Connect with us

Uncategorized

മണർകാട് മൃഗസംരക്ഷണ വകുപ്പിൻ്റെ കോഴിഫാമിൽ പക്ഷിപ്പനിബാധ സ്ഥിരീകരിച്ചു, ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെ കൊന്നൊടുക്കും

Published

on

കോട്ടയം: മൃഗസംരക്ഷണവകുപ്പിന്റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു.

ഒൻപതിനായിരം കോഴികളെയാണ് ഇവിടെ വളർത്തിയിരുന്നത്. കോഴികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് എച്ച്5 എൻ1 സ്ഥിരീകരിച്ചത്.
പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവ് പക്ഷിപ്പനി ബാധിതമേഖലയായി പ്രഖ്യാപിച്ചു. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും മൃഗസംരക്ഷണവകുപ്പിന്റെ മേൽനോട്ടത്തിൽ അടിയന്തരമായി ദയാവധം ചെയ്തു ശാസ്ത്രീയമായി സംസ്‌കരിക്കും.
ഇവിടെ അണുനശീകരണം നടത്താനുള്ള നടപടി സ്വീകരിക്കും. മൃഗസംരക്ഷണ വകുപ്പിന്റെ ദ്രുതകർമസംഘമാണ് പക്ഷികളെ ദയാവധം ചെയ്തു ശാസ്ത്രീയമായി സംസ്‌കരിക്കുക. കേന്ദ്ര സർക്കാരിന്റെ 2021ലെ നിർദേശങ്ങൾ പ്രകാരമാണ് സംസ്‌ക്കരണനടപടി.
മണർകാട് പഞ്ചായത്തിലെ 12,13,14 വാർഡുകളിലെയും പുതുപ്പള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലെയും കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) തുടങ്ങിയ ഉൽപ്പന്നങ്ങളുടെയും വിൽപനയും കടത്തലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണമായി നിരോധിച്ചു.
ഒരു കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെയുള്ള ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. നിരീക്ഷണ മേഖലയിൽ ഉൾപ്പെടുന്ന മണർകാട് പഞ്ചായത്തിലെ മറ്റുവാർഡുകളിലും കോട്ടയം, ഏറ്റുമാനൂർ നഗരസഭകളിലും വിജയപുരം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, അതിരമ്പുഴ, അയർക്കുന്നം, കിടങ്ങൂർ, അകലക്കുന്നം, പള്ളിക്കത്തോട്, പാമ്പാടി, മീനടം, കറുകച്ചാൽ, വാകത്താനം, പനച്ചിക്കാട്, കൂരോപ്പട ഗ്രാമപഞ്ചായത്തുകളിലും വ്യാഴാഴ്ച (മേയ് 23) മുതൽ മേയ് 29 വരെ ഏഴുദിവസത്തേക്ക് കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) തുടങ്ങിയ ഉൽപ്പന്നങ്ങളുടെയും വിൽപനയും കടത്തലും നിരോധിച്ചു.
പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് കളക്‌ട്രേറ്റിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. മൃഗസംരക്ഷവകുപ്പ്, തദ്ദേശസ്വയംഭരണം, റവന്യൂ, പൊലീസ്, വനം, ആരോഗ്യം, അഗ്‌നിരക്ഷാ സേന, മോട്ടോർവാഹന വകുപ്പ് എന്നീ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിന് ജില്ലാ കളക്ടർ നിർദേശം നൽകി.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Uncategorized

കെട്ടിടത്തിന് മുകളിൽ തൂങ്ങിക്കിടന്ന് റീൽസ്:23കാരിയും സുഹൃത്തും അറസ്റ്റിൽ

Published

on

By

മഹാരാഷ്ട്ര: പുനെയിൽ ബഹുനിലക്കെട്ടിടത്തിൻ്റെ മുകളിൽ അപകടകരമായി തൂങ്ങിക്കിടന്ന് റീൽസ് ചിത്രീകരിച്ച സംഭവം. 23കാരിയും സുഹൃത്തും അറസ്റ്റിൽ.

പുണെ സ്വദേശികളായ മിനാക്ഷി സലുൻഖെ (23), മിഹിർ ഗാന്ധി (27) എന്നിവരെയാണ് ഭാരതി വിദ്യാപീഠ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വിഡിയോ ഫോണിൽ പകർത്തിയ മൂന്നാമൻ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

പൊട്ടിപ്പൊളിഞ്ഞ 10 നില ക്ഷേത്രക്കെട്ടിടത്തിൻ്റെ മുകളിൽ വച്ചായിരുന്നു ഇവർ റീൽസെടുത്തത്. വിഡിയോ സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

മിശ്രവിവാഹം നടത്തികൊടുത്തതിനെ ചൊല്ലി സി പി എം ജില്ല കമ്മിറ്റി ഓഫീസ് തല്ലിതകർത്തു

Published

on

By

തിരുനെല്‍വേലി ; മിശ്രവിവാഹത്തിന് നേതൃത്വം നല്‍കിയെന്നാരോപിച്ച്‌ തിരുനെല്‍വേലിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് തല്ലിത്തകർത്ത് പ്രബല ജാതിക്കാർ.തിരുനെല്‍വേലി സ്വദേശികളായ യുവാവിന്റെയും യുവതിയുടെയും വിവാഹം ഇന്നലെ ഓഫിസില്‍ വച്ച്‌ നടത്തിയിരുന്നു. ഇതില്‍ പ്രകോപിതരായ പെണ്‍വീട്ടുകാരാണ് ഓഫിസ് അടിച്ചു തകർത്തത്.

ദളിത്‌ യുവാവുമായി പ്രബലജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുടെയും വിവാഹമാണ് പാർട്ടി ഇടപെട്ട് നടത്തിയത്.  ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്. മുപ്പതോളം പേർ അടങ്ങുന്ന സംഘം ഓഫീസിലേക്ക് അതിക്രമിച്ച്‌ കയറി പാർട്ടിപ്രവത്തകരെ ആക്രമിക്കുകയും ഓഫീസ് തല്ലി തകർക്കുകയുമായിരുന്നു.

സ്ത്രീകളടക്കമുള്ള സംഘമാണ് സിപിഎം ഓഫീസിലെത്തി അക്രമം അഴിച്ച്‌ വിട്ടതെന്ന് സിപിഎം പ്രതികരിച്ചു. ഓഫിസിന്‍റെ ചില്ലുകളും ഫർണിച്ചറുകളുമെല്ലാം നശിപ്പിച്ചു. പാർട്ടി ഓഫിസിലുണ്ടായിരുന്ന പ്രവർത്തകരെയും ആക്രമിച്ചു. സംഭവത്തില്‍ കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെ തിരുനെല്‍വേലി പൊലീസ് കേസെടുത്തിട്ടുണ്ട്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

കുവൈത്ത് തീപിടുത്തം:നടുക്കം മാറാതെ ദൃക്സാക്ഷികൾ

Published

on

By

കുവൈത്ത് സിറ്റി: തോഴിലാളികൾ തീ പിടുത്തത്തിൽ മരിച്ച സംഭവത്തിൽ നെട്ടൽ വിട്ടുമാറിയിട്ടില്ലെന്ന് ദ്യക്സാക്ഷികൾ.

അപകടത്തെക്കുറിച്ച് കുവൈത്ത് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പ്രവാസിയായ മുഹമ്മദിൻറെ പ്രതികരണം.

 

” തീ വളരെ ഗുരുതരമായി മാറിയിരുന്നു. ആളുകൾ നിലവിളിച്ചു കോണ്ട് പരക്കം പായുന്നതാണ് കാണാൻ സാധിച്ചത്. പുലർച്ചെ 4 മണിയോടെ അഗ്നിബാധ വർദ്ധിച്ചു.തീപിടിത്തമുണ്ടായ ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങളെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമം തുടങ്ങിയിരുന്നു. കെട്ടിടം മുഴുവൻ കറുത്ത പുകയിൽ മുടിയിരിക്കുന്ന അവസ്ഥയിലായിരുന്നു. എല്ലാവരും ഉറങ്ങുന്ന സമയമായിരുന്നതിനാൽ ആർക്കും സ്വയം രക്ഷിക്കാൻ പോലും അവസരം ലഭിച്ചില്ല. കെട്ടിടത്തിൽ താമസിക്കുന്ന ജീവനക്കാർ സഹായത്തിനായി കരഞ്ഞ് വിളിച്ചു. ദൈവാനുഗ്രഹത്താൽ ഞങ്ങൾക്ക് മൂന്ന് പേരെ വിജയകരമായി രക്ഷിക്കാൻ സാധിച്ചു.” കണ്ട് നിന്നവർക്ക് ഭയനകമായ കാഴ്ചയായിരുന്നെന്നും സമീപത്തെ കെട്ടിടത്തിൽ താമസിക്കുന്ന പ്രവാസി മുഹമ്മദ് പ്രാദേശിക വാർത്താ ചാനലായ കുവൈറ്റ് ടൈംസിനോട് വ്യക്തമാക്കി. ചിലർ തങ്ങളുടെ ജീവൻ രക്ഷിക്കാൻ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടിയതായും അദ്ദേഹം പറഞ്ഞു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

നെല്ലിക്കുഴിയിൽ കലുങ്ക് അപകടാവസ്ഥയിൽ; സുരക്ഷ ഭീഷിണി അധികൃതർ അവഗണിക്കുന്നെന്നും നാട്ടുകാർ

Published

on

By

കോതമംഗലം; നെല്ലിക്കുഴി ഇരുമലപ്പടി – പുതുപ്പാടി റോഡിൽ കലുങ്ക് അപകടാവസ്ഥയിൽ.

ഇരുമലപ്പടിയിൽ നിന്നും പുതുപ്പാടിയിലേക്ക് പോകുന്ന പൊതുമരാമത്ത് വകുപ്പ് റോഡിൽ ഇരുമലപ്പടി കാളമാർക്കറ്റ് സ്ഥിതി ചെയ്തിരുന്ന ഭാഗത്തുള്ള വർഷങ്ങൾ പഴക്കമുള്ള കലുങ്കാണ് അപകടാവസ്ഥയിൽ ആയിട്ടുള്ളത്.

കലുങ്ക് സുരക്ഷ ഭീഷിണിയിലായിട്ട് വർഷങ്ങളായി. കോടികൾ ചിലവഴിച്ച് റോഡ് നവീകരിച്ചെങ്കിലും കലുങ്ക് പഴയ സ്ഥിതിയിൽ തുടരുകയാണെന്നും ഇത് അപകടം ക്ഷണിച്ചുവരുത്താൻ കാരണമായേക്കാമെന്നുമാണ് നാട്ടുകാരുടെ വിലയിരുത്തൽ.

കലുങ്ക് അപകടസ്ഥതിയിലാണെന്നുള്ള വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചെങ്കിലും നടപടികൾ ഉണ്ടായില്ലന്നും നാട്ടുകാർ ആരോപിച്ചു.

ദിവസവും വലിയ ടോറസ് ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിൽ ഇത്രയും വലിയ സുരക്ഷഭീഷിണി ഉണ്ടായിട്ടും അധികാരികൾ കണ്ട ഭാവം നടിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം.

കലുങ്കിന്റെ കരിങ്കൽകെട്ടും കോൺഗ്രീറ്റും തകർന്ന് റോഡിന്റെ ടാറിംഗ് ഭാഗം താഴ്ന്ന് വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ്.ഇവിടെ പലപ്പോഴും ടൂവീലർ ഉൾപ്പെടെയുള്ള വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.

അപകടാവസ്ഥയിലുള്ള കലുങ്ക് ഉടൻ പുനർനിർമ്മിച്ച് യാത്ര സുഗമമാക്കാൻ ഇടപ്പെടണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് യൂത്ത് കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് അജീബ് ഇരമല്ലൂർ പറഞ്ഞു.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

നിരന്തര കുറ്റവാളികളെ കാപ്പ ചുമത്തി നാട് കടത്തി

Published

on

By

കൊച്ചി: നിരന്തര കുറ്റവാളികളെ കാപ്പ ചുമത്തി നാട് കടത്തി. ചെങ്ങമനാട് കുന്നുകര അയിരൂർ തെറ്റമ്മേൽ വീട്ടിൽ ജിഷ്ണു ( മഹേഷ് 29)വിനേയും അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി വീട്ടിൽ ടോണി ഉറുമീസ് (35)നെയുമാണ് കാപ്പ ചുമത്തി നാട് കടത്തിയത്.

ജനുവരിയിൽ ചെങ്ങമനാട് പോലീസ് രജിസ്റ്റർ ചെയ്ത കൊലപാതകക്കേസിൽ ജിഷ്ണു പ്രതിയാണെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ ചെങ്ങമനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതക ശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ അടിപിടി, അന്യായമായി സംഘം ചേരൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ജിഷ്ണു.

കൊരട്ടി, അങ്കമാലി, എളമക്കര, മാള പോലീസ് സ്റ്റേഷൻ പരിധികളിലെ കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, കൂട്ടായ്മ കവർച്ച, വിശ്വാസ വഞ്ചന തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ടോണി.കൊരട്ടി പോലീസ് രജിസ്റ്റർ ചെയ്ത വഞ്ചന കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് കാപ്പ ചുമത്താൻ ഉത്തരവിട്ടത്. ജിഷ്ണുവിന് 6 മാസത്തേക്കും ടോണിക്ക് ഒരുവർഷത്തേക്കുമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: