Connect with us

Latest news

കൊച്ചിയിൽ സ്വകാര്യബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

Published

on

കൊച്ചി ; മാടവനയില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയികളിലേക്ക് മാറ്റാനുള്ള ശ്രമം തുടരുകയാണ്. പൊലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.

നിയന്ത്രണം വിട്ട് കല്ലട ബസ് സിഗ്നല്‍ പോസ്റ്റിലിടിച്ചാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. ബസിനടിയില്‍ ഒരു ബെെക്ക് യാത്രക്കാരനും കുടുങ്ങിയിട്ടുണ്ട്. ബസില്‍ 42 പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

വാഗ്ദാനങ്ങളിൽ ഇരകളെ വീഴ്ത്തും, പ്രവർത്തനം നിയമങ്ങൾ കാറ്റിൽപ്പറത്തിയും ;മൾട്ടി സ്റ്റേറ്റ് സൊസൈറ്റികളുടെ പ്രവർത്തനങ്ങളിൽ ദുരൂഹത

Published

on

By

പാഴായ വാഗ്ദാനങ്ങളും ജലരേഖയായ കർമ്മപദ്ധതികളും;മൾട്ടി സ്റ്റേറ്റ് സൈറ്റികളുടെ പ്രവർത്തനങ്ങളിൽ അടിമുടി ദുരൂഹത-പരമ്പരയുടെ രണ്ടാം ഭാഗം

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി;മോഹനവാഗ്ദാനങ്ങൾ നൽകി അംഗങ്ങളെ ചേർത്താണ് മൾട്ടി സ്റ്റേറ്റ് സൊസൈറ്റികൾ സാമ്പത്തീക അടിത്തറ മെച്ചപ്പെടുത്തുന്നത് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

അംഗങ്ങളിൽ നിന്നുമാത്രമെ നിക്ഷേപം സ്വീകരിക്കുവു എന്നതാണ് നിലവിലെ വ്യവസ്ഥ.എന്നാൽ ഇത് പല സൊസൈറ്റികളും ഇത് പാലിയ്ക്കപ്പെടുന്നില്ല എന്നതാണ് വാസ്തവം.

സൊസൈറ്റിയുടെ കീഴിൽ വിവിധ പല സ്ഥാപനങ്ങൾ പ്രവർത്തിയിക്കുന്നുണ്ടെന്നും വൻ ലാഭം ലഭിയ്ക്കുന്ന നിരവധി കർമ്മപദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ടെന്നും പണം മുടക്കി,അംഗത്വം എടുത്താൽ ഭാവിയിൽ നല്ലവരുമാനം ലഭിയ്ക്കും എന്നും മറ്റും വിശ്വസിപ്പിച്ചാണ് ഇക്കൂട്ടർ അംഗങ്ങളെ വലയിലാക്കുന്നത്.

നിശ്ചിത പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിയ്ക്കുന്നത്.സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിയ്ക്കുന്നതോടെ ലാഭം എത്തിത്തുടങ്ങുമെന്നും അപ്പോൾ പലിശ നിരക്ക് വീണ്ടും വർദ്ധിപ്പിക്കുമെന്നും മറ്റുമാണ് മിക്ക സൊസൈറ്റികളുടെയും വാഗ്ദാനം.അംഗങ്ങളെ ചേർക്കുന്നവർക്ക് സ്ഥാപനങ്ങൾ നല്ല കമ്മീഷനും നൽകുന്നുണ്ട്.

ഇതിനകം തന്നെ ഇത്തരത്തിൽപ്പെട്ട സൊസൈറ്റികൾ സംസ്ഥാനത്തുനിന്നും ശതകോടികൾ സ്വന്തമാക്കിക്കഴിഞ്ഞു.സൊസൈറ്റിക്ക് കീഴിൽ പ്രവർത്തിയ്ക്ക സ്ഥപനങ്ങളുടെ പേരുവിവരങ്ങളും സവിശേഷതകളും മറ്റും വ്യക്തമാക്കുന്ന ബ്രോഷറുകളും ലഘുലേഖകളും മറ്റുമായിട്ടാണ് ജീവനക്കാർ ഇരകളെ വീഴ്ത്താൻ എത്തുന്നത്.

സൊസൈറ്റിയുടെ ഉടമസ്ഥതയിൽ പ്രവർത്തിയ്ക്കുന്നു എന്ന് അവകാശപ്പെടുന്ന സ്ഥാപനങ്ങളിൽ പലതും ലാഭത്തിലല്ല പ്രവർക്കിയ്ക്കുന്നത് എന്നതാണ് വാസ്തവം.പൊട്ടിപൊളിഞ്ഞ സ്ഥാപനങ്ങളുടെ പ്രവർത്തനം ഭാവിയിൽ നാമമാത്രമായി മാറും എന്നതാണ് നിലവിലെ സ്ഥിതി.

ആര് അന്വേഷിച്ചാലും സ്ഥാപനം പ്രവർത്തിയ്ക്കുന്നുണ്ട് എന്ന് വരുത്തിതീർക്കുന്നതിനാണ് നഷ്ടത്തിലായ കമ്പിനികളും പൂട്ടാതെ നിലനിർത്തുന്നതെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

വിരലിൽ എണ്ണാവുന്നവ ഒഴിച്ചാൽ ഇത്തരത്തിൽപ്പെട്ട ഒട്ടുമുക്ക സൊസൈറ്റികളും ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന കർമ്മപദ്ധതികളുടെ സ്ഥിതിയും തഥൈവ.

കൊച്ചി കളമശേരിയിൽ മാൾ തുടങ്ങുമെന്ന് രണ്ട് വർഷം മുമ്പ് ഇത്തരത്തിൽപ്പെട്ട ഒരു സൊസൈറ്റി പ്രഖ്യാപിച്ചിരുന്നു.ഈ പദ്ധതി ഇപ്പോഴും കടാലാസിൽ മാത്രമായി അവശേഷിയ്ക്കുകയാണെന്നാണ് ഏറ്റവും ഒടുവിൽ ലഭിയ്ക്കുന്ന വിവരം.

അംഗങ്ങളുടെ നിക്ഷേപം എന്ന നിലയ്ക്ക് സൊസൈറ്റികൾ വാങ്ങിക്കൂട്ടുന്ന തുകയ്ക്ക് ഒരു സുരക്ഷിതത്വവും ഇല്ലന്നാണ് അടുത്തിടെ പുറത്തുവന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. തുടരും

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

അഴിമതി കുരുക്കിൽ പുരസ്‌കാര ജേതാവും ;മുൻ മൂന്നാർ പഞ്ചായത്ത് സെക്രട്ടറി കെ.എൻ സഹജനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി

Published

on

By

മൂന്നാർ:സംസ്ഥാനത്തെ ഏറ്റവും മികച്ച പഞ്ചായത്ത് സെക്രട്ടറിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ മൂന്നാർ മുൻ പഞ്ചായത്ത് സെക്രട്ടറി കെ എൻ സഹജനെതിരെ വിജിലൻ അന്വേഷണം ആരംഭിച്ചു.

മൂന്നാർ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന അവസരത്തിൽ നടപ്പിലാക്കിയ പദ്ധതിയിൽ ക്രമക്കേടുകൾ ഉണ്ടെന്നും ഇതുമൂലം സർക്കാർ ഖജനാവിന് നഷ്ടം ഉണ്ടായിട്ടുണ്ടെന്നും മറ്റുമുള്ള പരാതിയിലാണ് ഇപ്പോൾ വിജിലൻ സഹജനെതിരെ അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

2024 മാർച്ചിൽ ചേർന്ന ഭരണസമിതിയോഗം സഹജൻ ഇംപ്ലിമെന്റിംഗ് ഓഫീസറായ ഏഴോളം പദ്ധതികളിൽ അന്വേഷണം നടത്താൻ വിജിലൻസിനോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചിരുന്നു.

യോഗത്തിൽ പങ്കെടുത്ത ജൂനിയർ സൂപ്രണ്ട് അഭിലാഷ് സെക്രട്ടറിയുടെ ചാർജ്ജ് വഹിച്ചിരുന്ന അസ്സിസ്റ്റന്റ് സെക്രട്ടറി സനിൽകുമാർ എന്നിവർ ഈ വിഷയം ബന്ധപ്പെട്ട അധികാരസ്ഥാപനങ്ങളെ അറിയിക്കാതെ ഒതുക്കിവക്കാൻ ശ്രമിച്ചതായും ആക്ഷേപമുയർന്നിട്ടുണ്ട്.

അഴിമതി സംബന്ധിച്ച് കമ്മിറ്റി മുൻപാകെ ലഭിച്ച പരാതിയിൽ അന്വേഷണം നടത്തി നിജസ്ഥിതി ബോധ്യപ്പെടും വരെ സെക്രട്ടറിയുടെ വിരമിക്കൽ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കാൻ ആവശ്യപ്പെട്ട് ,ഉന്നത ഉദ്യോഗസ്ഥർക്ക് അയക്കാൻ പഞ്ചായത്ത് പ്രസിഡന്റ് നൽകിയ കത്ത് സെക്രട്ടറിയുടെ ചുമതലവഹിക്കുന്ന ഉദ്യോഗസ്ഥൻ മുക്കിയതായുള്ള ആരോപണവും ഉയർന്നിട്ടുണ്ട്.

അടിമാലി സ്വദേശിയും മുൻ പഞ്ചായത്ത് സെക്രട്ടറിയും ആയ സഹജനെതിരെ പഞ്ചായത്ത് ഓഡിറ്റ് വിഭാഗം ഗുരുതരമായ കണ്ടെത്തലുകളാണ് നടത്തിയിട്ടുള്ളത്.

പഞ്ചായത്ത് നിവാസികൾക്ക് പരിചിതമല്ലാത്ത പദ്ധതികൾക്കായി പഞ്ചായത്ത് വക പണം ചിലവഴിച്ചെന്നും പദ്ധതി നടത്തിപ്പ് അശാസ്ത്രീയമായിരുന്നെന്നും ഇതുമൂലം കരാർ കമ്പനികൾക്ക് വൻതുക ലഭിച്ചെന്നും മറ്റുമാണ് ഓഡിറ്റ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.

വേസ്റ്റ് മാനേജ്‌മെൻറ് പദ്ധതികൾക്കായി കോടികണക്കിന് രൂപ സഹജൻ സെക്രട്ടറിയായിരുന്ന കാലത്ത് ചിലവഴിച്ചിരുന്നെന്നും വലിയതോതിൽ പണം ചിലവഴിച്ചിട്ടും മാലിന്യസംസകരണം ഫലപ്രദമായില്ല എന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.

സഹജനെതിരെയുള്ള പരാതികൾ സഹജനോടടുപ്പമുള്ള പഞ്ചായത്ത് വിജിലൻസ്, വിജിലൻസ് യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ കാലാകാലങ്ങളായി അട്ടിമറിക്കുന്നതായുള്ള ആരോപണവും ഉയർന്നിട്ടുണ്ട്.

ഹൈക്കോടതിയിലും ഹർജി

കെ.എൻ സഹജനെതിരെയുള്ള അഴിമതി സംബന്ധിച്ച പരാതികളിൽ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ബേസിൽ ജോർജ്ജ് അഡ്വ.ബോണി ബെന്നി മുഖേന ഹൈക്കോടതിയിൽ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചു.

മൂന്നാർ ഗ്രാമപഞ്ചായത്തിൽ സെക്രട്ടറിയായിരുന്ന സഹജൻ ഇംപ്ലിമെന്റിംഗ് ഓഫീസറായ ഏഴോളം പദ്ധതികളിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് കോടതി ഫയലിൽ സ്വീകരിച്ചത്.

സെക്രട്ടറിയായിരിക്കെ നടത്തിയ പദ്ധതികളെ സംബന്ധിച്ച് ഓഡിറ്റ് വിഭാഗം ഗുരുതരമായ കണ്ടത്തലുകളാണ് നടത്തിയിട്ടുള്ളത്. വലിയതോതിലുള്ള സാമ്പത്തികനഷ്ടം പഞ്ചായത്ത് വകുപ്പിനും സർക്കാരിനും ഉണ്ടയിട്ടുള്ളതായാണ് പുറത്തുവരുന്നവിവരം.

പൂച്ചട്ടിയിലും വിവാദം

മൂന്നാർ ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായി പൂച്ചെടികൾ സ്ഥാപിച്ചു എന്നവകാശപ്പെട്ട് ലക്ഷങ്ങളാണ് ചിലവഴിച്ചിട്ടുള്ളത്.

ഈ ചെടികൾ എവിടെയാണ,് ഏത് പദ്ധതിയുടെ ഭാഗമായിട്ടാണ് സ്ഥാപിച്ചിട്ടുള്ളത് എന്ന വിവരാവകാശ അപേക്ഷയിൽ പഞ്ചായത്തിൽ തന്നെയാണ് എന്ന മറുപടിയാണ് സെക്രട്ടറിയായിരുന്ന സഹജൻ നൽകിയിട്ടുള്ളത്.

വിരലിൽ എണ്ണാവുന്ന ചെടിച്ചട്ടികൾ മാത്രമാണ് പഞ്ചായത്തിൽ നിലവിലുളളത്.വളരെ കുറച്ച് തുക മാത്രമാണ് ഇതിനായി ചിലവിട്ടത് എന്നും വ്യക്തം.അപ്പോൾ ചിലവിട്ടു എന്ന് രേഖകളിലുള്ള ലക്ഷങ്ങൾ എവിടെ പോയെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

വിജിലൻസ് അന്വേഷണം അട്ടിമറിക്കാനും നീക്കം

സഹജനെതിരെയുള്ള വിജിലൻസ് അന്വേഷണം അട്ടമറിക്കാൻ മൂന്നാർ ഗ്രാമപഞ്ചായത്തിലെ നിലവിലുള്ള ജീവനക്കാരിൽ ചിലർ ശ്രമിക്കുന്നതായും ആക്ഷേപം.

സഹജനോട് കൂറുള്ള ഇക്കൂട്ടർ ഫയലുകളിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്നാണ് പഞ്ചായത്ത് ഭരണസമതിയുടെ വിലയിരുത്തൽ.

സർവീസ് കാലയളവിൽ മുൻസെക്രട്ടറിയോട് ഏറെ അടുപ്പം പുലർത്തിയിരുന്നവരാണ് അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകൾ ഇപ്പോഴും കൈകാര്യം ചെയ്യുന്നത് എന്നത് ഈ ആരോപണത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുണ്ടെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

അന്വേഷണത്തിൽ കഴമ്പില്ലന്ന് സഹജൻ

ക്രമംവിട്ട കാര്യസാധ്യത്തിനായി തന്നെ ചിലർ സമീപിച്ചിരുന്നു.ഇതിന് താൻ വഴങ്ങിയില്ല.ഇതിൽ അവർക്ക് വൈരാഗ്യം ഉണ്ടാവുക സ്വഭാവികമാണ്. ഇക്കൂട്ടർ കെട്ടിച്ചമച്ച പരാതിയിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.ഈ അന്വേഷണവുമായി സഹകരിയ്ക്കും.ഏതുവിധത്തുലുള്ള അന്വഷണത്തെയും സ്വാഗതം ചെയ്യുന്നു.സഹജൻ വിശദമാക്കി.

 

 

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

തകരാർ പരിഹരിച്ചില്ല: സുനിത വില്യംസ് കുടുങ്ങിയതിൽ നാസക്കെതിരെ വിമർശനം

Published

on

By

യുഎസ്:രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ സ്റ്റാർലൈനർ പേടകത്തിന് തകരാർ സംഭവിച്ചത് മൂലം സുനിത വില്യംസ് ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സംഭവത്തിൽ നാസക്കെതിരെ വിമർശനമുയരുന്നു.സാങ്കേതികപ്പിഴവുകൾ അധികൃതർക്ക് നേരത്തെ അറിയാമായിരുന്നുവെന്നും എന്നാൽ കാര്യമായ ഇടപെടലുകൾ നടത്തിയിരുന്നില്ല എന്നുമാണ്  ഉയർന്നിരിക്കുന്ന വിവാദം.

നാസയ്ക്കൊപ്പം ദൗത്യത്തിൽ പങ്കാളിയായ സ്റ്റാർലൈനർ നിർമാണ കമ്പനിയുടെ ബോയിങ്ങും വിവാദ നിഴലിലാണ്. എന്നാൽ നാസയും ബോയിങ്ങും ഇതുവരെ വിവാദത്തിൽ പ്രതികരിച്ചിട്ടില്ല.

ഈ മാസം 5നായിരുന്നു സുനിത വില്യംസും സഹയാത്രികൻ ബച്ച് വിൽമോറും ബഹിരാകാശ യാത്ര നടത്തിയത്. 13ന് മടങ്ങിവരാൻ പദ്ധതിയിട്ടിരുന്നെങ്കിലും സാധിച്ചില്ല.യാത്ര പിന്നീട് 26 ലേക്ക് മാറ്റിയിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ നീണ്ട് പോകുകയായിരുന്നു.

58 വയസ്സുകാരിയായ സുനിത മൂന്നാം തവണയാണ് ബഹിരാകാശ നിലയത്തിലെത്തുന്നത്. ബോയിങ് സ്റ്റാർലൈനറിന്റെ കന്നിയാത്ര കൂടിയായിരുന്നു ഇത്.

നിരവധി പ്രതിസന്ധികൾ അതിജീവിച്ചാണ് ദൗത്യം മുന്നോട്ട് പോയത്. സാങ്കേതികപ്പിഴവുകളാൽ 2 വട്ടം ദൗത്യം മാറ്റിവച്ചിരുന്നു.

ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ നിറച്ചിരിക്കുന്ന വാതകമായ ഹീലിയം ചോർന്നതും ദൗത്യത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചു.5 തവണയാണ് ഹീലിയം വാതകച്ചോർച്ച പേടകത്തിൽ സംഭവിച്ചത്. 28 ത്രസ്റ്ററുകളുള്ളതിൽ 14 ത്രസ്റ്ററുകൾ മതിയാകും തിരികെയെത്താൻ.

എന്നാൽ ത്രസ്റ്ററുകളിൽ ചിലതിന് തകരാറുണ്ട് എന്നത് ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്. 45 ദിവസം പേടകത്തിൽ നിന്നും രാജ്യാന്തര ബഹിരാകാശ നിലയവുമായി ബന്ധപ്പെടാൻ സാധിക്കും .

അപൂർവസന്ദർഭങ്ങളിൽ ഈ ബന്ധപ്പെടൽ 72 ദിവസം വരെ തുടരാം. ഇതിനിടയിൽ പ്രശ്നം പരിഹരിച്ച് ഇവരെ തിരിച്ചുകൊണ്ടുവരാനാണ് നാസയുടെ ശ്രമം.

യുഎസ് നേവൽ അക്കാദമിയിൽ പഠിച്ചിറങ്ങിയ സുനിതാ വില്യംസിന് 1998 ലാണ് നാസയുടെ ബഹിരാകാശസഞ്ചാരത്തിനുള്ള ഭാഗ്യം ലഭിക്കുന്നത്. 2006ലും 2012ലും ബഹിരാകാശനിലയത്തിലെത്തിയ സുനിത കൂടുതൽ നേരം ബഹിരാകാശ നടത്തം ചെയ്ത രണ്ടാമത്തെ വനിത കൂടിയാണ്. നാസയുടെ ഫ്രാൻസിസ്കോ റൂബിയോ 2022 സെപ്റ്റംബറിൽ പേടകത്തിന് ഇതുപോലെ ഒരു തകരാർ സംഭവിച്ചത് മൂലം ബഹിരാകാശ നിലയത്തിൽ കുടുങ്ങുകയും 2023 സെപ്റ്റംബർ 27ന് തിരികെ എത്തുകയും ചെയ്തിരുന്നു. 371 ദിവസങ്ങളാണ് ഇതിനിടയിൽ അദ്ദേഹം ബഹിരാകാശ നിലയത്തിൽ ചിലവിട്ടത്.

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് കമ്പനിയുടെ ഡ്രാഗൺ പേടകം ഉപയോഗിച്ച് സുനിതയെയും വിൽമോറിനെയും രക്ഷിക്കാനാകുമോയെന്ന സാധ്യതയും ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും അതിന്റെ ആവശ്യം ഇല്ലെന്നാണ് നാസയുടെയും ബോയിങ്ങിന്റെയും നിലപാട്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

മദ്യാപിക്കാത്ത ജീവനക്കാരുടെ ഫലം പോസിറ്റീവ്; കോതമംഗലത്തെ കെഎസ്ആർടിസിയുടെ ബ്രീത്ത് അനലൈസർ പരിശോധന വിവാദത്തിൽ

Published

on

By

കൊച്ചി; കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ ബ്രിത്ത് ആനസൈസർ പരിശോധനയിൽ മദ്യപിക്കാത്തവരുടെയും ഫലം പോസിറ്റീവ്.

പരിശോധനയിൽ മിഷ്യൻ തകരാർ കണ്ടെത്തിയെന്നും പുറത്തുവരുന്ന വാർത്തകൾ അതിശയോക്തി പരത്തുന്നതെന്നും അധികൃതർ.സംഭവത്തെക്കുറിച്ച് അധികൃതരുടെ വിശദീകരണം ഇങ്ങിനെ.

തൊടുപുഴയിൽ നിന്നെത്തിയ സ്‌ക്വാഡ് സംഘം പുലർച്ചെ 3.30-നാണ്് പരിശോധന തുടങ്ങി.ആദ്യഘട്ടത്തിൽ പരിശോധിച്ചവർക്കെല്ലാം നെഗറ്റീവ് ഫലമാണ് ലഭിച്ചത്.

രാവിലെ 8.30 തോടെ ട്രിപ്പ് പുറപ്പെടാൻ തയ്യാറായിനിന്ന ഡ്രൈവറോട് പരിശോധന സംഘം മിഷ്യനിൽ ഊതാൻ ആവശ്യപ്പെട്ടു.ഫലം വന്നപ്പോൾ പോസിറ്റീവ്.ഇത് കണ്ട് ഡ്രൈവർ ഞെട്ടി.

താൻ മദ്യപിച്ചിട്ടില്ലന്നും മിഷ്യന് തകരാർ ഉണ്ടെന്നും ഡ്രൈവർ ശക്തമായി വാദിച്ചതോടെ പരിശോധന സംഘം പരിങ്ങലിലായി.

ഡ്രൈവറുടെ വാദം ശരിയാണോ എന്നറിയാൻ പരിശോധന സംഘത്തിലെ ഉദ്യോഗസ്ഥർ അനലൈസറിൽ ഊതി.അപ്പോഴും ഫലം പോസിറ്റീവ്.

ഇതോടെ പരിശോധന ഉദ്യോഗസ്ഥർ മിഷ്യൻ തകരാറിൽ എന്ന് സ്ഥിരീകരിച്ചു.തുടർന്ന് ഇത് സംബന്ധിച്ച് പരിശോധന സംഘത്തിന്റെ മേധാവി മേലധികാരികൾ റിപ്പോർട്ട് കൈമാറി.പിന്നാലെ സ്റ്റേഷൻ മാസ്റ്ററും
ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകി.

ഡിപ്പോയിലെ വനിത ജീവനക്കാരെ അടക്കം എല്ലാംവരെക്കൊണ്ടും മിഷ്യനിൽ ഊതിച്ചെന്നും ഫലം പോസിറ്റീവായിരുന്നെന്നും മറ്റുമാണ് ആദ്യം വ്യാപകമായി പ്രചരിച്ച വിവരം.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

പെരുമ്പാവൂരിൽ യുവതി തൂങ്ങിമരിച്ച നിലയിൽ:കടബാധ്യത എന്ന് സൂചന

Published

on

By

കൊച്ചി: പെരുമ്പാവൂർ ആശമന്നൂർ നടുപ്പറമ്പിൽ യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. വിഷ്ണുവിന്റെ ഭാര്യ ചാന്ദിനിയാണ് (29) മരിച്ചത്.

ചാന്ദിനി സ്വകാര്യ മൈക്രോ ഫൈനാൻസ് സ്ഥാപനത്തിൽനിന്ന് പണം വായ്പ എടുത്തിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്കാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കുറുപ്പുംപടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കടബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. മക്കൾ: ആദവ്,ആദി

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക.മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: