M4 Malayalam
Connect with us

Latest news

വീട്ടുമുറ്റത്ത് നക്ഷത്രം തെളിയ്ക്കുന്നതിനുള്ള ശ്രമത്തിനിടെ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു

Published

on

കൊച്ചി: വീട്ടുമുറ്റത്ത് നക്ഷത്രം തെളിയ്ക്കുന്നതിനുള്ള ശ്രമത്തിനിടെ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു.

അരൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പൊടിയേരി ജോസ് (60) ആണ് മരിച്ചത്.ക്രിസ്മസ് തലേന്ന് വീട്ടുമുറ്റത്ത് നക്ഷത്രം തെളിയിക്കുന്നതിനിടെയായിരുന്നു ദുരന്തം.

ഉടന്‍ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

 

Latest news

കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ അപകടം: അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

Published

on

By

മലപ്പുറം: പെരിന്തൽമണ്ണ തേക്കിൻ കാട് അപകടത്തിൽ പരിക്കേറ്റ അതിഥി തൊഴിലാളി മരിച്ചു. കിണറ്റിലെ പാറ പൊട്ടിക്കുന്ന സ്ഫോടനത്തിനിടെയായിരുന്നു അപകടം.

തമിഴ് നാട് സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. സ്ഫോടക വസ്തുവിന് തീ കൊളുത്തി തിരികെ കയറുമുൻപ് പൊട്ടിത്തെറിക്കുകയായിരുന്നു.

പിന്നാലെ ഗുരുതര പരിക്കുകളോടെ കിണറ്റിലേക്ക് തന്നെ വീണ രാജേന്ദ്രനെ ട്രോമാകെയർ പ്രവർത്തകരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പുക മുടിയതിനാൽ ഉള്ളിലെക്ക് ഇറങ്ങാൻ സാധിച്ചില്ല.

ശേഷം അഗ്നിരക്ഷ സേനയുടെ നേതൃത്വത്തിലാണ് രാജേന്ദ്രനെ പുറത്തെടുത്തത്. ഉടനെ അടിയന്തര ചികിത്സയ്ക്കായി തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് തന്നെ രാജേന്ദ്രൻ മരിക്കുകയായിരുന്നു.

Continue Reading

Latest news

രോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകൻ: കേസെടുത്ത് പോലീസ്

Published

on

By

കൊച്ചി:ത്രിപ്പൂണിത്തുറയിൽ അച്ഛനെ മകനും കുടുംബവും വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതായി പരാതി.ഏരൂരിൽ വാടകക്ക് താമസിച്ചിരുന്ന അജിത്താണ് അച്ഛനായ ഷൺമുഖനെ(70) ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്.

10 മാസമായി ഇവർ വാടകക്കാണ് താമസിച്ചിരുന്നത്. ഇതുമായി ബന്ധപെട്ട് വീട്ടുടമയുമായി തർക്കങ്ങൾ നിലനിന്നിരുന്നു.വഴക്ക് രൂക്ഷമായ സാഹചര്യത്തിൽ പരിഹരിക്കാൻ വീട്ടുടമ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

പിന്നീട് “2 ദിവസങ്ങൾക്കുളിൽ ഒഴിയാം” എന്ന് ഉറപ്പുനൽകിയാണ് ഇവർ വീട്ടുടമയെ മടക്കിയയച്ചത്.ഷൺമുഖന്റെ മകനായ അജിത്തിനെ പോലീസ് ബെന്ധപെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഷൺമുഖന് 2 പെൺമക്കൾ ഉണ്ടായിരുന്നെങ്കിലും ഇവരെയും ഒന്നും അറിയിച്ചിരുന്നില്ല എന്നാണ് പോലീസ് നൽകുന്ന വിശദീകരണം.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

Latest news

ഒമാനിൽ വാഹനാപകടം: മലയാളി മരിച്ചു

Published

on

By

ഒമാൻ: സലാലയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു.പാണ്ടിക്കാട്, വെള്ളുവങ്ങാട് സ്വദേശി വടക്കേങ്ങര അലവിക്കുട്ടി മകൻ മുഹമ്മദ് റാഫി (35)ആണ് മരിച്ചത്.

മുഹമ്മദ് ജോലി ചെയ്തിരുന്ന കടയിൽ നിന്നും സാധങ്ങൾ എത്തിച്ചുനൽകനായി പോകുമ്പോഴായിരുന്നു അപകടം.

വാഹനം ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ മറിയുകയായിരുന്നു. മൃതദ്ദേഹം സലാല ഖാബൂസ് ആശുപത്രി മോർച്ചറിയിൽ.

കെഎംസിസിയുടെ നേതൃത്വത്തിൽ സൂക്ഷിച്ചിരിക്കുന്ന മൃതദ്ദേഹം തുടർനടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

Latest news

കുഞ്ഞ് കാറിനുള്ളിൽ: താക്കോൽ മറന്നു, രക്ഷയായത് അഗ്നിശമനസേനയുടെ ഇടപെടൽ

Published

on

By

കൊച്ചി:അബദ്ധത്തിൽ കാറിനുള്ളിൽ കുടിങ്ങിയ കുരുന്ന് ജീവന് രക്ഷയായി അഗ്നിശമനസേനയുടെ ഇടപെടൽ. കൊച്ചിയിലെ പാതാളം ജംഗ്ഷനടുത്ത് താമസിക്കുന്ന ഷാജുവിന്റെ മകൻ ഋതിക് (2) ആണ് രാവിലെ 8 മണിയോടെ കാറിനുള്ളിൽ കുടുങ്ങിയത്.

താക്കോൽ കാറിൽ നിന്നും ഊരാൻ മറന്നതും സ്പെയർ കീ ഇല്ലാതിരുന്നതും രക്ഷാദൗത്യത്തിൽ കൂടുതൽ വെല്ലുവിളികൾ സൃഷ്ടിച്ചു. സംഭവത്തിന് പിന്നാലെ ഏലൂരിൽ നിന്നും അഗ്നിശമന സേനയെത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ ബാക്ക് ഡോറിൻ്റെ ചെറിയ ചില്ല് പാളി ഇളക്കിമാറ്റിയത്.

കുട്ടിക്ക് ആരോഗ്യ പ്രേശ്നങ്ങളൊന്നും ഇല്ലെന്നാണ് വിവരം. ഏലൂരിൽ നിന്നും സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസ്സർ ഡി. ഹരിയുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ അനിമോൻ, എം.വി സ്റ്റീഫൻ, എസ്.എസ് നിതിൻ, വി.പി സ്വാഗത് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ചെറിയ കുട്ടികളുളള വീട്ടിൽ വാഹനങ്ങളുടെ സ്പെയർ കീ കരുതുന്നത് ഇത്തരം സാഹചര്യങ്ങളിൽ സഹായകരമായിരിക്കുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Continue Reading

Latest news

കോതമംഗലം നെല്ലിക്കുഴിയിൽ ഹജ്ജ് യാത്രയയപ്പും ദുആ:മജ്ലിസും സംഘടിപ്പിച്ചു

Published

on

By

കോതമംഗലം:ഹജ്ജ് യാത്രയയപ്പും ദുആ:മജ്‌ലിസും സംഘടിപ്പിച്ചു.കോതമംഗലം നെല്ലിക്കുഴിയിലെ കെ ടി എൽ ഓഡിറ്റോറിയത്തിൽ കൂട്ടുങ്ങൽ കുടുംബ അംഗങ്ങളിൽ നിന്നും ഹജ്ജിന് പോകുന്നവർക്കായി കുടുംബ യോഗത്തിൻ്റെ നേതൃത്വത്തിൽ ഹജ്ജ് യാത്രയയപ്പും ദുആ:മജ്‌ലിസും സംഘടിപ്പിച്ചു.

കുടുംബയോഗം പ്രസിഡന്‍റ് പി.എച്ച് ഷിയാസ് പടിഞ്ഞാറേച്ചാലിൽ അധ്യക്ഷത വഹിച്ച യാത്രയയപ്പ് സംഗമം കുടുംബയോഗം രക്ഷാധികാരി മക്കാർ ആലക്കട ഉദ്ഘാടനം നിർവഹിച്ചു.

നെല്ലിക്കുന്നത്ത് ജുമാ മസ്ജിദ് ചീഫ് ഇമാം അബ്ദുൾ സത്താർ ബാഖഫി ദുആ :മജ്‌ലിസിന് നേതൃത്വം നൽകി. സെക്രട്ടറി മൈതു നാറാണകോട്ടിൽ, ബാവു ചാലാങ്ങൽ, ഫാത്തിമ്മ അൽമാസ് ഇളംബ്രകുടി,അനസ് മറ്റപ്പിള്ളികുടി, പി വി ഹസ്സൻ, ബാവ പിള്ള, പരീകുട്ടി എൻ എം തുടങ്ങിയവര്‍ സംസാരിച്ചു.

Continue Reading

Trending

error: