നു.പോളിംഗ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് ടോക്കണ്‍ നല്‍കി,വോട്ട് ചെയ്യാന്‍ അവസരമൊരുക്കുകയായിരുന്നു.

മറ്റുബൂത്തുകളെ അപേക്ഷിച്ച് ഈ ബൂത്തില്‍ വോട്ടെടുപ്പ് മന്ദഗതിയില്‍ ആയിരുന്നെന്നാണ് ഇക്കാര്യത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ചിലരുടെ പ്രതികരണം.

 

1 / 1

Continue Reading

Latest news

ഐ എസ് എൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച്‌ പരിശീലകസ്ഥാനമൊഴിഞ്ഞു ; നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ് അംഗങ്ങൾ

Published

on

By

കൊച്ചി ; ഐ.എസ്.എലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച്‌ സ്ഥാനമൊഴിഞ്ഞു. ക്ലബും വുകോമനോവിച്ചും തമ്മില്‍ പരസ്പരധാരണയോടെ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു. വുകോമനോവിച്ച്‌ നല്‍കിയ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ്, അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകളുമറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ക്ലബ് ഇക്കാര്യം പങ്കുവെച്ചത്.ഐ.എസ്.എല്‍. സീസണില്‍ സെമി കാണാതെ ബ്ലാസ്റ്റേഴ്സ് പുറത്തായതിനു പിന്നാലെയാണ് സ്ഥാനമൊഴിയല്‍. 2021-ലാണ് സെർബിയയുടെ മുൻ താരമായ വുകോമനോവിച്ച്‌ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഇവാന്റെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനങ്ങള്‍ നടത്തി.

മൂന്നുവർഷം തുടർച്ചയായി ഐ.എസ്.എല്‍. പ്ലേ ഓഫിലെത്താൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞു. ഇവാൻ സ്ഥാനമേറ്റെടുത്ത ആദ്യ വർഷം റണ്ണേഴ്സ് അപ്പാവുകയും ചെയ്തു.

ഇവാന്റെ വരവോടെ, പോയിന്റുകളുടെ കണക്കിലും ഗോള്‍ സ്കോറുകളുടെ കണക്കിലും ബ്ലാസ്റ്റേഴ്സ് ബഹുദൂരം മുന്നേറി. 2022-ലാണ് ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്.

1 / 1

Continue Reading

Latest news

ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറി അപകടം: നിരവധി പേർക്ക് പരുക്ക്

Published

on

By

ഈരാറ്റുപേട്ട: വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക് .തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

1 / 1

Continue Reading

Latest news

വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ: പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

By

മലയിൻകീഴ്: വോട്ടെടുപ്പ് കേന്ദ്രത്തിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തെരെഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന പ്രദേശമാണ് മലയിൻകീഴ്. പണം എവിടെ നിന്നും എത്തിയതെന്ന് കണ്ടെത്താനായില്ല. പൊലീസ് പരിശോധന തുടരുന്നു

1 / 1

Continue Reading

Trending

error: