Latest news
5 ഇന്ത്യൻ സൈനികർക്ക് വീരമൃതു:അപകടം നദി മുറിച്ചുകടക്കുന്നതിനിടെ
![](https://m4malayalam.in/wp-content/uploads/2024/06/WhatsApp-Image-2024-06-29-at-1.43.55-PM.jpeg)
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ദൗലത്ത് ബേഗ് ഓൾഡി പ്രദേശത്ത് നദി മുറിച്ചുകടക്കുന്നതിനിടെ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ 5 ഇന്ത്യൻ സൈനികർ മരിച്ചു. ചൈനയുമായുള്ള നിയന്ത്രണരേഖ പങ്കിടുന്ന സമീപ പ്രദേശമായ ന്യോമ ചുഷുൽ ഏരിയയിലെ നദി ടാങ്ക് ഉപയോഗിച്ച് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം.
പരിശീലനത്തിനിടെ ടി-72 ടാങ്കിൽ ഉണ്ടായിരുന്ന 4 ജവാന്മാരും ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർക്കുമാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.
അമിതമായി കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽ ടാങ്ക് മുങ്ങിയതാണ് അപകടത്തിനിടയാക്കിയത്. പലവട്ടം വെള്ളത്തിൽ മുങ്ങിയ ടാങ്ക് ഒഴുക്കിൽ പെടുകയായിരുന്നു.
ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും (ജെസിഒ) 4 ജവാൻമാരും ഉൾപ്പെടെ 5 ഇന്ത്യൻ സൈനികർക്ക് ദൗലത്ത് ബേഗ് ഓൾഡി ഏരിയയിൽ ഇന്നലെ റിവർ ക്രോസിംഗ് അഭ്യാസത്തിനിടെയുണ്ടായ അപകടത്തിൽ ജീവൻ നഷ്ട്ടപെട്ടതായും 5 പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായും പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു.
സൈനികരുടെ മരണത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ അനുശോചനം അറിയിച്ചു.
“നമ്മുടെ ധീരരായ സൈനികർ രാജ്യത്തിന് നൽകിയ മാതൃകാപരമായ സേവനം ഒരിക്കലും മറക്കാൻ സാധിക്കില്ല. മരണമടഞ്ഞവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു .ദുഃഖത്തിൻ്റെ ഈ വേളയിൽ രാജ്യം അവർക്കൊപ്പം ഉറച്ചുനിൽക്കുന്നു,” പ്രതിരോധ മന്ത്രി ട്വീറ്റിലൂടെ അറിയിച്ചു.
ലഡാക്കിൻ്റെയും ഹിമാചൽ പ്രദേശിൻ്റെയും ചില ഭാഗങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. വെള്ളിയാഴ്ച ഷിംല, കുളു, കിന്നൗർ ജില്ലകളിലാണ് മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ഷിംലയിൽ മലയാന മേഖലയിൽ മണ്ണിടിച്ചിലിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും, കുളു, കിന്നൗർ ജില്ലകളിൽ കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് റോഡുകളിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്യ്തിരുന്നു.
![](https://i0.wp.com/m4malayalam.in/wp-content/uploads/2024/05/m4.jpg?resize=740%2C964&ssl=1)
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Latest news
കണ്ണൂർ ഇരിട്ടിയിൽ വിദ്യാർത്ഥിനികൾ ഒഴിക്കപ്പെട്ടു: 28കാരിയുടെ മൃതദേഹം കണ്ടെത്തി,21കാരിക്കായി തിരച്ചിൽ
![](https://m4malayalam.in/wp-content/uploads/2024/07/IMG-20240704-WA0024.jpg)
കണ്ണൂർ: ഇരിട്ടി പടിയൂർ പൂവം പുഴയിൽ ഇറങ്ങുന്നതിനിടെ ഒഴിക്കപ്പെട്ട് കാണാതായ 2 പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇരിക്കൂറിലെ സ്വകാര്യ കോളജിലെ സൈക്കോളജി അവസാന വർഷ വിദ്യാർഥിനി എടയന്നൂർ സ്വദേശിനി ഷഹർബാനയുടെ (28) മൃതദേഹമാണ് കണ്ടെത്തിയത്.
ഒപ്പമുണ്ടായിരുന്ന അഞ്ചരക്കണ്ടി സ്വദേശിനി സൂര്യയ്ക്കായി (21) തിരച്ചിൽ പുരോഗമിക്കുകയാണ്.സഹപാഠിയെ സന്ദർശിക്കാനായി പടിയൂർ പൂവത്തെ വീട്ടിൽ എത്തിയതായിരുന്നു ഇരുവരും.
സമീപമുള്ള പുഴക്കരയിൽ ചിത്രങ്ങളും വിഡിയോവും പകർത്തിയ ശേഷം വാട്ടർ അതോറിറ്റിയുടെ ടാങ്കിന് സമീപം പുഴയിൽ ഇറങ്ങിയപ്പോഴായിരുന്നു അപ്രതീക്ഷിതമായ അപകടം.
മത്സ്യം പിടിക്കുന്നവരും ടാങ്കിന് മുകളിലുണ്ടായിരുന്ന വാട്ടർഅതോറിറ്റി ജീവനക്കാരനും പുഴയിൽ ഇറങ്ങുന്നത് വിലക്കിയെങ്കിലും ഇതിനിടയിൽ ഇവർ മുങ്ങിത്താഴുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ഒഴുക്കിൽ പെട്ടവരിൽ ഒരാൾ മൽസ്യത്തൊഴിലായിലകളുടെ വലയിൽ കുടുങ്ങിയെങ്കിലും വലയുടെ പുറത്ത് പോയതിനാൽ രക്ഷിക്കാൻ സാധിച്ചില്ല.
അഗ്നിരക്ഷാ സേനയുടെയും സ്കൂബാ ഡൈവർമാർ മാരുടെയും നേതൃത്തത്തിലാണ് തിരച്ചിൽ തുടരുന്നത്.
![](https://i0.wp.com/m4malayalam.in/wp-content/uploads/2024/05/m4.jpg?resize=740%2C964&ssl=1)
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Latest news
കോതമംഗലം കുളങ്ങാട്ടുകുഴി ആലുംചോട് പൈനാപ്പിൾ തോട്ടത്തിൽ കാട്ടുകൊമ്പന്റെ ജഡം കണ്ടെത്തി; ഷോക്കേറ്റ് ചരിഞ്ഞതെന്ന് പ്രാഥമീക നിഗമനം
![](https://m4malayalam.in/wp-content/uploads/2024/07/kottappady.jpg)
കോതമംഗലം; കോതമംഗലം കുളങ്ങാട്ടുകുഴി ആലുംചോട് പൈനാപ്പിൾ തോട്ടത്തിൽ കാട്ടുകൊമ്പന്റെ ജഡം കണ്ടെത്തി.
ഏകദേശം 18 വയസ് പ്രായം തോ്ന്നിയ്ക്കുന്ന പൂർണ്ണ ആരോഗ്യവാനായ കൊമ്പന്റെ ജഡമാണ് കണ്ടെത്തിയിട്ടുള്ളതെന്നും പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾ ഉടൻ ആരംഭിയ്ക്കുമെന്നും കോടനാട് ഫോറസ്റ്റ് റെയിഞ്ചോഫീസർ അറിയിച്ചു.
സമീപത്ത് പനിമറിച്ചിട്ടിട്ടുണ്ട്.മറിച്ചിട്ട പന പതിച്ചത് ഇലവൻ കെവി ലൈനിലേയ്ക്കാണെന്നും തിന്നാനുള്ള ശ്രമത്തിനിടെ ഷോക്കേറ്റായിരിയ്ക്കാം കൊമ്പൻ ചരിഞ്ഞതെന്നുമാണ് വനംവകുപ്പ് അധികൃതരുടെ പ്രാഥമീക നിഗമനം.
തോട്ടം ഉടമയുടെ ഭാഗത്തുനിന്നും ആന ചരിയുന്നതിനുള്ള കാരണം കണ്ടെത്താനായിട്ടില്ലന്നും വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട് അപാകതകൾ ഉണ്ടോ എന്ന കാര്യം പരിശോധിയ്ക്കുമെന്നും അധികൃതർ അറയിച്ചു.
![](https://i0.wp.com/m4malayalam.in/wp-content/uploads/2024/05/m4.jpg?resize=740%2C964&ssl=1)
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Latest news
പദ്ധതി നടത്തിപ്പിൽ വൻ ക്രമക്കേടുകൾ; കോടികൾ ചിലവഴിച്ചിട്ടും മൂന്നാറിൽ “ദുർഗന്ധം” ബാക്കി,പിടിമുറുക്കി വിജിലൻസും
![](https://m4malayalam.in/wp-content/uploads/2024/07/ODIT.jpg)
പ്രകാശ് ചന്ദ്രശേഖർ
ഇടുക്കി; മൂന്നാർ പഞ്ചായത്തിലെ വിവിധ പദ്ധതികളിൽ വൻ ക്രമക്കേടെന്ന് ആരോപണം.ഹൈക്കോടതി ഇടപെടലിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു.
മൂന്നാർ ഗ്രാമപഞ്ചായത്തിലെ മുൻ സെക്രട്ടറി ആയിരുന്ന കെ.എൻ സഹജൻ ഇംപ്ലിമെന്റിംഗ് ഓഫീസറായി നടപ്പിലാക്കിയ ഏഴോളം പദ്ധതികളിലാണ് അഴിമതി സംബന്ധിച്ച് പരാതി ഉയർന്നിട്ടുള്ളത്.
പൊതുപ്രവർത്തകനായ ബേസിൽ ജോർജ്ജ് പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും തുടർ നടപടിയുണ്ടായില്ല.
ഇതെത്തുടർന്ന് ബേസിൽ ഹൈക്കോടതിയെ സമീപിയ്്ക്കുകയും കോടതി വിജിലൻസ് അന്വേഷണത്തിന് നിർദ്ദേശിയ്ക്കുകയുമായിരുന്നു.
മൂന്നാർ ബ്യൂട്ടിഫിക്കേഷൻ ,ബ്യൂട്ടിഫിക്കേഷൻ വിപുലീകരണം,ലെഗസി വേസ്റ്റ് മാനേജ്മെൻറ്, മൂന്നാർ സോൺ വേസ്റ്റ് മാനേജ്മെന്റ്് ,സീവേജ് സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പദ്ധതി എന്നിവയടക്കം 7 പദ്ധതികളെക്കുറിച്ചാണ് ബേസിൽ പരാതി ഉന്നയിച്ചിട്ടുള്ളത്.
ബേസിലിന്റെ ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിലുള്ള ഓഡിറ്റ് റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.ഈസാഹചര്യത്തിലാണ് വിജിലൻസ് പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
മൂന്നാർ ഗ്രാമപഞ്ചായത്തിൽ വിവിധമാലിന്യ സംസ്കരണപദ്ധതികളിലായി 2021-2022 കാലഘട്ടത്തിൽ 15332433 രൂപ ചിലവഴിച്ചിട്ടും മാലിന്യസംസ്കരണം ഫലപ്രദമായില്ല എന്ന ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തലുകളാണ് ഇപ്പോൾ പരാതിയ്ക്കും ചൂടേറിയ വാദ-പ്രതിവാദങ്ങൾക്കും കാരണമായിട്ടുള്ളത്.
ജൈവ-അജൈവമാലിന്യങ്ങൾ തരംതിരിക്കാതെ വേസ്റ്റ് ഡമ്പിംഗ് യാർഡിൽ നിക്ഷേപിക്കുക വഴി ഗുരുതരമായ പാരിസ്ഥിക പ്രശ്നങ്ങൾക്കും പദ്ധതി നടത്തിപ്പ് കാരണമായിട്ടുണ്ടെന്നുള്ള ആക്ഷേപവും ശക്തമാണ്.
മാലിന്യപ്രശനം പരിഹരിയ്ക്കാൻ ചിലവഴിച്ച തുകയും ബില്ലുകളും നടന്ന പ്രവൃത്തിയുമായി ഒത്തുനോക്കുമ്പോൾ വലിയ വൈരുദ്ധ്യങ്ങൾ ഉണ്ട് എന്നാണ് 2021-2022 ഓഡിറ്റ് റിപ്പോർട്ടിലെ സൂചന.
മാത്രമല്ല ബന്ധപ്പെട്ട എ.ഇ,സാങ്കേതിക വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടുകൾ ഇല്ലാതെയാണ് തുക സെക്രട്ടറി കമ്പനികൾക്ക് കൈമാറിയിട്ടുള്ളതെന്ന പരാമർശവും റിപ്പോർട്ടിലുണ്ട്.
ഏകപക്ഷീയമായി കമ്പനി ഹാജരാക്കിയ ബില്ലുകൾ പരിശോധിക്കാതെ തുക കൈമാറിയത് അഴിമതിയും പൊതുധനവിനിയോഗത്തിന്റെദുർവ്യായവുമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.
ഓഡിറ്റ് പരാമർശങ്ങളിൽ ഇത് വ്യക്തമായിട്ടും നടപടി സ്വീകരിക്കാത്ത തദ്ദേശ സ്വയംഭരണ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും കുറ്റകരമായ അനാസ്ഥാ ഉണ്ടായിട്ടുണ്ടെന്നും മറ്റുമുള്ള ആരോപണവും ശക്തമാണ്.
മാലിന്യസംസ്കരണത്തിന് ചിലവഴിച്ച തുക സുലേഖ സോഫ്റ്റ് വെയറിൽ ചേർക്കാത്തതിന് പിന്നിലെ കാര്യ-കാരണങ്ങളെക്കുറിച്ചും ചർച്ചകൾ ചൂടുപിടിച്ചിട്ടുണ്ട്.
കോടിക്കണക്കിന് രൂപ ചിലവഴിച്ച്, മാലിന്യങ്ങൾ മൂന്നർ കല്ലാറിലെ ഡമ്പിംഗ് യാർഡിൽ നിക്ഷേപിച്ചത് പരിസര-ജല-വായു മലിനീകരണത്തിന് കാരണമായെന്നും ഇത് പരിസകവാസികളിൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചു എന്നും മറ്റുമുള്ള പരാതികളും ഉയർന്നിരുന്നു.
മാലിന്യം നീക്കം ചെയ്യുന്നതിന് ക്ലീൻ കേരള കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ വ്യക്തതയില്ലന്നും ഇതിൽ നമ്പരോ തീയതിയോ പോലും രേഖപ്പെടുത്താത്തതിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് മറ്റൊരാരോപണം.
പദ്ധതി നടത്തിപ്പുമായി മോണിറ്ററിംഗ് നടത്തിയിട്ടില്ല,മാലിന്യങ്ങൾ നീക്കം ചെയ്യുന്ന സമയത്ത് പഞ്ചായത്ത് അധികാരികളുടെ അസാന്നിധ്യം മൂലം നീക്കം ചെയ്ത മാലിന്യങ്ങളുടെ ഇനം, തരം, തൂക്കം എന്നിവ രേഖപ്പെടുത്താതെ പണം നൽകി,ഏകപക്ഷീയമായി ക്ലീൻ കേരള കമ്പനി നൽകിയ ഇൻവോയ്സുകൾ പ്രകാരം തുക നൽകി,ക്ലീൻ കേരള കമ്പനി മാലിന്യം നീക്കുന്നതിന് ചുമതലപ്പെടുത്തിയ കമ്പനികൾ ശാസ്ത്രീയമായി മാലിന്യം സംസ്കരിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയോ മാലിന്യങ്ങൾ അലക്ഷ്യമായി നിക്ഷേപിക്കുന്നുണ്ടോ എന്ന് പരിശോധിച്ചിട്ടില്ല തുടങ്ങിയ ആരോപണങ്ങളിലും അന്വേഷണം നടക്കുന്നുണ്ടെന്നാണ് അറിയുന്നത്.
കെ.എൻ സഹജൻ സെക്രട്ടറിയായിരുന്ന കാലയളവിലെ മാലന്യ സംസ്കരണവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളിലും അന്വേഷണം വേണമെന്നും കരാർ കമ്പനികളും സെക്രട്ടറിയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നുമാണ് പരാതിക്കാരന്റെ പ്രധാന ആവശ്യം.
മാലിന്യസംസ്കരണ പദ്ധതികളിലെ ക്രമക്കേടുകളിൽ വിശദമായി വകുപ്പുതല പരിശോധനയ്ക്ക് ഉന്നത അധികൃതർ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്.
പഞ്ചായത്ത് ഭരണസമതിയംഗങ്ങളിൽ ഒട്ടുമിക്കവർക്കും മലയാള ഭാഷാ പരിജ്ഞാനമില്ലാത്തതും തട്ടിപ്പിന് വളമായി എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ഭരണസമിതിയെ തെറ്റിധരിപ്പിച്ച് ഉദ്യോഗസ്ഥർ നടത്തിയ കൊള്ളയെ സംബന്ധിച്ച് വരുംദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.
പരാതി ഉയർന്നിട്ടുള്ള പദ്ധതി നടത്തിപ്പിൽ സംസ്ഥാന ഖജനാവിന് വൻ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പരാതിക്കാരന്റെ വാദം.
തനിയ്ക്കെതിരെ ഉയർന്നിട്ടുള്ള പരാതികൾ കെട്ടിച്ചമച്ചതാണെന്നും വിജിലൻസ് അന്വേഷണം സ്വാഗതം ചെയ്യുന്നതായും കഴിഞ്ഞ ദിവസം എം4മലയാളത്തോട് മുൻ സെക്രട്ടറി കെ എൻ സഹജൻ പ്രതികരിച്ചിരുന്നു.
ബേസിലിന്റെ പരാതിയിലെ സൂചനകളും നടപ്പിലാക്കിയ പദ്ധതികളുടെ തൽസ്ഥിതിയും പരിശോധിച്ചാൽ ക്രമക്കേടുകളുടെ വിശദാംശങ്ങൾ ലഭിയ്ക്കുമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.തുടരും
![](https://i0.wp.com/m4malayalam.in/wp-content/uploads/2024/05/m4.jpg?resize=740%2C964&ssl=1)
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Latest news
തൃശ്ശൂരിൽ കാണാതായ ദമ്പതികൾ മരിച്ച നിലയിൽ: ആത്മഹത്യ എന്ന് സൂചന
![](https://m4malayalam.in/wp-content/uploads/2024/07/IMG-20240703-WA0026.jpg)
വേളാങ്കണ്ണി:കൊരട്ടി സ്വദേശികളായ ദമ്പതികൾ വേളാങ്കണ്ണിയില് മരിച്ച നിലയിൽ.
കൊരട്ടി തിരുമുടിക്കുന്ന് സ്വദേശികളായ ആന്റു,ജെസി എന്നിവരാണ് മരിച്ചത്.ഇരുവരും ജീവനൊടുക്കിയതാണ് എന്നാണ് ലഭ്യമായിട്ടുള്ള വിവരം.
ആത്മഹത്യ ചെയ്യുകയാണെന്നുള്ള വിവരം ബന്ധുക്കൾക്ക് ലഭിച്ചു എന്നാണ് കരുതുന്നത്. വിഷം കുത്തിവെച്ചാണ് ഇരുവരും മരിച്ചതെന്ന് ബന്ധുക്കള് പറഞ്ഞു.
9 ദിവസം മുൻപ് കാണാതായ ദമ്പതികളെ കണ്ടെത്താൻ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല.പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ യഥാർഥ മരണകാരണം മനസ്സിലാക്കാൻ സാധിക്കു എന്ന് അധികൃതർ വ്യക്തമാക്കി. മരണത്തിൽ അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസിക ആരോഗ്യ വിദഗ്ധരുടെ സഹായം തേടാൻ ശ്രമിക്കുക. ഹെൽപ് ലൈൻ നമ്പറുകൾ , 1056, 0471- 2552056)
![](https://i0.wp.com/m4malayalam.in/wp-content/uploads/2024/05/m4.jpg?resize=740%2C964&ssl=1)
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Latest news
കലയുടെ കൊലപാതകം: പ്രതികൾ റിമാൻഡിൽ
![](https://m4malayalam.in/wp-content/uploads/2024/07/IMG-20240703-WA0025.jpg)
ആലപ്പുഴ: മാന്നാറിൽ 15 വർഷം മുൻപ് കാണാതായ കലയുടെ കൊലപാതകത്തിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഉച്ചയോടെ വൈദ്യ പരിശോധനക്ക് ശേഷം ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ ജിനു, സോമൻ, പ്രമോദ് തുടങ്ങിയ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 3 പേരെ പോലീസ് 7 ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും 6 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
ഇവരുടെ ജാമ്യ അപേക്ഷ നാളെ പരിഗണിക്കും.കലയെ കൊലപ്പെടുത്തിയെന്ന് കലയുടെ ഭർത്താവ് അനിൽ കുമാർ സമ്മതിച്ചതായി മുഖ്യസാക്ഷി സുരേഷ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
അനിൽ കുമാർ വിളിച്ചതനുസരിച്ച് വലിയ പെരുമ്പുഴ പാലത്തിൽ എത്തിയെന്നും നിർത്തിയിട്ടിരുന്ന വാഹനത്തിൽ കലയുടെ മൃതദേഹം കണ്ടെന്നും, അനിൽ കുമാറിന്റെ ഭീഷണി മൂലമാണ് കൊലപാതകം പുറത്ത് പറയാതിരുന്നതെന്നും സുരേഷ് പൊലീസിനോട് വ്യക്തമാക്കിയിരുന്നു.
ഇന്നലെയാണ് വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്നും കലയുടേത് എന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ പോലീസിന് ലഭിച്ചത്.15 വർഷങ്ങൾക്ക് മുൻപ് കാണാതായ യുവതിയുടെ കൊലപാതകം വെളിച്ചത്ത് കൊണ്ടുവരാൻ സഹായിച്ചത് ഒരു ഊമക്കത്താണ്.
ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസാ ജോണിന് ലഭിച്ച കത്തിൽ 15 വർഷങ്ങൾക്ക് മുൻപ് ഇരമത്തൂരിൽ നിന്ന് കാമുകനൊപ്പം അപ്രതീക്ഷമായ കല എന്ന 26കാരി കൊല്ലപ്പെട്ടു എന്നായിരുന്നു എഴുതിയിരുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
![](https://i0.wp.com/m4malayalam.in/wp-content/uploads/2024/05/m4.jpg?resize=740%2C964&ssl=1)
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
-
Uncategorized4 weeks ago
അങ്കമാലിയിൽ വീട്ടിൽ തീ പിടുത്തം ; അച്ഛനും അമ്മയും 2കുട്ടികളും അടക്കം 4 പേർ വെന്തുമരിച്ചു
-
Latest news2 weeks ago
അടിമാലിക്ക് സമീപം സവാരി കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ ചവിട്ടേറ്റ് മരിച്ചു
-
Latest news1 week ago
നേര്യമംഗലം വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും മുകളിലേക്ക് മരം വീണ് അപകടം; രാജകുമാരി സ്വദേശി മരിച്ചു
-
Latest news3 weeks ago
വാഹനത്തിൽ നിന്നും പുറത്തേക്ക് തുപ്പുന്നവർ ഇനി ശ്രദ്ധിചില്ലങ്കിൽ പണിയാകും , മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
-
Uncategorized3 weeks ago
ഓട്ടോറിക്ഷയിൽ കറങ്ങി മോഷണം, പ്രതികളായ രണ്ട് പേർ പിടിയിൽ
-
Latest news2 weeks ago
സർജ്ജന് 16,000, മറ്റൊരുഡോക്ടർക്ക്13,000, ഓപറേഷൻ തിയേറ്ററിന്18,000.., ചികത്സയ്ക്ക് അമിത ഫീസ്;കോഴിക്കോട് റെഡ് ക്രസന്റ് ആശുപത്രിക്കെതിരെ പരാതി
-
Latest news3 weeks ago
ഭാര്യ വിദേശത്ത് ജോലി ചെയ്യുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച ഭർത്താവ് ഭാര്യയുടെ അമ്മവീടും സഹോദരവീടും തീയിട്ടു
-
Latest news6 days ago
അഴിമതി കുരുക്കിൽ പുരസ്കാര ജേതാവും ;മുൻ മൂന്നാർ പഞ്ചായത്ത് സെക്രട്ടറി കെ.എൻ സഹജനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി