Connect with us

Latest news

‘ആർ‌ഡിഎക്സ്’ സിനിമക്ക് 6 കോടി നൽകി, ലാഭവിഹിതം നൽകിയില്ല, പരാതി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമക്ക് പിന്നാലെ ആർ‌ഡിഎക്സ് സിനിമക്കതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. നിർമാതാക്കളായ സോഫിയ പോൾ ജെയിംസ് പോൾ എന്നിവർക്കതിരെയാണ് പരാതി.

നിർമാതാക്കൾ വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്ന് ആരോപിച്ച് തൃപ്പൂണിത്തുറ സ്വദേശിനിയായ അഞ്ജന എബ്രഹാമാണ് പരാതി നൽകിയത്.

സിനിമയ്ക്കായി താൻ 6 കോടി രൂപ നൽകിയെന്നും 30 ശതമാനം ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചു എന്നുമാണ് പരാതി.

വ്യാജരേഖകളുണ്ടായി നിർമാണ ചെലവ് ഇരട്ടിയിലേറെ പെരുപ്പിച്ചു കാണിച്ചെന്നും ചിത്രം 100 കോടിയിലേറെ നേടിയിട്ടും വാഗ്ദാനം ചെയ്യ്ത തുക നൽകിയില്ലെന്നും അഞ്ജന പരാതിയിൽ പറയുന്നുണ്ട്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

കോതമംഗലം കോട്ടപ്പടി വാവേലിയില്‍ തോട്ടത്തില്‍ കാട്ടുകൊമ്പന്റെ ജഡം കണ്ടെത്തി; ഷോക്കേറ്റ് ചരി ഞ്ഞതെന്ന് പ്രാഥമീക നിഗമനം

Published

on

By

കോതമംഗലം കോട്ടപ്പടി വാവേലിയിൽ തോട്ടത്തിൽ കാട്ടുകൊമ്പന്റെ ജഡം കണ്ടെത്തി;ഷോക്കേറ്റ് ചരി
ഞ്ഞതെന്ന് പ്രാഥമീക നിഗമനം

കോതമംഗലം;കോട്ടപ്പടി വാവേലി കൊച്ചുപുരയ്ക്കൽ ഭാഗത്ത് സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ കാട്ടുകൊമ്പന്റെ ജഡം കണ്ടെത്തി.

ഇന്ന് പുലർച്ചെയാണ് 5 വയിലേറെ പ്രായം തോന്നിയ്ക്കുന്ന കൊമ്പന്റെ ജഡം തോട്ടത്തിലെത്തിയവർ കണ്ടെത്തിയത്.സമീപത്ത് പനിമറിച്ചിട്ടിട്ടുണ്ട്.

മറിച്ചിട്ട പന പതിച്ചത് സമീപത്തെ ഇലവൻ കെവി ലൈനിലേയ്ക്കാണെന്നും തിന്നാനുള്ള ശ്രമത്തിനിടെ ഷോക്കേറ്റായിരിയ്ക്കാം കൊമ്പൻ ചരിഞ്ഞതെന്നുമാണ് വനംവകുപ്പ് അധികൃതരുടെ പ്രാഥമീക നിഗമനം.

തോട്ടം ഉടമയുടെ ഭാഗത്തുനിന്നും ആന ചരിയുന്നതിനുള്ള കാരണം കണ്ടെത്താനായിട്ടില്ലന്നും വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട് അപാകതകൾ ഉണ്ടോ എന്ന കാര്യം പരിശോധിയ്ക്കുമെന്നും അധികൃതർ അറയിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

പദ്ധതി നടത്തിപ്പിൽ വൻ ക്രമക്കേടുകൾ; കോടികൾ ചിലവഴിച്ചിട്ടും മൂന്നാറിൽ “ദുർഗന്ധം” ബാക്കി,പിടിമുറുക്കി വിജിലൻസും

Published

on

By

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി; മൂന്നാർ പഞ്ചായത്തിലെ വിവിധ പദ്ധതികളിൽ വൻ ക്രമക്കേടെന്ന് ആരോപണം.ഹൈക്കോടതി ഇടപെടലിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു.

മൂന്നാർ ഗ്രാമപഞ്ചായത്തിലെ മുൻ സെക്രട്ടറി ആയിരുന്ന കെ.എൻ സഹജൻ ഇംപ്ലിമെന്റിംഗ് ഓഫീസറായി നടപ്പിലാക്കിയ ഏഴോളം പദ്ധതികളിലാണ് അഴിമതി സംബന്ധിച്ച് പരാതി ഉയർന്നിട്ടുള്ളത്.

പൊതുപ്രവർത്തകനായ ബേസിൽ ജോർജ്ജ് പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും തുടർ നടപടിയുണ്ടായില്ല.

ഇതെത്തുടർന്ന് ബേസിൽ ഹൈക്കോടതിയെ സമീപിയ്്ക്കുകയും കോടതി വിജിലൻസ് അന്വേഷണത്തിന് നിർദ്ദേശിയ്ക്കുകയുമായിരുന്നു.

മൂന്നാർ ബ്യൂട്ടിഫിക്കേഷൻ ,ബ്യൂട്ടിഫിക്കേഷൻ വിപുലീകരണം,ലെഗസി വേസ്റ്റ് മാനേജ്മെൻറ്, മൂന്നാർ സോൺ വേസ്റ്റ് മാനേജ്മെന്റ്് ,സീവേജ് സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പദ്ധതി എന്നിവയടക്കം 7 പദ്ധതികളെക്കുറിച്ചാണ് ബേസിൽ പരാതി ഉന്നയിച്ചിട്ടുള്ളത്.

ബേസിലിന്റെ ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിലുള്ള ഓഡിറ്റ് റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.ഈസാഹചര്യത്തിലാണ് വിജിലൻസ് പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

മൂന്നാർ ഗ്രാമപഞ്ചായത്തിൽ വിവിധമാലിന്യ സംസ്‌കരണപദ്ധതികളിലായി 2021-2022 കാലഘട്ടത്തിൽ 15332433 രൂപ ചിലവഴിച്ചിട്ടും മാലിന്യസംസ്‌കരണം ഫലപ്രദമായില്ല എന്ന ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തലുകളാണ് ഇപ്പോൾ പരാതിയ്ക്കും ചൂടേറിയ വാദ-പ്രതിവാദങ്ങൾക്കും കാരണമായിട്ടുള്ളത്.

ജൈവ-അജൈവമാലിന്യങ്ങൾ തരംതിരിക്കാതെ വേസ്റ്റ് ഡമ്പിംഗ് യാർഡിൽ നിക്ഷേപിക്കുക വഴി ഗുരുതരമായ പാരിസ്ഥിക പ്രശ്നങ്ങൾക്കും പദ്ധതി നടത്തിപ്പ് കാരണമായിട്ടുണ്ടെന്നുള്ള ആക്ഷേപവും ശക്തമാണ്.

മാലിന്യപ്രശനം പരിഹരിയ്ക്കാൻ ചിലവഴിച്ച തുകയും ബില്ലുകളും നടന്ന പ്രവൃത്തിയുമായി ഒത്തുനോക്കുമ്പോൾ വലിയ വൈരുദ്ധ്യങ്ങൾ ഉണ്ട് എന്നാണ് 2021-2022 ഓഡിറ്റ് റിപ്പോർട്ടിലെ സൂചന.

മാത്രമല്ല ബന്ധപ്പെട്ട എ.ഇ,സാങ്കേതിക വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടുകൾ ഇല്ലാതെയാണ് തുക സെക്രട്ടറി കമ്പനികൾക്ക് കൈമാറിയിട്ടുള്ളതെന്ന പരാമർശവും റിപ്പോർട്ടിലുണ്ട്.

ഏകപക്ഷീയമായി കമ്പനി ഹാജരാക്കിയ ബില്ലുകൾ പരിശോധിക്കാതെ തുക കൈമാറിയത് അഴിമതിയും പൊതുധനവിനിയോഗത്തിന്റെദുർവ്യായവുമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

ഓഡിറ്റ് പരാമർശങ്ങളിൽ ഇത് വ്യക്തമായിട്ടും നടപടി സ്വീകരിക്കാത്ത തദ്ദേശ സ്വയംഭരണ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും കുറ്റകരമായ അനാസ്ഥാ ഉണ്ടായിട്ടുണ്ടെന്നും മറ്റുമുള്ള ആരോപണവും ശക്തമാണ്.

മാലിന്യസംസ്‌കരണത്തിന് ചിലവഴിച്ച തുക സുലേഖ സോഫ്റ്റ് വെയറിൽ ചേർക്കാത്തതിന് പിന്നിലെ കാര്യ-കാരണങ്ങളെക്കുറിച്ചും ചർച്ചകൾ ചൂടുപിടിച്ചിട്ടുണ്ട്.

കോടിക്കണക്കിന് രൂപ ചിലവഴിച്ച്, മാലിന്യങ്ങൾ മൂന്നർ കല്ലാറിലെ ഡമ്പിംഗ് യാർഡിൽ നിക്ഷേപിച്ചത് പരിസര-ജല-വായു മലിനീകരണത്തിന് കാരണമായെന്നും ഇത് പരിസകവാസികളിൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചു എന്നും മറ്റുമുള്ള പരാതികളും ഉയർന്നിരുന്നു.

മാലിന്യം നീക്കം ചെയ്യുന്നതിന് ക്ലീൻ കേരള കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ വ്യക്തതയില്ലന്നും ഇതിൽ നമ്പരോ തീയതിയോ പോലും രേഖപ്പെടുത്താത്തതിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് മറ്റൊരാരോപണം.

പദ്ധതി നടത്തിപ്പുമായി മോണിറ്ററിംഗ് നടത്തിയിട്ടില്ല,മാലിന്യങ്ങൾ നീക്കം ചെയ്യുന്ന സമയത്ത് പഞ്ചായത്ത് അധികാരികളുടെ അസാന്നിധ്യം മൂലം നീക്കം ചെയ്ത മാലിന്യങ്ങളുടെ ഇനം, തരം, തൂക്കം എന്നിവ രേഖപ്പെടുത്താതെ പണം നൽകി,ഏകപക്ഷീയമായി ക്ലീൻ കേരള കമ്പനി നൽകിയ ഇൻവോയ്സുകൾ പ്രകാരം തുക നൽകി,ക്ലീൻ കേരള കമ്പനി മാലിന്യം നീക്കുന്നതിന് ചുമതലപ്പെടുത്തിയ കമ്പനികൾ ശാസ്ത്രീയമായി മാലിന്യം സംസ്‌കരിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയോ മാലിന്യങ്ങൾ അലക്ഷ്യമായി നിക്ഷേപിക്കുന്നുണ്ടോ എന്ന് പരിശോധിച്ചിട്ടില്ല തുടങ്ങിയ ആരോപണങ്ങളിലും അന്വേഷണം നടക്കുന്നുണ്ടെന്നാണ് അറിയുന്നത്.

കെ.എൻ സഹജൻ സെക്രട്ടറിയായിരുന്ന കാലയളവിലെ മാലന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളിലും അന്വേഷണം വേണമെന്നും കരാർ കമ്പനികളും സെക്രട്ടറിയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നുമാണ് പരാതിക്കാരന്റെ പ്രധാന ആവശ്യം.

മാലിന്യസംസ്‌കരണ പദ്ധതികളിലെ ക്രമക്കേടുകളിൽ വിശദമായി വകുപ്പുതല പരിശോധനയ്ക്ക് ഉന്നത അധികൃതർ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്.

പഞ്ചായത്ത് ഭരണസമതിയംഗങ്ങളിൽ ഒട്ടുമിക്കവർക്കും മലയാള ഭാഷാ പരിജ്ഞാനമില്ലാത്തതും തട്ടിപ്പിന് വളമായി എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

ഭരണസമിതിയെ തെറ്റിധരിപ്പിച്ച് ഉദ്യോഗസ്ഥർ നടത്തിയ കൊള്ളയെ സംബന്ധിച്ച് വരുംദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.

പരാതി ഉയർന്നിട്ടുള്ള പദ്ധതി നടത്തിപ്പിൽ സംസ്ഥാന ഖജനാവിന് വൻ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പരാതിക്കാരന്റെ വാദം.

തനിയ്‌ക്കെതിരെ ഉയർന്നിട്ടുള്ള പരാതികൾ കെട്ടിച്ചമച്ചതാണെന്നും വിജിലൻസ് അന്വേഷണം സ്വാഗതം ചെയ്യുന്നതായും കഴിഞ്ഞ ദിവസം എം4മലയാളത്തോട് മുൻ സെക്രട്ടറി കെ എൻ സഹജൻ പ്രതികരിച്ചിരുന്നു.

ബേസിലിന്റെ പരാതിയിലെ സൂചനകളും നടപ്പിലാക്കിയ പദ്ധതികളുടെ തൽസ്ഥിതിയും പരിശോധിച്ചാൽ ക്രമക്കേടുകളുടെ വിശദാംശങ്ങൾ ലഭിയ്ക്കുമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.തുടരും

 

 

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

തൃശ്ശൂരിൽ കാണാതായ ദമ്പതികൾ മരിച്ച നിലയിൽ: ആത്മഹത്യ എന്ന് സൂചന 

Published

on

By

വേളാങ്കണ്ണി:കൊരട്ടി സ്വദേശികളായ ദമ്പതികൾ വേളാങ്കണ്ണിയില്‍ മരിച്ച നിലയിൽ.

കൊരട്ടി തിരുമുടിക്കുന്ന് സ്വദേശികളായ ആന്‍റു,ജെസി എന്നിവരാണ് മരിച്ചത്.ഇരുവരും ജീവനൊടുക്കിയതാണ് എന്നാണ് ലഭ്യമായിട്ടുള്ള വിവരം.

ആത്മഹത്യ ചെയ്യുകയാണെന്നുള്ള വിവരം ബന്ധുക്കൾക്ക് ലഭിച്ചു എന്നാണ് കരുതുന്നത്. വിഷം കുത്തിവെച്ചാണ് ഇരുവരും മരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

9 ദിവസം മുൻപ് കാണാതായ ദമ്പതികളെ കണ്ടെത്താൻ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല.പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ യഥാർഥ മരണകാരണം മനസ്സിലാക്കാൻ സാധിക്കു എന്ന് അധികൃതർ വ്യക്തമാക്കി. മരണത്തിൽ അന്വേഷണം ആരംഭിച്ചു.

 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസിക ആരോഗ്യ വിദഗ്ധരുടെ സഹായം തേടാൻ ശ്രമിക്കുക. ഹെൽപ് ലൈൻ നമ്പറുകൾ , 1056, 0471- 2552056)


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കലയുടെ കൊലപാതകം: പ്രതികൾ റിമാൻഡിൽ

Published

on

By

ആലപ്പുഴ: മാന്നാറിൽ 15 വർഷം മുൻപ് കാണാതായ കലയുടെ കൊലപാതകത്തിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ഉച്ചയോടെ വൈദ്യ  പരിശോധനക്ക് ശേഷം ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ  ജിനു, സോമൻ, പ്രമോദ്  തുടങ്ങിയ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 3 പേരെ പോലീസ് 7 ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും 6 ദിവസത്തേക്കാണ് കസ്റ്റഡ‍ിയിൽ വിട്ടിരിക്കുന്നത്.

ഇവരുടെ ജാമ്യ അപേക്ഷ നാളെ പരിഗണിക്കും.കലയെ കൊലപ്പെടുത്തിയെന്ന് കലയുടെ ഭർത്താവ് അനിൽ‌ കുമാർ സമ്മതിച്ചതായി മുഖ്യസാക്ഷി സുരേഷ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

അനിൽ കുമാർ വിളിച്ചതനുസരിച്ച് വലിയ പെരുമ്പുഴ പാലത്തിൽ എത്തിയെന്നും നിർത്തിയിട്ടിരുന്ന വാഹനത്തിൽ കലയുടെ മൃതദേഹം കണ്ടെന്നും, അനിൽ‌ കുമാറിന്റെ ഭീഷണി മൂലമാണ് കൊലപാതകം പുറത്ത് പറയാതിരുന്നതെന്നും സുരേഷ് പൊലീസിനോട് വ്യക്തമാക്കിയിരുന്നു.

ഇന്നലെയാണ് വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്നും കലയുടേത് എന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ പോലീസിന് ലഭിച്ചത്.15 വർഷങ്ങൾക്ക് മുൻപ് കാണാതായ യുവതിയുടെ കൊലപാതകം വെളിച്ചത്ത് കൊണ്ടുവരാൻ സഹായിച്ചത് ഒരു ഊമക്കത്താണ്.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസാ ജോണിന് ലഭിച്ച കത്തിൽ 15 വർഷങ്ങൾക്ക് മുൻപ് ഇരമത്തൂരിൽ നിന്ന് കാമുകനൊപ്പം അപ്രതീക്ഷമായ കല എന്ന 26കാരി കൊല്ലപ്പെട്ടു എന്നായിരുന്നു എഴുതിയിരുന്നത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കടത്താൻ ശ്രമിച്ചത് 3 കോടിയുടെ എംഡിഎംഎ:കണ്ണൂർ സ്വദേശി പിടിയിൽ

Published

on

By

തൃശ്ശൂർ: 3 കോടിയുടെ എംഡിഎയുമായി യുവാവ് പിടിയിൽ. കണ്ണൂർ സ്വദേശി ഫാസിലാണ് രാസ ലഹരി മരുന്ന് വേട്ടയിൽ കാറിൽ കടത്താൻ ശ്രമിച്ച രണ്ടര കിലോ എംഡിഎംഐയുമായി പിടിയിലായത്.

കേരളത്തിൽ അടുത്ത കാലത്ത് പിടികൂടിയ ഏറ്റവും വലിയ കണക്കാണ് ഇത്.തൃശ്ശൂർ സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ സേനയും ഒല്ലൂർ പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.

ബാംഗ്ലൂരിൽ നിന്നാണ് ഇയാൾക്ക് ലഹരി ലഭിച്ചത് എന്നാണ് ലഭ്യമായിട്ടുള്ള വിവരം. ഗുളിക രൂപത്തിലുള്ള എംഡിഎ ഗുളികകളും ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: