Connect with us

Sports

കൊൽക്കത്തയിൽ മോഹൻ ബഗാനെ വീഴ്ത്തി ;ബ്ലാസ്റ്റേഴ്സിന് ചരിത്ര വിജയം

Published

on

ശിവരാജ് ആർ

കൊല്‍ക്കത്ത:ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് കൊല്‍ക്കത്തയിലെ ശക്തരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ കേരള ബ്ലാസ്റ്റേഴ്സ് തോല്‍പ്പിക്കുന്നത്.

ഏക പക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് കൊല്‍ക്കത്തയില്‍ വിജയം ഉറപ്പിച്ചത്.ഒന്‍പതാം മിനിറ്റില്‍ ആഫ്രിക്കന്‍ തരാം ക്വമിയുടെ പാസ്സ് വാങ്ങി ഡിഫെന്‍സിനെ തുളച്ചു കടന്നു പോയ ഡിമിട്രിയോസ് ഡയമണ്ടക്കോസ് ആണ് ഗോള്‍ നേടിയത്.

ഇത് ഡിമിട്രിയോസിന്റെ സീസനിലെ ഏഴാമത്തെ ഗോള്‍ ആണ്.ഗോള്‍ഡന്‍ ബൂട്ട് വേട്ടക്കാരില്‍ ഇപ്പോള്‍ മുന്നിലാണ് ഈ ഗ്രീക്ക് സ്‌ട്രൈക്കര്‍.

ആദ്യ പകുതിയില്‍ തന്നെ ബ്ലാസ്റ്റേഴ്സ് നല്ല മുന്നേറ്റങ്ങള്‍ കാഴ്ചവച്ചു.രാഹുലിന്റെ അറ്റാക്കിങ്ങുകള്‍ പോസ്റ്റില്‍ മുട്ടി കടന്നുപോയത് നിരാശയുണ്ടാക്കിയെങ്കിലും ആദ്യ പകുതിയില്‍ കളി ബ്ലാസ്റ്റേഴ്‌സിന്റെ കയ്യില്‍ തന്നെ ആയിരുന്നു.

രണ്ടാം പകുതിയില്‍ പല തവണ കൊല്‍ക്കത്ത അക്രമണങ്ങള്‍ അഴിച്ചു വിട്ടിരുന്നെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം അതിനു വിലങ്ങു തടിയായി.പ്രതിരോധത്തില്‍ ബഗാനെ തളച്ച ക്യാപ്റ്റന്‍ ലെസ്‌കോവിച് ആണ് കളിയിലെ മികച്ച താരം.

ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ക്ലീന്‍ ഷീറ്റ് വിജയമാണിത്.ഇതോട് കൂടി പോയിന്റ് ടേബിളില്‍ മുകളിലാണ് ബ്ലാസ്റ്റേഴ്സ്.

 

 

1 / 3
2 / 3
3 / 3

Advertisement

Latest news

റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയ്ക്ക് നാളെ തുടക്കം; 2500 ലേറെ താരങ്ങൾ മാറ്റുരയ്ക്കും, മത്സരങ്ങൾ എം എ കോളേജ് സ്‌റ്റേഡിയത്തിൽ

Published

on

By

കോതമംഗലം;എറണാകുളം റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയ്ക്ക് നാളെ തുടക്കം.ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറയിച്ചു.

നാളെ 21 ന് രാവിലെ 9.30 ന് എം എ കോളേജ് സ്‌റ്റേഡിയത്തിൽ 3 ദിവസം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിന് പതാക ഉയരും.10ന് കോതമംഗലം എംഎൽഎ ആന്റണി ജോൺ മേള ഉദ്ഘാടനം ചെയ്യും.

കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ.ടോമി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഹൈബി ഈഡൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. എംഎൽഎമാരായ മാത്യു കുഴൽനാടൻ,എൽദോസ് കുന്നപ്പിള്ളി, റോജി എം. ജോൺ, അനൂപ് ജേക്കബ് ഡി.ജെ.വിനോദ്,പി.വി. ശ്രീനിജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എ.എം. ബഷീർ, നഗരസഭാംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപക സംഘടന പ്രതിനിധികൾ, സ്‌കൂൾ പ്രധാന അധ്യാപകർ തുടങ്ങിയവർ പ്രസംഗിക്കും.

എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി. അലക്സാണ്ടർ സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ ടി.എ. അബൂബക്കർ നന്ദിയും പറയും.23ന് വൈകിട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും.കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ. ടോമി അധ്യക്ഷ വഹിക്കുന്ന യോഗത്തിൽ ആന്റണി ജോൺ എംഎൽഎ സമ്മാനദാനം നിർവഹിക്കും. എംഎൽഎമാരായ കെ. ജെ.മാക്സി,അൻവർ സാദത്ത് തുടങ്ങിയവർ പ്രസംഗിക്കും.

വാർത്താ സമ്മേളനത്തിൽ ആന്റണി ജോൺ എംഎൽഎ, കോതമംഗലം നഗരസഭാ ചെയർമാൻ കെ.കെ.ടോമി, വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, ജില്ലാ സ്പോർട്സ് കോ – ഓർഡിനേറ്റർ നെഗുൽ ബ്രൈറ്റ് പി. എസ്.,പബ്ലിസിറ്റി ചെയർമാൻ കെ.എ. നൗഷാദ്,കെ എസ് ടി എഫ് സംസ്ഥാന പ്രസിഡന്റ് ബിജു എം. കെ.,പബ്ലിസിറ്റി കൺവീനർ സജി ചെറിയാൻ,റിസപ്ഷൻ കമ്മിറ്റി കൺവീനർ ടി. എ. അബൂബക്കർതുടങ്ങിയവർ പങ്കെടുത്തു.23-ന് സമാപിയ്ക്കും.

 

 

1 / 3
2 / 3
3 / 3

Continue Reading

Sports

അന്തര്‍ സര്‍വ്വകലാശാല ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ; വിസില്‍ മുഴങ്ങാന്‍ മണിക്കൂറുള്‍മാത്രം , വിജയപ്രതീക്ഷയില്‍ എം ജി ടീം

Published

on

By

കൊച്ചി;ദക്ഷിണമേഖലാ അന്തര്‍ സര്‍വ്വകലാശാല ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ ഇന്ന് തുടക്കം.മഹാത്മാഗാന്ധി സര്‍വകലാശാലയാണ് ചാമ്പ്യന്‍സ് ഷിപ്പിപ്പിന് അതിഥേയത്വം വഹിയ്ക്കുന്നത്.പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ,അവസാനവട്ട പരിശീലനത്തിലാണ് മഹാത്മാഗാന്ധി സര്‍വകലാശാല ഫുട്‌ബോള്‍ ടീം.കോതമംഗലം എം.എ എന്‍ജിനിയറിംഗ് കോളേജ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടക്കുക.

സന്തോഷ് ട്രോഫി അനുഭവപരിചയം ഉള്ള മഹാത്മാഗാന്ധി സര്‍വ്വകലാശാല ടീം വിജയ സാധ്യത നിലനിര്‍ത്തും എന്നാണ് കായിക വിദഗ്ദ്ധരുടെ പൊതുവെയുള്ള വിലയിരുത്തല്‍.

കോട്ടയം ബസേലിയോസ് കോളേജിലെ അഖില്‍ ചന്ദ്രന്‍ ആണ് മഹാത്മാഗാന്ധി സര്‍വകലാശാല ഫുട്‌ബോള്‍ ടീമിന്റെ നായകന്‍. അജയ് അലക്‌സ്, അര്‍ജുന്‍. വി (മുവാറ്റുപുഴ നിര്‍മല കോളേജ് )സലാഹുദീന്‍, ക്രിസ്തുരാജ്, അഖില്‍. കെ, ആദില്‍, ഡെലന്‍, അജ്‌സല്‍(കോതമംഗലം എം. എ കോളേജ്)
-അഖില്‍. ജെ. ചന്ദ്രന്‍, ഗിഫ്റ്റി, സഹദ്, സാലിം, റോഷന്‍, നിതിന്‍ (കോട്ടയം ബസേലിയസ് കോളേജ്)-നിംഷാദ്, ഹരിശങ്കര്‍, ഫാഹിസ്, ബിബിന്‍,സോയല്‍, അതുല്‍ (എറണാകുളം മഹാരാജാസ് കോളേജ്) എന്നിവര്‍ കളിക്കളത്തില്‍ ഇറങ്ങും. .

മഹാത്മാഗാന്ധി സര്‍വകലാശാലയും മാര്‍ അത്തനേഷ്യസ് കോളേജും സംയുക്തമായി ഇത് അഞ്ചാം തവണയാണ് അന്തര്‍സര്‍വകലാശാല മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.ഫുട്‌ബോളില്‍ ഇത് 3-ാം തവണയും.എന്നാല്‍ 12 ദിവസം നീണ്ടു നില്ക്കുന്ന വമ്പന്‍ ഫുട്‌ബോള്‍ മത്സരം ഇതാദ്യമായാണ് സംഘടിപ്പിക്കുന്നത്.
65 ഏക്കര്‍ വിസ്തൃതമായ മാര്‍ അത്തനേഷ്യസ് ക്യാംപസ് , പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുo കായിക പരിശീലനങ്ങള്‍ക്കും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ഖേലോ ഇന്ത്യയുടെ രാജ്യത്തെ 12 കേന്ദ്രങ്ങളില്‍ ഒന്നാണ് കോതമംഗലം മാര്‍ അത്തനേഷ്യസ് സ്‌പോട്‌സ് അക്കാദമി.വിദഗ്ദ്ധരായ പരിശീലകരടങ്ങുന്ന മാനേജിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്‌പോട്‌സ് അക്കാദമിയിലെ കായിക താരങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുന്നുണ്ട്.2013ല്‍ കായിക രംഗത്തെ കേരളത്തിലെ ഏറ്റവും മികച്ച കോളേജായി എം. എ. തെരെഞ്ഞെടുക്കപ്പെട്ടു.

2017 -ല്‍ കേരള സര്‍ക്കാര്‍ നടത്തിയ കോളേജ് ഗെയിംസില്‍ എം. എ. കോളേജ് ഓവര്‍ഓള്‍ ചാമ്പ്യന്‍മാരായി.ഇതുകൂടാതെ 2014-2017 വര്‍ഷങ്ങളില്‍ മികച്ച കായികാദ്ധ്യാപകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം മാര്‍ അത്തനേഷ്യസ് കോളേജിലെ കായിക വിഭാഗം വകുപ്പധ്യക്ഷന്മാരായിരുന്ന പി.ഐ. ബാബു , ഡോ.മാത്യൂസ് ജേക്കബ് എന്നിവരെ തേടിയെത്തി.

1000 ചതുരശ്ര അടി വിസ്തൃതിയുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍ , ടെന്നീസ് കോര്‍ട്ടുകള്‍ , അത്ലറ്റിക് ട്രാക്കുകള്‍, ക്രിക്കറ്റ് ഫുട്‌ബോള്‍ ഗ്രൗണ്ടുകള്‍, ഒളിപിക് നിലവാരവും വലുപ്പവുമുള്ള സ്വിമ്മിങ്ങ് പൂള്‍ , ഇന്‍ഡോര്‍ ഷൂട്ടിങ് റേഞ്ച് സ്‌പോട്‌സ് ഹോസ്റ്റലുകള്‍ എന്നിവ മാര്‍ അത്തനേഷ്യസ് ക്യാംപസിന്റെ പ്രൗഢി പ്രകടമാക്കുന്നു.

2016 -ല്‍ റിയോ ഒളിംപിക്‌സില്‍ മാര്‍ അത്തനേഷ്യസ് കോളേജിലെ 2 വിദ്യാര്‍ത്ഥികള്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.ജൂനിയര്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് (ടോയ്യോ, ജപ്പാന്‍-2018) ഏഷ്യന്‍ അത്ലറ്റിക് മീറ്റ് (2017) വേള്‍ഡ് മിലിറ്ററി ഗെയിംസ് (കൊറിയ-2016 ) ഏഷ്യന്‍ ഗ്രാന്റ് പ്രിക്‌സ് സീരീസ് (തായ്‌ലാന്റ്-2015 ) ജൂനിയര്‍ സാഫ് അത്ലറ്റിക് മീറ്റ് (2013) വേള്‍ഡ് ആo റെസലിംഗ് ചാംപ്യന്‍ഷിപ്പ് (സ്‌പെയിന്‍ – 2012 ) ഇന്റര്‍നാഷണല്‍ മീറ്റ് ( സൗത്ത് കൊറിയ-2008) കോമണ്‍ വെല്‍ത്ത് ചെസ് ചാംപ്യന്‍ഷിപ്പ് (2013) , കോമണ്‍വെല്‍ത്ത് ഗെയിംസ് (2015 ) ഏഷ്യന്‍ ക്ലാസിക് പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പ് കസാക്കിസ്ഥാന്‍ (2019 ) എന്നി മത്സരങ്ങളില്‍ മാര്‍ അത്തനേഷ്യസ് കോളേജിലെ കായിക പ്രതിഭകള്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത് മെഡലുകള്‍ നേടിയിട്ടുണ്ട്.

മാര്‍ അത്തനേഷ്യസ് കോളേജില്‍ നിന്ന് 8 വിദ്യാര്‍ഥികള്‍ സന്തോഷ് ട്രോഫി ടീം അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.സീനിയര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലേക്കും മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ത്ഥികളിലൊരാള്‍ തെരഞ്ഞെടുക്കപ്പെട്ടു.അടുത്തിടെ നടന്ന മഹാത്മാഗാന്ധി സര്‍വകലാശാല അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പുരുഷ – വനിതാ വിഭാഗം ചാംപ്യന്മാരാണ് മാര്‍ അത്തനേഷ്യസ് കോളേജ്

 

1 / 3
2 / 3
3 / 3

Continue Reading

News

തീപാറും പോരാട്ടത്തിന് നാളെ തുടക്കം ; എംജി യൂണിവേഴ്‌സിറ്റി ടീമിനെ അഖില്‍ ചന്ദ്രന്‍ നയിക്കും

Published

on

By

കോതമംഗലം;മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ദക്ഷിണമേഖല പുരുഷ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള എംജി യൂണിവേഴ്‌സിറ്റി ടീമിനെ പ്രഖ്യാപിച്ചു.

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ആണ് മത്സരങ്ങള്‍ക്ക് ആതിഥ്യമരുളുന്നത്. ദക്ഷിണേന്ത്യയിലെ 92 ഓളം ടീമുകള്‍ പങ്കെടുക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് ജനുവരി നാളെ തുടക്കമാവും.

ദക്ഷിണമേഖല ചാമ്പ്യന്‍ഷിപ്പിന് ശേഷം നടക്കുന്ന ഓള്‍ ഇന്ത്യ മത്സരങ്ങള്‍ക്കും മഹാത്മാഗാന്ധി സര്‍വ്വകലാശാല ആണ് ആദ്യം വരുന്നത്. ജനുവരി പന്ത്രണ്ടാം തീയതി മുതല്‍ പതിനാറാം തീയതി വരെ ആയിരിക്കും മത്സരങ്ങള്‍ നടത്തപ്പെടുന്നത്.

കോട്ടയം ബസേലിയോസ് കോളേജിലെ അഖില്‍ ചന്ദ്രന്‍ ആണ് മഹാത്മാഗാന്ധി സര്‍വകലാശാല ഫുട്‌ബോള്‍ ടീമിന്റെ നായകന്‍.നിര്‍മ്മല കോളേജില്‍ നിന്നുള്ള അജയ് അലക്‌സ, അര്‍ജ്ജുന്‍ വി,എം എ കേളേജില്‍ നിന്നുള്ള സലാഹുദ്ദീന്‍,ക്രിസ്തുരാജ്,അഖില്‍ കെ,ആദില്‍,ഡെലന്‍, അജ്‌സല്‍ ബസേലിയോസ് കോളേജില്‍ നിന്നുള്ള ഗിഫ്റ്റി, സഹദ്, സാലിം, റോഷന്‍, നിതിന്‍ മഹാരാജാസ് കോളേജില്‍ നിന്നുള്ള നിംഷാദ്, ഹരിശങ്കര്‍, ഫാഹിസ്, ബിബിന്‍,സോയല്‍, അതുല്‍ തുടങ്ങിയിവരാണ് ടീമിലുള്ളത്.

മില്‍ട്ടന്‍ ആന്റണിയാണ് പരിശീലകന്‍.ഹാരി ബെന്നി (അസിസ്റ്റന്റ് കോച്ച്),ഡോ.ബിബിന്‍(ഫിസിയോ),ബിജു പി തമ്പി (മാനേജര്‍) എന്നിവരും ടീമിനൊപ്പമുണ്ട്.

 

1 / 3
2 / 3
3 / 3

Continue Reading

Sports

സംസ്ഥാന ക്രോസ് കണ്‍ട്രി മത്സരം ഡിസംബര്‍ 28 ന് കോതമംഗലത്ത്

Published

on

By

കോതമംഗലം:കേരള അത് ലറ്റിക്‌സ് അസോസിയേഷന്റെ 28 മത് സംസ്ഥാന ക്രോസ് കണ്‍ട്രി മത്സരം ഡിസംബര്‍ 28ന് കോതമംഗലം തങ്കളം നാലു വരി പാതയില്‍ നടക്കും

ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്യും ആന്റണി ജോണ്‍ എം എല്‍ എ അധ്യക്ഷനാകും.
മത്സരങ്ങള്‍ രാവിലെ 6.30 ന് ആരംഭിക്കും.

14 ജില്ലകളില്‍ നിന്നായി 600 ഓളം താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും.മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും ഈ മത്സരത്തില്‍ വിജയിക്കുന്ന ടീമുകളാണ് ദേശീയ മത്സരത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കകയെന്നും ഭാരവാഹികള്‍ പറഞ്ഞു.

മത്സരങ്ങളുടെ വീഡിയോ പകര്‍ത്തുമെന്നും ആമ്പുലന്‍സ് ഉള്‍പ്പെടെയുള്ള സുരക്ഷസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.

പത്രസമ്മേളനത്തില്‍ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പ്രഫ: പി ഐ ബാബു ,ജില്ലാ പ്രസിഡന്റ് ജെയിംസ് മാത്യു ,സെക്രട്ടറി പി ജെ ജെയ്‌മോന്‍ എന്നിവര്‍ പങ്കെടുത്തു.

 

1 / 3
2 / 3
3 / 3

Continue Reading

News

ഇന്റർ കോളേജിയറ്റ് സ്വമ്മിംഗ് ചാമ്പ്യൻഷിപ്പ് ; എം എ കോളേജിന് മികച്ച തുടക്കം

Published

on

By

കോതമംഗലം; എംജി സർവകലാശാലയുടെ 2021 -22 വർഷത്തെ പുരുഷ വനിതാ നീന്തൽ മത്സരങ്ങൾക്ക് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ തുടക്കമായി.

12 ഓളം കോളേജുകൾ പങ്കെടുക്കുന്ന മത്സരത്തിലെ ആദ്യദിനത്തിൽ പുരുഷവിഭാഗത്തിൽ 87 പോയിന്റും വനിത വിഭാഗത്തിൽ 57 പോയിന്റുമായി കോതമംഗലം എം എ കോളേജ് മുന്നിട്ടുനിൽക്കുന്നു.നുറിൽപ്പരം താരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

ഫ്രീസ്‌റ്റൈൽ സ്‌ട്രോക്ക് ബാക്ക് സ്‌ട്രോക്ക് ബട്ടർഫ്‌ലൈ എന്നീയാണ് പ്രധാന മത്സര ഇനങ്ങൾ.വാട്ടർപോളോ മത്സരങ്ങളും നടത്തപ്പെടുന്നുണ്ട്.കഴിഞ്ഞ മൂന്ന് വർഷമായി മാർ അത്തനേഷ്യസ് കോളേജ് പുരുഷ-വനിതാ വിഭാഗങ്ങളിലും വാട്ടർപോളോയും ചാമ്പ്യന്മരായിരുന്നു.

അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങൾ ഒരുക്കിയാണ് എം എ കോളേജ് മത്സരങ്ങൾക്ക് ആഥിധേയത്വം വഹിക്കുന്നത്.ഈ വർഷവും മികച്ച ടീമുമായിട്ടാണ് കോളേജ് മത്സരത്തിനിറങ്ങിയിട്ടുള്ളത്.

മത്സരങ്ങൾ എം എ കോളേജ് പ്രിൻസിപ്പൽ ഡോ. ഷാന്റി എ അവിരാ ഉൽഘാടനം ചെയ്തു.ഇന്ന് സമാപിയ്ക്കും

 

1 / 3
2 / 3
3 / 3

Continue Reading

Trending

error: