M4 Malayalam
Connect with us

Latest news

പത്തനംതിട്ടയിലെ കാർ അപകടം; അനുജക്ക് മർദ്ദനമേറ്റു,പിടിവലിക്ക് പിന്നാലെ ആത്മഹത്യ ശ്രമവും

Published

on

പത്തനംതിട്ട: അടൂർ പട്ടാഴിമുക്കിൽ കാർ കണ്ടൈനൽ ലോറിയിലേക്ക് ഇടിച്ച് കയറി രണ്ടുപേർ മരിച്ച സംഭവം. കരുതിക്കൂട്ടിയുള്ള ആത്മഹത്യയാണെന്ന സംശയം ശക്തമാകുന്നതിന് പിന്നാലെ നിർണായക വിവരങ്ങൾ പുറത്ത്.

അപകടത്തിൽ തുമ്പമണ്ണൂർ ഹൈസ്കൂളിലെ അധ്യാപിക നൂറനാട് മറ്റ് പള്ളി സുശീന്ദ്രം സ്വദേശിനി അനുജാ രവീന്ദ്രൻ (37), സ്വകാര്യ ബസ് ഡ്രൈവർ ചാരുംമൂട് ഹാഷിം മൻസിൽ ഹാഷിം (31) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി 10:30 നാണ് അടൂരിൽ നിന്ന് പത്തനാപുരത്തേക്കുള്ള വഴിയിൽ അപകടമുണ്ടായത്. എതിർദിശയിൽ നിന്ന് വരികയായിരുന്ന ലോറിയിലേക്ക് അമിതവേഗതയിലായിരുന്ന കാർ ഇടിച്ച് കയറ്റുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.

ഇടിയുടെ ആഘാതത്തിൽ മുൻ സീറ്റിലിരുന്ന അനുജ പിൻസീറ്റിലേക്ക് തെറിച്ച് വീണു.സ്കൂളിലെ അധ്യാപകരുമോത്ത് തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ വാഹനം തടഞ്ഞ ഹാഷിം അനുജയെ ബലമായി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

എന്നാൽ അനുജ കൂടെ പോകാൻ കൂട്ടാക്കിയില്ല. തുടർന്ന് ആക്രോശിച്ചപ്പോൾ കാറിൽ കയറുകയും അമിതവേഗതയിൽ ഓടിച്ച് പോകുന്നത് കണ്ടപ്പോൾ സംശയം തോന്നിയതിനെ തുടർന്ന് അനുജയെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ മറുപടി നൽകിയില്ല എന്നുമാണ് അധ്യാപകരുടെ വിശദീകരണം.

സഹ അധ്യാപകരോട് ചെറിയച്ഛന്റെ മകൻ വിഷ്ണു എന്ന് മറുപടി നൽകിയ അനുജ വീട്ടിലേക്ക് എത്തിക്കോളാം എന്നുപറഞ്ഞാണ് ഹാഷിമിനോടൊപ്പം പോയത്.പത്തനംതിട്ട കൊല്ലം ജില്ലാ അതിർത്തിയായ ഏനാത്ത് വച്ചാണ് ഹാഷിം അനുജയെ കൂട്ടിക്കൊണ്ടുപോയത്.

വാഹനത്തിൻറെ വാതിലിൽ തട്ടി പുറത്തേക്ക് വിളിച്ചിറക്കി. തുടർന്ന്  സഹ അദ്ധ്യാപകർ അനുജയുടെ ഭർത്താവിനെയും അനുജനെയും വിവരമറിയിക്കുകയായിരുന്നു.
പിന്നീട് അനുജയെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കരയുകയായിരുന്നു എന്നും അധ്യാപകർ പറയുന്നു.

അടുത്ത പോലീസ് സ്റ്റേഷനിലേക്ക് അനുജയുടെ ഒപ്പം ഉണ്ടായിരുന്നവർ വിവരം കൈമാറിയെങ്കിലും നൂറനാട് പോലീസ് സ്റ്റേഷൻ വഴി അടൂർ സ്റ്റേഷനിലേക്ക് വിവരം അറിയിച്ചപ്പോഴേക്കും അപകടം സംഭവിച്ചിരുന്നു.

സഹപ്രവർത്തകരോട് ആത്മഹത്യ ചെയ്യാൻ പോകുന്നു
എന്ന് അനുജ പറഞ്ഞതായാണ് പുറത്തുവരുന്ന സൂചനകൾ. വാഹനത്തിനുള്ളിൽ നിന്നും മദ്യക്കുപ്പിയും കണ്ടെത്തി.

അതേസമയം കാറിനുള്ളിൽ മൽപ്പിടുത്തം നടന്നതായും അനുജയ്ക്ക് മർദ്ദനമേറ്റതായി സംശയിക്കുന്നതായും കാർ വലത്തേക്ക് വെട്ടിച്ചപ്പോൾ അനുജ മൂന്ന് തവണ ഡോർ തുറന്ന് കാൽ പുറത്തിടുന്നത് കണ്ടതായും പഞ്ചായത്തംഗം മാധ്യമങ്ങൾക്ക് മൊഴി നൽകി.

കോട്ടയത്ത് ലോഡിറക്കിയശേഷം ഹരിയാനയ്ക്ക് പോകാൻ ശിവകാശിക്ക് പുറപ്പെട്ടതായിരുന്നു ലോറി.പത്തനാപുരം ഭാഗത്ത് നിന്നും തെറ്റായ ദിശയിൽ വന്ന കാർ ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു എന്ന് ലോറി ഡ്രൈവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട് .

1 / 1

Advertisement

Latest news

പുലി വിലസുന്നത് മലമുകളില്‍,കൂടുവച്ചിട്ടും രക്ഷയില്ല;തൊടുപുഴ കരിങ്കുന്നം ഇല്യാനി മലയ്ക്ക് സമീപത്തെ താമസക്കാര്‍ ഭീതിയില്‍

Published

on

By

തൊടുപുഴ:പുലി വിലസുന്നത് മലമുകളില്‍.കൂടുവച്ചിട്ടും രക്ഷയില്ല.തൊടുപുഴ കരിങ്കുന്നം ഇല്യാനി മലയ്ക്ക് സമീപത്തെ താമസക്കാര്‍ ഭീതിയില്‍.

അടുത്തിടെ പുലിയെ പിടികൂടാന്‍ മലമുകളില്‍ കൂടുസ്ഥാപിച്ചിരുന്നു.എന്നാല്‍ ഇതുവരെ പുലി കെണിയില്‍ വീണിട്ടില്ല.പുലി പ്രദേശത്തുതന്നെ ചുറ്റിക്കറങ്ങുന്നുണ്ടെന്നും അതിനാല്‍ വീടിന് പുറത്തിങ്ങാന്‍ പോലും ഭയമാണെന്നും നാട്ടുകാര്‍ പറയുന്നു.

മലമുകളിലെ വീടിന് സമീപമുള്ള പുരയിടത്തിലാണ് ഏറ്റവും ഒടുവില്‍ പുലിയെത്തിയത്.ഈ വീട്ടില്‍ വളര്‍ത്തിവന്നിരുന്ന നായയെ പുലി കൊന്നുതിന്നു.ആടിനെ കൊല്ലുകയും ചെയ്തിരുന്നു.

വീട്ടുകാര്‍ ആദ്യം വിവരം പോലീസില്‍ അറയിച്ചു.തുടര്‍ന്ന് പോലീസ് നിര്‍ദ്ദേശ പ്രകാരം വീട്ടുകാര്‍ വിവരം വനംവകുപ്പ് ഉദ്യോസ്ഥരെ അറിയിക്കുകയായിരുന്നു.ഇതെത്തുടര്‍ന്ന് വീടിന് സമീപം വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു.

ക്യാമറ പരിശോധിച്ചപ്പോള്‍ പുലിയുടെ ചിത്രം ലഭിച്ചു.ഇതെത്തുടര്‍ന്നാണ് ഈ വീടിന്റെ മുകള്‍ ഭാഗത്ത് പുലിയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചത്.

വ്യാപകമായി പാറക്കെട്ടുകളുള്ള പ്രദേശമാണ് ഇല്യാനി മല.പടര്‍ന്നുകിടക്കുന്ന വള്ളിപ്പര്‍പ്പുകളും കുറ്റിക്കാടുകളും ഗുഹകളുമെല്ലാം നിറഞ്ഞ പ്രദേശം കൂടിയാണ് ഇവിടം.ഈ സാഹചര്യം മൂലമാണ് പുലി ഇവിടെ തങ്ങാന്‍കാരണമെന്നും അതിനാല്‍ വനംവകുപ്പ് മേഖലയില്‍ അപ്പാടെ പരിശോധന നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം

1 / 1

Continue Reading

Latest news

അമിത വേഗം: പരിശോധനക്കിടയിൽ പോലീസുകാരനെ ഇടിച്ച് തെറിപ്പിച്ചു, പ്രായപൂർത്തിയാകാത്ത 3 പേർ പിടിയിൽ

Published

on

By

കട്ടപ്പന:കട്ടപ്പന ഇരട്ടയാറിൽ വാഹനപരിശോധനക്കിയിടയിൽ നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തി പോലീസുകാരനെ ഇടിച്ച് തെറിപ്പിച്ച  3പേർ പിടിയിൽ. പ്രായപൂർത്തിയാകാത്ത 2 പേരും ഒരു പതിനെട്ടുകാരനുമാണ് പിടിയിലായത്.

അപകടത്തിൽ പരുക്കേറ്റ കട്ടപ്പന സ്റ്റേഷനിലെ സി.പി.ഒ മനു ജോണിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രയിൽ പ്രേവേശിപ്പിച്ചു. അപകടത്തിനിടയാക്കിയവരുടെ ബൈക്ക് പിടിച്ചെടുത്ത പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് വ്യാഴാഴ്ച രാത്രി പോലീസിന്റെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തുബോഴായിരുന്നു സംഭവം. അപ്പോഴാണ് നമ്പർ പ്ലേറ്റ് ഇല്ലാതെ 2പേർ മൂന്ന് ബൈക്കിലായി തുളസിപ്പാറ റോഡിലൂടെ വേഗതയിലെത്തിയത്.

പോലീസുകാർ കൈകാണിച്ചെങ്കിലും നിർത്താൻ കൂട്ടാക്കാതെ അമിത വേഗതയിൽ ഇവർ മുന്നോട്ട് പോകുകയായിരുന്നു.അപകടത്തിൽ ജോണിന്റെ ഇരു കൈകൾക്കും കാലിനും പരിക്കേറ്റു. ഒരാളെ സംഭവസ്ഥലത്തും ഓടി രക്ഷപെടാൻ ശ്രമിച്ച 2 പേരെ ഇരട്ടയാർ ടൗണിൽവച്ചുമാണ് പിടികൂടിയത്.

1 / 1

Continue Reading

Latest news

ചെന്നൈയില്‍ കണ്ടെത്തിയത് മലയാളി നഴ്‌സിന്റെ മൃതദ്ദേഹം; മരണപ്പെട്ടത് പാലക്കാട് സ്വദേശിനി രശ്മി, തൂങ്ങിമരിച്ചതെന്ന് പ്രാഥമീക നിഗമനം

Published

on

By

ചെന്നൈ: സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയത് മലയാളി നേഴ്‌സിന്റെ മൃതദ്ദേഹമെന്ന് സ്ഥിരീകരിച്ചു.പാലക്കാട് സ്വദേശിനിയും കോയമ്പത്തൂരില്‍ സ്ഥിരതാമസക്കാരിയുമായ രശ്മിയാണ് മരണപ്പെട്ടത്.കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സ് ആയിരുന്നു.

സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം പ്രവേശനമുള്ള മുറിയിലെ ഇരുമ്പ് കട്ടിലിന്റെ കൈപ്പിടിയില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.മൃതദേഹത്തിന് ചുറ്റും പണം വിതറിയിട്ടുണ്ടായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി.മൃതദേഹത്തിന് ചുറ്റും പണം വിതറിയിട്ടുണ്ടായിരുന്നു.കഴിഞ്ഞ മാസമാണ് രശ്മിയുടെ മാതാവ് മരണപ്പെട്ടത്.അടുത്ത നാളുകളില്‍ രശ്മി കടുത്ത വിഷാദത്തില്‍ അകപ്പെട്ടു എന്നാണ് അടുത്തബന്ധുക്കളില്‍ നിന്നും പോലീസിന് ലഭിച്ചിട്ടുള്ള വിവരം.

ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ രശ്മി സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ എത്തുകയും പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടക്കുകയും ചെയ്തുവെന്നാണ് പോലീസ് വിശദീകരണം.

 

1 / 1

Continue Reading

Latest news

മുന്‍ സുഹൃത്തുമായി വാക്കേറ്റവും കയ്യാങ്കളിയും,കാറിന്റെ ചില്ലുപൊട്ടി, കൂട്ടുകാരുമായി എത്തി നൈറ്റ് കഫേ തകര്‍ത്തു;യുവതി അടക്കം 4 പേര്‍ പിടിയില്‍

Published

on

By

കൊച്ചി;നൈറ്റ് കഫേ അടിച്ചു തകര്‍ക്കുകയും ഉടമകളെയും ജീവനക്കാരെയും ആക്രമിച്ച് പരിക്കേല്‍പ്പിയ്ക്കുകയും ചെയ്ത സംഭവത്തില്‍ യുവതി അടക്കം 4 പേര്‍ അറസ്റ്റില്‍.

കൊച്ചി പനമ്പിള്ളിനഗര്‍ ഷോപ്പിങ് കോംപ്ലക്‌സിലെ സാപിയന്‍സ് കഫറ്റീരിയാണ് അടിച്ചുതകര്‍ത്തത്.

കോട്ടയം ചങ്ങനാശേരി സ്വദേശിനി ലീന (26), ഇടുക്കി കട്ടപ്പന മേപ്പാറ ഏഴാച്ചേരില്‍ ജെനിറ്റ് (23), വയനാട് കല്‍പറ്റ മുണ്ടേരി പറമ്പില്‍ ഹൗസില്‍ മുഹമ്മദ് സിനാന്‍ (22), കോട്ടയം ചങ്ങനാശേരി നാലുകോടി ഇടശ്ശേരി ഹൗസില്‍ ആദര്‍ശ് ദേവസ്യ (22) എന്നിവരാണെയാണ് സംഭവവുമായി ബന്ധപ്പെട്ട് സൗത്ത് പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.

സംഭവത്തില്‍ കണ്ടാലറിയാവുന്ന 4 പേര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

കഫറ്റീരിയയില്‍ ഭക്ഷണം കഴിക്കാനെത്തിയ ലീനയും മുന്‍സുഹൃത്തും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയുമുണ്ടായിരുന്നു.

മദ്യലഹരിയിലായിരുന്ന ലീനയെ പിന്തിരിപ്പിക്കാനുള്ള ശ്രമം സംഘര്‍ഷത്തിലാണ് കലാശിച്ചത്.ഇതിനിടയില്‍ ഇവര്‍ എത്തിയ കാറിന്റെ ചില്ല് തകര്‍പ്പെടുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ലീന പനമ്പിള്ളിനഗറില്‍ത്തന്നെ ഉണ്ടായിരുന്ന യുവാക്കളെയും കൂട്ടിയെത്തി രാത്രി പത്തേകാലോടെ അക്രമം അഴിച്ചുവിടുകയായിരുന്നു.

ബേസ് ബോള്‍ ബാറ്റ്, ഇരുമ്പുവടി എന്നിവ ഉപയോഗിച്ചുള്ള അടിയേറ്റു കടയുടമ ഫോര്‍ട്ട്‌കൊച്ചി സ്വദേശി അമന്‍ അഷ്‌കറിനും പാര്‍ട്ണര്‍ക്കും സുഹൃത്തിനും രണ്ടു ജീവനക്കാര്‍ക്കും പരുക്കേറ്റു.
കടയിലെ സാധനസാമഗ്രികളും തല്ലിത്തകര്‍ത്തു.

സ്ഥലത്തെത്തിയ സൗത്ത് പൊലീസ് ലീന ഉള്‍പ്പെടെ 4 പേരെ പിടികൂടി.എന്നാല്‍, മറ്റുള്ളവര്‍ കടന്നുകളഞ്ഞു.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

1 / 1

Continue Reading

Latest news

നിശ്ചിത സമയം കഴിഞ്ഞും ക്യൂവില്‍ 150-ലേറെപ്പേര്‍; കോതമംഗലം നെല്ലിക്കുഴിയില്‍ വോട്ടെടുപ്പ് അവസാനിച്ചത് രാത്രി 9-ന്

Published

on

By

കോതമംഗലം; ഇടുക്കി പാര്‍ളിമെന്റ് മണ്ഡലത്തിലെ കോതമംഗലം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നെല്ലിക്കുഴി പഞ്ചായത്ത് ഹൈസ്‌കൂളില്‍ സജ്ജീകരിച്ചിരുന്ന 102-ാം നമ്പര്‍ ബൂത്തില്‍ രാത്രിയിലും വോട്ടെടുപ്പ് .

നിശ്ചിത സമയം കഴിഞ്ഞ് ഏകദേശം മൂന്നുമണിക്കോളം ഇവിടെ വോട്ടെടുപ്പ് നടന്നു.നടപടികള്‍ അവസാനിപ്പിക്കുമ്പോള്‍ രാത്രി 9 മണിയോടടുത്തിരുന്നെന്നാണ് അറിയുന്നത്.

ഈ ബൂത്തില്‍ 1400-ല്‍പ്പരം വോട്ടര്‍മാരുണ്ട്്.വോട്ടെടുപ്പ് സമയം അവസാനിയ്ക്കുന്ന 6 മണിയോടടുത്തപ്പോള്‍ ഏകദേശം 934 വോട്ടുകള്‍ മാത്രമാണ് പോള്‍ ചെയ്തിരുന്നത് എന്നാണ് സൂചന.

അറ് മണിക്ക് ശേഷംഏകദേശം 150-ലേറെ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി ക്യൂനില്‍ക്കുന്നുണ്ടായിരുന്നു.പോളിംഗ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് ടോക്കണ്‍ നല്‍കി,വോട്ട് ചെയ്യാന്‍ അവസരമൊരുക്കുകയായിരുന്നു.

മറ്റുബൂത്തുകളെ അപേക്ഷിച്ച് ഈ ബൂത്തില്‍ വോട്ടെടുപ്പ് മന്ദഗതിയില്‍ ആയിരുന്നെന്നാണ് ഇക്കാര്യത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ചിലരുടെ പ്രതികരണം.

 

1 / 1

Continue Reading

Trending

error: