Connect with us

News

കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ മോർ തോമ ശ്ലീഹായുടെ ഓർമ്മ പെരുന്നാൾ കൊടിയേറി

Published

on

കോതമംഗലം ; മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന ആഗോള സർവ്വ മത തീർത്ഥാടനകേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ ഇടവകയുടെ കാവൽ പിതാവായ മാർ തോമ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ ജൂലൈ 2,3 (ചൊവ്വ , ബുധൻ ) തീയതികളിൽ ആഘോഷിക്കുന്നു. എ.ഡി. 396 ൽ മാർ തോമാ ശ്ലീഹായുടെ തിരുശേഷിപ്പ് ഉറഹാ ( എഡേസ) യിലേക്ക് കൊണ്ടു പോയതിന്റെ ഓർമ്മ ( ദു:ഖ്‌റോനോ) ആണ് ജൂലൈ 3 പെരുന്നാൾ.

ജൂലൈ 2 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ പെരുന്നാൾ കൊടികയറ്റി. തുടർന്ന് 6.15ന് സന്ധ്യാ നമസ്കാരവും ആശീർവ്വാദവും ഉണ്ടായിരുന്നു. പ്രധാന പെരുന്നാൾ ദിനമായ ജൂലൈ 3 ബുധനാഴ്ച രാവിലെ 6.30 പ്രഭാത നമസ്ക്കാരവും, 7.15 ന് വി. മുന്നിന്മേൽ കുർബ്ബാനയും തുടർന്ന് പ്രസംഗം, പള്ളിയുടെ പടിഞ്ഞാറ് വശത്ത് മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂളിന് സമീപം മോർ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള കുരിശിങ്കലേക്ക് പ്രദക്ഷിണം, ആശീർവ്വാദം, പാച്ചോർ നേർച്ച എന്നിവയും ഉണ്ടായിരിക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് പരി.സഭയുടെ മൈലാപ്പൂർ, ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭി. ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലിത്ത മുഖ്യകാർമ്മികത്വം വഹിക്കും. കൊടി ഇറക്കുന്നതോടു കൂടി പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.

പെരുന്നാൾ ചടങ്ങുകൾക്ക് വികാരി ഫാ. ജോസ് പരത്തുവയലിൽ, സഹ വികാരിമാരായ ഫാ. ജോസ് തച്ചേത് കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ ഫാ.ബിജോ കാവാട്ട് , ഫാ. ബേസിൽ ഇട്ടിയാണിയക്കൽ, പള്ളി ട്രസ്റ്റിമാരായ ബേബി തോമസ് ആഞ്ഞിലി വേലിൽ,ഏലിയാസ് വർഗീസ് കീരംപ്ലായിൽ, കെ.കെ. ജോസഫ് കരിങ്കുറ്റിപ്പുറം, എബി ചേലാട്ട്, സലിം ചെറിയാൻ മാലിയിൽ, ബേബി പാറേക്കര, ബിനോയി തോമസ് മണ്ണംഞ്ചേരി, ഡോ. റോയി മാലിയിൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടനാ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകും എന്ന് വികാരി ഫാ. ജോസ് പരത്തുവയലിൽ അറിയിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

News

തിരുവനന്തപുരത്ത് വീടിന് നേരെ ബോംബെറ്

Published

on

By

തിരുവനന്തപുരം ; തുമ്പയില്‍ വീടിനുനേരെ നാടൻ ബോംബെറിഞ്ഞു. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ തുമ്പ നെഹ്റു ജംഗ്ഷന് സമീപം രണ്ടു ബൈക്കുകളിലെത്തിയ നാലംഗസംഘമാണ് നാടൻവീടിനു നേരെ ബോംബെറിഞ്ഞത്. നെഹ്രു ജംഗ്ഷൻ സ്വദേശികളായ അഖില്‍, വിവേക് അപ്പൂസ് എന്നിവർക്കാണ് പരിക്കേറ്റത്.

പ്രദേശത്ത് ഒരു സുഹൃത്തിനെ കാണാനെത്തിയ വിവേക്, അഖില്‍ എന്നിവര്‍ റോഡരികില്‍ നില്‍ക്കുകയായിരുന്നു. രണ്ട് നാടൻ ബോംബുകളില്‍ ഒരെണ്ണം അഖിലിന്‍റെ കൈയിലാണ് പതിച്ചത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇരുവരയെും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുണ്ടകള്‍ തമ്മിലുള്ള പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അഖിലിനും വിവേകിനുമെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കാപ്പ കേസില്‍ തടവ് കഴിഞ്ഞ് അടുത്തിടെയാണ് അഖില്‍ പുറത്തിറങ്ങിയതെന്ന് പൊലീസ് പറയുന്നു. സമീപത്തെ വീട്ടില്‍ നിന്ന് പൊലീസ് അക്രമിസംഘത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

News

കേരള വിപണി കയ്യിലെടുക്കാൻ പുതിയ ഉത്പന്നവുമായി കർണാടക

Published

on

By

കർണാടക ; വില കുറഞ്ഞ പാലുമായി മില്‍മയോട് യുദ്ധത്തിനുവന്ന് പരാജയപ്പെട്ട കർണാടക മില്‍ക്ക് ഫെഡറേഷന്റെ ‘നന്ദിനി” കാലിത്തീറ്റയുമായി പോരാട്ടത്തിന് ഒരുങ്ങുന്നു. സഹകരണമേഖലയെ ലക്ഷ്യമിട്ട് എത്തുന്ന എതിരാളിയെ നേരിടാൻ മില്‍മ തയ്യാറെടുപ്പു തുടങ്ങി. കഴിഞ്ഞവർഷം മില്‍മയുടെ പ്രതിഷേധത്തെ തുടർന്ന് പാലിന് വിലകൂട്ടേണ്ടി വന്ന നന്ദിനി സമ്മർദ്ദം താങ്ങാനാവാതെ കേരള വിപണിയില്‍ നിന്ന് പിൻവാങ്ങിയിരുന്നു.

25 ശതമാനത്തിലധികം ചോളം ചേരുന്ന ‘നന്ദിനി ഗോള്‍ഡ്’ ബ്രാൻഡ് കാലിത്തീറ്റ പത്ത് ദിവസത്തിനകം കേരളത്തിലെമ്ബാടും എത്തിക്കും. മില്‍മയുടെയും ഇതേ ഗുണനിലവാരത്തില്‍ പുറത്തിറങ്ങുന്ന മറ്റ് കമ്ബനികളുടെയും കാലിത്തീറ്റകളുമായി വിലയില്‍ വ്യത്യാസമില്ല. 50 കിലോ ചാക്കിന് 1,450 രൂപയാണ് നന്ദിനി ഗോള്‍ഡിന്റെ നിരക്ക്.

1394 രൂപയ്ക്ക് വിതരണക്കാർക്ക് നല്‍കും. 35 രൂപ മണ്‍സൂണ്‍ ഇളവുണ്ട്. വിലകുറച്ച്‌ വിവാദത്തിന് വഴിതുറക്കേണ്ടെന്നാണ് നന്ദിനി ഭരണസമിതിയുടെ തീരുമാനം. എന്നാല്‍ കേരളത്തിലെ ക്ഷീരകർഷകർക്ക് താങ്ങാനാവുന്ന നിരക്കുകളില്‍ കാലിത്തീറ്റകള്‍ അവതരിപ്പിച്ച്‌ വിപണി പിടിച്ചെടുക്കുകയാണ് ലക്ഷ്യം.

വൈകാതെ നന്ദിനി ബ്രാൻഡിലുള്ള മറ്റ് കാലിത്തീറ്റകളും കേരളത്തിലെത്തും. കർണാടകയില്‍ പോലും കർണാടക മില്‍ക്ക് ഫെഡറേഷനിലൂടെ മാത്രമേ നന്ദിനി കാലിത്തീറ്റ ലഭിക്കൂ. ആദ്യമായാണ് ഇത് പൊതുമാർക്കറ്റില്‍ എത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ ക്ഷീരസംഘങ്ങളെയും ഇടത്തരം ഫാമുകളെയുമാണ് ലക്ഷ്യമിടുന്നത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

News

വൈദ്യുതി വിച്ഛേദിച്ചതിൽ ഇടപെടൽ , കെഎസ്ഇബിക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

Published

on

By

കോഴിക്കോട് ;  കെഎസ്ഇബി ഓഫീസിൽ അക്രമം നടത്തിയെന്ന പേരിൽ യുവാവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച കെ എസ് ഇ ബി ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ പരാതി പരിശോധിച്ച് 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജൂ നാഥ് ആവശ്യപ്പെട്ടു.

തിരുവമ്പാടി സ്വദേശി യു.സി. അജ്മൽ ഉള്ളാട്ടിൽ എന്ന യുവാവിന്റെ വീട്ടിലെ കണക്ഷനാണ് കെ എസ് ഇ ബി വിഛേദിച്ചത്. ഇതിനെതിരെ സെക്ഷൻ ഓഫീസിൽ പ്രതിഷേധിക്കാനെത്തിയ യുവാവിന്റെ പ്രായമായ പിതാവ് ഹൃദ്രോഗ ബാധിതനായി ആശുപത്രിയിലാണ്. കെഎസ്ഇ ബി സി എം ഡിയുടെ നിർദ്ദേശ പ്രകാരമാണ് കണക്ഷൻ വിഛേദിച്ചതെന്നാണ് വാർത്തകൾ.

അജ്മലിന്റെ വീട്ടിലുള്ള ബിൽ ഓൺലൈനായി അടച്ചങ്കിലും കണക്ഷൻ വിഛേദിച്ചെന്നാണ് പരാതി. ഇതിന്റെ പേരിലാണ് യുവാവും ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായത്.മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

News

നെൽപ്പാടത്ത് അതിവിസ്മയം തീർത്ത് കർഷകൻ

Published

on

By

പത്തനംതിട്ട ; നെല്‍പാടത്ത് അയ്യപ്പ രൂപമൊരുക്കി കർഷകൻ. ശബരിമല നിറപുത്തരിക്കായി ഇറക്കിയ കൃഷിയിലാണ് ഈ കരവിരുതുള്ളത്. പത്തനംതിട്ട ആറന്മുള-ചെങ്ങന്നൂർ പാതയോരത്ത് ഇടയാറന്മുള ചെറുപുഴയ്‌ക്കാട്ട് ദേവീ ക്ഷേത്ര വളപ്പിലാണ് ഭക്തിനിർഭരമായ കൃഷി. അപൂർവങ്ങളായ അഞ്ച് നെല്‍ വിത്തിനങ്ങളിലാണ് കർ‌ഷകനായ എം.എസ് സുനില്‍ കുമാർ അയ്യപ്പരൂപം സൃഷ്ടിച്ചെടുത്തത്. നസർബാത്ത് എന്ന നെല്‍ ചെടിയുടെ കൃഷ്ണവർണമാണ് അയ്യപ്പരൂപത്തിന്റെ ആധാരം.

നസ‍ർ ബാത്ത്, ജപ്പാൻ വയലറ്റ്, എഎസ്ടി, രക്തശാലി, മണിരത്ന എന്നിവ ഇടക്കലർത്തിയാണ് കൃഷി ചെയ്തിരിക്കുന്നത്. ചുമർചിത്ര കലാകാരൻ അഖില്‍ ആറന്മുളയാണ് 20 സെന്റിലെ ഈ വിസ്മയത്തിന്റെ രൂപകല്‍പന. വയലറ്റ് നിറത്തിലുള്ള ഭംഗിയാർന്ന നെല്ലോലകളുള്ള ജപ്പാൻ വയലറ്റ് സംഘടിപ്പിക്കുകയായിരുന്നു സുനില്‍ കുമാറിന് മുൻപിലുണ്ടായിരുന്ന വെല്ലുവിളി.

ഏറെ പണിപ്പെട്ട് ഡല്‍ഹിയില്‍ പഠിക്കുന്ന വിദ്യാർത്ഥികള്‍ മുഖേനെയാണ് വിത്ത് സംഘടിപ്പിച്ചത്. ഒരുക്കിയെടുത്ത പാടം ആദ്യം നനച്ചു. പിന്നാലെ ചോക്ക് പൊടിയില്‍ രൂപം തീർത്തു. അതേ തരത്തില്‍ പാടമൊരുക്കി വിത്തിറക്കി. വിളവെടുപ്പിന് 140 ദിവസം വേണ്ടതിനാല്‍ നസർ ബാത്താണ് ആദ്യം വിതച്ചത്. പിന്നാലെ ബാക്കിയുള്ളവയും വിതച്ചു.

വിഷുവിന് വിതച്ച ഗുജറാത്തിലെ കാർഷിക സർവകലാശാലയുടെ നസർ ബാത്ത്, തമിഴ്‌നാട് അംബാസമുദ്രം കാർഷിക സർവകലാശാലയിലെ പച്ചരി ഇനത്തില്‍പ്പെട്ട എഎസ്ടി, ജപ്പാനില്‍നിന്നുള്ള ജപ്പാൻ വയലറ്റ്, രക്തശാലി, മനുരത്‌ന എന്നിവ ഒരേ സമയം കതിരിട്ട് തുടങ്ങി. നസർ ബാത്ത് നെല്ലാണ് വയലറ്റ് നിറം നല്‍കുന്നത്. ഉത്തരേന്ത്യക്കാരനാണ് നസർ ബാത്ത്. ഒന്നാം വിള നെല്ലിനൊപ്പം കളയായി വളരുന്ന നെല്ലിനെ ഇല്ലാതാക്കാൻ ഇത് സഹായിക്കും.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

News

ഒന്നര വയസ്സുകാരിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍

Published

on

By

തൃശ്ശൂർ ; ഒന്നര വയസ്സുകാരിയെ വീട്ടിലെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. എരുമപ്പെട്ടി വെള്ളറക്കാട് ചിറമനേങ്ങാട് നെല്ലിക്കുന്ന് മുല്ലക്കല്‍ വീട്ടില്‍ സുരേഷ് ബാബു – ജിഷ ദമ്ബതികളുടെ മകള്‍ അമേയയാണ് മരിച്ചത്.ശനിയാഴ്ച രാത്രി 11.15നാണ് സംഭവം.

രാത്രി 10 മണിയോടെ അയല്‍ വീട്ടിലേക്ക് പോയതായിരുന്നു കുട്ടി. കാണാതായതിനെ തുടര്‍ന്ന് ജിഷ അന്വേഷിച്ചപ്പോഴാണ് കുട്ടിയെ കിണറ്റില്‍ വീണ് വെള്ളത്തില്‍ മലര്‍ന്ന് പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്.

തുടര്‍ന്ന് നാട്ടുകാര്‍ എരുമപ്പെട്ടി പൊലീസില്‍ വിവരമറിയിച്ചു. കുന്നംകുളത്ത് നിന്ന് അഗ്‌നിരക്ഷാ സേനയെത്തി കുട്ടിയെ പുറത്തെടുത്ത് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: