Connect with us

Latest news

ജനകീയ പ്രതിരോധ ജാഥക്ക് 8 ന് കോതമംഗലത്ത് സ്വീകരണം;10000 പേർ പങ്കെടുക്കും, അകമ്പടിയായി എത്തുക 300 ഇരുചക്ര വാഹനങ്ങൾ

Published

on

കോതമംഗലം: കേന്ദ്രസർക്കാർന്റെ ജനദ്രോഹ നടപടികൾക്കും വർഗീയതക്കുമെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് ഈ മാസം 8-ന് വൈകിട്ട് 5-ന് കോതമംഗലത്ത് സ്വീകരണം നൽകും.

സ്വീകരണം വിജയകരമാക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി പാർട്ടി നേതാക്കാൾ വാർത്തസമ്മേളത്തിൽ അറിയിച്ചു.

ഫെബ്രുവരി 20 ന് കാസർഗോഡ് നിന്ന് ആരംഭിച്ച ജനകീയ പ്രതിരോധ ജാഥ മാർച്ച് 18 ന് തിരുവനന്തപുരത്ത് സമാപിക്കും.മാർച്ച് 6,7,8 തിയതികളിൽ എറണാകുളം ജില്ലയിൽ പര്യടനം നടത്തുന്ന ജാഥയുടെ ജില്ലയിലെ സമാപന സ്വീകരണ സമ്മേളനമാണ് 8-ന് കോതമംഗലത്ത് നടക്കുന്നത്.

വിപുലമായ ഒരുക്കങ്ങളാണ് ജാഥയോട് അനുബന്ധിച്ചു കോതമംഗലത്ത് നടത്തിയിട്ടുള്ളത്.കോതമംഗലം മണ്ഡലത്തിലെ 15 ലോക്കൽ കമ്മിറ്റികളിൽ നിന്നായി 10,000 പേർ പരിപാടിയിൽ പങ്കെടുക്കും.

പ്രചരണത്തിന്റെ ഭാഗമായി കോതമംഗലം മണ്ഡലത്തിലെ എല്ലാ പ്രദേശത്തും വ്യാപകമായി നൂറുകണക്കിന് ബോർഡുകളും ചുമരെഴുത്തും കട്ടൗട്ടുകൾ ഉൾപ്പെടെയുള്ള പ്രചരണം നടന്നു കഴിഞ്ഞു.

വൈകിട്ട് 4-ന്് മുരുകൻ കാട്ടാകടയുടെ പരിപാടിയോടെ സ്വീകരണ യോഗം ആരംഭിക്കും.മുവാറ്റുപുഴ അതിർത്തിയ കാരകുന്നത്ത് നിന്ന് 300 ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥ ക്യാപ്ടനെ ആനയിക്കുന്നത്.

കോതമംഗലം ആൻ തിയറ്ററിന് സമീപം ക്യാപ്റ്റനെ സ്വീകരിക്കും.തുടർന്ന് റെഡ് വോളണ്ടിയർ ഗാർഡ് ഓഫ് ഹോണർ സ്വീകരിച്ച ശേഷം സമ്മേളന നഗരിയിലേക്ക് ആനയിക്കും. ക്യാപ്റ്റൻ സഞ്ചരിക്കുന്ന തുറന്ന വാഹനത്തിന് പിന്നിലായി റെഡ് വളണ്ടിയർ പരേഡ് ഉണ്ടാകും.ഒരു ലോക്കൽ കമ്മിറ്റിയിൽ നിന് പങ്കെടുക്കുന്ന ആളുകൾ മാത്രമാണ് ആൻ തീയറ്ററിനു സമീപം കേന്ദ്രീകരിക്കുക.

ബാക്കി മുഴുവൻ ലോക്കൽ കമ്മിറ്റികളും നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ നിന്ന് പ്രകടനമായി വൈകിട്ട് 5-ന് മുമ്പായി സമ്മേളന നഗരിയിൽ പ്രവേശിക്കും.

ലോക്കൽ കമ്മിറ്റികളുടെ പ്രകടനത്തിൽ കുട്ടികൾ വനിതകൾ എന്നിവരുടെ പങ്കാളിത്തം പ്രത്യേകം നിശ്ചയിച്ചിട്ടുണ്ട്. പുറമേ ഓരോ ലോക്കൽ കമ്മിറ്റികൾക്കും പ്രത്യേകം വാദ്യമേളങ്ങൾ കലാരൂപം എന്നിവ നിശ്ചയിച്ചു നൽകിയിട്ടുണ്ട്.

സ്വീകരണ ഗംഭീരമക്കുന്നതിന്റെ ഭാഗമായി ഇതിനകം തന്നെ പട്ടണത്തിലും മണ്ഡലത്തിന്റെ അതിർത്തിയായ കക്കടാശ്ശേരി വരെയുള്ള പ്രദേശങ്ങളിൽ കോടി തോരണങ്ങൾ കെട്ടി അലങ്കരിച്ചുകഴിഞ്ഞു.മുഖ്യമന്ത്രി ജാഥ ക്യാപ്റ്റൻ ജാഥ അംഗങ്ങൾ എന്നിവരുടെ കട്ടൗഔട്ടുകൾ എന്നിവ ഇതിനകം തന്നെ സ്ഥാപിച്ചു കഴിഞ്ഞു.പട്ടണം ദീപാലംകൃതമാക്കുന്ന
തിനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു.

സ്വീകരണ സമ്മേളനത്തിൽ വ്യത്യസ്ഥ മേഖലകളിലെ പ്രമുഖ വ്യക്തികളെ പ്രത്യേകം ക്ഷണിതാക്കളായി പങ്കെടുപ്പിക്കുന്നുണ്ട്.മാർച്ച് ഒൻപതിന് രാവിലെ പ്രമുഖ വ്യക്തികളുമായി എം വി ഗോവിന്ദൻ മാസ്റ്റർ ആശയ വിനിമയം നടത്തും.

2013 മാർച്ച് 9 രാവിലെ നൂറുകണക്കിന് ഇരു ചക്ര വാഹനങ്ങളുടെ അകംപടിയോടെ ഇടുക്കി ജില്ലയിലേക്ക് പ്രവേശിക്കും.ഭാരവാഹികൾ വിശദമാക്കി.

വാർത്ത സമ്മേളനത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ അനിൽ കുമാർ ,ഏരിയ സെക്രട്ടറി കെ എ ജോയി ,ജില്ലാ കമ്മറ്റിയംഗം എ എ അൻഷാദ് ,സിഐടിയു ഏരിയ സെക്രട്ടറി സി പി എസ് ബാലൻ ,ഏരിയ കമ്മിറ്റി അംഗം ആദർശ് കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.

 

Latest news

അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലയിൽ;തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടിവച്ചു

Published

on

By

കുമളി;അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലയിൽ. തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടിവച്ചു.

രാത്രി 12.30 ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ച് ആനയ്ക്ക് മയക്കുവെടി ഏറ്റതായിട്ടാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരം.

മൂന്നു കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.ആരോഗ്യ പരിശോധനയ്ക്കു ശേഷം മേഘമലയിൽ തുറന്നുവിടും.

Continue Reading

Latest news

റോഡരികിലിരുന്ന് പരസ്യമായി മദ്യപാനം,ഒപ്പം കഞ്ചാവ് പുകയ്ക്കലും; മധ്യവയസ്‌കൻ പോലീസ് പിടിയിൽ

Published

on

By

 

തൊടുപുഴ; പമ്പ് ഹൗസിന് സമീപം റോഡരികിലിരുന്ന് പരസ്യമായി മദ്യപിക്കൂകയും കഞ്ചാവ് വലിയ്ക്കകയും ചെയ്ത മധ്യവയസ്‌കൻ പോലീസ് പിടിയിൽ.

പടിഞ്ഞാറെ കോടിക്കുളം പാലത്തിങ്കൽ വീട്ടിൽ സജീവനെയാണ് എസ്‌ഐ സിദ്ദീഖ് അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്.

കഞ്ചാവിന്റെ ഉറവിടത്തെ സംബന്ധിച്ച് ഇയാളിൽ നിന്നും വിവരങ്ങൾ ലഭിച്ചതായിട്ടാണ് സൂചന.ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചതായി പോലീസ് അറയിച്ചു.

 

Continue Reading

Latest news

സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ഇട്ടതിന്റെ പേരിൽ മാധ്യമ പ്രവർത്തകന് നേരെ ആക്രമണം;6 പേർക്കെതിരെ പോലീസ് കേസെടുത്തു

Published

on

By

കുമളി; ഓട ക്ലീൻ ചെയ്യാത്തതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യത്തിൽ പോസ്റ്റ് ഇട്ടതിന്റെ പേരിൽ കേരള ജേർണലിസ്റ്റ്‌സ് യൂണിയൻ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൾ സമദിന് നേരെ ആക്രമണം.

സി.പി.എം അനുഭാവികളായ ഒരു സംഘം ആളുകൾ വെള്ളിയാഴ്ച രാത്രി 8 മണിക്ക് ശേഷം തന്നെ മർദ്ദിക്കുകയായിരുന്നുവെന്ന് അബ്ദുൾ സമദ് പോലീസ് മൊഴി നൽകി.മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടാൽ അറിയാവുന്ന 6 പേർക്കെതിരെ കുമളിപോലീസ് കേസെടുത്തു.

സംഭവത്തിൽ പരിക്കേറ്റ സമദ് ആശുപത്രിയിൽ ചികിത്സയിലാണ്.

 

 

Continue Reading

Latest news

തലവേദന മൂലം കണ്ണടച്ചിരുന്ന യുവതിക്ക് നേരെ ലൈംഗീക അതിക്രമം,വിഷമം നേരിട്ട യുവതിക്ക് കണ്ടക്ടറുടെ ഇടപെടൽ തുണയായി;ചെറുകര സ്വദേശി അറസ്റ്റിൽ

Published

on

By

തൊടുപുഴ;തലവേദനമൂലം കണ്ണടച്ചിരുന്നപ്പോൾ കൈക്രീയ.സഹികെട്ട് മറ്റൊരുസീറ്റിലേയ്ക്ക് മാറിയിട്ടും ഞരമ്പൻ വിട്ടില്ല.പിന്നാലെ കൂടി ഉപദ്രവം.സഹികെട്ടപ്പോൾ സങ്കടം പങ്കിട്ട് യുവതി.ഒടുവിൽ കണ്ടക്ടറുടെയും യാത്രക്കാരുടെയും ഇടപെടൽ.ശല്യക്കാരനായ യുവാവ് അഴിയ്ക്കുള്ളിൽ.

കഴിഞ്ഞ ദിവസം എറണാകുളം-തൊടുപുഴ കെഎസ്ആർടിസി ബസിലാണ് യുവതിക്ക് നേരെ യാത്രക്കാരൻ ലൈംഗികാതിക്രമം നടത്തിയത്.സഹികെട്ട് യുവതി കരഞ്ഞ് ബഹളം വച്ചപ്പോൾ ബസിലെ കണ്ടക്ടറും യാത്രക്കാരും പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു.

മലപ്പുറം ചെറുകര സ്വദേശി ചെനപറമ്പിൽ മുസാമി(36)ലിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.തൊടുപുഴ കോലാനി സ്വദേശിയും കൊച്ചി ഇൻഫോപാർക്കിലെ ജീവനക്കാരിയുമായ 24 കാരിയാണ് യുവാവിന്റെ ലൈംഗീത അതിക്രമത്തിന് ഇരയായത്.

കരിങ്ങാച്ചിറയിൽ നിന്നാണ് യുവതി തൊടുപുഴയിലേയ്ക്കുള്ള ബസിൽകയറുന്നത്.മൂവാറ്റുപുഴയിൽ ബസ് എത്തിയപ്പോൾ പരാതിക്കാരിയുടെ അടുത്തിരുന്ന യുവതി മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നു.

ഉടൻതന്നെ യുവാവ് പരാതിക്കാരിയുടെ അടുത്ത് വന്നിരുന്നു.തലവേദനയും മറ്റ് അസ്വസ്ഥതകളും ഉണ്ടായിരുന്ന യുവതി ഈ സമയം ഉറക്കത്തിലായിരുന്നു. ഈ സാഹചര്യം മുതലാക്കി പ്രതി ലൈംഗീകാതിക്രമം നടത്തുകയായിരുന്നു.

ഞെട്ടി എഴുന്നേറ്റ യുവതി സീറ്റിൽ ഒതുങ്ങി ഇരുന്നപ്പോൾ വീണ്ടും അതിക്രമം നടത്തി. ഉടൻതന്നെ യുവതി എഴുന്നേറ്റ് മറ്റൊരു സീറ്റിൽ മാറി ഇരുന്നു.

യുവതി ഇരിക്കുന്നതിന് പിന്നിലായുള്ള സീറ്റിൽ ചെന്നിരുന്ന് ഇയാൾ വീണ്ടും അതിക്രമം നടത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കണ്ടക്ടർ ചോദ്യം ചെയ്തതോടെ ഇയാൾ തർക്കത്തിൽ ഏർപ്പെടുകയും വണ്ടിയിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തു.

ഉടൻതന്നെ യാത്രക്കാർ ഇയാളെ തടഞ്ഞുവെക്കുകയും തൊടുപുഴ പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് ിയാളെ അറസ്റ്റ് ചെയ്തു.

 

Continue Reading

Latest news

സിസേറിയനിൽ പെൺകുഞ്ഞിന് ജന്മം നൽകി,7 മണിക്കൂറിന് ശേഷം രക്തസ്രാവം തുടങ്ങി,ചികത്സ ഫലിച്ചില്ല;അടിമാലി സ്വദേശിനിക്ക് ദാരുണാന്ത്യം

Published

on

By

അടിമാലി ; സീസേറിയനെതുർന്നുള്ള രക്തസ്രാവം അവസാനിപ്പിയ്ക്കുന്നതിനുള്ള ചികത്സ ഫലിച്ചില്ല.വിദഗ്ധ ചികത്സ ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിനിടെ യുവതി മരിച്ചു.

കഴിഞ്ഞപ്പോൾ അസ്വഭാവികമായി ഒന്നും ഉണ്ടായിരുന്നില്ല.ഗർഭപാത്രം ചുരുങ്ങു8 മണിക്കൂർ പിന്നിട്ടപ്പോൾ രക്തസ്രാവം തുടങ്ങി.നെത്തുടർന്നുള്ള രക്തസ്രാവം മൂലം യുവതി മരിച്ചു.

അടിമാലി ഇഞ്ചപ്പിള്ളിൽ എബിവറുഗീസിന്റെ ഭാര്യ ജിഷ (33)യാണ് മരണപ്പെട്ടത്.ഇന്നലെ രാവിലെ 10.30 തോടെ അടിമാലി താലൂക്ക് ആശുപത്രയിൽ ജിഷയെ സിസേറിയന് വിധേയയാക്കിയിരുന്നു.

വൈകിട്ട് 6.30 തോടടുത്താണ് രക്തസ്രാവം തുടങ്ങിയത്.ഗൈനക്കോളജിസ്റ്റ് മാരായ സത്യബാബു,അനശ്വര എന്നിവർ അടങ്ങിയ മെഡിയ്ക്കൽ സംഘം മരുന്നുകൾ നൽകി ഇത് നിയന്ത്രിയ്ക്കുന്നതിന് നടത്തിയ ശ്രമം വിഫലമാവുകയായിരുന്നു.

തുടർന്ന് വിദഗ്ധ ചിക്തസയ്ക്കായി ജിഷയെ ബന്ധുക്കൾ ആലുവ രാജഗിരി ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിന് തീരുമാനിയ്ക്കുകയുമായിരുന്നു.

ഐസിയു ആമ്പുലൻസിൽ അടിമാലിയിൽ നിന്നും രാജഗിരിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ കോതമംഗലത്തെത്തിയപ്പോൾ ജിഷയുടെ ആരോഗ്യനില പെട്ടെന്ന് വഴളായി.ആമ്പുലൻസിൽ ഉണ്ടായിരുന്ന ഡോക്ടർമാർ നിർദ്ദേശിച്ചതനുസരിച്ച് ഉടൻ ഇവിടുത്തെ എംബിഎംഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അനക്കമറ്റ അവസ്ഥയിലാണ് ജിഷയെ ഈ ആശുപത്രിയിൽ എത്തിച്ചത്.പരിശോധനയിൽ മരണം സ്ഥിരീകരിച്ചു.ഹൃദയസ്തംഭനം ആയിരിക്കാം മരണത്തിന് കാരണമായതെന്നാണ് മെഡിയ്ക്കൽ സംഘത്തിന്റെ പ്രാഥമീക നിഗമനം.പരാതിയില്ലാത്തതിനാൽ ആശുപത്രി അധികൃതർ മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

രാവിലെ സിസേറിയനിൽ ജിഷ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നെന്നും ഈ സമയം അസ്വഭാവികമായി ഒന്നും കണ്ടില്ലന്നും വൈകുന്നേരം രക്തസ്രാവം ഉണ്ടെന്ന് ബോദ്ധ്യപ്പെട്ടപ്പോൾ ലഭ്യമായ മാർഗ്ഗങ്ങളിലുള്ള ചികത്സ ലഭ്യമാക്കിയെന്നും ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള വീഴ്ചയും സംഭവിച്ചിട്ടില്ലന്നും അടിമാലി താലൂക്ക് ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ.സത്യബാബു വ്യക്തമാക്കി.

 

Continue Reading

Trending

error: