Connect with us

Latest news

റേവ് പാർട്ടികൾ കൊഴുപ്പിക്കാൻ “ഓറഞ്ച് ലൈൻ” ;ഹെറോയിനുമായി 18 കാരിയായ “ബംഗാളി ബീവിയും” കൂട്ടാളിയും പിടിയിൽ 

Published

on

കൊച്ചി: സംസ്ഥാനത്തേക്ക് ഉത്തരേന്ത്യയിൽ നിന്ന് വൻ തോതിൽ മയക്ക് മരുന്ന് എത്തിച്ച് നൽകുന്ന സംഘത്തിലെ മുഖ്യകണ്ണികളായ ഇതരസംസ്ഥാനക്കാരായ യുവതിയും യുവാവും  എക്സൈസിൻ്റെ പിടിയിൽ.
അസം നൗഗോൺ, അബാഗൻ സ്വദേശി ബഹറുൾ ഇസ്ലാം (കബൂത്തർ സേട്ട് ) (24),  വെസ്റ്റ് ബംഗാൾ, നോവപാറ മാധവ്പൂർ സ്വദേശിനി ടാനിയ പർവീൻ (18) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്, എക്‌സൈസ് ഇൻ്റലിജൻസ്, എറണാകുളം സ്പെഷ്യൽ സ്ക്വാഡ് എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്.
ഇവരുടെ പക്കൽ നിന്ന് “ഓറഞ്ച് ലൈൻ” വിഭാഗത്തിൽപ്പെടുന്ന അത്യന്തം വിനാശകാരിയായ 33 ഗ്രാം  മുന്തിയ ഇനം ഹെറോയിനും, 25 ഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു.
മയക്ക് മരുന്ന് ഇടപാട് നടത്തുവാൻ ഉപയോഗിച്ച രണ്ട് സ്മാർട്ട് ഫോണുകൾ, മയക്ക് മരുന്ന് വിൽപ്പന ചെയ്ത് കിട്ടിയ 19500 രൂപ, മയക്ക് മരുന്ന് തൂക്കിനോക്കുന്നതിന് ഉപയോഗിക്കുന്ന ഡിജിറ്റൽ സ്കെയിൽ എന്നിവയും എക്സൈസ് കസ്റ്റഡിയിൽ എടുത്തു.
മയക്ക് മരുന്ന് പിടി കൂടുമ്പോൾ ഇവർക്ക് ലഭിച്ച ഓർഡർ അനുസരിച്ച് 100 മില്ലിഗ്രാം വീതം ഹെറോയിൽ 200 ചെറിയ കുപ്പികളിലാക്കി വിൽപ്പനക്കായി തയ്യാറാക്കി വച്ച നിലയിൽ ആയിരുന്നു.
കൂടാതെ 6.5 ഗ്രാം വീതം ഹെറോയിൽ അടങ്ങിയ രണ്ട് പ്ലാസ്റ്റിക്ക് ബോക്സുകളും, മയക്ക് മരുന്ന് നിറക്കുന്നതിന്  വേണ്ടി സൂക്ഷിച്ചിരുന്ന 550 ചെറിയ കാലി കുപ്പികളും ഇവരുടെ പക്കൽ ഉണ്ടായിരുന്നു.
100 മില്ലി ഗ്രാം വരുന്ന ഒരു കുപ്പി ഹെറോയിൻ 3000 രൂപക്കാണ്  ഇവർ വിൽപ്പന നടത്തിയിരുന്നത്. പിടിച്ചെടുത്ത ഹെറോയിന് വിപണിയിൽ 10 ലക്ഷം രൂപ മതിപ്പ് വില വരും. കൊച്ചിയിൽ അതീവ രഹസ്യമായി നടത്തപ്പെടുന്ന റേവ് പാർട്ടികളും മറ്റും സംഘടിപ്പിക്കുന്ന  ഇടനിലക്കാരുടെ ആവശ്യ പ്രകാരമാണ് ഇവർ മയക്ക് മരുന്ന് എത്തിച്ചിരുന്നത്.
ഈ ഇനത്തിൽപ്പെടുന്ന മയക്ക് മരുന്ന് 5 ഗ്രാം വരെ കൈവശം സൂക്ഷിക്കുന്നത് 10 വർഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന അതീവ ഗൗരവകരമായ കൃത്യമാണ്.
ഉപഭോക്താക്കളുടെ ഇടയിൽ “ബംഗാളി ബീവി” എന്നറിയപ്പെടുന്ന ടാനിയ പർവ്വീൻ ഹെറോയിൻ അടങ്ങിയ പ്ലാസ്റ്റിക് ബോക്സുകൾ ശരീരത്തിൽ സെലോടേപ്പ് ഉപയോഗിച്ച് കെട്ടി വച്ചാണ് ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് കടത്തിയിരുന്നത്.
ഇരുവരും ചേർന്ന് ഇവിടെ എത്തിക്കുന്ന മയക്ക് മരുന്ന് ചെറിയ കുപ്പികളിൽ നിറക്കുന്നത് കബൂത്തർ സേട്ട് എന്ന ബഹറുൾ ഇസ്ലാം ആണ്.
ഇങ്ങനെ കുപ്പികളിൽ നിറച്ച മയക്ക് മരുന്ന് ഓർഡർ അനുസരിച്ച്  ഇടനിലക്കാരുടെ പക്കലേക്ക് എത്തിക്കുന്നത് ടാനിയ പർവീൻ ആണ്.
രണ്ട് മാസം മുൻപ് മയക്ക് മരുന്നുമായി  പിടിയിലായ ആളിൽ നിന്ന് ലഭിച്ച വിവരം പ്രകാരം ഇവർ ഇരുവരും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാറിൻ്റെ നേതൃത്യത്തിലുള്ള പ്രത്യേക സംഘത്തിൻ്റെ  നിരീക്ഷണത്തിലായിരുന്നു.
ഓർഡർ അനുസരിച്ച് മയക്ക് മരുന്ന് എത്തിച്ച ശേഷം അത് ആവശ്യക്കാർക്ക് കൈമാറി ഒരാഴ്ചക്കകം ഉത്തരേന്ത്യയിലേക്ക് തിരിച്ച് പോകുന്നതായിരുന്നു ഇവരുടെ രീതി.
ഓരോ പ്രാവശ്യം വരുമ്പോഴും ഇടനിലക്കാർ വഴി ഇവർ വ്യത്യസ്ത സ്ഥലങ്ങളിലാണ് താമസിച്ചിരുന്നത്. ഇവരുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ ഇവർ ഏലൂർ പാതാളത്തിനടുത്ത് മുപ്പത്തടം എന്ന സ്ഥലത്ത് ഉണ്ടെന്ന് മനസ്സിലാക്കിയ എക്സൈസ് സംഘം ഇവരുടെ താമസസ്ഥലം വളഞ്ഞ് ഇവരെ പിടി കൂടുകയായിരുന്നു.
ബഹറുൾ ഇസ്ലാം ഉദ്യോഗസ്ഥരെ വെട്ടിച്ച് വീടിൻ്റെ പിൻവാതിൽ വഴി കുതറി ഓടാൻ ശ്രമിച്ചെങ്കിലും പിടി കൂടി. പിടിയിലായ സമയം മാരക ലഹരിയിലായിരുന്ന ടാനിയ പർവീൻ അലറി വിളിച്ചത് കണ്ടു നിന്ന നാട്ടുകാരിൽ ഭീതി പടർത്തി.
അന്താരാഷ്ട്ര അതിർത്തിയോട് ചേർന്ന് കിടക്കുന്ന അസ്സാമിലെ കരീംഗഞ്ചിൽ നിന്നാണ് ഇവർ വൻതോതിൽ മയക്ക് മരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
“ഓറഞ്ച് ലൈൻ ” വിഭാഗത്തിൽപ്പെടുന്ന ഇത്തരം മയക്ക് മരുന്ന് വെറും മൈക്രോ ഗ്രാം മാത്രം ഉപയോഗിച്ചാലും ഇതിൻ്റെ രാസലഹരി മണിക്കൂറുകളോളം നിലനിൽക്കും.
ഇതിൻ്റെ ഉപയോഗം രോഗ പ്രതിരോധ വ്യവസ്ഥയെ തകരാറിലാക്കുകയും ശ്വാസകോശം, വൃക്ക എന്നിവയുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യും. തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ തടസ്സപ്പെടാനും മരണം വരെ സംഭവിക്കാനും ഇടയാകുന്നതാണെന്നാണ് ഈ മേഖലയിലെ വിദഗ്തർ അഭിപ്രായപ്പെടുന്നത്.
ഇവരുടെ ഇടപാടുകാരെ
ക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിലും ഉണ്ടാകുമെന്നും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ അറിയിച്ചു.
എറണാകുളം സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.പി. പ്രമോദ്, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പ്രിവൻ്റീവ് ഓഫീസർ എൻ.ഡി. ടോമി, ഇൻ്റലിജൻസ് പ്രിവൻ്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ, എറണാകുളം സ്പെഷ്യൽ സ്ക്വാഡിലെ അസ്സി. എക്സൈസ് ഇൻസ്പെക്ടർ എസ്. രാജീവ്, പ്രിവൻ്റീവ് ഓഫീസർമാരായ സി.പി. ജിനേഷ് കുമാർ,  ടി.ടി ശ്രീകുമാർ, സജോ വർഗ്ഗീസ്, വനിതാ സിഇഒ സരിതാ റാണി എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഇരുവരേയും റിമാൻ്റ് ചെയ്തു.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

സ്കൂൾ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികൻ മരിച്ചു

Published

on

By

പാലക്കാട്: ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ കാഞ്ഞിരംപാറയിൽ സ്കൂൾ ബസിനടിയിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.കുപ്പത്തിൽ സ്വാമിനാഥൻ (54) ആണ് മരിച്ചത്.

മണ്ണമ്പറ്റയിൽ നിന്നും ശ്രീകൃഷ്ണപുരം ഭാഗത്തേക്ക് വരികയായിരുന്ന ബസ് സ്കൂട്ടറിനെ മാറികിടക്കുബോഴായിരുന്നു അപകടം. സ്കൂട്ടർ യാത്രികനായ സ്വാമിനാഥന്റെ സ്കൂട്ടർ തട്ടിയിട്ടതിന് പിന്നാലെ ബസിന്റെ ടയർ ശരീരത്തിലൂടെ കയറിയിറങ്ങി തൽക്ഷണം മരിച്ചു.

കാഞ്ഞിരംപാറയിൽ ചായക്കച്ചവടം നടത്തി ഉപജീവനം കണ്ടെത്തിയിരുന്ന ആളാണ് സ്വാമിനാഥൻ.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കന്യാകുമാരി പൂനെ എക്സ്പ്രെസ്സിൽ യുവതിക്ക് നേരെ അതിക്രമം:പാൻട്രി ജീവനക്കാരൻ പിടിയിൽ

Published

on

By

തമിഴ്നാട്: കന്യാകുമാരി പൂനെ എക്സ്പ്രെസ്സിൽ യുവതിയെ കടന്ന് പിടിച്ച് ചുംബിച്ച കേസിൽ ട്രെയിനിലെ പാൻട്രി ജീവനക്കാരൻ പിടിയിൽ.
ജർമ്മൻ സ്വദേശിനിയായ യുവതിയാണ് അതിക്രമത്തിനിരയായി എന്ന് കാട്ടി പോലീസിൽ പരാതി നൽകിയത്.

സംഭവവുമായി ബന്ധപെട്ട് മധ്യ പ്രദേശ് സ്വദേശിയായ ഇന്ദ്രപാൽ സിങ്ങി (40) നെ കോട്ടയം റെയിൽവേ എസ് എച്ച് ഒ റെജി പി ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കന്യാകുമാരി പൂനെ എക്സ്പ്രസിലായിരുന്നു സംഭവം.

ട്രെയിനിലെ എ.സി കമ്പാർട്ട്മെൻ്റിൽ യാത്ര ചെയ്യുബോഴായിരുന്നു 25 കാരിയായ ജർമ്മൻ യുവതിക്ക് ദുരനുഭവം ഉണ്ടായത്. ട്രെയിൻ തിരുവല്ല സ്റ്റേഷനിൽ എത്തിയ സമയം എസി കമ്പാർട്ട്മെന്റിൽ എത്തിയ ഇന്ദ്രപാൽ സിങ്ങ് യുവതിയെ കടന്ന് പിടിക്കുകയും ചുംബിക്കുകയുമായിരുന്നു.

തുടർന്ന് യുവതി ബഹളം വക്കുകയും ട്രെയിനിലെ മറ്റ് യാത്രക്കാർ ചേർന്ന് ഇയാളെ പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ റെയിൽവേ എസ് എച്ച് ഒ റെജി പി ജോസഫിൻ്റെ നേതൃത്വത്തിൽ ഗ്രേഡ് എസ് ഐ സന്തോഷ് , സീനിയർ സി പി ഒ മധു എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

ടി ടി ഇയുടെ റിപ്പോർട്ടും യുവതിയുടെ പരാതിയും എഴുതി വാങ്ങിയശേഷം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കളിയിക്കാവിളയിലെ ദീപുവിന്റെ കൊലപാതകം:ചൂഴാറ്റുകോട്ട അമ്പിളി പിടിയിൽ

Published

on

By

തിരുവനന്തപുരം∙ കളിയിക്കാവിളയിലെ ക്വാറി ഉടമയുടെ കൊലപാതകം. ഒരാൾ പിടിയിൽ. ചൂഴാറ്റുകോട്ട അമ്പിളി എന്നറിയപ്പെടുന്ന മലയം സ്വദേശി അമ്പിളിയാണ് പിടിയിലായത്.

തിരുവനന്തപുരത്തെ ഗുണ്ടയായ മൊട്ട അനിയെ കൊലപ്പെടുത്തിയ കേസിലും അമ്പിളി പ്രതിയാണ്. കഴിഞ്ഞ ദിവസം ഏഴരയോടെ വീട്ടില്‍നിന്നു പോയ ദീപുവിനെ രാത്രയിലായിരുന്നു കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ദീപുവുമായി അടുപ്പമുള്ള ഒരാൾ ഒപ്പം കാറിൽ ഉണ്ടായിരുന്നതായി പൊലീസിന് തെളിവു ലഭിച്ചിരുന്നു. അടുപ്പക്കാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അമ്പിളി പിടിയിലായത്. മാർത്താണ്ഡം പൊലീസ് സ്റ്റേഷനിലാണ് അമ്പിളി ഇപ്പോഴുള്ളത്.നെയ്യാറ്റിന്‍കരയില്‍നിന്നും തക്കലയില്‍നിന്നും ഓരോ ആളുകൾ യാത്രയില്‍ ഒപ്പമുണ്ടാകുമെന്നാണ് ദീപു വീട്ടില്‍ പറഞ്ഞിരുന്നതായും വധഭീക്ഷണി നിലനിന്നിരുന്നതായും കുടുംബം പൊലീസിന് മൊഴി നൽകിയിരുന്നു.

നെടുമങ്ങാട് സ്വദേശിയായ ആക്രികച്ചവടക്കാരനുമായി സാമ്പത്തിക തര്‍ക്കമുള്ളതായും പറയപ്പെടുന്നുണ്ട്.ഇതുമായി ബന്ധപെട്ട് കേസും നിലവിലുണ്ട്. തമിഴ്നാട് പൊലീസ് അമ്പിളിയെ ചോദ്യം ചെയ്തുവരുകയാണ്.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കളിയിക്കാവിളയിലെ കൊലപാതകം:ദീപുവിന് ഭീക്ഷണി ഉണ്ടായിരുന്നതായി കുടുംബം

Published

on

By

മലയിൻകീഴ്: കളിയിക്കാവിളയിൽ കൊല്ലപ്പെട്ട മലയിൻകീഴ് അണപ്പാട് സ്വാദേശി മുളംപള്ളി ഹൗസിൽ എസ്.ദീപുവിന് മുൻപ് പലതവണ ഗുണ്ടാസംഘങ്ങളുടെ ഭീഷണി ഉണ്ടായിരിക്കുന്നതായി ദീപുവിന്റെ കുടുംബം.

ഭാര്യ വിധുവും മകൻ മാധവുമാണ് 2 മാസം മുൻപ് ഫോണിലൂടെയും നേരിട്ടും ചില സംഘങ്ങൾ 50 ലക്ഷം രൂപ ആവശ്യപെട്ടിരുന്നതായി വെളിപ്പെടുത്തിയത്.
പണം നൽകില്ലെന്ന് പറഞ്ഞതോടെ കുടുംബത്തോടെ ഇല്ലാതാക്കും എന്ന് ഗുണ്ടാസംഘങ്ങൾ ഭീക്ഷണി മുഴക്കിയതായും ദീപു പറഞ്ഞതായും ഭാര്യ വിധു മാധ്യമങ്ങളോട് പറഞ്ഞു.

നെടുമങ്ങാട് സ്വദേശിയായ ആക്രിക്കച്ചവടക്കാരനും ദീപുവും തമ്മിൽ സാമ്പത്തിക തർക്കങ്ങൾ നിലനിന്നിരുന്നതായും, ദീപുവിന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് കോടതിയിൽ കേസ് നിലവിലുണ്ടെന്നും വിധുമോൾ പറഞ്ഞു.

ദീപു കൊല്ലപ്പെട്ട സാഹചര്യത്തിൽ സാമ്പത്തിക ഇടപാടുകളുടെ തർക്കം കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നും കുടുംബം പറഞ്ഞു. നാഗർകോവിൽ,തിരുവനന്തപുരം ദേശീയപാതയിൽ കളിയിക്കാവിള ഒറ്റാമരത്തിനരികിലുള്ള പെട്രോൾ പമ്പിന് സമീപം തിങ്കളാഴ്ച അർധരാത്രിയാണ് ദീപുവിനെ കാറിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.

മാർത്താണ്ഡത്തു നിന്നും തക്കല സ്വദേശിയായ സുഹൃത്ത് കാറിൽ കയറുമെന്ന് ദീപു വീട്ടുകാരോട് പറഞ്ഞിരുന്നു. പൊള്ളാച്ചിയിലേക്കുള്ള യാത്രയിൽ നെയ്യാറ്റിൻകരയിൽ വച്ച് ഒരാൾ ദീപുവിനൊപ്പം കാറിൽ കയറിയെന്നും വിവരമുണ്ട്.

തിങ്കളാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് കാർ പെട്രോൾ പമ്പിന് സമീപം എത്തിയത്. പിന്നീട് നൈറ്റ് പെട്രോളിനിഗിനിറങ്ങിയ പൊലിസുകാരാണ് ഇൻഡിക്കേറ്റർ തെളിച്ച് സ്റ്റാർട്ട് ചെയ്ത നിലയിൽ കാർ കണ്ടെത്തിയത്.

ഡ്രൈവിങ് സീറ്റിൽ സീറ്റ് ബെൽറ്റ് ഇട്ട നിലയിലായിരുന്നു മൃതദേഹം.റിയൽ എസ്റ്റേറ്റ്, പഴയ വാഹനങ്ങൾ വാങ്ങി പുതുക്കി വിൽക്കുക തുടങ്ങിയ ഇടപാടുകളും ദീപുവിന് ഉണ്ടായിരുന്നു.

മൃതദേഹം നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് സംസ്കരിക്കും.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ലോക്സഭാ സ്പീക്കറാ‍യി ഓം ബിർളയെ തെരഞ്ഞെടുത്തു

Published

on

By

ന്യൂഡൽഹി ; 18ാം ലോക്‌സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തെരഞ്ഞെടുത്തു. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മുന്‍ സ്പീക്കറും ബി.ജെ.പി എം.പിയുമായ ഓം ബിര്‍ളയും പ്രതിപക്ഷ ഇന്‍ഡ്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി മുതിര്‍ന്ന കോണ്‍ഗ്രസ് എം.പി കൊടിക്കുന്നില്‍ സുരേഷുമാണ് പത്രിക നല്‍കിയത്. ചരിത്രത്തിലാദ്യമായാണ് ലോക്‌സഭ സ്പീക്കര്‍ പദവിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഇതുവരെയുള്ള ലോക്‌സഭകളില്‍ ഏകകണ്‌ഠേനയായിരുന്നു സ്പീക്കറെ തെരഞ്ഞെടുത്തത്.

ലോക്‌സഭ സ്പീക്കര്‍ പദവിയില്‍ ഭരണപക്ഷത്തുനിന്നുള്ള അംഗം വരുമ്ബോള്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നല്‍കുന്നതാണ് സഭയിലെ കീഴ്വഴക്കം. ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കിയാല്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ സമവായമാകാമെന്ന് പ്രതിപക്ഷം അംഗീകരിച്ചിരുന്നു. ഈ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഇതോടെയാണ് സ്പീക്കര്‍ സ്ഥാനത്തേക്കും മത്സരം ഒരുങ്ങിയത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: