M4 Malayalam
Connect with us

Latest news

പാമ്പുകടിയേറ്റ് 3 വയസുകാരി മരിച്ചു;വീടിനടുത്തെ കാട് വെട്ടണമെന്ന ആവശ്യം തള്ളി അധികൃതർ, നിയമ പോരാട്ടത്തിൽ പിതാവിന് വിജയം

Published

on

തൃശ്ശൂർ;മകളുടെ ജീവനെടുത്ത പാമ്പ് ഇഴഞ്ഞെത്തിയ കാട് വെട്ടിതെളിയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തിവന്ന നിയമപോരാട്ടത്തിൽ പിതാവിന് വിജയം.

കാടുപിടിച്ച് കിടക്കുന്ന സ്ഥലം വെട്ടിതെളിയ്ക്കാൻ കൈവശക്കാർക്ക് നോട്ടീസ് നൽകണമെന്നും ഇവർ ഇത് നടപ്പിലാക്കിയില്ലങ്കിൽ പഞ്ചായത്ത് ആളെ നിർത്തി കാടുവെട്ടിതെളിയ്ക്കണമെന്നും ചിലവാകുന്ന തുക സ്ഥലം ഉടമകളിൽ നിന്നും ഈടാക്കണമെന്നും ഹൈക്കോടതി ഉത്തരവായി.

മാള കുണ്ടൂർ കാച്ചപ്പിള്ളീൽ ബിനോയിയാണ് ഈ വിഷയത്തിൽ നീതി തേടി ഹൈക്കോടതിയെ സമീപിച്ചത്.ബിനോയിയുടെ മകൾ ആവ്‌റിൻ ബിനോയി(3)മാള പൊയ്യ ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ കൃഷ്ണൻകോട്ട് ഭാഗത്തുള്ള ഭാര്യ ലയയുടെ വീട്ടിൽവച്ച് പാമ്പുകടിയേറ്റ് മരണപ്പെട്ടിരുന്നു.

ഇത്തരത്തിൽ കാടുവെട്ടിതെളിയ്ക്കാതെ ദുരന്തഭീതി പരത്തുന്ന പ്രദേശങ്ങൾ ഏവിടെയുണ്ടെങ്കിലും ഇത് നോട്ടീസ് നൽകി വെട്ടിതെളിയ്ക്കാൻ സ്ഥലം ഉടമകളോട് അതാത് പ്രദേശത്തെ തദ്ദേശ -സ്വയം ഭരണസ്ഥാപങ്ങളിലെ ചുമതലക്കാർ ആവശ്യപ്പെടണമെന്നും കോടതി ഉത്തരവായിട്ടുണ്ട്.

തന്റെ കുഞ്ഞ് മരണപ്പെട്ടത് പോലെ ഇനിയും കൂട്ടികളോ മുതിർന്നവരോ പാമ്പുകടിയേറ്റ് മരണപ്പെടാം എന്ന സാഹചര്യമാണ് നില നിൽക്കുന്നതെന്നും അതിനാൽ വീടിന് സമപത്തെ കാട് വെട്ടിമാറ്റാൻ നടപടി സ്വീകരിയ്ക്കണം എന്നും ആവശ്യപ്പെട്ട് ബിനോയി ആദ്യം മാള പോലീസിനെയാണ് സമീപിച്ചത്.പോലീസ് പരിമിതികൾ നിരത്തി കൈയ്യൊഴിയുകയായിരുന്നു.

തുടർന്ന് പഞ്ചായത്ത് സെക്രട്ടറിക്കും തഹസീൽദാർക്കും വനംവകുപ്പ് അധികൃതർക്കും ഈ വിഷയത്തിൽ പരാതി സമർപ്പിച്ചു.തഹസീൽദാരുടെ ഇടപെടലിനെത്തുടർന്ന് ഒരു വട്ടം കാട് വെട്ടിതെളിച്ചു.താമസിയാതെ വീണ്ടും ഇവിടം കാടുകയറി.പ്രശ്‌നത്തിന് ശാശ്വത പരിഹാരം തേടി ബിനോയി അധികൃതരെ പലവട്ടം സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.

ബിനോയി പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട ആർഡിഒ പ്രശ്നത്തിൽ ഇടപെട്ടു.തൊഴിലുറപ്പ് പോലുള്ള പദ്ധതികളിൽപെടുത്തി ഇവിടുത്തെ കാട് വെട്ടിതെളിയ്ക്കാൻ പഞ്ചായത്ത് മുൻകൈ എടുക്കണമെന്ന് ആർഡിഒ ഉത്തരവായി.

ഈ ഉത്തരവും വേണ്ടവണ്ണം നടപ്പിലായില്ല.വീണ്ടും പല തലങ്ങളിലും പരാതിപ്പെട്ടിട്ടും ഫലം കാണാത്തതിനെത്തുടർന്നാണ് ബിനോയി നിയമനടപടികളിലേയ്ക്ക്് കടക്കാൻ തീരുമാനിച്ചത്.

ബിനോയി -ലിയ ദമ്പതികൾ ജോലിയുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്ന അവസരത്തിലാണ് കുട്ടി മരണപ്പെടുന്നത്.ഇവർക്ക് രണ്ടുമക്കളാണ്്.ഇവർ കൃഷ്ണൻകോട്ടയിലെ ലയയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്.കഴിഞ്ഞ 2021 മാർച്ച് 24-നാണ് നാടിനെ കണ്ണീരിലാഴ്തി,കുഞ്ഞുമിടുക്കി ജീവൻ വെടിഞ്ഞത്.

താമസിച്ചിരുന്നതിന്റെ തൊട്ടടുത്ത് ആൾതാമസമില്ലാതെ കിടന്നിരുന്ന ഒരേക്കറോളം സ്ഥലം കാടുകയറികിടക്കുകയാണെന്നും ഇവിടെ നിന്നും വീടിന്റെ മുറ്റത്തേയ്ക്കിഴഞ്ഞെത്തിയ പാമ്പാണ് മോളുടെ ജീവനെടുത്തതെന്നുമാണ് വീട്ടുകാരുടെ വാദം.

ഇതിനുശേഷവും ഇവിടെ പാമ്പിനെ കണ്ടെന്നും സമീപവീടുകളിലെ കുട്ടികൾ കളിയ്ക്കുന്നതും അയൽക്കാർ നടക്കുന്നതും ഈ സ്ഥലത്തിനടുകൂടിയാണെന്നും അതിനാൽ ഇനിയും പാമ്പുകടിയേറ്റുള്ള മരണത്തിന് സാാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ലയയുടെ പിതാവ് അടക്കമുള്ളവർ ഒപ്പിട്ട് പഞ്ചായത്തിലും തഹസീൽദാർക്കും വനംവകുപ്പ് അധികൃതർക്കും പരാതി നൽകിയത്.

ഇവിടം ഇഴജന്തുക്കളുടെയും നായ്ക്കളുടെയും കുറക്കന്മാരുടെയും നീർനായുടെയും മറ്റും താവളമായി മാറിയെന്ന് ചൂണ്ടിക്കാണിച്ച് സമർപ്പിച്ച പരാതിയിൽ അധികൃതർ നടപടിയെടുക്കാതിരുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായിരുന്നു.

ബിനോയി-ലിയ ദമ്പതികൾ ജോലിയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഇറ്റലിയിലാണ്.വിദേശത്ത് ജോലി ചെയ്തുകൊണ്ടാണ് ബിനോയി നാട്ടിൽ ഇക്കാര്യത്തിനായി നിയമപോരാട്ടത്തിനായി കരുക്കൾ നീക്കിയത്.

മകൾ നഷ്ടപ്പെട്ട വേദന ഇനിയും വിട്ടകന്നിട്ടില്ല.മറ്റാർക്കും തങ്ങളുടെ ദുരവസ്ഥ ഉണ്ടാവരുതെന്ന ഒറ്റ ലക്ഷ്യത്തിലാണ് കാടുവെട്ടി,ഭീതിയകറ്റമെന്ന ആവശ്യവുമായി രംഗത്തിറങ്ങിയത്.കോടതി വിധിയിൽ സന്തോഷമുണ്ട്.ഇനിയെങ്കിലും അധികൃതർ കണ്ണുതുറക്കണം.യാഥാർത്ഥ്യം ഉൾക്കൊള്ളണം.ബിനോയി വ്യക്തമാക്കി.

 

1 / 1

Latest news

തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം:ദുരനുഭവം വിവരിച്ച് വിദേശി ദമ്പതികൾ

Published

on

By

തൃശൂർ: യുഎസിൽ നിന്നെത്തിയ വ്ലോഗര്‍ ദമ്പതിമാർക്ക് നേരെ തൃശ്ശൂർ പൂരത്തിനിടെ ലൈംഗിക അതിക്രമം നടത്തിയതായി ആരോപണം.

ലോകമാകെ യാത്ര വിവരണം ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്ന മക്കൻസി, കിനൻ എന്നിവർക്കാണ് ദുരനുഭവം ഉണ്ടായത്.

സംഭവത്തിന് പിന്നാലെ യുഎസ‍ുകാരികാരിയായ മക്കൻസിയും ബ്രിട്ടിഷുകാരനായ കിനിനും വീഡിയോ ദൃശ്യങ്ങൾ സഹിതം നേരിട്ട ദുരവസ്ഥ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചു.

പൂരനഗരിയിൽ കണ്ടുമുട്ടിയ ഒരാളോട് വിശേഷങ്ങൾ ചോദിച്ചറിയുമ്പോഴാണ് മക്കൻസിയെ അയാൾ ബലമായി ചുംബിക്കാൻ ശ്രമിച്ചത്. മക്കൻസി എതിർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

മക്കസി കുതറി മാറിയപ്പോൾ കിനാനും തനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുന്നുണ്ട്. ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ തന്റെ ജനനേന്ദ്രിയത്തിൽ സ്പർശിച്ചതായാണ് കീനൻ പറയുന്നത്.
ദൃശ്യങ്ങൾ പുറത്ത് വന്നെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
.

1 / 1

Continue Reading

Latest news

പണിയെടുക്കാൻ വാണിജ്യ റോബോട്ടുകൾ: വ്യവസായ മേഖലയിലടക്കം മാറ്റങ്ങൾ, ഔദ്യോഗിക പ്രഖ്യാപനയവുമായി ടെസ്‌ല

Published

on

By

കൊച്ചി:മനുഷ്യനെപ്പോലെ സൂക്ഷ്മമായി പെരുമാറുന്ന റോബട്ടിനെ (ഹ്യൂമനോയ്ഡ് റോബട്ട്) അടുത്ത വർഷം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തിൽ വിൽപനയ്ക്കെത്തിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനയവുമായി ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്ക്.

ഇത്തരം റോബട്ടുകളെ വിപണയിൽ അവതരിപ്പിച്ച് വ്യവസായ മേഖലയിലടക്കം മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നാണ് ടെസ്ല പ്രതിക്ഷിക്കുന്നത്.പുതിയ റോബോട്ടുകളെ പരീക്ഷണാടിസ്ഥാനത്തിൽ വിവിധ കമ്പനികൾ വികസിപ്പിച്ചുകൊണ്ടിരിക്കേയാണ് ടെസ്‌ലയുടെ പ്രഖ്യാപനം പുറത്തുവന്നിട്ടുള്ളത്.

ഫാക്ടറികളിലെ ജോലിക്ക് ഉപയോഗിക്കാവുന്ന യന്ത്രത്തിന് ഒപ്റ്റിമസ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ഈ വർഷം പരീക്ഷണ പ്രവർത്തനം തുടങ്ങുമെന്നും മസ്ക് നിക്ഷേപക യോഗത്തിൽ പറഞ്ഞു.

ഇതിനിടയിൽ ജപ്പാനിൽ ഹോണ്ട, ഹ്യുണ്ടായ് തുടങ്ങി കമ്പനികളും ഹ്യൂമനോയ്ഡുകളെ വികസിപ്പിക്കുന്നുണ്ടെന്നുമുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്.

1 / 1

Continue Reading

Latest news

ഉള്ള്യേരിയിൽ “ബോംബ്” പരിഭ്രാന്തി പരത്തി

Published

on

By

കോഴിക്കോട്: ഉള്ള്യേരിയിൽ ബോംബ് കണ്ടെത്തിയെന്ന് വ്യാജ വാർത്ത. നാളുകളായി പ്രവർത്തിക്കുന്ന ഹോട്ടലിന് സമീപത്തായി ബോംബ് കണ്ടെത്തിയെന്നാണ് വാർത്ത പരന്നത്. തെങ്ങുകയറ്റ തൊഴിലാളിയാണ് ഉപേക്ഷിച്ച നിലയിൽ ബോബെന്ന് സംശയിക്കുന്ന തരത്തിലുള്ള ടിന്നുകൾ കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ പൊലീസ് എത്തി പരിശോധന നടത്തിയശേഷം പയ്യോളി ബോംബ് സ്ക്വാഡിനെയും ബാലുശ്ശേരി ഡോഗ് സ്ക്വാഡിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവർ സ്ഥലത്തെത്തി കണ്ടെടുത്ത ടിന്നുകൾ സ്ക്വാഡ് എക്സ്പ്ലോസീവ് റിങ്ങിലേക്കിറക്കി പരിശോധന നടത്തിയതിലൂടെയാണ് ഇത് ബോംബല്ലെന്നും ഉപേക്ഷിച്ച പ്രോട്ടീൻ പൗഡറുകളുടെ ടിന്നാണെന്നും സ്ഥിരീകരിച്ചത്.

1 / 1

Continue Reading

Film News

ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കി സാനിയ ഇയ്യപ്പൻ: ചിത്രങ്ങൾ വൈറൽ, പിന്നാലെ വ്യാപക വിമർശനവും

Published

on

By

ഗോവ: ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കി നടി സാനിയ ഇയ്യപ്പൻ്റെ പോസ്റ്റിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നു.

അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഗോവയിലായിരുന്നു നടിയുടെ പിറന്നാൾ ആഘോഷം. ജന്മദിന ചിത്രങ്ങളും നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.

പോസ്റ്റിന് പിന്നാലെ താരങ്ങൾ ഉൾപ്പെടെ നിരവധി ആളുകളാണ് നടിക്ക് ആശംസകളുമായി എത്തിയത്.
ചിലർ വസ്ത്രധാരണം മോശമാണെന്ന് എഴുതിയപ്പോൾ മറ്റ് ചിലർ അത്തരം വിമർശകർക്കുള്ള മറുപടിയാണ് താരത്തിന്റെ പുതിയ വസ്ത്രം എന്നും കമന്റിൽ കുറിച്ചു.

1 / 1

Continue Reading

Latest news

പാറമ്പുഴ കൂട്ടകൊലപാതകം: പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി, 20 വർഷം ഇളവില്ലാതെ തടവ് അനുഭവിക്കാനും വിധി

Published

on

By

കൊച്ചി: പാറമ്പുഴ കൂട്ടക്കൊല കേസിൽ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഹൈകോടതി ഉത്തരവ്. പ്രതി നരേന്ദ്ര കുമറിന് 20 വർഷം ഇളവില്ലാതെ തടവുശിക്ഷ വിധിച്ചു.

2015 മേയ് 16ന് പാറമ്പുഴയിൽ ഡ്രൈക്ലീനിങ് സ്ഥാപനം നടത്തിയിരുന്ന ലാലസൻ, ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടറായ ഭാര്യ പ്രസന്ന, മൂത്ത മകൻ പ്രവീൺ ലാൽ എന്നിവരെ കൊലപ്പെടുത്തിയതായാണ് കേസ്.

സംഭവവുമായി ബന്ധപെട്ട് വീട്ടിലെ ഡ്രൈ ക്ലീനിങ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഉത്തർ പ്രദേശിലെ ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാർ (26)നെ പോലീസ് അറസ്റ്റ് ചെയ്യ്തിരുന്നു.വിചാരണാവേളയിൽ പ്രതിക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുകയും പിന്നാലെ ശിക്ഷയ്ക്കെതിരെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

അതിക്രൂരമായ കൊലപാതകമാണ് നടന്നത് എന്നതിൽ യാതൊരു സംശയവുമില്ലെന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാരും വി.എം.ശ്യാം കുമാറും ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.

പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതും ശിക്ഷിച്ചതുമായ വിചാരണ ഹൈക്കോടതിയുടെ ഉത്തരവും ശരിവച്ചു. എന്നാൽ ഒരു മനുഷ്യനാണ് എന്നതും സാഹചര്യത്തെളിവുകളാണ് പ്രതിക്കെതിരെ ഉള്ളത് എന്നതും ചൂണ്ടിക്കാട്ടിയാണ് വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുന്നുവെന്ന് കോടതി വ്യക്തമാക്കിയത്.

1 / 1

Continue Reading

Trending

error: