Connect with us

News

ജിയോക്ക്‌ പിന്നാലെ നിരക്ക് ഉയര്‍ത്താൻ തീരുമാനിച്ച് എയർടെൽ

Published

on

ന്യൂഡൽഹി ; രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഏയർടെല്‍ നിരക്ക് വർധന പ്രഖ്യാപിച്ചു. തങ്ങളുടെ മൊബൈല്‍ താരിഫുകള്‍ ജൂലൈ 3 മുതല്‍ വർധിപ്പിക്കുമെന്നാണ് കമ്ബനി അറിയിച്ചത്. കമ്പനിയുടെ സാമ്പത്തിക ആരോഗ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഓരോ ഉപയോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം 300 രൂപയ്ക്ക് മുകളില്‍ നിലനിർത്തേണ്ടത് ആവശ്യമാണെന്ന് ഭാരതി എയർടെല്‍ പ്രസ്‌താവനയിലൂടെ അറിയിച്ചു.

കഴിഞ്ഞ ദിവസം സമാനമായി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലികോം സേവനദാതാക്കളില്‍ ഒരാളായ ജിയോയും നിരക്ക് വർധന പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ പോസ്‌റ്റ് പെയ്‌ഡ്‌, പ്രീപെയ്‌ഡ്‌ സർവീസുകള്‍ക്ക് നിരക് വർധന ബാധകമായിരിക്കും എന്നാണ് റിലയൻസ് ജിയോ ഇന്നലെ പ്രഖ്യാപിച്ചത്. ജൂലൈ മൂന്ന് മുതല്‍ തന്നെയാണ് ഇതും നടപ്പിലാവുക.

സമാനമായി പോസ്‌റ്റ് പെയ്‌ഡ്‌, പ്രീപെയ്‌ഡ്‌ സർവീസുകളില്‍ എയർടെല്ലും നിരക്ക് വർധന നടപ്പാക്കും എന്നാണ് അറിയിച്ചത്. മെച്ചപ്പെട്ട നെറ്റ്‌വർക്ക് സാങ്കേതികവിദ്യയിലും സ്പെക്‌ട്രത്തിലും നിക്ഷേപം നടത്താൻ ഈ വർദ്ധനവ് അവരെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് ഉപയോക്താക്കളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് കമ്പനിയാണ് എയർടെല്‍.

എന്നാല്‍ നിരക്ക് വർധനവ് താരതമ്യേന ചെറുതാണെന്നും പ്രതിദിനം 70 പൈസയില്‍ താഴെയാണെന്നും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു, എൻട്രി ലെവല്‍ പ്ലാനുകളില്‍ കാര്യമായ വർധന ഉണ്ടാവില്ലെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. കുറഞ്ഞ വിലയുള്ള പ്ലാനുകളില്‍ കാര്യമായ വർധനവ് ഏർപ്പെടുത്താതെയാണ് കമ്പനിയുടെ നീക്കം.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

സംസ്ഥാനത്ത് സർക്കാർ സ്കൂളുകളിൽ കുട്ടികൾ കുറവെന്ന് കണക്കുകൾ

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ വിദ്യാലയങ്ങളിൽ എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ കാര്യമായ കുറവ്. 6,928 കുട്ടികൾ മുൻ വർഷത്തേക്കാൾ കുറവുണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.

അതേസമയം പ്രൈമറി സ്കൂളുകളിൽ കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു എന്നും കണക്കുകൾ വ്യക്തമാക്കുന്നു.സർക്കാർ സ്കൂളുകളിൽ ഒന്നാം ക്ലാസിൽ കഴിഞ്ഞവർഷം 99,956 കുട്ടികൾ ഉണ്ടായിരുന്നുവെങ്കിൽ ഈ വർഷം അത് 92,638 ആയി ചുരുങ്ങി.

മൊത്തമായി ഒരു ലക്ഷത്തി 58,348 കുട്ടികളാണ് സർക്കാർ സ്കൂളിൽ പ്രവേശനം നേടിയത് .എന്നാൽ കഴിഞ്ഞവർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണ്.

കഴിഞ്ഞവർഷത്തെ കണക്ക് പ്രകാരം ഒരു ലക്ഷത്തി 58,583 കുട്ടികൾ. ശരിയായി പറഞ്ഞാൽ 235 കുട്ടികളാണ് ഇത്തവണ കുറഞ്ഞത്. അതേസമയം അൺ എയ്ഡഡ് സ്കൂളുകളിൽ ഇത് 7,944 ആയി വർദ്ധിക്കുകയും ചെയ്തു.

ജനസംഖ്യ നിരക്കിലെ കുറവുമൂലമാണ് കൂടുതൽ കുട്ടികൾ സർക്കാർ സ്കൂളുകളിലേക്ക് എത്താത്തത് എന്ന് പറയാനാകില്ല. അൺ എയ്ഡഡ് സ്കൂളുകളോടുള്ള മാതാപിതാക്കളുടെയും കുട്ടികളുടെയും പ്രിയം കൂടുന്നു എന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞവർഷം 39,948 കുട്ടികളാണ് അൺ എയ്ഡഡ് സ്കൂളുകളിൽ എത്തിയത് എങ്കിൽ ഈ വർഷം 47,862 കുട്ടികളാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത് എന്നത് ഞെട്ടിക്കുന്ന ഒരു വസ്തുതയാണ്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

News

മാന്നാര്‍ കൊലപാതകം ; അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് കലയുടെ മകൻ

Published

on

By

ആലപ്പുഴ ; അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകൻ. അമ്മ ജീവനോടെ ഉണ്ടെന്നാണ് കരുതുന്നതെന്നും ടെൻഷൻ അടിക്കണ്ടെന്ന് അച്ഛൻ പറഞ്ഞുവെന്നും കലയുടെ മകൻ മാധ്യമങ്ങളോട് പറഞ്ഞു.പോലീസ് അന്വേഷണത്തില്‍ ഒന്നും കിട്ടില്ലെന്നും പോലീസ് അന്വേഷണം തെറ്റായ വഴിക്കാണെന്നും അച്ഛൻ പറഞ്ഞതായി കലയുടെ മകൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കൊലപാതകത്തിന് പിന്നിലെ കാരണം കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണെന്നാണ് എഫ്‌ഐആര്‍. കേസില്‍ നാല് പ്രതികളാണുള്ളത്. ഒന്നാം പ്രതി അനിലിനെ കൂടാതെ ജിനു, സോമന്‍, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. തിരോധാനവും കൊലപാതകവും ഉള്‍പ്പടെ രണ്ട് എഫ്‌ഐആറുകളാണ് കഴിഞ്ഞദിവസം മാന്നാർ പോലീസ് സ്റ്റേഷനില്‍ റജിസ്റ്റർ ചെയ്തത്.

കൊലപാതകം, തെളിവുനശിപ്പിക്കല്‍, ഒന്നിലധികംപേർ ഒരുമിച്ച്‌ കുറ്റകൃത്യമാണെന്ന ബോധ്യത്തോടെ പ്രവർത്തിച്ചു എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. 2009-ല്‍ ഏതോ ഒരു ദിവസം മാന്നാർ പെരുമ്ബുഴ പാലത്തില്‍വെച്ച്‌ കൊലപാതകം നടന്നുവെന്നും മാരുതി കാറില്‍ കൊണ്ടുപോയി മൃതദേഹം സംസ്കരിച്ചെന്നുമാണ് എഫ്‌ഐആറിലുള്ളത്.

അമ്ബലപ്പുഴ പോലീസിന് ലഭിച്ച ഊമക്കത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമികാന്വേഷണത്തിന് ശേഷം ചൊവ്വാഴ്ച യുവതിയുടെ ഭർത്താവ് അനിലിന്‍റെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ നടത്തിയ പരിശോധനയില്‍ കൊലപാതകത്തിന്‍റെ തെളിവുകള്‍ ലഭിച്ചിരുന്നു.

സംഭവം കൊലപാതകമാണെന്ന് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോണ്‍ പിന്നീട് സ്ഥിരീകരിച്ചു. ഇസ്രയേലിലുള്ള അനിലിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും എസ്പി അറിയിച്ചിരുന്നു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

News

എയർടെൽ ജിയോ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് നിരക്കുകളില്‍ ഇന്ന് മുതൽ വർധനവ്

Published

on

By

ന്യൂഡൽഹി ; പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് നിരക്കുകളില്‍ 25 ശതമാനം വരെ വര്‍ധിപ്പിച്ച ടെലികോം കമ്പനികളുടെ തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍വരും. അതേസമയം ജൂലൈ മൂന്നിന് മുൻപ് ആവശ്യമുള്ള സമയത്തേക്ക് റീചാർജ് ചെയ്താല്‍ സമയപരിധി തീരുന്നതുവരെ നിലവിലെ നിരക്കില്‍ സേവനം ലഭിക്കുന്ന ഓഫർ ജിയോയും എയർടെല്ലും അവതരിപ്പിച്ചിരുന്നു.

ലോംഗ് ടേം റീചാർജുകള്‍ ചെയ്യുന്നവർക്കാണ് ഈ ഓഫർ ഏറ്റവും പ്രയോജനകരമാകുന്നത്. ജിയോ അല്ലെങ്കില്‍ എയർടെല്‍ വരിക്കാരാണെങ്കില്‍ റീചാർജുകള്‍ മുൻകൂട്ടി ഷെഡ്യൂള്‍ ചെയ്ത് ഈ ഓഫർ പ്രയോജനപ്പെടുത്താവുന്നതാണ്.

വോഡഫോണ്‍-ഐഡിയ (വി) വരിക്കാർക്ക് അവരുടെ റീചാർജുകള്‍ ഇത്തരത്തില്‍ ഷെഡ്യൂള്‍ ചെയ്യാൻ സാധിക്കില്ല. വിവിധ പ്ലാനുകളില്‍ 12 മുതല്‍ 25 ശതമാനം വരെയാണ് ജിയോ നിരക്ക് ഉ‍യർത്തിയത്. 11 മുതല്‍ 21 ശതമാനം വരെ വരും എ‍യർടെല്ലിന്‍റെ വർധന.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

News

വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും ; കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്ത് ഇന്നും മഴ കനക്കും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ മന്ത്രാലയം അറിയിച്ചു.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (കചഇഛകട) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക. കേരള കര്‍ണ്ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം വിലക്കി.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

News

ഹത്രാസില്‍ മതചടങ്ങിനിടെ വന്‍ ദുരന്തം ; മരിച്ചവരുടെ എണ്ണം 120 കടന്നു

Published

on

By

ഹത്രാസ് ; ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ഉയരുന്നു. 130 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.116 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അപകടസ്ഥലം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സന്ദർശിക്കും. സംഭവത്തില്‍ യുപി സർക്കാർ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും.

ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയില്‍ അനുവദിച്ചതിലും അധികം പേർ പങ്കെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഹാത്രസിലെ സിക്കന്ദർ റൗവിലെ പാടത്താണ് പരിപാടി നടന്നത്. താത്കാലിക പന്തല്‍ കെട്ടിയാണ് ഭോലെ ബാബ എന്ന് വിളിക്കുന്ന സകർ വിശ്വഹരിയുടെ നേതൃത്വത്തില്‍ ഇവിടെ പ്രാർത്ഥന പരിപാടി നടന്നത്. അപകടം നടന്ന സ്ഥലത്ത് ആളുകളുടെ ചെരുപ്പുകള്‍, ബാഗുകള്‍ അടക്കം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുകയാണ്. സ്ത്രീകളും കുട്ടികളുമാണ് അപകടത്തില്‍ മരിച്ചവരില്‍ ഏറെയും.

അപകടത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പരിക്കേറ്റവർ ആറിലധികം ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവത്തില്‍ യുപി സർക്കാർ ജൂഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിക്കാനുള്ള ചർച്ചയിലാണ്. പരിപാടിക്ക് ജില്ലാ ഭരണകൂടം അനുമതി നല്‍കിയതായി വ്യക്തമായി. ദുരന്തത്തിന് പിന്നാലെ പരിപാടിയുടെ മുഖ്യ സംഘാടകനായ ഭോലെ ബാബ ഒളിവില്‍ പോയെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: