M4 Malayalam
Connect with us

Latest news

ആകാശപാലങ്ങള്‍ രക്ഷയായി,ചിന്നാറില്‍ ജീവികളുടെ മരണ നിരക്ക് കുറഞ്ഞു; “ക്യാനോപി ബ്രിഡ്ജ്” പദ്ധതി വ്യാപിപ്പിക്കാന്‍ നീക്കം

Published

on

പ്രകാശ് ചന്ദ്രശേഖർ
മൂന്നാര്‍;വംശനാശ ഭീഷിണി നേരിടുന്ന ജീവികള്‍ അപകടത്തില്‍പ്പെട്ട്, ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ചിന്നാര്‍ വന്യമൃഗ സങ്കേതത്തില്‍ ആവിഷ്‌കരിച്ച “ക്യാനോപി ബ്രിഡ്ജ്” പദ്ധതി വന്‍ വിജയം.

വനമേഖലകളിലൂടെ കടന്നുപോകുന്ന പാതകളുടെ കുറകെ നിര്‍മ്മിച്ചിട്ടുള്ള ക്യാനോപി ബ്രിഡ്ജ് (തൂക്കുപാലം)ചാമ്പല്‍ മലയണ്ണാന്‍,ഹനുമാന്‍ കുരങ്ങ് എന്നിവ അടക്കമുള്ള “മരംകേറി”ജീവികളുടെ മരണ നിരക്ക് ഗണ്യമായി കുറയ്ക്കാന്‍ സഹായകമായിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

മുമ്പ് മൂന്നാര്‍ ഡിവിഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ആയിരുന്ന തിരുവാതുക്കല്‍ വനജ്യോത്സനയില്‍ ഡോ.ജി.പ്രസാദാണ് ചിന്നാര്‍ വന്യമൃഗ സങ്കേതത്തില്‍ ക്യാനോപി ബ്രിഡ്ജ് പദ്ധതിക്ക് തുടക്കമിട്ടത്.ഇദ്ദേഹം ഇത് സംബന്ധിച്ച് ഒരുക്കിയ ബോധവല്‍ക്കരണ ഡോക്യുമെന്ററി അവാര്‍ഡുകളും സ്വന്തമാക്കിയിരുന്നു.

റോഡുകള്‍ മുറിച്ചുകടക്കുമ്പോള്‍ അണ്ണാനും കുരങ്ങകളും മറ്റും അപകടത്തില്‍പ്പെടുന്നത് പതിവായിരുന്നു.ഇത് ഒഴിവാക്കുന്നതിന് ലക്ഷ്യമിട്ട് ഏകദേശം 7 വര്‍ഷം മുമ്പാണ് ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ ,റോഡിന് ഇരുവശവുമുള്ള മരങ്ങളുടെ ഉയരത്തിലുള്ള ഭാഗങ്ങളെ ബന്ധിപ്പിച്ച് ചെറുപാലങ്ങള്‍ നിര്‍മ്മിച്ചത്.

വലിച്ചുകെട്ടിയ കേബിളുകള്‍ക്ക് കുറുകെ മരക്കഷണങ്ങളും മുളയും മറ്റും സ്ഥാപിച്ച് ,ബലപ്പെടുത്തിയാണ് ബ്രിഡഡ്ജ് നിര്‍മ്മിച്ചിട്ടുള്ളത്.ഇത്തരത്തില്‍പ്പെട്ട 20 പാലങ്ങള്‍ ഇതിനകം വന്യമൃഗസങ്കേതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിച്ചിട്ടുണ്ട്.

മറയൂര്‍- ഉദുമല്‍പേട്ട റോഡിലാണ് മുളകൊണ്ടുള്ള മേല്‍പാലങ്ങള്‍ വനംവകുപ്പ് നിര്‍മിച്ചിട്ടുള്ളത്.പദ്ധതി ഗുണകരമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.ഈ സാഹചര്യത്തില്‍ കൂടുതല്‍ മേഖലകളിലേയ്ക്ക് ഇത്തരം പാലങ്ങള്‍ നിര്‍മ്മിക്കുന്നതിനും വനംവകുപ്പ് ലക്ഷ്യമിട്ടിട്ടുണ്ടെന്നാണ് സൂചന.

 

Latest news

വേനൽ അവധിക്ക് വിട ; സംസ്ഥാനത്ത് ജൂൺ മൂന്നിന് സ്കൂളുകൾ തുറക്കും

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങള്‍ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അദ്ധ്യയന വർഷം ആരംഭിക്കും. അതിന് മുന്നോടിയായി സ്കൂളിൻ്റെ സുരക്ഷ ഉറപ്പാക്കണം. അറ്റകുറ്റ പണികള്‍ നടത്തണം. അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് എല്ലാ സ്കൂള്‍ കെട്ടിടങ്ങള്‍ക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്കൂളും പരിസരവും വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. സ്കൂളുകളില്‍ നിർത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണം.

ഉപയോഗശൂന്യമായ ഫർണിച്ചർ, മറ്റ് ഉപകരണങ്ങള്‍ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേക മുറിയില്‍ സൂക്ഷിക്കുകയോ വേണം.സ്കൂള്‍ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങള്‍, ബോർഡുകള്‍, ഹോർഡിംഗ്സ് എന്നിവ മാറ്റണം. സ്കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന വൈദ്യുത പോസ്റ്റുകള്‍, വൈദ്യുത കമ്ബികള്‍ എന്നിവ ഒഴിവാക്കണം.

സ്കൂള്‍ ബസ്സുകള്‍, സ്കൂളില്‍ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ ഫിറ്റ്നസ് പരിശോധിച്ച്‌ സർട്ടിഫിക്കറ്റ് ലഭ്യമാക്കണം.ഗോത്ര വിദ്യാർത്ഥികള്‍ക്ക് ഗോത്ര ഭാഷയില്‍ വിദ്യാഭ്യാസം ചെയ്യാൻ അവസരം നല്‍കുന്നതിനും പിന്തുണ ഉറപ്പാക്കുന്നതിനും നിയമിച്ച മെൻ്റർ ടീച്ചർമാർ സ്കൂള്‍ തുറക്കുന്ന ദിവസം തന്നെ എത്തുമെന്ന് ഉറപ്പാക്കണം. എല്ലാ കുട്ടികളും സ്കൂളുകളില്‍ എത്തുന്നുവെന്ന് ട്രൈബല്‍ പ്രൊമോട്ടർമാർ ഉറപ്പാക്കണം. ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ക്യാംപെയ്ൻ നടത്തണം. വസ്ത്രം, പുസ്തകം, ഉച്ചഭക്ഷണം ഉറപ്പാക്കണം.

സ്കൂള്‍ പരിസരത്ത് ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. എക്സൈസ് വകുപ്പും പോലീസും നിശ്ചിത ഇടവേളകളില്‍ കടകളും മറ്റും പരിശോധന നടത്തണം”. ജില്ലാതല ജനജാഗ്രത സമിതി നിശ്ചിത ഇടവേളകളില്‍ യോഗം ചേർന്ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങള്‍ വിലയിരുത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

Continue Reading

Latest news

താനൂർ കസ്റ്റഡി മരണം: പ്രതിപട്ടികയിലുണ്ടായിരുന്ന 4 പേർ പിടിയിൽ

Published

on

By

മലപ്പുറം: താനൂർ കസ്റ്റഡി മരണം. പ്രതിപട്ടികയിലുണ്ടായിരുന്ന 4 പേർ പിടിയിലായി. ഇന്ന് പുലർച്ചയെയാണ് കേസിലെ ഒന്നാം പ്രതി സീനിയർ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിൻ എന്നിവരുടെ വീട്ടിലെത്തി സി.ബി.ഐ അറസ്റ്റ് രേഖപെടുത്തിയത്.

താമിർ ജെഫ്രിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയതോടെ മനുഷ്യവകാശ കമ്മീഷൻ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു. കേസ് പോലിസുകാർ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നതായിരുന്നു കുടുബത്തിന്റെ ആരോപണം.

കഴിഞ്ഞ വർഷമാണ് ലഹരിമരുന്ന് കടത്തിയതാരോപിച്ച് താമിർ ജെഫ്രി ഉൾപ്പടെ 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ലോക്കപ്പിനുള്ളിൽ താമിർ ജെഫ്രി ശാരീരിക വിഷമതകൾ കാണിക്കുകയും, പുലർച്ചെ 4:30 ഓടെ ആശുപത്രയിൽ പ്രേവശിപ്പിച്ചെങ്കിലും മരണപെട്ടു എന്നാണ് പോലീസ് ഇത് സംബന്ധിച്ച് നൽകിയ വിശദീകരണം.ഇതിന് പിന്നാലെ ആശുപത്രയിൽ പ്രേവേശിപ്പിച്ച് 5 മണിക്കൂറിന് ശേഷമാണ് ബന്ധുക്കളെയും വീട്ടുകാരെയും വിവരമറിയിച്ചത് എന്ന് ബന്ധുക്കൾ തന്നെ ദുരൂഹതകൾ ഉന്നയിച്ച് രംഗത്ത് വന്നു.

താമിറിനെ കൂടാതെ അറസ്റ്റിലായ 4 പേർക്ക് ഹൈയകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരുടെ പക്കൽ നിന്നും പിടികൂടിയത് എംഡിഎംഎ ആയിരുന്നില്ല പകരം വീര്യം കുറഞ്ഞ മെത്താംഫെറ്റാമിൻ ആയിരുന്നു എന്ന വസ്തുത കണക്കിലെടുത്താണ് ഇവർക്ക് ജാമ്യം നൽകിയത്.

കേസ് പിന്നീട് ക്രൈം ബ്രാഞ്ച് അനോഷിക്കുകയും പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ആദ്യഘട്ട പ്രതിപട്ടിക സമർപ്പിക്കുകയും ചെയ്യ്തു.പിന്നാലെ സിബിഐ ഏറ്റെടുത്ത് നടത്തിയ അനോക്ഷണത്തിലാണ് ഇവർ പിടിയിലായത്.

Continue Reading

Latest news

അതിഥി തൊഴിലാളിയെ തോക്ക് ചൂണ്ടി ഭീക്ഷണിപ്പെടുത്തി, ബന്ധിയാക്കി: യുവാവ് അറസറ്റിൽ

Published

on

By

കോഴിക്കോട്:താമരശ്ശേരി പിസി മുക്കിൽ അതിഥി തൊഴിലാളിയെ തോക്ക് ചൂണ്ടി ഭീക്ഷണിപ്പെടുത്തി, ബന്ധിയാക്കി. സംഭവത്തിൽ യുവാവ് അറസറ്റിൽ.

ബംഗാൾ സ്വദേശി നാജ്മി ആലമിനെയാണ് (19) നിലമ്പൂർ തണ്ടുപാറക്കൽ ബിനു തട്ടിക്കൊണ്ടു
പോയത്. വീട് വൃത്തിയാക്കാനാണെന്നാണ് കൂട്ടി ക്കൊണ്ടുപോകുന്നതെന്നാണ് ബിനു നാജ്മി ആലമിനോട് പറഞ്ഞിരുന്നത്.

പോലീസ് മോചിപ്പിച്ച ശേഷം നാജ്മി വെ
ളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങിനെ..

വീട് വൃത്തിയാക്കാൻ കൂടെ വരണമെന്ന് ബിനു ആവശ്യപ്പെട്ടു.പള്ളിപ്പുറത്തുള്ള വാടക ക്വാർട്ടേഴ്സിലേക്കാണ്പോയത്. അവിടെ വച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റുകയായിരുന്നു.

തുടർന്ന് താമരശ്ശേരി മുക്കം റോഡിലൂടെ ഒരു മണിക്കൂറോളം യാത്ര ചെയ്യ്തശേഷം ബൈക്ക് നിർത്തി നടന്ന് പോയി. പിന്നീട് കവറിൽ ഒരു കെട്ട് പണവുമായാണ് ബിനു തിരികെയെത്തിയത്. അവിടെ നിന്നും വീണ്ടും ഒരു മണിക്കൂർ യാത്ര ചെയ്തശേഷം തുക ഒരു യുവതിക്ക് കൈമാറി.

പിന്നീട് ബാറിലെത്തി മദ്യപിക്കുകയും രണ്ടു കുപ്പി മദ്യം വാങ്ങി വാടക ക്വാർട്ടേഴ്സിൽ ഉച്ചയ്ക്ക് 2:30ന് തിരികെ വരുകയുമായിരുന്നു. ബിനുവാണ് ബന്ദിയാക്കാൻ പോകുന്ന വിവരം സുഹൃത്തിനെ വിളിച്ചറിയിക്കാൻ ആവശ്യപ്പെട്ടത്.

പിന്നീട് കൈകൾ ബന്ധിച്ച് നിലത്തിട്ടു. ഇതിനിടെ തന്റെ കാൽ വിരൽ ഉപയോഗിച്ച് ഫോണിൽ ലൊക്കേഷൻ സുഹൃത്തിന് അയച്ചുകൊടുത്തു.സുഹൃത്തുക്കൾ പൊലീസിനെയും കൂട്ടി സ്ഥലത്തെത്തി രക്ഷപെ ടുത്തുകയായിരുന്നു. ഈ സമയത്തു തന്നെ ബിനുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

Continue Reading

Latest news

കേരള ജേർണലിസ്റ്റ് യൂണിയൻ  കോതമംഗലം മേഖലകമ്മിറ്റി സ്ഥാപകദിനാഘോഷം നടത്തി

Published

on

By

കോതമംഗലം: കേരള ജേർണലിസ്റ്റ് യൂണിയൻ  കോതമംഗലം മേഖല കമ്മിറ്റി 24-ാമത് സ്ഥാപകദിനാഘോഷം നടത്തി. കേരള ജേർണലിസ്റ്റ് യൂണിയൻ്റെ 24ാമത് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി പതാക ദിനം,മുതിർന്ന മാധ്യമ പ്രവർത്തകരെ ആദരിക്കൽ,   മാധ്യമ സെമിനാർ എന്നിവ സംഘടിപ്പിച്ചു.

കോതമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ ദിനാഘോഷ പരിപാടികൾ കെ ജെ യു സംസ്ഥാന സെക്രട്ടറി ജോഷി അറക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ലെത്തീഫ് കുഞ്ചാട്ട് മുഖ്യ പ്രഭാഷണം നടത്തി.

മേഖലാ പ്രസിഡന്റ് പി.എ സോമൻ അധ്യക്ഷത വഹിച്ചു.മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എസ് സുഗുണനെ പൊന്നാട അണിയിച്ച് ആദരിച്ചു. മേഖലാ സെക്രട്ടറി ദീപു ശാന്താറാം, മേഖല കമ്മറ്റി അംഗം കെ.എം മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു

Continue Reading

Latest news

നവജാതശിശുവിന്റെ കൊലപാതകം ; യുവതിയുടെ ആൺസുഹൃത്തിന് പങ്കില്ലെന്ന് പോലീസ്

Published

on

By

കൊച്ചി ; പനമ്പിള്ളി നഗറിലെ നവജാതശിശുവിന്റെ കൊലപാതകത്തിൽ യുവതിയുടെ ആൺ സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട തൃശ്ശൂർ സ്വദേശിയായ യുവാവിൻ്റെ മൊഴി പൊലീസ് ഇന്നലെ രാത്രി രേഖപ്പെടുത്തി. യുവതിയുമായി ഉണ്ടായിരുന്നത് സൗഹൃദം മാത്രമായിരുന്നുവെന്നാണ് യുവാവ് നൽകിയ മൊഴി. ഇയാൾക്കെതിരെ യുവതി നിലവിൽ പരാതി നൽകിയിട്ടില്ല. ഇക്കാരണത്താൽ സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് പറയുന്നു.

എന്നാൽ ഇയാളെ ഇന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കും. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി കവറിൽ പൊതിഞ്ഞ് റോഡിലേക്ക് വലിച്ചെറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ ഫ്ളാറ്റിലെ താമസക്കാരായ യുവതിയെയും മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിൽ കുഞ്ഞിൻ്റെ അമ്മ കുറ്റം സമ്മതിക്കുകയും ചെയ്‌തു.

താൻ പീഡനത്തിനിരയായ കാര്യവും യുവതി പൊലീസിനോട് പറഞ്ഞു. തൃശൂർ സ്വദേശിയായ യുവാവാണ് പീഡനത്തിന് ഇരയാക്കിയതെന്നും യുവതി മൊഴി നൽകി. പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. പിന്നീടാണ് ഇയാളെ ചോദ്യം ചെയ്ത്.

കൊച്ചിയിലെ നവജാത ശിശുവിന്റേത് കൊലപാതകമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. വായും മൂക്കും പൊത്തിപിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. കുഞ്ഞിന് ഗുരുതര ക്ഷതങ്ങളേറ്റെന്നും തലയോട്ടിക്ക് പൊട്ടലുണ്ടെന്നും പോസ്റ്റമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

Continue Reading

Trending

error: