M4 Malayalam
Connect with us

Film News

അജയന്റെ രണ്ടാം മോഷണം,ടൊവിനോ ട്രിപ്പിൾ റോളിൽ; കാരക്കുടിയിൽ ചിത്രീകരണം ആരംഭിച്ചു

Published

on

കൊച്ചി;യുവതാരം ടോവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കാരക്കുടിയിൽ നടന്നു.

കാരക്കുടി, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.കാരക്കൂടിയിൽ ചിത്രീകരണം അരംഭിച്ചു.

യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ.സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.എന്ന് നിന്റെ മൊയ്തീൻ, കുഞ്ഞിരാമായണം, ഗോദ, കൽക്കി എന്നി ചിത്രങ്ങളുടെ മുഖ്യ സഹ സംവിധായകനായിരുന്ന ജിതിൻ ലാൽ ‘അജയന്റെ രണ്ടാം മോഷണം’ സംവിധാനം ചെയ്യുന്നത്.

നാല് ഭാഷകളിലായി ഒരു പാൻ ഇന്ത്യൻ തലത്തിൽ ത്രിഡിയിലാണ് ചിത്രം ഒരുക്കുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പിരിയോഡിക്കൽ എന്റർടെയ്‌നറായ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സുജിത് നമ്പ്യാർ എഴുതുന്നു.

കൃതി ഷെട്ടി,ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. കൃതി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ടൊവിനോയെ കൂടാതെ ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

കളരിക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയിൽപ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. തമിഴിൽ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

അഡിഷനൽ സ്‌ക്രീൻപ്ലേ: ദീപു പ്രദീപ്, ജോമോൻ ടി ജോൺ ആണ് ഛായാഗ്രാഹണം. ഇന്ത്യയിൽ ആദ്യമായി ആരി അലക്‌സ സൂപ്പർ35 ക്യാമറയിൽ ഷൂട്ട് ചെയ്യുന്ന സിനിമയാണിത്. എഡിറ്റർ: ഷമീർ മുഹമ്മദ്, പ്രോജക്ട് ഡിസൈൻ: എൻ.എം ബാദുഷ.

ശ്രീജിത്ത് രാമചന്ദ്രൻ, പ്രിൻസ് പോൾ എന്നിവരാണ് സഹനിർമാതാക്കൾ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഡോ.വിനീത് എം.ബി, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ലിജു നാടേരി, ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്, കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്, കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്നസ്വാമി,സ്റ്റണ്ട്: വിക്രം മോർ, സ്റ്റണ്ണർ സാം ,ലിറിക്‌സ്: മനു മൻജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ, അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ, സൗണ്ട് ഡിസൈൻ: സിംഗ് സിനിമ, ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: ബിജിത്ത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

 

 

1 / 1

Advertisement

Film News

ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കി സാനിയ ഇയ്യപ്പൻ: ചിത്രങ്ങൾ വൈറൽ, പിന്നാലെ വ്യാപക വിമർശനവും

Published

on

By

ഗോവ: ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കി നടി സാനിയ ഇയ്യപ്പൻ്റെ പോസ്റ്റിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നു.

അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഗോവയിലായിരുന്നു നടിയുടെ പിറന്നാൾ ആഘോഷം. ജന്മദിന ചിത്രങ്ങളും നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.

പോസ്റ്റിന് പിന്നാലെ താരങ്ങൾ ഉൾപ്പെടെ നിരവധി ആളുകളാണ് നടിക്ക് ആശംസകളുമായി എത്തിയത്.
ചിലർ വസ്ത്രധാരണം മോശമാണെന്ന് എഴുതിയപ്പോൾ മറ്റ് ചിലർ അത്തരം വിമർശകർക്കുള്ള മറുപടിയാണ് താരത്തിന്റെ പുതിയ വസ്ത്രം എന്നും കമന്റിൽ കുറിച്ചു.

1 / 1

Continue Reading

Film News

ഫെയർപ്ലേ ബെറ്റിങ് ആപ്പ് കോടികളുടെ നഷ്ട്ടമുണ്ടാക്കിയതായി പരാതി:നടി തമന്ന ഭാട്ടിയയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

Published

on

By

മുംബൈ: ബെറ്റിങ് ആപ്പിൽ നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്ത കേസിൽ നടി തമന്ന ഭാട്ടിയക്ക് പോലീസിന്റെ സമൻസ്. മഹാദേവ് ഓൺലൈൻ ഗെയിമിങ്ങിന്റെ അനുബന്ധ ആപ്പായ ‘ഫെയർപ്ലേ’ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് ഏപ്രിൽ 29ന് ഹാജരാകാൻ മഹാരാഷ്ട്ര സൈബർ സെല്ലിന്റെ നിർദ്ദേശം.

കേസിലെ സാക്ഷിയായാണ് തമന്നയ്ക്ക് സമൻസ് അയച്ചതെന്ന് സൈബർ സെൽ മാധ്യമങ്ങളോട് വിശദീകരിച്ചു. കേസിൽ തുടക്കം മുതൽ തന്നെ ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെ നടൻ സഞ്ജയ് ദത്ത്, നടി ജാക്വിലിൻ ഫെർണാണ്ടസ് എന്നിവരുടെ മാനേജർമാരുടെ മൊഴികളും സൈബർ സെൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഫെയർപ്ലേ ബെറ്റിങ് ആപ്പിലൂടെ ഐ.പി.എൽ. മത്സരങ്ങൾ അനധികൃതമായി തത്സമയം സംപ്രേഷണം ചെയ്തതായി നേരത്തെ പരാതികൾ ഉയർന്നിരുന്നു. ആപ്പ് വഴി ഐ.പി.എൽ. മത്സരങ്ങൾ കാണാൻ പ്രൊമോഷൻ നടത്തിയതായും ഇത് വഴി വയാകോമിന് കോടികളുടെ നഷ്ടം ഉണ്ടാക്കിയെന്നുമാണ് നടി തമന്ന ഭാട്ടിയക്കെതിരേയുള്ള ആരോപണം.

1 / 1

Continue Reading

Film News

90 കോടി പിന്നിട്ട് ‘വര്‍ഷങ്ങള്‍ക്കു ശേഷം’

Published

on

By

കൊച്ചി ; വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ഒന്നിച്ചെത്തിയ ‘വര്‍ഷങ്ങള്‍ക്കു ശേഷം’ 50 കോടി ക്ലബില്‍ ഇടം നേടിയത് ആറുദിവസം കൊണ്ടാണ്.അടുത്ത 100 കോടിയിലേക്ക് കുതിക്കാന്‍ ഒരുങ്ങുകയാണ് ചിത്രം.

സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ടനുസരിച്ച്‌ ചിത്രം ആഗോളതലത്തില്‍ ഇതിനോടകം 90 കോടി കവിഞ്ഞു. വരും ദിവസങ്ങളില്‍ 100 കോടി ക്ലബ്ബില്‍ പടം എത്തുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. കഴിഞ്ഞ ദിവസം ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ 21.31% ഒക്യുപ്പന്‍സി നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം ചിത്രം 30.76 കോടി രൂപ കളക്ഷന്‍ നേടിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.1970കളില്‍ രണ്ട് സുഹൃത്തുകള്‍ സിനിമാ മോഹവുമായി മദിരാശിയിലേക്ക് എത്തിപ്പെടുന്നതും തുടര്‍ന്നുള്ള സംഭവങ്ങളിലൂടെയുമാണ് സിനിമയ്ക്കുള്ളിലെ സിനിമ ചിത്രം പറയുന്നത്.

മദിരാശി പ്രമേയമാക്കി ഒരുപാട് ചിത്രങ്ങള്‍ മലയാളത്തില്‍ വന്നു പോയിട്ടുണ്ടെങ്കിലും മൂന്ന് കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന വിനീത് ശ്രീനിവാസന്‍ സിനിമ തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.

1 / 1

Continue Reading

Film News

പ്രശസ്ത സംഗീതസംവിധായകൻ കെ ജി ജയൻ അന്തരിച്ചു

Published

on

By

കൊച്ചി; പ്രശസ്ത സംഗീത സംവിധായകനും പാട്ടുകാരനുമായ കെ.ജി.ജയൻ (90) അന്തരിച്ചു.നടൻ മനോജ് കെ ജയൻ മകനാണ്. തൃപ്പൂണിത്തുറയിലെ വീട്ടില്‍വെച്ചാണ് അന്ത്യം.

ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനംകവർന്ന സംഗീതപ്രതിഭയായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ.ജി. ജയൻ നവതി ആഘോഷിച്ചത്. സംഗീതജീവിതത്തിന്റെ 63-ാം വർഷത്തിലേക്കും അദ്ദേഹം കടന്നിരുന്നു.

കെ. ജി ജയൻ, കെ.ജി വിജയൻ ഇരട്ടസഹോദരന്മാരുടെ പേര് ചുരുക്കി ‘ജയവിജയ’ എന്നാക്കിയത് നടൻ ജോസ് പ്രകാശ് ആയിരുന്നു. ആ കൂട്ടുകെട്ട് തെക്കേ ഇന്ത്യ മുഴുവൻ അലയടിച്ച ഗാനങ്ങളിലൂടെ പ്രണയമായും ഭക്തിയായും ഹൃദയങ്ങളില്‍ അലയടിച്ചു.

ഇഷ്ടദൈവമായ അയ്യപ്പസ്വാമിക്കു ഗാനാർച്ചന ഒരുക്കിയാണ് ജയവിജയന്മാർ സംഗീതയാത്രയ്ക്കു തുടക്കമിട്ടത്. ശബരിമല ക്ഷേത്രം ഭരിക്കുന്ന ദേവസ്വം ബോർഡ് പുറത്തിറക്കിയ ഒരേയൊരു ഭക്തിഗാന ആല്‍ബം’ ശബരിമല അയ്യപ്പനി’ലെ ഏറ്റവും ഹിറ്റായ ഗാനങ്ങളിലൊന്നും അവരുടേതാണ്.

സന്നിധാനത്ത് നട തുറക്കുമ്ബോള്‍ കേള്‍ക്കുന്ന ‘ശ്രീകോവില്‍ നടതുറന്നു’ എന്ന ഗാനം ഇവർ ഈണമിട്ട് പാടിയതാണ്.

1 / 1

Continue Reading

Film News

‘വർഷങ്ങൾക്ക് ശേഷം’ പുറത്തിറങ്ങി രണ്ട് ദിവസംകൊണ്ട് നേടിയത് കോടികൾ

Published

on

By

കൊച്ചി ; വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ വിജയകരമായി പ്രദര്‍ശനം തുടരുന്നു.റിലീസ് ചെയ്ത് ആദ്യ രണ്ട് ദിവസങ്ങളില്‍ 5.55 കോടി രൂപയാണ് ചിത്രം നേടിയത്.രണ്ടാം ദിനവും ഒട്ടും കുറയാതെ 2.50 കോടി രൂപ.

ആദ്യ ദിനത്തില്‍ സിനിമയുടെ മൊത്തത്തിലുള്ള മലയാളം ഒക്യുപന്‍സി 53.83% ആയിരുന്നു.വിഷു റിലീസായി മൂന്ന് സിനിമകളാണ് കഴിഞ്ഞദിവസം പ്രദര്‍ശനത്തിന് എത്തിയത്.ആവേശം, വര്‍ഷങ്ങള്‍ക്ക് ശേഷം, ജയ് ഗണേഷ്. മൂന്ന് ചിത്രങ്ങള്‍ക്കും നല്ല പ്രതികരണമാണ് ലഭിച്ചത്.

കേരളത്തിന്റെ കളക്ഷന്റെ കാര്യത്തില്‍ ജയ് ഗണേഷ് പിന്നോട്ട് പോയെങ്കിലും മികച്ച ത്രില്ലിംഗ് അനുഭവമാണ് ചിത്രം സമ്മാനിക്കുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു.വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തില്‍ നിന്ന് ആദ്യദിനം നേടിയത് 3 കോടിയും ആവേശം ആദ്യദിനം നേടിയത് 3.50 കോടിയും.  ജയ് ഗണേഷ് 50 ലക്ഷം ആണ് നേടിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

1 / 1

Continue Reading

Trending

error: