Latest news
സൗദിയിൽ വാഹനാപകടം; 4 മരണം
ജിദ്ദ: ഖത്തറിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു കുടുബത്തിലെ 4 പേർ മരിച്ചു. ഉംറ നിർവഹിക്കാൻ ഖത്തറിൽനിന്നും സൗദിയിലേക്ക് പോകുബോഴാണ് അപകടം.
കർണാടക മംഗളൂരു ഉളടങ്ങാടി തോക്കൂർ സ്വദേശി ഷമീമിൻറെയും സറീനയുടെയും മകൾ ഹിബ (29), ഭർത്താവ് മുഹമ്മദ് റാമിസ് (34), മക്കളായ റാഹ (മൂന്ന് മാസം) ആരുഷ് (3) എന്നിവരാണ് മരിച്ചത്.
ഇവരോടൊപ്പം വാഹനത്തിൽ സഞ്ചരിച്ച ഹിബയുടെ സഹോദരി ശബ്നത്തിൻറെ മകൾ ഫാത്തിമ (19) നെ ഗുരുതര പരുക്കുകളോടെ റിയാദിലെ ആശുപത്രയിൽ പ്രേവേശിപ്പിച്ചു.
പിറ്റേന്ന് ഖത്തറിൽ നിന്ന് ഉംറയ്ക്ക് പുറപ്പെട്ട കുടുംബം രാത്രി ബന്ധുവീട്ടിൽ തങ്ങിയ ശേഷം രാവിലെ റിയാദിൽ നിന്ന് മക്കയിലേയ്ക്കുള്ള യാത്ര തുടരുന്നതിനിടയിലായിരുന്നു അപകടം.
രാത്രിയോടെ റിയാദിനടുത്ത് സുൽഫ എന്ന സ്ഥലത്ത് വച്ച് ഇവർ സഞ്ചരിച്ച കാർ റോഡ് ഡിവൈഡറിൽ ഇടിച്ച ശേഷം മറിയുകയായിരുന്നു.
അപകടത്തിൽ കാർ പൂർണമായും തകർന്നു. പരുക്കുകൾ ഗുരുതരമായതിനാൽ ആശുപത്രയിൽ പ്രേവേശിപ്പിച്ച് ചികിത്സ നൽകാൻ ശ്രമിച്ചെങ്കിലും ഒരാൾ ഒഴികെ ആരുടേയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പോലീസ് മേൽനടപടികൾ സ്വികരിച്ചു.
Latest news
കൊടും ചൂട് ; സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാൻ നിര്‍ദ്ദേശം
തിരുവനന്തപുരം ; ഉഷ്ണതരംഗ സാധ്യതയെത്തുടർന്ന് മെയ് ആറ് വരെ സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാൻ നിർദേശം.ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിന്റേതാണ് നിർദേശം.
സ്കൂള്‍ വിദ്യാർഥികളുടെ അവധിക്കാല ക്ലാസുകള്‍ 11 മണിമുതല്‍ മൂന്നുമണിവരെയുള്ള സമയത്ത് നടത്തരുത്. പോലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങള്‍, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളില്‍ പകല്‍സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
പകല്‍ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നിർമാണത്തൊഴിലാളികള്‍, കർഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാർ, മത്സ്യതൊഴിലാളികള്‍, മറ്റ് കാഠിന്യമുള്ള ജോലികളില്‍ ഏർപ്പെടുന്നവർ മുതലായവർ ഇതിനനുസരിച്ച് ജോലിസമയം ക്രമീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Latest news
വാൽപ്പാറയിൽ വൈദ്യുതി ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി തോട്ടം തൊഴിലാളി.
തമിഴ്നാട്:വാൽപ്പാറയിൽ വൈദ്യുതി ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി തോട്ടം തൊഴിലാളി.വീര മണിയാണ് ഹൈടെൻഷൻ ടവറിന് മുകളിൽ കയറി ഭീഷണി മുഴക്കിയത്.
തൊഴിലാളികൾ തമ്മിലുള്ള തർക്കത്തിൽ വീരമണിക്ക് കഴിഞ്ഞദിവസം കമ്പനി കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് തെറ്റ് ചെയ്യാത്ത തനിക്ക് കമ്പനി നൽകിയ കാരണം കാണിക്കാൻ നോട്ടീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വീരമണി ആത്മഹത്യ ഭീഷണി മുഴക്കിയത്.
പിന്നാലെ സ്ഥലത്തെത്തിയ പോലീസും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം അനുനയ ശ്രമത്തിലൂടെ വീരമണിയെ താഴെയിറക്കുകയായിരുന്നു. നടപടി പുനർ പരിശോധിക്കണമെന്ന ആവശ്യം അംഗീകരിച്ചതോടെയാണ് ഇയാൾ താഴെ ഇറങ്ങാൻ കൂട്ടാക്കിയത്.
ആരോഗ്യ പരിശോധനയ്ക്കായി വീരമണിയെ വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല,മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056, 91529 87821)
Latest news
കശ്മീരിലേയ്ക്ക് വിനോദയാത്ര പോയ മലയാളികള്‍ സഞ്ചരിച്ച വാഹനം ട്രക്കില്‍ ഇടിച്ച് മലയാളി യുവാവ് മരിച്ചു
ന്യൂ ഡൽഹി: ജമ്മു കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തന്‍പീടികയില്‍ പിപി സഫ്വാന് (23) ആണ് മരിച്ചത്. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്.
ജമ്മു കശ്മീരിലേക്ക് വിനോദ യാത്ര പോയതായിരുന്നു സഫ്വാനും സംഘവും. ബനിഹാളില്‍ ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാൻ ഒരു ട്രക്കില്‍ ഇടിക്കുകയായിരുന്നു. 16 യാത്രക്കാരാണ് വാനില്‍ ഉണ്ടായിരുന്നത്. ഇതില്‍ 12 പേരും മലയാളികളായിരുന്നു. അപകടത്തില്‍ പരിക്കേറ്റ സ്ഫ്വാനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മലപ്പുറം ജാമിയ സലഫിയ ഫാര്‍മസി കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം സ്വദേശി ബാസിം അബ്ദുല്‍ബാരി(25), കുന്നമംഗലം സ്വദേശി ഡാനിഷ് അലി(23), തിരുവനന്തപുരം സ്വദേശി മുഹമ്മദ് സുഹൈല്‍(24), നാദാപുരം സ്വദേശി തല്ഹത്(25) അസ്ഹര്‍(28), നിസാം (26) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവര്‍ ജിഎംസി അനന്ദ്നാഗ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Latest news
പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു
ചെന്നൈ: പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ (72) അന്തരിച്ചു. ഇന്നലെ ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
1977ല്‍ ഭർത്താവ് രമണനൊപ്പം ആലപിച്ച ശ്രീകൃഷ്ണലീല’ എന്ന ഗാനത്തിലൂടെയാണ് ഉമ പിന്നണി ഗാനരംഗത്തേക്ക് പ്രവേശിച്ചത്. തുടർന്ന് ഇളയരാജയുടെ സംഗീതത്തില്‍ അദ്ദേഹത്തിനൊപ്പവും നിരവധി ഗാനങ്ങള്‍ ഉമ ആലപിച്ചിട്ടുണ്ട്. ‘പൂ മാനേ’, ‘ അന്തരാഗം കേള്‍ക്കും കാലം’, തുടങ്ങിയ ഗാനങ്ങളിലൂടെ തന്റേതായ സ്ഥാനം നേടിയെടുക്കാൻ ഉമയ്ക്ക് സാധിച്ചു.
2005ല്‍ വിജയ് നായകനായി പുറത്തിറങ്ങിയ തിരുപ്പാച്ചി എന്ന സിനിമയിലെ ‘ കണ്ണും കണ്ണുംതാൻ കലന്താച്ച്” എന്ന ഗാനമാണ് ഉമ അവസാനമായി ആലപിച്ചത്. ധാരാളം തത്സമയ സംഗീത പരിപാടികളിലൂടെയും ജനങ്ങളുടെ മനസില്‍ ഇടം പിടിക്കാൻ ഉമയ്ക്ക് സാധിച്ചിരുന്നു.
Latest news
കോതമംഗലത്ത് നിന്നും കാണാതായ എസ്.ഐ ഷാജി പോളിനെ മൂന്നാറിൽ നിന്നും കണ്ടെത്തി
കോതമംഗലം:കാണാതായതിനെത്തുടർ ന്ന് പോലീസ് അന്വേഷിച്ചു വന്നിരുന്ന എസ് ഐ ഷാജി പോളിനെ മൂന്നാറിൽ നിന്നും പോലീസ് കണ്ടെത്തി
ഇന്ന് രാവിലെ 9.30 തോടെയാണ് പോലീസ് സംഘം ഷാജിയെ കണ്ടെത്തുന്നത്. പോത്താനിക്കാട് പോലീസ് ഷാജിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരുന്നു. നടപടികൾ പൂർത്തിയാവുന്ന മുറയ്ക്ക് കോതമംഗലം കോടതിയിൽ ഹാജരാക്കും.
കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ പൈങ്ങോട്ടൂർ മാമുട്ടത്തിൽ ഷാജി പോളി(53)നെ ചൊവ്വാഴ്ച മുതൽ കാണാതായിരുന്നു.ചൊവ്വാഴ്ച രാവിലെ ജോലിയ്ക്കായി വീട്ടിൽ നിന്നറങ്ങിയ ഇദ്ദേഹം സ്റ്റേഷനിൽ എത്തിയിരുന്നില്ല.വൈകിട്ടോടെ വീട്ടുകാരും സഹപ്രവർത്തകരും ചേർന്ന് ഇദ്ദേഹത്തെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിരുന്നു.
ഇന്നലെ ഉച്ചവരെ വിവരം ഒന്നും ലഭിച്ചില്ല.തുടർന്ന് വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പോത്താനിക്കാട് പോലീസ് മിസിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
എസ്ഐക്ക് വീട്ടിൽ നിന്നും മാറി നിൽക്കേണ്ടതായി ഒരു പ്രശ്നവും ഇല്ലന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിരുന്നത്. ഇന്നലെ രാത്രി 8.15 ഓടെ ഷാജി പോൾ മൂന്നാറിൽ എത്തിയതായി പോലീസിന് സൂചന ലഭിച്ചു.കാണാതായത് മുതൽ സൈബർ സെല്ലുവഴി മൊബൈലൊക്കേഷൻ കണ്ടെത്താൻ പോലീസ് നീക്കം ആരംഭിച്ചിരുന്നു.
ഇടയ്ക്ക് മൊബൈൽ ഓൺ ചെയ്യുകയും പെട്ടെന്ന് ഓഫാക്കുകയും ചെയ്യുന്ന ഷാജി പോൾ
അന്വേഷക സംഘത്തിന് വെല്ലുവിളി സൃഷ്ടിച്ചിരുന്നു.പൈങ്ങോട്ടൂരിൽ നിന്നും കറുകടത്തെത്തി കോതമംഗലം,നേര്യമംഗലം വഴിയായിരിക്കാം ഷാജി മുന്നാറിൽ എത്തിയതെന്നാണ് പ്രാഥമീക നിഗമനം.ഇവിടം കേന്ദ്രീകരിച്ച് ഇന്നലെ മുതൽ പോലീസ് തിരച്ചിൽ ശക്തിപ്പെടുത്തിയിരുന്നു.
-
Latest news4 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news4 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news4 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news2 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Uncategorized4 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news4 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍വകുപ്പ്
-
Latest news4 weeks ago
അമ്മുമ്മയും കൊച്ചുമകളും മുങ്ങി മരിച്ചു: സംഭവം മുവാറ്റുപുഴ രണ്ടാർകരയിൽ , പെൺകുട്ടിയുടെ നില ഗുരുതരം
-
Local News4 weeks ago
ബാറ്ററി മോഷണം, പ്രതി പിടിയിൽ