Connect with us

News

കോതമംഗലം മുൻസിപ്പൽ ബസ് സ്റ്റാൻ്റിൽ കംഫർട്ട് സ്റ്റേഷന് മുന്നിൽ മറപ്പുര വച്ചു കെട്ടി ; യൂത്ത് കോൺഗ്രസിന്റെ വേറിട്ട പ്രതിഷേധം ശ്രദ്ധേയമായി

Published

on

കോതമംഗലം ;തകർന്ന്, വൃത്തിഹീനമായ കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാന്റിനകത്തെ കംഫർട്ട് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം കമ്മറ്റി മറപ്പുര സ്ഥാപിച്ച് പ്രതിഷേധിച്ചു.

ടാങ്കിൽ നിന്നും കക്കൂസ് മാലിന്യം ബസ് സ്റ്റാന്റിലേയ്ക്ക് ഒഴുകാൻ തുടങ്ങിയിട്ട് ഏറെ നാളായി .ഇക്കാര്യത്തിൽ നഗരസഭ അധികൃതർ യാതൊരു നടപടിയും സ്വീകരിയ്ക്കുന്നില്ലന്നാരോപിച്ചാണ് യൂത്ത് കോൺഗ്രസ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.

കേടുപാടുകൾ ഉടൻ പരിഹരിക്കുക, പൂട്ടിയ ഷീ ടോയ്ലെറ്റ്’ അടിയന്തിരമായി പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിച്ചു.

ഡി സി സി ജനറൽ സെക്രട്ടറി അഡ്വ. അബു മൊയ്തീൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എൽദോസ് ഡാനിയേൽ അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിമാരായ അനൂപ് ഇട്ടൻ, റമീസ് കെ എ, ജില്ലാ ഭാരവാഹികളായ റഫീഖ് മുഹമ്മദ്, മേഘ ഷിബു, അരുൺ അയ്യപ്പൻ കോൺഗ്രസ്സ് നേതാക്കളായ അനൂപ് കാസിം, സൈജന്റ് ചാക്കോ, അലി പടിഞ്ഞാറേച്ചാലിൽ, അജി പി ആർ, ബേസിൽ തണ്ണിക്കോട്ട്, വിൽസൺ പിണ്ടിമന തുടങ്ങിയവർ സംബന്ധിച്ചു.

സിബി ചേട്ടിയാംകുടി, എൽദോസ് പൈലി, എബിൻ യോഹന്നാൻ, അജീബ് ഇരമല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകി. ബേസിൽ കൈനമാറ്റം, നൗഫൽ മതിരപ്പിള്ളി, ബെർട്ടിൻ ജോയ്, ജോർജ് ജോസ്, വി ജോൺ എന്നിവർ പ്രസംഗിച്ചു.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

News

തിരുവനന്തപുരത്ത് വീടിന് നേരെ ബോംബെറ്

Published

on

By

തിരുവനന്തപുരം ; തുമ്പയില്‍ വീടിനുനേരെ നാടൻ ബോംബെറിഞ്ഞു. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ തുമ്പ നെഹ്റു ജംഗ്ഷന് സമീപം രണ്ടു ബൈക്കുകളിലെത്തിയ നാലംഗസംഘമാണ് നാടൻവീടിനു നേരെ ബോംബെറിഞ്ഞത്. നെഹ്രു ജംഗ്ഷൻ സ്വദേശികളായ അഖില്‍, വിവേക് അപ്പൂസ് എന്നിവർക്കാണ് പരിക്കേറ്റത്.

പ്രദേശത്ത് ഒരു സുഹൃത്തിനെ കാണാനെത്തിയ വിവേക്, അഖില്‍ എന്നിവര്‍ റോഡരികില്‍ നില്‍ക്കുകയായിരുന്നു. രണ്ട് നാടൻ ബോംബുകളില്‍ ഒരെണ്ണം അഖിലിന്‍റെ കൈയിലാണ് പതിച്ചത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇരുവരയെും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുണ്ടകള്‍ തമ്മിലുള്ള പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അഖിലിനും വിവേകിനുമെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കാപ്പ കേസില്‍ തടവ് കഴിഞ്ഞ് അടുത്തിടെയാണ് അഖില്‍ പുറത്തിറങ്ങിയതെന്ന് പൊലീസ് പറയുന്നു. സമീപത്തെ വീട്ടില്‍ നിന്ന് പൊലീസ് അക്രമിസംഘത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

News

കേരള വിപണി കയ്യിലെടുക്കാൻ പുതിയ ഉത്പന്നവുമായി കർണാടക

Published

on

By

കർണാടക ; വില കുറഞ്ഞ പാലുമായി മില്‍മയോട് യുദ്ധത്തിനുവന്ന് പരാജയപ്പെട്ട കർണാടക മില്‍ക്ക് ഫെഡറേഷന്റെ ‘നന്ദിനി” കാലിത്തീറ്റയുമായി പോരാട്ടത്തിന് ഒരുങ്ങുന്നു. സഹകരണമേഖലയെ ലക്ഷ്യമിട്ട് എത്തുന്ന എതിരാളിയെ നേരിടാൻ മില്‍മ തയ്യാറെടുപ്പു തുടങ്ങി. കഴിഞ്ഞവർഷം മില്‍മയുടെ പ്രതിഷേധത്തെ തുടർന്ന് പാലിന് വിലകൂട്ടേണ്ടി വന്ന നന്ദിനി സമ്മർദ്ദം താങ്ങാനാവാതെ കേരള വിപണിയില്‍ നിന്ന് പിൻവാങ്ങിയിരുന്നു.

25 ശതമാനത്തിലധികം ചോളം ചേരുന്ന ‘നന്ദിനി ഗോള്‍ഡ്’ ബ്രാൻഡ് കാലിത്തീറ്റ പത്ത് ദിവസത്തിനകം കേരളത്തിലെമ്ബാടും എത്തിക്കും. മില്‍മയുടെയും ഇതേ ഗുണനിലവാരത്തില്‍ പുറത്തിറങ്ങുന്ന മറ്റ് കമ്ബനികളുടെയും കാലിത്തീറ്റകളുമായി വിലയില്‍ വ്യത്യാസമില്ല. 50 കിലോ ചാക്കിന് 1,450 രൂപയാണ് നന്ദിനി ഗോള്‍ഡിന്റെ നിരക്ക്.

1394 രൂപയ്ക്ക് വിതരണക്കാർക്ക് നല്‍കും. 35 രൂപ മണ്‍സൂണ്‍ ഇളവുണ്ട്. വിലകുറച്ച്‌ വിവാദത്തിന് വഴിതുറക്കേണ്ടെന്നാണ് നന്ദിനി ഭരണസമിതിയുടെ തീരുമാനം. എന്നാല്‍ കേരളത്തിലെ ക്ഷീരകർഷകർക്ക് താങ്ങാനാവുന്ന നിരക്കുകളില്‍ കാലിത്തീറ്റകള്‍ അവതരിപ്പിച്ച്‌ വിപണി പിടിച്ചെടുക്കുകയാണ് ലക്ഷ്യം.

വൈകാതെ നന്ദിനി ബ്രാൻഡിലുള്ള മറ്റ് കാലിത്തീറ്റകളും കേരളത്തിലെത്തും. കർണാടകയില്‍ പോലും കർണാടക മില്‍ക്ക് ഫെഡറേഷനിലൂടെ മാത്രമേ നന്ദിനി കാലിത്തീറ്റ ലഭിക്കൂ. ആദ്യമായാണ് ഇത് പൊതുമാർക്കറ്റില്‍ എത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ ക്ഷീരസംഘങ്ങളെയും ഇടത്തരം ഫാമുകളെയുമാണ് ലക്ഷ്യമിടുന്നത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

News

വൈദ്യുതി വിച്ഛേദിച്ചതിൽ ഇടപെടൽ , കെഎസ്ഇബിക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

Published

on

By

കോഴിക്കോട് ;  കെഎസ്ഇബി ഓഫീസിൽ അക്രമം നടത്തിയെന്ന പേരിൽ യുവാവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച കെ എസ് ഇ ബി ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ പരാതി പരിശോധിച്ച് 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജൂ നാഥ് ആവശ്യപ്പെട്ടു.

തിരുവമ്പാടി സ്വദേശി യു.സി. അജ്മൽ ഉള്ളാട്ടിൽ എന്ന യുവാവിന്റെ വീട്ടിലെ കണക്ഷനാണ് കെ എസ് ഇ ബി വിഛേദിച്ചത്. ഇതിനെതിരെ സെക്ഷൻ ഓഫീസിൽ പ്രതിഷേധിക്കാനെത്തിയ യുവാവിന്റെ പ്രായമായ പിതാവ് ഹൃദ്രോഗ ബാധിതനായി ആശുപത്രിയിലാണ്. കെഎസ്ഇ ബി സി എം ഡിയുടെ നിർദ്ദേശ പ്രകാരമാണ് കണക്ഷൻ വിഛേദിച്ചതെന്നാണ് വാർത്തകൾ.

അജ്മലിന്റെ വീട്ടിലുള്ള ബിൽ ഓൺലൈനായി അടച്ചങ്കിലും കണക്ഷൻ വിഛേദിച്ചെന്നാണ് പരാതി. ഇതിന്റെ പേരിലാണ് യുവാവും ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായത്.മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

News

നെൽപ്പാടത്ത് അതിവിസ്മയം തീർത്ത് കർഷകൻ

Published

on

By

പത്തനംതിട്ട ; നെല്‍പാടത്ത് അയ്യപ്പ രൂപമൊരുക്കി കർഷകൻ. ശബരിമല നിറപുത്തരിക്കായി ഇറക്കിയ കൃഷിയിലാണ് ഈ കരവിരുതുള്ളത്. പത്തനംതിട്ട ആറന്മുള-ചെങ്ങന്നൂർ പാതയോരത്ത് ഇടയാറന്മുള ചെറുപുഴയ്‌ക്കാട്ട് ദേവീ ക്ഷേത്ര വളപ്പിലാണ് ഭക്തിനിർഭരമായ കൃഷി. അപൂർവങ്ങളായ അഞ്ച് നെല്‍ വിത്തിനങ്ങളിലാണ് കർ‌ഷകനായ എം.എസ് സുനില്‍ കുമാർ അയ്യപ്പരൂപം സൃഷ്ടിച്ചെടുത്തത്. നസർബാത്ത് എന്ന നെല്‍ ചെടിയുടെ കൃഷ്ണവർണമാണ് അയ്യപ്പരൂപത്തിന്റെ ആധാരം.

നസ‍ർ ബാത്ത്, ജപ്പാൻ വയലറ്റ്, എഎസ്ടി, രക്തശാലി, മണിരത്ന എന്നിവ ഇടക്കലർത്തിയാണ് കൃഷി ചെയ്തിരിക്കുന്നത്. ചുമർചിത്ര കലാകാരൻ അഖില്‍ ആറന്മുളയാണ് 20 സെന്റിലെ ഈ വിസ്മയത്തിന്റെ രൂപകല്‍പന. വയലറ്റ് നിറത്തിലുള്ള ഭംഗിയാർന്ന നെല്ലോലകളുള്ള ജപ്പാൻ വയലറ്റ് സംഘടിപ്പിക്കുകയായിരുന്നു സുനില്‍ കുമാറിന് മുൻപിലുണ്ടായിരുന്ന വെല്ലുവിളി.

ഏറെ പണിപ്പെട്ട് ഡല്‍ഹിയില്‍ പഠിക്കുന്ന വിദ്യാർത്ഥികള്‍ മുഖേനെയാണ് വിത്ത് സംഘടിപ്പിച്ചത്. ഒരുക്കിയെടുത്ത പാടം ആദ്യം നനച്ചു. പിന്നാലെ ചോക്ക് പൊടിയില്‍ രൂപം തീർത്തു. അതേ തരത്തില്‍ പാടമൊരുക്കി വിത്തിറക്കി. വിളവെടുപ്പിന് 140 ദിവസം വേണ്ടതിനാല്‍ നസർ ബാത്താണ് ആദ്യം വിതച്ചത്. പിന്നാലെ ബാക്കിയുള്ളവയും വിതച്ചു.

വിഷുവിന് വിതച്ച ഗുജറാത്തിലെ കാർഷിക സർവകലാശാലയുടെ നസർ ബാത്ത്, തമിഴ്‌നാട് അംബാസമുദ്രം കാർഷിക സർവകലാശാലയിലെ പച്ചരി ഇനത്തില്‍പ്പെട്ട എഎസ്ടി, ജപ്പാനില്‍നിന്നുള്ള ജപ്പാൻ വയലറ്റ്, രക്തശാലി, മനുരത്‌ന എന്നിവ ഒരേ സമയം കതിരിട്ട് തുടങ്ങി. നസർ ബാത്ത് നെല്ലാണ് വയലറ്റ് നിറം നല്‍കുന്നത്. ഉത്തരേന്ത്യക്കാരനാണ് നസർ ബാത്ത്. ഒന്നാം വിള നെല്ലിനൊപ്പം കളയായി വളരുന്ന നെല്ലിനെ ഇല്ലാതാക്കാൻ ഇത് സഹായിക്കും.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

News

ഒന്നര വയസ്സുകാരിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍

Published

on

By

തൃശ്ശൂർ ; ഒന്നര വയസ്സുകാരിയെ വീട്ടിലെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. എരുമപ്പെട്ടി വെള്ളറക്കാട് ചിറമനേങ്ങാട് നെല്ലിക്കുന്ന് മുല്ലക്കല്‍ വീട്ടില്‍ സുരേഷ് ബാബു – ജിഷ ദമ്ബതികളുടെ മകള്‍ അമേയയാണ് മരിച്ചത്.ശനിയാഴ്ച രാത്രി 11.15നാണ് സംഭവം.

രാത്രി 10 മണിയോടെ അയല്‍ വീട്ടിലേക്ക് പോയതായിരുന്നു കുട്ടി. കാണാതായതിനെ തുടര്‍ന്ന് ജിഷ അന്വേഷിച്ചപ്പോഴാണ് കുട്ടിയെ കിണറ്റില്‍ വീണ് വെള്ളത്തില്‍ മലര്‍ന്ന് പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്.

തുടര്‍ന്ന് നാട്ടുകാര്‍ എരുമപ്പെട്ടി പൊലീസില്‍ വിവരമറിയിച്ചു. കുന്നംകുളത്ത് നിന്ന് അഗ്‌നിരക്ഷാ സേനയെത്തി കുട്ടിയെ പുറത്തെടുത്ത് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: