Connect with us

News

ടി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

Published

on

ദില്ലി ; ടി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ രംഗത്ത്. ഇന്ത്യക്കാകെ അഭിമാനമാണെന്നും ഓരോ ഇന്ത്യാക്കാരനും ഈ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നുമാണ് പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കുറിച്ച്‌ അഭിമാനം എന്നും മോദി കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം തന്നെ ഇന്ത്യയുടെ രണ്ടാം വിശ്വ വിജയത്തെ അഭിനന്ദിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്.

ടൂർണമെൻ്റിലുടനീളം ഗംഭീരമായ പ്രകടനം നടത്തിയടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങളെന്നാണ് രാഹുല്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചത്. സൂര്യകുമാർ യാദവിന്‍റെ ക്യാച്ചിനെയും രോഹിത് ശർമയുടെ നായക മികവിനെയും രാഹുല്‍ ദ്രാവിഡിന്‍റെ പരിശീലക മികവിനെയും രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മമ്മൂട്ടി, മോഹൻ ലാല്‍ തുടങ്ങി കേരളത്തിലെ രാഷ്ട്രീയ – സാംസ്കാരിക – ചലച്ചിത്ര മേഖലയിലെ പ്രമുഖരെല്ലാം ഇന്ത്യയുടെ വിശ്വ വിജയത്തെ വാഴ്ത്തി രംഗത്തെത്തെത്തി.

ടൂർണമെന്റില്‍ ഉടനീളം പുലർത്തിയ ആത്മവിശ്വാസവും മികവും കടുത്ത മത്സരം നേരിട്ട ഫൈനലിലും കൈവിടാതെ വിജയം കരസ്ഥാമാക്കാൻ ടീം ഇന്ത്യയ്ക്ക് സാധിച്ചെന്നും രാജ്യത്തിന് എന്തെന്നില്ലാത്ത ആനന്ദവും അഭിമാനവും പകരുന്ന ഈ വിജയം കായികമേഖലയില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാൻ പ്രചോദനമാകുമെന്നുമാണ് മുഖ്യമന്ത്രിയടക്കമുള്ളവർ പറഞ്ഞത്. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടി 20 ലോകകപ്പിന്‍റെ കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടത്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് സ്വന്തമാക്കിയത്. 2013 ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐ സി സി കിരീടം കൂടിയാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്.

ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ഇന്ത്യ 177 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹെന്റിച്ച്‌ ക്ലാസനാണ് (27 പന്തില്‍ 52) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 59 പന്തില്‍ 76 നേടിയ വിരാട് കോലിയാണ് കലാശക്കളിയിലെ താരം. ജസ്പ്രീത് ബുംറയാണ് ഈ ലോകകപ്പിലെ താരം.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

‘ആർ‌ഡിഎക്സ്’ സിനിമക്ക് 6 കോടി നൽകി, ലാഭവിഹിതം നൽകിയില്ല, പരാതി

Published

on

By

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമക്ക് പിന്നാലെ ആർ‌ഡിഎക്സ് സിനിമക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. നിർമാതാക്കൾ വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്ന് ആരോപിച്ച് തൃപ്പൂണിത്തുറ സ്വദേശിനിയായ അഞ്ജന എബ്രഹാമാണ് പരാതി നൽകിയത്.

സിനിമയ്ക്കായി താൻ 6 കോടി രൂപ നൽകിയെന്നും 30 ശതമാനം ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചു എന്നുമാണ് പരാതി.

വ്യാജരേഖകളുണ്ടായി നിർമാണ ചെലവ് ഇരട്ടിയിലേറെ പെരുപ്പിച്ചു കാണിച്ചെന്നും ചിത്രം 100 കോടിയിലേറെ നേടിയിട്ടും വാഗ്ദാനം ചെയ്യ്ത തുക നൽകിയില്ലെന്നും അഞ്ജന പരാതിയിൽ പറയുന്നുണ്ട്


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

നടി സുനൈനയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ് അൽ അമേരിയും വിവാഹിതരാകുന്നു

Published

on

By

ദുബായ്: നടി സുനൈനയും ദുബായിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ് അൽ അമേരിയും വിവാഹിതരാകുന്നു എന്ന് സൂചന. തമിഴ് മാധ്യമങ്ങളിലാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞതായി വാർത്തകൾ പുറത്തുവന്നത്.

വിവാഹ മോതിരം അണിഞ്ഞുള്ള രണ്ട് കൈകൾ പരസ്പരം ചേർത്തുപിടിച്ച ചിത്രവും ഇരുവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചതും വലിയ ശ്രദ്ധപിടിച്ചുപറ്റി. ഇതാണ് അഭ്യൂകങ്ങൾക്ക് തുടക്കമിട്ടത്.

ജൂൺ 5 ന് സുനൈന ഇൻസ്റ്റഗ്രാമിൽ ഒരു വിവാഹനിശ്ചയ ചിത്രം പങ്കുവെച്ചിരുന്നു. എന്നാൽ പ്രതിശ്രുത വരനെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നില്ല.

പിന്നാലെ ജൂൺ 26ന് ഖാലിദ് അൽ അമേരിയും തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ സമാനമായ ഒരു ചിത്രം പുറത്തുവിടുകയായിരുന്നു. സമാനമായ രീതിയിൽ കൈകൾ പരസ്പരം വച്ചിരിക്കുന്നു.

വിരലില്‍ വിവാഹനിശ്ചയ മോതിരം കാണാം. അതിലും വധുവിനെക്കുറിച്ചുള്ള വെളിപ്പെടുത്താൻ ഉണ്ടായിരുന്നില്ല.
സുനൈനയുടെ പല പോസ്റ്റുകളിലും അടുത്ത സുഹൃത്തായ ഖാലിദ് കമന്റ് ചെയ്യാറുണ്ട്. ഇതോടെയാണ് ഇവർ വിവാഹിതരാകുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്.

മലയാളികൾക്കും ഏറെ സുപരിചിതനായ ഒരു വ്ലോഗറാണ് ഖാലിദ് അല്‍ അമേരി. മമ്മുട്ടിയുമായി കുറച്ചുനാളുകൾക്കു മുമ്പ് ‘ടർബോ’ എന്ന ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖമാണ് ഖാലിദിനെ മലയാളികൾക്കിടയിൽ ഏറെ പ്രിയങ്കരനാക്കി മാറ്റിയത്.

കോസ്‌മെറ്റക്‌സ് കമ്പനിയായ പീസ്ഫുള്‍ സ്‌കിന്‍ കെയറിന്റെ സിഇഒയായ സല്‍മ മുഹമ്മദ് ആയിരുന്നു ഖാലിദ് അല്‍ അമേരിയുടെ ആദ്യ ഭാര്യ. എന്നാൽ ആറുമാസം മുൻപ് ഇരുവരും വിവാഹമോചിതരയി.

കുമാര്‍ വേഴ്‌സസ് കുമാരി എന്ന ചിത്രത്തിലൂടെയാണ് നാഗ്പൂര്‍ സ്വദേശിയായ സുനൈന, 2005 ൽ സിനിമയിലെത്തുന്നത്. ‘ബെസ്റ്റ് ഫ്രണ്ട്‌സ്’ എന്ന മലയാള ചിത്രത്തിലും സുനൈന അഭിനയിച്ചിട്ടുണ്ട്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

News

കാലവർഷം ദുർബലമാകുന്നു, വിവിധയിടങ്ങളിൽ യെൽലോ അലേർട്

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. ചിലയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ആറ് ജില്ലകളില്‍ യെല്ലോ അലർട്ടാണ്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്.

കേരളാ തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെയായി ന്യൂനമർദ്ദപാത്തി നിലനില്‍ക്കുന്നുണ്ട്. വടക്കൻ ഗുജറാത്തിന് മുകളിലായി ചക്രവാതച്ചുഴിയുമുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. കേരള തീരത്തും, തമിഴ്‌നാട് തീരത്തും 03-07-2024 രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക. കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.  മല്‍സ്യബന്ധന ബോട്ട്, വള്ളം, മുതലായവ ഹാർബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം.

മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

News

ഭാരതീയ നാഗരിക സുരക്ഷാ ; എറണാകുളം റൂറൽ ജില്ലയിലെ ആദ്യ കേസ് രജിസ്റ്റർ ചെയ്ത് കല്ലൂർക്കാട് പോലീസ് സ്റ്റേഷൻ

Published

on

By

കോതമംഗലം ; പുതുതായി നിലവിൽ വന്ന ഭാരതീയ നാഗരിക സുരക്ഷാ സംഹിത പ്രകാരമുള്ള എറണാകുളം റൂറൽ ജില്ലയിലെ ആദ്യത്തെ എഫ് ഐ ആർ കല്ലൂർക്കാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. വെളുപ്പിന് 2.49 ന് ആണ് കേസ് രജിസ്റ്റർ ചെയ്തത്. അസ്വഭാവിക മരണവുമായി ബന്ധപ്പെട്ട കാര്യത്തിനാണ് ഭാരതീയ നാഗരിക സുരക്ഷാ സംഹിത 194 പ്രകാരം

എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിതപ്രകാരം ആദ്യ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് തടിയിട്ട പറമ്പ് പോലിസ് സ്റ്റേഷനിലാണ്. അശ്രദ്ധമായും മനുഷ്യ ജീവന് അപകടം വരുത്തുന്ന രീതിയിൽ അമിത വേഗതയിൽ മൊബൈൽ ഫോണിൽ സംസാരിച്ച് ഇരുചക്രവാഹനം ഓടിച്ചതിന് ബിഎൻ എസ് ആക്ട് പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Health

ആരോഗ്യ ബോധവൽക്കരണ രംഗത്ത് വൈ എം സി എ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരം ; ഡോ. കെ. നാരായണക്കുറുപ്പ്

Published

on

By

കൊച്ചി ; ആരോഗ്യ ബോധവൽക്കരണ രംഗത്ത് വൈ എം സി എ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മനുഷ്യനെ കാർന്നുതിന്നുന്ന പ്രമേഹത്തിനെതിരായ ബോധവൽക്കരണം കാലഘട്ടത്തിൻറെ ആവശ്യമാണെന്നും ജസ്റ്റിസ് ഡോ. കെ. നാരായണക്കുറുപ്പ് അഭിപ്രായപ്പെട്ടു. വൈ എം സി എ എറണാകുളം സബ് റീജീയൺ 2024 – 25 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് നടത്തിയ ഉദ്ഘാടന ചടങ്ങിൽ ദേശീയ ജനറൽ സെക്രട്ടറി എൻ വി  എൽദോക്ക് സ്വീകരണം നൽകുകയുണ്ടായി.

ദേശീയ വൈ എം സി എ യുടെ എല്ലാ സാമ്പത്തിക പിന്തുണയും സഹകരണവും കേരളത്തിലെ വൈ എം സി എ കൾക്ക് ഉണ്ടാകുമെന്നും എല്ലാ വൈ എം സി എ കളിലും സ്റ്റുഡൻസ് കൗൺസിലിംഗ് സെൻററുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കി വരികയാണെന്നുംമുഖ്യ സന്ദേശത്തിൽ ശ്രീ. എൽദോ സൂചിപ്പിച്ചു. കാഞ്ഞിരമറ്റം സെൻറ് ഇഗ്നേഷ്യസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിന് സബ് റീജീയൺ ചെയർമാൻ ഐജു ജേക്കബ് അധ്യക്ഷത വഹിച്ചു.

വൈ എം സി യുടെ റീജണൽ ചെയർമാൻ ജോസ് നെറ്റിക്കാടൻ , വൈസ് ചെയർമാൻ വർഗീസ് ജോർജ് പള്ളിക്കര , നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വർഗീസ് അലക്സാണ്ടർ, ജനറൽ കൺവീനർ പോൾ എം ഫിലിപ്പ്, മുൻ നാഷണൽ ട്രഷറർ വി ഇ തോമസ്, മുൻ ചെയർമാൻ അനിൽ ജോർജ് ,കൺവീനർ ജോജോ കുര്യൻ, എം ജെ ജോസഫ് , ഡേവിഡ് സാമുവൽ ,ആമ്പല്ലൂർ വൈഎംസിഎ പ്രസിഡണ്ട് ഏലിയാസ് ജോൺ തുടങ്ങിയവർ സംസാരിച്ചു. ഇതോടൊപ്പം ആമ്പല്ലൂർ വൈഎംസിഎ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടക്കുകയുണ്ടായി.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: