M4 Malayalam
Connect with us

Latest news

മസാജ് പാര്‍ലറിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന;നടത്തിപ്പുകാരന്‍ പിടിയില്‍,38 ഗ്രാം രാസലഹരി കണ്ടെടുത്തു

Published

on

കൊച്ചി: മസാജ് പാര്‍ലറിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നയാള്‍ പിടിയില്‍.കാക്കനാട് കുസുമഗിരി സ്വദേശി കാളങ്ങാട്ട് വീട്ടില്‍ ആഷില്‍ ലെനിന്‍ (25) ആണ് എക്‌സൈസ് പ്രത്യേക സംഘത്തിന്റെ പിടിയിലായത്.

ഇയാളുടെ പക്കല്‍ നിന്നും വ്യാപാര അളവിലുള്ള 38 ഗ്രാം എംഡിഎംഎ , രണ്ടഗ്രാം ഹാഷിഷ് ഓയില്‍, മൂന്ന് ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു.

ഇയാള്‍ മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന രണ്ട് സ്മാര്‍ട്ട് ഫോണ്‍, 9100 രൂപ എന്നിവയും എക്‌സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തു.

ഇയാള്‍ വൈറ്റില – സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ ഹെര്‍ബല്‍ പീജിയണ്‍ ആയുര്‍വേദ തെറാപ്പി ആന്റ് സ്പാ എന്ന പേരില്‍ മസാജ് പാര്‍ലര്‍ നടത്തി വരികയായിരുന്നു.

ഇതിന്റെ മറവിലായിരുന്നു മയക്കുമരുന്ന് കച്ചവടം. മസാജ് പാര്‍ലറുകളില്‍ രാസലഹരി ഉപയോഗിക്കപ്പെടുന്നതായുള്ള വിവരം നേരത്തെ തന്നെ എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ചിരുന്നു.

ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് ഒട്ടാകെയുള്ള മസാജ് സെന്ററുകളില്‍ വ്യാപകമായ പരിശോധന കള്‍ നടത്തിയിരുന്നു.

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് മയക്കുമരുന്നുമായി പിടിയിലായവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസ്സി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീമും എക്‌സൈസ് ഇന്റലിജന്‍സും ചേര്‍ന്ന് എറണാകുളം ടൗണ്‍ ഭാഗങ്ങളിലെ മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തിപ്പെടുത്തിയിരുന്നു.

വൈറ്റില സഹോദരന്‍ അയ്യപ്പന്‍ റോഡിലെ ഹെര്‍ബല്‍ പീജിയന്‍ എന്ന സ്പായില്‍ അസ്വഭാവികമായ തിരക്ക് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എക്‌സൈസ് സംഘം ഇവിടെ മിന്നല്‍ പരിശോധന നടത്തുകയായിരുന്നു.

വിപണിയില്‍ മൂന്ന് ലക്ഷം രൂപയോളം മതിപ്പ് വിലയുള്ള അത്യന്തം വിനാശകാരിയായ ബ്രൗണ്‍ മെത്ത് വിഭാഗത്തില്‍ പെടുന്ന എംഡിഎംഎയാണ് പിടിച്ചെടുത്തത്.

മനുഷ്യ നിര്‍മ്മിത ഉത്തേജക മരുന്നായ ബ്രൗണ്‍ മെത്ത് കേന്ദ്രനാഡീവ്യൂഹത്തെയാണ് പ്രധാനമായും സ്വാധീനിക്കുന്നത്.

ഇതിന്റെ തുടര്‍ച്ചായ ഉപയോഗം ഉത്കണ്ഠ, വിഷാദം, ആത്മഹത്യാ പ്രവണത, നിസംഗത , തലവേദന എന്നിവ തുടങ്ങി ഹൃദയാഘാതം വരെ സംഭവിക്കാന്‍ ഇടയാക്കുന്നതാണെന്നാണ് ഈ മേഖലയിലെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

ഇത്തരത്തിലുള്ള രാസലഹരി 10 ഗ്രാം കൈവശം വച്ചാല്‍ തന്നെ 20 വര്‍ഷത്തെ കഠിന തടവിനും, രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ഗുരുതര കൃത്യമാണ്.

മയക്ക് മരുന്നുകള്‍ സുഹൃത്തുക്കള്‍ വഴി ഡല്‍ഹിയില്‍ നിന്നെത്തിച്ചതാണെന്നാണ് പ്രാഥമീക നിഗമനം. ഇയാളുടെ മയക്ക് മരുന്ന് ഇടപാടില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തും.

ഇയാളുടെ പക്കല്‍ നിന്ന് മയക്കുമരുന്ന് വാങ്ങിയ വരെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളിലുള്ള എക്‌സൈസിന്റെ സൗജന്യ ലഹരിമുക്ത കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി അധികൃതര്‍ അറയിച്ചു.

സ്പാകളിലുള്ള പരിശോധന വരും ദിവസങ്ങളിലും തുടരും എന്നും എന്‍ഫോഴ്‌സ്‌മെന്റ് അസി. കമ്മീഷണര്‍ ടി.എന്‍ . സുധീര്‍ അറിയിച്ചു.

സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ കെ.പി. പ്രമോദ്, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി. അജിത്ത് കുമാര്‍, സി.പി. ജിനേഷ് കുമാര്‍, എം.ടി. ഹാരിസ്, സിറ്റി മെട്രോ ഷാഡോ പ്രിവന്റീവ് ഓഫീസര്‍ എന്‍.ഡി. ടോമി, സിഇമാരായ ടി.പി. ജെയിംസ്, വിമല്‍ കുമാര്‍ സി.കെ , നിഷ എസ്, മേഘ വി.എം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി, റിമാന്റ് ചെയ്തു.

 

Latest news

യാത്ര ദുരിതത്തിനു പരിഹാരമായില്ല ; ഇന്നും വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ

Published

on

By

കൊച്ചി ; വീണ്ടും എയർ ഇന്ത്യ പണിമുടക്കി. ഇന്ന് പുറപ്പെടേണ്ട കൊച്ചി – ദമാം ഫ്ലൈറ്റ് റദാക്കി എയർ ഇന്ത്യ എക്സ്‌പ്രസ് . രാവിലെ 8.35ന് പുറപ്പെടേണ്ട കൊച്ചി – ദമാം ഫ്ലൈറ്റ് റദാക്കി. കണ്ണൂരില്‍ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് രണ്ട് സർവ്വീസുകള്‍ റദ്ദാക്കി. ഷാർജ,അബുദാബി സർവ്വീസുകളാണ് റദ്ദാക്കിയത്.

അതേസമയം യാത്ര ദുരിതത്തിനു എയർ ഇന്ത്യ എക്സ്‌പ്രസ് മാനേജ്മെന്റ് പരിഹാരം കാണുന്നില്ല . കഴിഞ്ഞ ദിവസവും വിവിധയിടങ്ങളിലേക്കുള്ള ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകള്‍ മുടങ്ങിയിരുന്നു .കൊച്ചിയില്‍ നിന്നുള്ള അഞ്ച് വിമാനങ്ങളാണ്റദ്ദാക്കിയത്. ബഹ്റൈൻ, ഹൈദരാബാദ്, ദമാം, കൊല്‍ക്കത്ത, ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂർത്തിയാക്കാനുള്ള കാലാതാമസമാണ് പ്രതിസന്ധി തുടരാനുള്ള കാരണം.

അതേസമയം മുഴുവന്‍ ജീവനക്കാരും ഡ്യൂട്ടിയില്‍ കയറിയതായും ഡ്യൂട്ടി ക്രമീകരിക്കുന്ന സിഎഇ ആപ്പിലെ സാങ്കേതിക പ്രശ്‌നമാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണമെന്നും ജീവനക്കാര്‍ പറഞ്ഞിരുന്നു .

Continue Reading

Latest news

ആത്മീയ ചൈതന്യത്തിൽ അലിഞ്ഞുചേരാം.ഒപ്പം വന സൗന്ദര്യവും നുകരാം;ഇരിങ്ങോൾ കാവിലേയ്ക്ക് സന്ദർശക പ്രവാഹം ഊർജ്ജിതം

Published

on

By

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ;കാടിന് നടുവിലെ ആത്മീയ ചൈതന്യം .എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് സ്ഥിതിചെയ്യുന്ന ഇരിങ്ങോൾ കാവിനെ ഒറ്റ വാക്കിൽ ഇങ്ങിനെ വിശേഷിപ്പിക്കാം.കാവ് സന്ദർശിയ്ക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ അടുത്തകാലത്ത് വൻ വർദ്ധന ഉണ്ടായിട്ടുണ്ടെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

നട്ടുച്ചവെയിലും കുളിർമ്മപകരുന്ന അന്തരീക്ഷവും സദാസമയവും ഉയരുന്ന കിളികളുടെ കളകളാരവും ഇടതൂർന്ന കാടുമെല്ലാം സന്ദർശകരിൽ നവ്യാനുഭൂതി പകരുമെന്ന കാര്യത്തിൽ തർക്കമില്ല.ജൈവവൈവിധ്യങ്ങളാൽ സമ്പുഷ്ടമായ 55 ഏക്കർ വനഭൂമിക്ക് നടുവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

വനമേഖലയായിമാറിയിട്ട് ദശാബ്ദങ്ങൾ പിന്നിട്ടെങ്കിലും ഇവിടം വന്യമൃങ്ങൾ താവാളമാക്കിയിട്ടല്ല എന്നാണ് ഇതുവരെയുള്ള നിരീക്ഷണത്തിൽ നിന്നും വ്യക്തമായിട്ടുള്ളത്.

ഇതുകൊണ്ടുതന്നെ ഭയമില്ലാതെ ഈ വനമേഖലയുടെ സൗന്ദര്യം ആസ്വദിയ്ക്കാമെന്നതും ഇവിടുത്തെ പ്രത്യേകതയാണ്.
കാവിനോടനുബന്ധിച്ചുള്ള വനത്തിൽ പലഭാഗത്തേയ്ക്കും കാൽനട പാതകൾ രൂപപ്പെടുത്തിയിട്ടുണ്ട്.

ഇതുമൂലം ആത്മീയചൈതന്യം തേടിയെത്തുന്നവർക്കൊപ്പം പരിസ്ഥിതി സ്നേഹികളും ഇവിടേയ്ക്കെത്തുന്നുണ്ട്.സൈലന്റ് വാലി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ നിത്യഹരിതവനം ഇരിങ്ങോൾകാവിനോടനുബന്ധിച്ചുള്ളതാണെന്നാണ് ഇതുവരെയുള്ള പഠനങ്ങളിൽ വ്യക്തമായിട്ടുള്ളത്.

180-ൽപ്പരം ഔഷധസസ്യങ്ങളും 70- ഇനം പക്ഷികളും ഇവിടെയുണ്ടെന്ന് കേരളഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.അപൂർവ്വയിനത്തിൽപ്പെട്ട് ചിത്രശലഭങ്ങളുടെ ആവാസകേന്ദ്രംകൂടിയാണ് ഈ വനമേഖല.

രാജ്യത്ത് പട്ടണനടുവിൽ ഇത്രയും വിസ്തൃമായ വനഭൂമിയിൽ സ്ഥിതി ചെയ്യുന്ന കാവ് ഒരു പക്ഷേ ഇതുമാത്രമായിരിയ്ക്കുമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

ദക്ഷിണകേരളത്തിലെ ഏറ്റവും വലിയകാവെന്ന ഖ്യാതിയും ഇരിങ്ങോൾ കാവിന് സ്വന്തം.തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലുള്ളതാണ് നിത്യപൂജയുള്ള ഈ ക്ഷേത്രം.

കൃഷ്ണാവതാരവുമായി ബന്ധപ്പെട്ടുള്ളതാണ് ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന പ്രധാന ഐതീഹ്യം.വനദുർഗ്ഗയാണ് ഇവിടുത്തെ പ്രതിഷ്ഠ.ഇവിടുത്തെ പൂജകാര്യങ്ങളിലും നിരവധി സവിശേഷതകളുണ്ട്.

പുജയ്ക്ക് ചന്ദനത്തിരിയും സുഗന്ധ പുഷിപങ്ങളും ഉപയോഗിക്കാറില്ല.ചെത്തി,തുളസി, താമര തുടങ്ങിയ പുഷ്പങ്ങൾ മാത്രമാണ് ഇവിടെ പൂജയ്ക്കെടുക്കുന്നത്.സുഗന്ധ പുഷ്പങ്ങൾ ചൂടി ക്ഷേത്രത്തിൽ പ്രവേശിയ്ക്കുന്നതിനും വിലക്കുണ്ട്.അഭിഷേകത്തിന് പച്ചവെള്ളം മാത്രമാണ് ഉപയോഗിയ്ക്കുക.

ആചാരാ-അനുഷ്ടാനങ്ങളിലും സവിശേഷതകളുണ്ട്.പിടിയാനയാണ് ഇവിടുത്തെ എഴുന്നള്ളിപ്പിനായി എത്തിയ്ക്കുന്നത്.ഇവിടെ ഉപദേവ പ്രതിഷ്ഠയില്ലന്നതാണ് മറ്റൊരുപ്രത്യേകത.നവരാത്രി ഉത്സവമാണ് പ്രധാന ആഘോഷം.

ഉത്സവത്തോടനുബന്ധിച്ച് നടന്നുവന്നിരുന്ന സഗീതോത്സവത്തിൽ നിരവധി പ്രമുഖർ പങ്കെടുത്തിട്ടുണ്ട്. കുട്ടികളെ എഴുത്തിനിരുത്തും നടന്നുവരുന്നു.ക്ഷേത്രകലകൾക്കും മേളങ്ങൾക്കുമാണ് പ്രാധാന്യം.

Continue Reading

Latest news

ഡല്‍ഹിയിൽ ഇമെയില്‍ വഴി സന്ദേശമയച്ച് 2 ആശുപത്രികളില്‍ ബോംബ് ഭീഷണി

Published

on

By

ഡൽഹി ; ദില്ലിയിലെ രണ്ട് ആശുപത്രികളിലും വിമാനത്താവളത്തിലും ബോബ് ഭീഷണി. ദില്ലിയിലെ ബുരാഡി സർക്കാർ ആശുപത്രിയിലും സ‌ഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ഭീഷണി ഇ മെയില്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്.

രാജ്യതലസ്ഥാനത്തെ പത്തോളം ആശുപത്രികളിലും വിമാനത്താവളത്തിലും ബോംബ് ഭീഷണി വന്നതായി വിവരം ലഭിച്ചു. ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും പരിശോധന നടന്നു. പരിശോധനയില്‍ സംശയമുളവാക്കുന്ന യാതൊന്നും ഇതുവരെ കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിച്ചു.

ആദ്യം ബോംബ് ഭീഷണി സന്ദേശം എത്തിയത് ബുരാരി ആശുപത്രിയിലാണ്. പിന്നാലെ സഞ്ജയ് ഗാന്ധി സ്മാരക ആശുപത്രിയിലും ബോംബ് ഭീഷണി എത്തി. ഇവയ്‌ക്ക് രണ്ടിനും പുറമേ 10 ഓളം ആശുപത്രികളിലും ബോംബ് ഭീഷണിയെത്തിയെന്ന് പൊലീസ് വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം ദല്‍ഹിയിലെ സ്‌കൂളുകളില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു.പിന്നീട് നടത്തിയ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. മേയ് ഒന്നിന് ദല്‍ഹിയിലെ 100 സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു.

Continue Reading

Latest news

മഴ കനക്കുന്നു ; മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട്

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്ത് ഇന്നും ശക്തമായ വേനല്‍ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട് ഏർപ്പെടുത്തി. ഒരിടവേളയ്ക്ക് ശേഷം എത്തിയ ന്യൂനമർദ്ദപാത്തിയും ചക്രവാതച്ചുഴിയുമാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണം ആയത്.

പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലി ലിറ്റർവരെ മഴ ലഭിക്കും. മഴയ്ക്ക് പുറമേ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരും.

നാളെയും മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. മറ്റെന്നാള്‍ പത്തനംതിട്ടയില്‍ യെല്ലോ അലർട്ടുണ്ട്. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിന് കുറുകെയായാണ് ന്യൂനമർദ്ദപാത്തി നിലനില്‍ക്കുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിലാണ് ചക്രവാതച്ചുഴി. ഇവയുടെ സ്വാധീനമാണ് കേരളത്തില്‍ ശക്തമായ മഴയ്ക്ക് കാരണം ആകുന്നത്.

അതേസമയം ഇക്കുറി കാലാവർഷം ജൂണ്‍ ആദ്യം തന്നെ കേരളത്തില്‍ ആരംഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഈ മാസം 18 ഓടെ കാലവർഷം ആൻഡമാൻ തീരത്ത് എത്തും. അതിനാല്‍ ഇക്കുറി കാലവർഷം വൈകില്ലെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ വർഷം കാലവർഷം എട്ട് ദിവസം വൈകിയിരുന്നു.

Continue Reading

Latest news

തെരഞ്ഞെടുപ്പ് ചട്ടലംഘനം ; അല്ലു അര്‍ജുനെതിരെ കേസ്

Published

on

By

ഹൈദരാബാദ് ; തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ നടൻ അല്ലു അർജുനെതിരെ പോലീസ് കേസെടുത്തു.

വൈഎസ്‌ആർസിപി സ്ഥാനാർഥിക്കായുള്ള പ്രചാരണവുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്.വരണാധികാരിയുടെ അനുമതി ഇല്ലാതെ ആളെ കൂട്ടി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാണ് പരാതി.

സ്പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാറുടെ പരാതിയിലാണ് നന്ദ്യാല്‍ പോലീസ് കേസെടുത്തത്. സ്ഥാനാർഥി ശില്പ രവി ചന്ദ്ര റെഡ്ഡിക്കെതിരെയും പോലീസ് കേസെടുത്തിരിക്കുന്നത്.

Continue Reading

Trending

error: