Connect with us

Latest news

കുവൈത്ത് അപകടത്തിൽ പരിക്കേറ്റ 14 മലയാളികളും അപകടനില തരണം ചെയ്തു

Published

on

തിരുവനന്തപുരം ;  കുവൈത്ത് ദുരന്തത്തില്‍ ചികില്‍സയില്‍ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു.14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ചികിത്സയിലുള്ള 14 മലയാളികളും അപകടനില തരണം ചെയ്തുവെന്ന പുതിയ വിവരമാണ് ആശ്വാസമാകുന്നത്.

പരിക്കേറ്റ് ചികിത്സയിലുള്ള 14 മലയാളികളില്‍ 13 പേരും നിലവില്‍ വാർഡുകളിലാണ് ചികിത്സയിലുള്ളത്. ഇവർ ആരുടെയും നില ഗുരുതരമല്ല. ഒരാള്‍ മാത്രമാണ് ഐസിയുവില്‍ തുടരുന്നത്. അല്‍ അദാൻ, മുബാറക് അല്‍ കബീർ, അല്‍ ജാബർ, ജഹ്‍റ ഹോസ്പിറ്റല്‍, ഫർവാനിയ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് ചികിത്സയില്‍ കഴിയുന്നത്. മൊത്തം 31 ഇന്ത്യക്കാരാണ് ചികിത്സയിലുള്ളത്.

ഇതിനിടെ, കുവൈത്ത് ദുരന്തത്തില്‍ മരിച്ച മലയാളികളില്‍ നാലുപേരുടെ സംസ്കാരം ഇന്ന് നടക്കും. ഇന്നലെ 12 പേര്‍ക്കാണ് ജന്മനാട് വിട നല്‍കിയത്. കുവൈത്ത് ദുരന്തത്തില്‍ മരിച്ച കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജിൻ്റെയും വിളച്ചിക്കാല സ്വദേശി ലൂക്കോസിന്‍റെയും സംസ്കാരം ഇന്ന് നടക്കും. സാജന്‍റെ സംസ്കാരം നരിക്കല്‍ മാർത്തോമാ ചർച്ച്‌ സെമിത്തേരിയിലും ലൂക്കോസിന്‍റെ സംസ്കാരം വിളച്ചിക്കാല ഐപിസി സെമിത്തേരിയിലുമാണ്.

മൃതദേഹങ്ങള്‍ ഇന്നലെ നാട്ടില്‍ എത്തിച്ചെങ്കിലും വിദേശത്തുള്ള ബന്ധുക്കള്‍ എത്താനുള്ളതിനാല്‍ ചടങ്ങുകള്‍ ഇന്നത്തേക്ക് തീരുമാനിക്കുകയായിരുന്നു.മൃതദേഹങ്ങള്‍ നിലവില്‍ മോർച്ചറിയിലാണ്. പത്തനംതിട്ട പന്തളം സ്വദേശി ആകാശ് ശശിധരന്‍റെയും കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിന്‍റെയും സംസ്കാരവും ഇന്ന് നടക്കും.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന അനീഷ് കുമാറിന്‍റെ മൃതദേഹം രാവിലെ എട്ട് മണിയോടെ നാട്ടിലേക്ക് കൊണ്ടുവരും. കുറുവയിലെ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുവരും. പതിനൊന്ന് വർഷമായി കുവൈത്തില്‍ ജോലി ചെയ്യുന്ന അനീഷ് പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ സ്ഥിരതാമസമാക്കാനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നു. കഴിഞ്ഞ മാസം പതിനറിനാണ് നാട്ടില്‍ നിന്ന് തിരിച്ചുപോയത്. കുവൈത്തില്‍ സൂപ്പര്‍മാര്‍ക്കറ്റ സൂപ്പര്‍വൈസറായിരുന്നു. ഭാര്യയും രണ്ട് ആണ്‍കുട്ടികളുമുണ്ട്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

തകരാർ പരിഹരിച്ചില്ല: സുനിത വില്യംസ് കുടുങ്ങിയതിൽ നാസക്കെതിരെ വിമർശനം

Published

on

By

യുഎസ്:രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ സ്റ്റാർലൈനർ പേടകത്തിന് തകരാർ സംഭവിച്ചത് മൂലം സുനിത വില്യംസ് ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സംഭവത്തിൽ നാസക്കെതിരെ വിമർശനമുയരുന്നു.സാങ്കേതികപ്പിഴവുകൾ അധികൃതർക്ക് നേരത്തെ അറിയാമായിരുന്നുവെന്നും എന്നാൽ കാര്യമായ ഇടപെടലുകൾ നടത്തിയിരുന്നില്ല എന്നുമാണ്  ഉയർന്നിരിക്കുന്ന വിവാദം.

നാസയ്ക്കൊപ്പം ദൗത്യത്തിൽ പങ്കാളിയായ സ്റ്റാർലൈനർ നിർമാണ കമ്പനിയുടെ ബോയിങ്ങും വിവാദ നിഴലിലാണ്. എന്നാൽ നാസയും ബോയിങ്ങും ഇതുവരെ വിവാദത്തിൽ പ്രതികരിച്ചിട്ടില്ല.

ഈ മാസം 5നായിരുന്നു സുനിത വില്യംസും സഹയാത്രികൻ ബച്ച് വിൽമോറും ബഹിരാകാശ യാത്ര നടത്തിയത്. 13ന് മടങ്ങിവരാൻ പദ്ധതിയിട്ടിരുന്നെങ്കിലും സാധിച്ചില്ല.യാത്ര പിന്നീട് 26 ലേക്ക് മാറ്റിയിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ നീണ്ട് പോകുകയായിരുന്നു.

58 വയസ്സുകാരിയായ സുനിത മൂന്നാം തവണയാണ് ബഹിരാകാശ നിലയത്തിലെത്തുന്നത്. ബോയിങ് സ്റ്റാർലൈനറിന്റെ കന്നിയാത്ര കൂടിയായിരുന്നു ഇത്.

നിരവധി പ്രതിസന്ധികൾ അതിജീവിച്ചാണ് ദൗത്യം മുന്നോട്ട് പോയത്. സാങ്കേതികപ്പിഴവുകളാൽ 2 വട്ടം ദൗത്യം മാറ്റിവച്ചിരുന്നു.

ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ നിറച്ചിരിക്കുന്ന വാതകമായ ഹീലിയം ചോർന്നതും ദൗത്യത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചു.5 തവണയാണ് ഹീലിയം വാതകച്ചോർച്ച പേടകത്തിൽ സംഭവിച്ചത്. 28 ത്രസ്റ്ററുകളുള്ളതിൽ 14 ത്രസ്റ്ററുകൾ മതിയാകും തിരികെയെത്താൻ.

എന്നാൽ ത്രസ്റ്ററുകളിൽ ചിലതിന് തകരാറുണ്ട് എന്നത് ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്. 45 ദിവസം പേടകത്തിൽ നിന്നും രാജ്യാന്തര ബഹിരാകാശ നിലയവുമായി ബന്ധപ്പെടാൻ സാധിക്കും .

അപൂർവസന്ദർഭങ്ങളിൽ ഈ ബന്ധപ്പെടൽ 72 ദിവസം വരെ തുടരാം. ഇതിനിടയിൽ പ്രശ്നം പരിഹരിച്ച് ഇവരെ തിരിച്ചുകൊണ്ടുവരാനാണ് നാസയുടെ ശ്രമം.

യുഎസ് നേവൽ അക്കാദമിയിൽ പഠിച്ചിറങ്ങിയ സുനിതാ വില്യംസിന് 1998 ലാണ് നാസയുടെ ബഹിരാകാശസഞ്ചാരത്തിനുള്ള ഭാഗ്യം ലഭിക്കുന്നത്. 2006ലും 2012ലും ബഹിരാകാശനിലയത്തിലെത്തിയ സുനിത കൂടുതൽ നേരം ബഹിരാകാശ നടത്തം ചെയ്ത രണ്ടാമത്തെ വനിത കൂടിയാണ്. നാസയുടെ ഫ്രാൻസിസ്കോ റൂബിയോ 2022 സെപ്റ്റംബറിൽ പേടകത്തിന് ഇതുപോലെ ഒരു തകരാർ സംഭവിച്ചത് മൂലം ബഹിരാകാശ നിലയത്തിൽ കുടുങ്ങുകയും 2023 സെപ്റ്റംബർ 27ന് തിരികെ എത്തുകയും ചെയ്തിരുന്നു. 371 ദിവസങ്ങളാണ് ഇതിനിടയിൽ അദ്ദേഹം ബഹിരാകാശ നിലയത്തിൽ ചിലവിട്ടത്.

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് കമ്പനിയുടെ ഡ്രാഗൺ പേടകം ഉപയോഗിച്ച് സുനിതയെയും വിൽമോറിനെയും രക്ഷിക്കാനാകുമോയെന്ന സാധ്യതയും ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും അതിന്റെ ആവശ്യം ഇല്ലെന്നാണ് നാസയുടെയും ബോയിങ്ങിന്റെയും നിലപാട്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

മദ്യാപിക്കാത്ത ജീവനക്കാരുടെ ഫലം പോസിറ്റീവ്; കോതമംഗലത്തെ കെഎസ്ആർടിസിയുടെ ബ്രീത്ത് അനലൈസർ പരിശോധന വിവാദത്തിൽ

Published

on

By

കൊച്ചി; കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ ബ്രിത്ത് ആനസൈസർ പരിശോധനയിൽ മദ്യപിക്കാത്തവരുടെയും ഫലം പോസിറ്റീവ്.

പരിശോധനയിൽ മിഷ്യൻ തകരാർ കണ്ടെത്തിയെന്നും പുറത്തുവരുന്ന വാർത്തകൾ അതിശയോക്തി പരത്തുന്നതെന്നും അധികൃതർ.സംഭവത്തെക്കുറിച്ച് അധികൃതരുടെ വിശദീകരണം ഇങ്ങിനെ.

തൊടുപുഴയിൽ നിന്നെത്തിയ സ്‌ക്വാഡ് സംഘം പുലർച്ചെ 3.30-നാണ്് പരിശോധന തുടങ്ങി.ആദ്യഘട്ടത്തിൽ പരിശോധിച്ചവർക്കെല്ലാം നെഗറ്റീവ് ഫലമാണ് ലഭിച്ചത്.

രാവിലെ 8.30 തോടെ ട്രിപ്പ് പുറപ്പെടാൻ തയ്യാറായിനിന്ന ഡ്രൈവറോട് പരിശോധന സംഘം മിഷ്യനിൽ ഊതാൻ ആവശ്യപ്പെട്ടു.ഫലം വന്നപ്പോൾ പോസിറ്റീവ്.ഇത് കണ്ട് ഡ്രൈവർ ഞെട്ടി.

താൻ മദ്യപിച്ചിട്ടില്ലന്നും മിഷ്യന് തകരാർ ഉണ്ടെന്നും ഡ്രൈവർ ശക്തമായി വാദിച്ചതോടെ പരിശോധന സംഘം പരിങ്ങലിലായി.

ഡ്രൈവറുടെ വാദം ശരിയാണോ എന്നറിയാൻ പരിശോധന സംഘത്തിലെ ഉദ്യോഗസ്ഥർ അനലൈസറിൽ ഊതി.അപ്പോഴും ഫലം പോസിറ്റീവ്.

ഇതോടെ പരിശോധന ഉദ്യോഗസ്ഥർ മിഷ്യൻ തകരാറിൽ എന്ന് സ്ഥിരീകരിച്ചു.തുടർന്ന് ഇത് സംബന്ധിച്ച് പരിശോധന സംഘത്തിന്റെ മേധാവി മേലധികാരികൾ റിപ്പോർട്ട് കൈമാറി.പിന്നാലെ സ്റ്റേഷൻ മാസ്റ്ററും
ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകി.

ഡിപ്പോയിലെ വനിത ജീവനക്കാരെ അടക്കം എല്ലാംവരെക്കൊണ്ടും മിഷ്യനിൽ ഊതിച്ചെന്നും ഫലം പോസിറ്റീവായിരുന്നെന്നും മറ്റുമാണ് ആദ്യം വ്യാപകമായി പ്രചരിച്ച വിവരം.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

പെരുമ്പാവൂരിൽ യുവതി തൂങ്ങിമരിച്ച നിലയിൽ:കടബാധ്യത എന്ന് സൂചന

Published

on

By

കൊച്ചി: പെരുമ്പാവൂർ ആശമന്നൂർ നടുപ്പറമ്പിൽ യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. വിഷ്ണുവിന്റെ ഭാര്യ ചാന്ദിനിയാണ് (29) മരിച്ചത്.

ചാന്ദിനി സ്വകാര്യ മൈക്രോ ഫൈനാൻസ് സ്ഥാപനത്തിൽനിന്ന് പണം വായ്പ എടുത്തിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്കാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കുറുപ്പുംപടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കടബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. മക്കൾ: ആദവ്,ആദി

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക.മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ഗൂഗിൾ മാപ്പ് ചതിച്ചു: തോട്ടിലൂടെ കാർ ഓടിച്ച യുവാക്കൾ രക്ഷപ്പെട്ടു

Published

on

By

കാസർകോട്: ഗൂഗിൾ മാപ്പ് ചതിച്ചു. റോഡ് എന്ന ധാരണയിൽ തോട്ടിലൂടെ കാർ ഓടിച്ച യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു.അമ്പലത്തറ മുനമ്പം ഹൗസിൽ എം അബ്ദുൽ റഷീദ് (35) ബന്ധു ഏഴാം മൈൽ അഞ്ചില്ല ഹൗസിൽ എ തഷ്‌രിഫ് എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

കാഞ്ഞങ്ങാട് അമ്പലത്തറ സ്വദേശികളായ ഇരുവരെയും അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.പാണ്ടി വനത്തിന് മധ്യ ബേത്തൂർ പാറ പാണ്ടി റോഡിൽ ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത്.

ഇരുട്ടായതിനാൽ ചാലും പാലവും ഉള്ളതായി യാത്രക്കാർ തിരിച്ചറിയാതിരുന്നതാണ് അപകടത്തിനിടയാക്കിയത്.റോഡ് ആണെന്ന് കരുതി കാർ മുന്നോട്ട് എടുത്തപ്പോൾ ചാലിലേക്ക്. വീഴുകയായിരുന്നു.150 മീറ്ററോളം ഒഴുകി പോയശേഷം പുഴവഞ്ചിയിൽ തട്ടി നിന്നതാണ് ഇരുവർക്കും രക്ഷയായത്.

സമയം പാഴാക്കാതെ യുവാക്കൾ കാറിന്റെ ഗ്ലാസ് താഴ്ത്തി പുറത്ത് കടക്കുകയും കുറ്റിച്ചെടിയിൽ പിടിച്ചു നിൽക്കുകയും ചെയ്തു. യുവാക്കളുടെ ഫോണിൽ ലൊക്കേഷൻ ബന്ധുക്കൾക്ക് കൈമാറിയിരുന്നു.

അവരാണ് ലൊക്കേഷൻ അഗ്നിരക്ഷാസേനക്ക് കൈമാറിയത്.ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ഇരുവരെയും കരക്കെത്തിച്ചു.അര കിലോമീറ്ററോളം ഒഴികിയ കാർ പൂർണ്ണമായും മുങ്ങിയ നിലയിലായിരുന്നു.മഴക്കാലത്ത് ഉയരം കുറഞ്ഞ കൈവരികൾ ഇല്ലാത്ത പാലം കവിഞ്ഞൊഴുകാറുണ്ട് .

നാലുവർഷം മുൻപ് ഉയരം കൂടിയ പുതിയ പാലം അപകട സ്ഥലത്ത് നിന്നും 500 മീറ്റർ അകലെ നിർമ്മിച്ചിരുന്നെങ്കിലും ഇത് ഗൂഗിൾ മാപ്പിൽ കാണിക്കാതിരുന്നതാണ് അപകടത്തിനിടയാക്കിയത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

എം.എ. കോളേജിൽ ദീക്ഷാരംഭ് സംഘടിപ്പിച്ചു

Published

on

By

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിച്ചു.

ഇതിൻ്റെ ഭാഗമായി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പിജി ഓറിയൻ്റേഷനിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും പങ്കെടുത്തു.

മെഴുകുതിരികൾ തെളിയിച്ചാണ് ചടങ്ങ് ആരംഭിച്ചത്. പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ വൈസ് പ്രിൻസിപ്പൽ ഡോ. എബി പി വർഗീസിന് ദീപം കൈമാറി. തുടർന്ന് പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും ഡീന്മാർക്കും വകുപ്പു മേധാവികൾക്കും നൽകി. അവരിൽനിന്ന് വിദ്യാർത്ഥികൾ തിരികൾ കൈമാറി തെളിയിച്ചു.

തുടർന്നു നടന്ന യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷപ്രസംഗം നിർവ്വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. എബി.പി. വർഗീസ്, അഡ്മിനിസ്ട്രേറ്റീവ് ഡീൻ ഡോ. സ്മിത തങ്കച്ചൻ, അക്കാദമിക് ഡീൻ ഡോ. ബിനു വർഗീസ്, സ്റ്റുഡൻ്റ് അഫേഴ്സ് ഡീൻ ഡോ. ആശാ മത്തായി എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥികൾക്ക് ലക്ഷ്യബോധം പകർന്നുനൽകുന്നതിനായി യുജിസി നിർദേശപ്രകാരമാണ് ദീക്ഷാരംഭ് സംഘടിപ്പിച്ചത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: