Connect with us

Latest news

ഭൂതത്താൻകെട്ട് വനമേഖലയിൽ അപൂർവയിനം തവളയെ കണ്ടെത്തി

Published

on

കോതമംഗലം:വർഷത്തിൽ ഒരു തവണ മാത്രം മണ്ണിനടിയിൽ നിന്ന് പുറത്തുവരുന്ന അപൂർവമായി മാത്രം കാണപ്പെടുന്ന പാതാള തവളയെ ഭൂതത്താൻകെട്ടിൽ കണ്ടെത്തി.

മലയാറ്റൂർ ഫോറെസ്റ്റ് ഡിവിഷനിലെ തുണ്ടത്തിൽ റെയിഞ്ചിലെ തേക്ക് തോട്ടത്തിന് സമീപത്തെ റോഡിൽ ബീറ്റ് ഫോറസ്‌റ്റ് ഓഫീസർ ജി.ഗോകുലാണ് പാതാള തവളയെ കണ്ടെത്തിയത്.

ബലൂൺ തവള,പർപ്പിൾ തവള എന്നി പേരുകളും ഇവക്കുണ്ട് .സഹ്യപർവതനിരകളിൽ മാത്രം കാണപ്പെടുന്ന ഒരിനം തവളയാണ് പന്നിമൂക്കൻ തവള അല്ലെങ്കിൽ പർപ്പിൾ ഫ്രോഗ്.

നാസികാബത്രാക്കസ് സഹ്യഡെൻസിസ് എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം.പാതാളത്തവള (പാതാൾ) എന്നും കുറവൻ എന്നും അറിയപ്പെടുന്ന, സൂഗ്ലോസിഡെ കുടുംബത്തിൽപ്പെടുന്ന ഇവ ജീവിച്ചിരിക്കുന്ന ഫോസിൽ ആയി കണക്കാക്കപ്പെടുന്നു.

മാവേലിത്തവള എന്നും അറിയപ്പെടുന്ന പാതാളിൻ്റെ ബന്ധുക്കൾ, മഡഗാസ്കറിലും സെയ്‌ഷെൽസ് ദ്വീപു കളിലുമാണ് ഉള്ളത്. പ്രായപൂർത്തിയായാൽ ഇവയെ കാണാൻ വർണ്ണാഭമായതായിരിക്കും.

ഏകദേശം 7 സെന്ററി മീറ്റർ വരെ നീളമുള്ള ഇവ മണ്ണിനടിയിലാണ് ജീവിതത്തിൻ്റെ മുഖ്യഭാഗവും ചിലവഴിക്കുന്നത്.മണ്ണിനടിയിലുള്ള ചിതലുകളാണ് മുഖ്യ ആഹാരം.

എന്നാൽ മൺസൂൺ കാലത്ത് പ്രത്യുത്പാദന സമയത്ത് മാത്രം രണ്ടാഴ്ചയോളം ഇവ പുറത്തേക്ക് വരും.ശേഷം തവളയുടെ വാൽമാക്രി ഘട്ടം കഴിയുബോൾ മാത്രമാണ് പാതാള തവള മണ്ണിനടിയിലേക്ക് തിരിച്ച് പോകുന്നത്.

പിന്നീട് വർഷത്തിൽ ഒരിക്കൽ മാത്രം പുറത്തുവരും. അതു കൊണ്ടാണ് ഇതിന് മാവേലിത്തവള എന്നൊരു പേരുകൂടിയുള്ളതെന്ന് പറയപ്പെടുന്നു.

പാതാള തവളയെ സംസ്‌ഥാനത്തിൻ്റെ ഔദ്യോഗിക തവളയാക്കാൻ ശ്രമം നടക്കുന്നുണ്ട്. സംസ്ഥാന വന്യ ജീവി സംരക്ഷണ ബോർഡ് ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും.

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ തവള കേരളത്തിൽ അപൂർവമായി കാണപ്പെടുന്നതാണെന്ന് പ്രശസ്ത വന്യജീവി ശാസ്ത്രഞ്ജൻ ഡോ. ആർ സുഗതൻ പറഞ്ഞു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

ഫ്ലാറ്റിൽ മോഷണത്തിനിടെ 16 കാരൻ 9 വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

Published

on

By

ഹരിയാന: ഗുരുഗ്രാം  ഹൗസിംഗ് സൊസൈറ്റിയിലെ ഫ്ലാറ്റിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിക്കുന്നതിനിടെ കൊലപാതകം. 9 വയസ്സുകാരിയായ പെൺകുട്ടിയെ 16 കാരൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.

ജൂലൈ ഒന്നിനായിരുന്നു ദാരുണമായ സംഭവം. ഗുരുഗ്രാമിലെ ഒരേ മേഖലയിലാണ് ഇരുവരുടെയും കുടുംബങ്ങൾ താമസിച്ചിരുന്നത്.

നാലാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ അമ്മ തിങ്കളാഴ്ച രാവിലെ 11 മണിയോടെ പ്രതിയുടെ വീടിന് സമീപം എത്തിയിരുന്നു. ഇതിന് മനസ്സിലാക്കിയ പത്താം ക്ലാസിൽ പഠിക്കുന്ന 16 വയസ്സുകാരൻ ട്യൂഷൻ ഉണ്ട് എന്ന് പറഞ്ഞാണ് അവിടെ നിന്നും പോയത്.

വീട്ടിൽ കയറി മോഷണം നടത്തുന്നതിനിടയിൽ പെൺകുട്ടി ഒച്ച വച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തിന് ശേഷം മോഷ്ടാക്കൾ വീട്ടിൽ കയറി പെൺകുട്ടിയെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെടാൻ ആദ്യം ശ്രമിച്ചെങ്കിലും പിന്നീട് കൊലപാതക കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

20,000 രൂപ വായ്പ തിരിച്ചടയ്ക്കാനാണ് ആഭരണങ്ങൾ മോഷ്ടിച്ചതെന്നാണ് പിടിക്കപ്പെട്ടപ്പോൾ 16 വയസ്സുകാരൻ പോലീസിനോട് പറഞ്ഞത്.തനിക്ക് അവളെ കൊല്ലാൻ താൽപ്പര്യമുണ്ടായിരുന്നില്ലെന്നും എന്നാൽ പെൺകുട്ടി മിണ്ടാതിരിക്കാൻ വിസമ്മതിച്ചതിനാൽ പിടിക്കപ്പെടുമോ എന്ന് ഭയന്ന് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞു.

സംഭവത്തിൽ രാജേന്ദ്ര പാർക്ക് പോലീസ് സ്റ്റേഷനിൽ പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു.

പോലീസ് പറയുന്നതനുസരിച്ച് ; തിങ്കളാഴ്ച രാവിലെ പെൺകുട്ടിയുടെ പിതാവ് ഓഫീസിലേക്കും അമ്മയും സഹോദരനും പ്രതിയുടെ അതേ സൊസൈറ്റിയിലെ മറ്റൊരു ടവറിലുള്ള വീട്ടിലേക്കും പോയിരുന്നു.

പെൺകുട്ടിയുടെ അമ്മയെ വീട്ടിൽ കണ്ടതോടെ ട്യൂഷനു പോകാനുണ്ട് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി.താൻ ബെല്ലടിച്ചെന്നും വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടി വാതിൽ തുറന്നെന്നും പ്രതി പോലീസിനോട് പറഞ്ഞു.

സോഫയിൽ ഇരുന്ന് അവളോട് വെള്ളം ചോദിച്ചതായും പിന്നീട് അവളുടെ സ്കൂൾ പഠനത്തിൽ സഹായിച്ചതായും ഒരു മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.അവൾ ടോയ്ലറ്റിൽ പോയപ്പോൾ കട്ടിലിൻ്റെ ഡ്രോയറിൽ നിന്ന് ലോക്കറിൻ്റെ താക്കോൽ കണ്ടെത്തി കുറച്ച് ആഭരണങ്ങൾ മോഷ്ടിക്കുകയും ചെയ്തു.

ഈ സമയം ടോയ്ലറ്റിൽ നിന്നും പുറത്തിറങ്ങിയ പെൺകുട്ടി ആഭരണങ്ങൾ മോഷ്ടിച്ച് കൊണ്ടു പോകുന്നത് കാണുകയും തടയാൻ ശ്രമിക്കുകയും ചെയ്തു. പെൺകുട്ടി വഴങ്ങാതെ വന്നതോടെ ആഭരണങ്ങൾ ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞെങ്കിലും പെൺകുട്ടി ഒച്ച വയ്ക്കാൻ ആരംഭിച്ചു.

ഇത് കണ്ട് പ്രകോപിതനായ പ്രതി പിടിക്കപ്പെടുമോ എന്ന് ഭയന്ന് പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചു.

എന്നാൽ പെൺകുട്ടി ഒച്ച വക്കുന്നത് തുടർന്നതോടെ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇതിന് ശേഷം വീട്ടിലെ ക്ഷേത്രത്തിൽ നിന്ന് കർപ്പൂരം ഉപയോഗിച്ച് യുവതിയുടെ ശരീരത്തിന് തീകൊളുത്തുകയായിരുന്നു.

കുറച്ച് സമയത്തിന് ശേഷം പെൺകുട്ടിയുടെ അമ്മ ഡോർബെൽ അടിച്ചെങ്കിലും ആരും വാതിൽ തുറന്നില്ല. പിന്നാലെ, ഫ്ലാറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ട് പെൺകുട്ടിയുടെ അമ്മ അലാറം അമർത്തുകയും, മറ്റ് താമസക്കാർ സംഭവസ്ഥലത്തേക്ക് എത്തുകയുമായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഏറെനേരം പരിശ്രമിച്ചിട്ടും പ്രതി വാതിൽ തുറക്കാൻ കൂട്ടാക്കിയിരുന്നില്ല. പിന്നീട് ബാൽക്കണിയിൽ നിന്ന് ഫ്ളാറ്റിനുള്ളിലേക്ക് കടന്ന ഇവർ പെൺകുട്ടിയെ മരിച്ച നിലയിൽ പാതി പൊള്ളലേറ്റ  അവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഈ സമയം കൊല നടത്തിയ 16 കാരൻ ഒരു മൂലയിൽ ഇരിക്കുകയായിരുന്നു.

രണ്ട് മോഷ്ടാക്കൾ വീട്ടിൽ കയറി മർദ്ദിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പറഞ്ഞ് പിടിക്കപ്പെട്ടപ്പോൾ 16 കാരൻ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായി പോലീസ് പറഞ്ഞു.

തുടർന്ന് കൊലപാതകിയെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് 16 കാരൻ കുറ്റം സമ്മതിക്കുകയുമായിരുന്നു എന്ന് അവർ പറഞ്ഞു.

20,000 രൂപ കടം ഉണ്ടായിരുന്നുവെന്നും ഇത് വീട്ടാനാണ് മോഷണം നടത്തിയത് എന്നുമാണ് 16 കാരൻ പോലീസിനോട് പറഞ്ഞത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കുട്ടിയുടെ ശരീരം ബന്ധുക്കൾക്ക് വിട്ടുനൽകി.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

സൈബർ തട്ടിപ്പ്:ആളുകൾക്ക് നഷ്ടമായത് കോടികൾ, ഇരയായവരിൽ കൂടുതലും ഉന്നത വിദ്യാഭ്യാസം നേടിയവർ

Published

on

By

ആലുവ: എറണാകുളം റൂറൽ ജില്ലയിൽ സമീപകാലത്ത് ഓൺലൈൻ തട്ടിപ്പ് വ്യാപകമായതിലൂടെ ആളുകൾക്ക് നഷ്ടമായത് മൂന്ന് കോടിയിലേറെ രൂപ. വ്യാജ പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞും, ഓൺലൈൻ ട്രഡിങ് വഴി ലാഭങ്ങൾ കൊയ്യാമെന്ന് വിശ്വസിപ്പിച്ചുമെല്ലാമായിരുന്നു ആളുകളെ തട്ടിപ്പിനിരയാക്കിയത്.

ഉന്നത വിദ്യാഭ്യാസം നേടിയവരാണ് തട്ടിപ്പിന് ഇരയായവരിൽ ഏറെയും എന്നതാണ് ഏറെ ഞെട്ടിക്കുന്ന ഒരു കാര്യം.രണ്ട് മാർഗങ്ങൾ വഴിയാണ് ആലുവയിലും, കാലടിയിലും മൂന്ന് കോടിയിലേറെ രൂപ തട്ടിപ്പ് സംഘങ്ങൾ കൈക്കലാക്കിയത്.

നികുതി വെട്ടിപ്പിൽ കേസെടുത്തിട്ടുണ്ടെന്ന് ചുണ്ടിക്കാട്ടി ആദായ നികുതി വകുപ്പ് ചമഞ്ഞും, പൊലീസ് ഉദ്യോഗസ്ഥർ ആണെന്ന വ്യാജേന വിളിച്ച് ഭീക്ഷണിപ്പെടുത്തിയും.

ഉയർന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ ചിത്രങ്ങൾ ഇതിനായി തട്ടിപ്പ് സംഘം ഉപയോഗിച്ചിരുന്നു.പോലീസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഡി.പി ഉപയോഗിച്ച് അക്കൗണ്ടുകൾ ഉണ്ടാക്കിയ ശേഷം എഫ്.ഐ.ആർ പകർപ്പ് ഉൾപ്പടെ അയച്ചുനൽകുകയും, അവർ പറയുന്ന അകൗണ്ടിലേക്ക് തുക നൽകിയാൽ കേസിൽ നിന്ന് ഒഴിവാക്കാമെന്നും, തുക പരിശോധിച്ച ശേഷം മടക്കിനൽകാമെന്നും പറയുന്നതോടെ പലരും തട്ടിപ്പിൽ വീഴും.

ആലുവ സ്വദേശിയിൽ നിന്ന് ഒരു കോടി പതിനഞ്ച് ലക്ഷം രൂപയാണ് ഇങ്ങനെ തട്ടിയെടുത്തത്. മറ്റൊരാളുമായി ആശയ വിനിമയം നടത്താൻ പോലും സമയം നൽകാതെ തന്ത്രപരമായിട്ടായിരുന്നു തട്ടിപ്പ്.

ഓൺലൈൻ ട്രേഡിങിലൂടെ വൻ തുക നേടിയെടുക്കാം എന്ന് വിശ്വസിപ്പിക്കുകയും, നിക്ഷേപിക്കുന്ന തുകയ്ക്ക് ഒരു ദിവസം അഞ്ച് ശതമാനം വരെ പലിശ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് ആലുവ, കാലടി, കോതമംഗലം സ്വദേശികളിൽ നിന്ന് പണം തട്ടിയെടുത്തിരുന്നു.

ലാഭ വിഹിതമെന്ന പേരിൽ ആദ്യം കുറച്ച് തുക നൽകി വീണ്ടും നിക്ഷേപിക്കാൻ പ്രരിപ്പിച്ച് വിശ്വാസം നേടിയെടുത്തതിലൂടെയാണ് ഇവരെ തട്ടിപ്പിനിരയാക്കിയത്. ഒരു വൻ തുക സ്വപ്നം കണ്ട് നിരവധി പേരാണ് തട്ടിപ്പ് സംഘത്തിൻറെ വലയിൽ കുടുങ്ങിയത്.

ഓൺലൈൻ ട്രേഡിങിലൂടെ കാലടി സ്വദേശിയ്ക്ക് നഷ്ടമായത് 50 ലക്ഷം രൂപയാണ്. ഇതിൽ 40 ലക്ഷം തിരിച്ച് പിടിക്കാൻ പൊലീസിന് സാധിച്ചു.

വ്യാജ ഉദ്യോഗസ്ഥർ ചമഞ്ഞുള്ള തട്ടിപ്പിൽ പ്രതികൾ പിടിയിലായെങ്കിലും പണം കണ്ടെത്താൻ സാധിച്ചിട്ടില്ല. സൈബർ സംഘത്തിൻറെ തട്ടിപ്പിൽ ജാഗ്രത പുലർത്തണമെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്ത് വരും മണിക്കൂറില്‍ മഴ ശക്തിപ്പെടാൻ സാധ്യത. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി വിവിധ ജില്ലകളില്‍ ഇടവിട്ട തോതില്‍ ശക്തമായ മഴ ലഭിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, ആലപ്പുഴ, തൃശൂർ, ഇടുക്കി ജില്ലകളിലും മഴയ്ക്കുള്ള സാധ്യത തുടരുകയാണ്.

എട്ടാം തീയതിവരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേർട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ നാളെയും (06-07-2024) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഞായറാഴ്ചയും (07-07-2024) മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ തിങ്കളാഴ്ചയും  യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. കേരള – കർണ്ണാടക – ലക്ഷദ്വീപ്‌ തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ഡോക്ടർ വന്ദനദാസ് കൊലപാതകം: സന്ദീപിന്റെ വിടുതൽ ഹർജി തള്ളി

Published

on

By

ന്യൂഡൽഹി: ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന്റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി.കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കണമെന്ന പ്രതിയുടെ ആവശ്യമാണ് കോടതി തള്ളിയത്.

ആദ്യ ഘട്ടത്തിൽ സന്ദീപിൻ്റെ വാദം കണക്കിലെടുത്ത് കേസിൽ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നത് ഹൈക്കോടതി താല്ക്കാലികമായി സ്‌റ്റേ ചെയ്തിരുന്നു.വന്ദനയെ പ്രകോപനത്തിന്റെ പേരിൽ ആക്രമിക്കുക മാത്രമാണ് ചെയ്യ്തതെന്നും, കൃത്യ സമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ വന്ദന മരിക്കില്ലായിരുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് സന്ദീപ് കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.

ഈ കാരണങ്ങൾ വ്യക്തമാക്കി നരഹത്യ നിലനിൽക്കില്ല എന്നും ഇയാൾ കോടതിയിൽ വാദിച്ചു.

ഈ വാദങ്ങൾ കേട്ട ശേഷം ഹൈക്കോടതി അപ്പീൽ തള്ളുകയായിരുന്നു. ഇതേ വാദം വിചാരണക്കോടതി നേരത്തെ തള്ളിയിരുന്നു.

ഇതിനെതിരെയാണ് സന്ദീപ് ഹൈ കോടതിയെ സമീപിച്ചത്. അപ്പീൽ തള്ളിയതോടെ വിചാരണയ്ക്കുളള തടസങ്ങൾ നീങ്ങിയിരിക്കുകയാണ്.

വിടുതൽ ഹർജി തള്ളിയത് കൊണ്ടു തന്നെ വിചാരണക്കോടതി നടപടികൾ വീണ്ടും ആരംഭിക്കാൻ കഴിയുമെന്നും അത് എത്രയും വേഗം പൂർത്തിയാക്കണമെന്നും കോടതി നിർദേശവും നൽകി.

മെയ്‌ 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസിക്കിടെയാണ് വന്ദന ദാസ് കൊല്ലപ്പെടുന്നത്. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഡോ.വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യ്തുവരുകയായിരുന്നു.

ഇതിനിടെ കാലിന് പരിക്കുപറ്റിയ പ്രതി സന്ദീപിനെ ചികിത്സക്കായി പോലീസുകാരുടെ നേതൃത്തത്തിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കൊലപാതകം നടന്നത്.

പിന്നാലെ കൊല്ലം നെടുമ്പന യു. പി. സ്കൂൾ അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തിൽ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കാട്ടുകൊമ്പൻ ചെരിഞ്ഞത് ഷോക്കേറ്റെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്;കാരണം കണ്ടെത്താൻ വൈദ്യുതിവകുപ്പ് അന്വേണം തുടങ്ങി

Published

on

By

കോതമംഗലം; കുളങ്ങാട്ടുകുഴിയിൽ കാട്ടുകൊമ്പൻ ഷോക്കേറ്റ് ചെരിയാൻ ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് വൈദ്യുതവകുപ്പ് അധികൃതർ അന്വേഷണം ആരംഭിച്ചു.

ഉദ്യോഗസ്ഥ സംഘം ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തി.താമസിയാതെ വൈദ്യുതവകുപ്പ് ഇത് സംംബന്ധിച്ച റിപ്പോർ്ട്ട് വനംവകുപ്പിന് കൈമാാറും.
ഇതിനിടെ ആന ചരിഞ്ഞത് ഷോക്കേറ്റെന്ന് സ്ഥിരീകരിച്ചതായി വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.തുമ്പികൈയ്യിലും ശരീരത്തിലും കരിഞ്ഞ പാാടുകൾ കാണപ്പെട്ടിരുന്നു.

ഇന്നലെ രാത്രി 11 മണിയോടെയാണ് പോസ്റ്റുമോർട്ടം പൂർത്തിയായത്.ഷോക്കേറ്റതാണ് ആന ചരിയാൻകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്.പൂർണ്ണ ആരോോഗ്യവാനായിരുന്നു കൊമ്പൻ.ഇപ്പോൾ ആനയ്ക്ക് ഷോക്കേൽക്കാനുള്ള കാരണം സംബന്ധിച്ച് വിശദമായ പരിശോധനകൾ നടന്നുവരികയാണ് .കോടനാട് ഫോറസ്റ്റ് റെയിഞ്ചോഫീസർ അബീഷ് ആർ വിശദമാക്കി.

കാട്ടാന ശല്യത്തിനെതിരെ അടുത്തകാലത്ത് ജനരോക്ഷം ശക്തിപ്പെട്ടിട്ടുണ്ട്.ഇന്നലെ കുളങ്ങാട്ടുകുഴിയിൽ കാട്ടുകൊമ്പനൈ ഷോക്കേറ്റ് ചരിഞ്ഞനിലയിൽ കണ്ടെത്തിയ സംഭവം മേഖലയിൽ വനംവകുപ്പിനെതിരെയുള്ള പ്രതിഷേധം ശക്തമാവുന്നതിനും കാരണമായി എന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരിൽ ചിലർമാധ്യമങ്ങൾക്ക് മുമ്പാകെ പ്രതിഷേധം അറിയിച്ചിരുന്നു.ജനരോക്ഷം കണക്കിലെടുത്ത് വനംവകുപ്പ് ഉദ്യേഗസ്ഥർ ക്രെയിൻ വിളിച്ചുവരുത്തി,ആനയുടെ ജഡം വേഗത്തിൽ ഇവിടെ നിന്നും മാറ്റുകയായിരുന്നു.

കാർഷിക മേഖലയായ താലൂക്കിൽ കാട്ടാനക്കൂട്ടം ഇതിനകംം വലിയ നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്.കർഷകർ വ്യാപകമായി കൃഷി ഉപേക്ഷിച്ചുതുടങ്ങി.

രാവെന്നോ പകലെന്നോ ഭേതമില്ലാതെ ജനവാസകേന്ദ്രങ്ങളിൽ കാട്ടാനകൾ എത്തുന്നുണ്ട്.അടുത്തിടെ കോട്ടപ്പടി പ്ലാച്ചേരിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിൽ കാട്ടാന അകപ്പെട്ടിരുന്നു.

കിണറിന്റെ കരയിടിച്ചാണ് വനംവകുപ്പ് അധികൃതർ ആനയെ കരകയറ്റി,കാട്ടിലേയ്ക്ക് കയറ്റിവിട്ടത്.കിണർ നന്നാക്കി നൽകാമെന്ന് വനംവകുപ്പ് അധികൃതർ വീട്ടുകാർക്ക് ഉറപ്പുനൽകിയിരുന്നു.സംഭവത്തിന് ശേഷം മാസങ്ങൾ പിന്നിട്ടിട്ടും വാക്ക് പാലിയ്ക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.ഇതുമൂലം അയൽവീട്ടുകാർ ഉൾപ്പെടെ 10 ത്തിലേറെ വീട്ടുകാർ കുടിവെള്ളം സംഭരിക്കാൻ നെട്ടോട്ടത്തിലാണ്.

 

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: