Connect with us

News

മാന്നാര്‍ കൊലപാതകം ; അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് കലയുടെ മകൻ

Published

on

ആലപ്പുഴ ; അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകൻ. അമ്മ ജീവനോടെ ഉണ്ടെന്നാണ് കരുതുന്നതെന്നും ടെൻഷൻ അടിക്കണ്ടെന്ന് അച്ഛൻ പറഞ്ഞുവെന്നും കലയുടെ മകൻ മാധ്യമങ്ങളോട് പറഞ്ഞു.പോലീസ് അന്വേഷണത്തില്‍ ഒന്നും കിട്ടില്ലെന്നും പോലീസ് അന്വേഷണം തെറ്റായ വഴിക്കാണെന്നും അച്ഛൻ പറഞ്ഞതായി കലയുടെ മകൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കൊലപാതകത്തിന് പിന്നിലെ കാരണം കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണെന്നാണ് എഫ്‌ഐആര്‍. കേസില്‍ നാല് പ്രതികളാണുള്ളത്. ഒന്നാം പ്രതി അനിലിനെ കൂടാതെ ജിനു, സോമന്‍, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. തിരോധാനവും കൊലപാതകവും ഉള്‍പ്പടെ രണ്ട് എഫ്‌ഐആറുകളാണ് കഴിഞ്ഞദിവസം മാന്നാർ പോലീസ് സ്റ്റേഷനില്‍ റജിസ്റ്റർ ചെയ്തത്.

കൊലപാതകം, തെളിവുനശിപ്പിക്കല്‍, ഒന്നിലധികംപേർ ഒരുമിച്ച്‌ കുറ്റകൃത്യമാണെന്ന ബോധ്യത്തോടെ പ്രവർത്തിച്ചു എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. 2009-ല്‍ ഏതോ ഒരു ദിവസം മാന്നാർ പെരുമ്ബുഴ പാലത്തില്‍വെച്ച്‌ കൊലപാതകം നടന്നുവെന്നും മാരുതി കാറില്‍ കൊണ്ടുപോയി മൃതദേഹം സംസ്കരിച്ചെന്നുമാണ് എഫ്‌ഐആറിലുള്ളത്.

അമ്ബലപ്പുഴ പോലീസിന് ലഭിച്ച ഊമക്കത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമികാന്വേഷണത്തിന് ശേഷം ചൊവ്വാഴ്ച യുവതിയുടെ ഭർത്താവ് അനിലിന്‍റെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ നടത്തിയ പരിശോധനയില്‍ കൊലപാതകത്തിന്‍റെ തെളിവുകള്‍ ലഭിച്ചിരുന്നു.

സംഭവം കൊലപാതകമാണെന്ന് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോണ്‍ പിന്നീട് സ്ഥിരീകരിച്ചു. ഇസ്രയേലിലുള്ള അനിലിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും എസ്പി അറിയിച്ചിരുന്നു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

News

മാന്നാര്‍ കൊലപാതകം; മൃതദേഹം നേരില്‍ കണ്ട കൂടുതല്‍ സാക്ഷികള്‍ രംഗത്ത്

Published

on

By

ആലപ്പുഴ ; മാന്നാർ കൊലപാതക കേസില്‍ കൂടുതല്‍ ആളുകളെ പൊലീസ് ചോദ്യം ചെയ്യും. മൃതദേഹം നേരില്‍ കണ്ട കൂടുതല്‍ സാക്ഷികള്‍ രംഗത്ത് വന്നതോടെയാണ് ഇവരെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചത്. കൂടുതല്‍ സാക്ഷികള്‍ രംഗത്ത് വന്നതോടെ കല കൊല്ലപ്പെട്ടു എന്നുള്ളതിനെ കൂടുതല്‍ സ്ഥിരീകരണം വന്നിരിക്കുകയാണ്. എങ്കിലും മൃതദേഹം കണ്ടെത്താൻ കഴിയാത്തത് അന്വേഷണസംഘത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.

അതേസമയം കൊലപാതകത്തില്‍ പുതിയ വഴിത്തിരിവുകള്‍ ഉണ്ടായിരിക്കുകയാണ്. കൊലപാതകത്തില്‍ മാപ്പ് സാക്ഷിയാക്കപ്പെട്ട സുരേഷ് കുമാറിനും പങ്ക് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത് . 14 വർഷം മുൻപ് രാത്രിയിലാണ് കലയുടെ മൃതദേഹവുമായി മൂന്നുപേർ തന്നെ സമീപിച്ചതെന്ന് മാന്നാർ സ്വദേശിയായ 70 കാരന്റെ വെളിപ്പെടുത്തല്‍.

കലയെ കൊലപ്പെടുത്തിയ ശേഷം കാറില്‍ ഇരുത്തിയിരിക്കുകയായിരുന്നു കഴുത്തില്‍ ഷാള്‍ ഉണ്ടായിരുന്നു ഒപ്പം ജിനുവും പ്രമോദും ഉണ്ടായിരുന്നു മറ്റൊരാള്‍ ഇരുട്ടത്ത് മാറി നില്‍പ്പുണ്ടായിരുന്നു എന്നും ഇദ്ദേഹം പറയുന്ന. കാറിനുള്ളില്‍ മൃതദേഹം മറവ് ചെയ്യുന്നതിനുള്ള മണ്‍വെട്ടി അടക്കമുള്ള വസ്തുക്കള്‍ ഉണ്ടായിരുന്നതായും 70 കാരനായ സോമൻ പറയുന്നു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

അസമിലെ വെള്ളപൊക്കം: ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് രാഹുൽ, ട്രാജഡി ടൂറിസമെന്ന് വിമർശനം

Published

on

By

അസം: കച്ചാർ ജില്ലയിലെ വെള്ളപ്പൊക്കത്തിൽ ദുരിതത്തിൽ പെട്ടയാളുകളെ സന്ദർശിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി.അയൽ സംസ്ഥാനമായ മണിപ്പൂരിലേക്ക് പോകും മുൻപ് ജിരിബാമിലെയും ചുരാചന്ദ്പൂരിലെയും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച രാഹുൽ ക്യാമ്പുകളിൽ കഴിയുന്നവരുമായി സമയം ചിലവഴിച്ചു.

ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റതിന് ശേഷം രാഹുൽ ഗാന്ധിയുടെ ആദ്യ വടക്കുകിഴക്കൻ സന്ദർശനമായിരുന്നു ഇത്.അസമിലെ സിൽച്ചാർ വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധിയെ അസമിലെയും മണിപ്പൂരിലെയും കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചു.

14 മാസം മുമ്പ് മണിപ്പൂരിൽ കലാപമുണ്ടായതിന് ശേഷം ഇത് മൂന്നാം തവണയാണ് രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശനം നടത്തുന്നത്.അതെസമയം രാഹുൽ പ്രളയബാധിതരെ സന്ദർശിച്ചതിന് പിന്നാലെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാടാളുകളാണ് രംഗത്തെത്തിയിട്ടുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തെക്കുറിച്ചും മണിപ്പൂരിൽ വംശീയ കലാപം ഉണ്ടായതിന് ശേഷം അവിടെ സന്ദർശനം നടത്താത്തതിനെക്കുറിച്ചും കോൺഗ്രസ് നേതാവ് ജയറാം രമേശ് രൂക്ഷമായി വിമർശനം ഉന്നയിച്ചപ്പോൾ, മണിപ്പൂരിലെ വംശീയ സംഘർഷം കോൺഗ്രസ് പാർട്ടിയുടെ പാരമ്പര്യമാണെന്നും കോൺഗ്രസ് അധികാരത്തിലിരിക്കെ പതിറ്റാണ്ടുകളായി സിവിലിയൻമാരെയും പോലീസിനെയും സൈനികരെയും കൊലപ്പെടുത്തിയതിന് സംസ്ഥാനം സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്നും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ജയറാം ആരോപണമുന്നയിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ഒഡീഷാ സ്വദേശിയുടെ കൊലപാതകം: പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിലായി

Published

on

By

പെരുമ്പാവൂർ: ഒഡീഷാ സ്വദേശിയുടെ കൊലപാതകം പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിൽ.

പ്രതികിളികുളത്ത് ഹാർഡ് പ്ലേ പ്ലൈവുഡ് കമ്പനിയിൽ മെഷിൻ ഓപ്പറേറ്ററായ ഒഡീഷ കാണ്ടമാൽ ഉദയഗിരി സ്വദേശി അഞ്ജൻ നായിക് (38) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പെരുമ്പാവൂർ വട്ടക്കാട്ടുപടിയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.

കടം മേടിച്ച തുകയെ ചൊല്ലിയുള്ള വാക്കുതർക്കത്തെ തുടർന്ന് ആകാശ് ദിഗലിനെ വയറിൽ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒഡീഷയിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ വല്ലത്ത് നിന്നുമാണ് പിടികൂടിയത്.

അഞ്ജൻ നായിക്കിൽ നിന്ന് ആകാശ് ദിഗൽ ആയിരം രൂപ കടം വാങ്ങിയിരുന്നു. ഇതിനെച്ചൊല്ലി രണ്ടു പേരും തമ്മിൽ നേരത്തെ തർക്കമുണ്ടായിട്ടുണ്ട്.

29 ന് വൈകീട്ട് വീണ്ടും വഴക്കുണ്ടായി. താമസ സ്ഥലത്തിന്റെ ഉടമ ഇടപെട്ടതിനെ തുടർന്ന് തിങ്കളാഴ്ച പ്രതി ഭാര്യയേയും കൂട്ടി കാക്കനാട്ടിലേക്ക് പോയി.

ചൊവ്വാഴ്ച പുലർച്ചെ 5 മണിയോടെ വട്ടക്കാട്ടുപടിയിലുള്ള താമസ സ്ഥലത്തെത്തി കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തിവീഴ്ത്തുകയായിരുന്നു. 2 പേരും അഞ്ച് മുറികളുള്ള ലൈൻ കെട്ടിടത്തിൽ അടുത്തടുത്താണ് താമസിക്കുന്നത്.

ആകാശ് ദിഗൽ ഇവിടെ 6 മാസമായി താമസിക്കുന്നു. അഞ്ജൻ നായിക് വന്നിട്ട് 5 മാസമേ ആയിട്ടുള്ളൂ.മരിച്ച ആകാശ് ദിഗലിന് കണ്ടന്തറ ഭാഗത്ത് പ്ലൈവുഡ് കമ്പനിയിലായിരുന്നു ജോലി.

ഇൻസ്പെക്ടർ എം.കെ രാജേഷ് സബ് ഇൻസ്പെക്ടർമാരായ റിൻസ് എം തോമസ്, എൻ കെ ബിജു, എൻ.ഡി ആൻ്റോ , റെജി മോൻ എ എസ് ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ
മനോജ് കുമാർ , എം.ബി സുബൈർ, ടി.എ അഫ്സൽ,
ബെന്നി ഐസക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

പെൺകുട്ടിയുടെ യാത്ര ചോദ്യം ചെയ്ത ബസ് കണ്ടക്ടർക്ക് യുവാക്കളുടെ മർദ്ദനം

Published

on

By

കോട്ടയം: യൂണിഫോമും കൺസഷൻ കാർഡുമില്ലാതെ ബസിൽ കയറിയ പെൺകുട്ടിയുടെ യാത്ര ചോദ്യം ചെയ്തു എന്ന് ആരോപിച്ച് ബസ് കണ്ടക്ടർക്ക് യുവാക്കളുടെ മർദ്ദനം.

സ്റ്റുഡന്റ്സ് കൺസഷൻ ടിക്കറ്റ് ആവശ്യപ്പെട്ട മാളികക്കടവ് കോട്ടയം റൂട്ടിലോടുന്ന ബസിന്റെ കണ്ടക്ടർ പ്രദീപിനാണ് മർദ്ദനമേറ്റത്. അടുത്ത സ്റ്റോപ്പിലിറങ്ങിയ പെൺകുട്ടി സഹോദരനെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തി കണ്ടക്ടറെ മർദ്ദനത്തിനിരയാക്കുകയായിരുന്നു എന്നാണ് സൂചന.

സംഭവത്തിന് പിന്നാലെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലാണ് കണ്ടക്ടർക്ക് മർദ്ദനമേറ്റതായി വ്യക്തമായത്.

പെൺകുട്ടിയോട് മോശമായി പെരുമാറി എന്ന പരാതിയിൽ കണ്ടക്ടറുടെ പേരിൽ പോക്സോ വകുപ്പ് പ്രകാരം ചിങ്ങവനം പൊലീസ് കേസെടുക്കും എന്നാണ് കരുതുന്നത്. അതെസമയം കണ്ടക്ടറുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: 2 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

Published

on

By

തിരുവനന്തപുരം :സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 2 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

കണ്ണൂർ കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്.അതെസമയം കണ്ണൂരും കാസർകോടും നാളെ യെല്ലോ അലർട്ടായിരിക്കും.

എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുനമർദ്ദത്തിനും സാധ്യത.

വടക്കൻ ആന്ധ്രാ പ്രദേശ് തീരത്തിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാത ചുഴി രൂപപ്പെട്ടിട്ടുള്ളതായാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ ഇടിമിഞ്ഞാലൊട് കൂടിയ മഴയുണ്ടാകുമെന്നും, ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് അതിശക്തമായ   മഴയ്ക്കും  കാറ്റിനും സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: