Connect with us

Latest news

കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബ് കണ്ടെത്തി

Published

on

കണ്ണൂർ ; കണ്ണൂരില്‍ സ്റ്റീല്‍ ബോംബിന് സമാനമായ വസ്തു കണ്ടെത്തി. ന്യൂ മാഹി പെരിങ്ങാടിയില്‍ തലശ്ശേരി-മാഹി ബൈപ്പാസിന്റെ സർവീസ് റോഡരികിലാണ് സ്റ്റീല്‍ ബോംബിന് സമാനമായ വസ്തു കണ്ടെത്തിയത്. എന്നാല്‍ ഇത് സ്റ്റീല്‍ ബോംബ് തന്നെ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

ഇന്നലെ കൂത്തുപറമ്പിലും സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തിരുന്നു. അതിനിടെ പാനൂർ ചെണ്ടയാട് റോഡില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. പൊട്ടിയത് ഏറുപടക്കമെന്നാണ് പൊലീസ് പറയുന്നത്. ആരാണ് ഇത് എറിഞ്ഞ് പൊട്ടിച്ചതെന്ന് വ്യക്തമല്ല. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. പ്രദേശത്തെ ഒരു വീടിന് നേരെ മാസങ്ങള്‍ക്ക് മുൻപ് ബോബേറുണ്ടായിരുന്നു.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

സിദ്ദിഖ് “അമ്മ” ജനറൽ സെക്രട്ടറി, ജയം വോട്ടെടുപ്പിൽ: ജഗദീഷ്, ജയൻ ചേർത്തല വൈസ് പ്രസിഡന്റുമാർ‌

Published

on

By

കൊച്ചി:മലയാള താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖിനെ തെരഞ്ഞെടുത്തു.

കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണു സിദ്ദിഖിനെതിരെ മത്സരിച്ചത്. ഇടവേള ബാബു സ്ഥാനം ഒഴിഞ്ഞതോടെയാണ് സിദ്ദിഖ് ജനറൾ സെക്രട്ടറിയായി എത്തുന്നത്.

25 വർഷത്തിനു ശേഷമാണ് അമ്മയിലേക്ക് പുതിയ ജനറൽ സെക്രട്ടറി വരുന്നത്. ജഗദീഷും ജയൻ ചേർത്തലയുമാണ് വൈസ് പ്രസിഡന്റുമാർ‌. ജോയിന്റ് സെക്രട്ടറിയായി ബാബുരാജ് തെരഞ്ഞെടുക്കപ്പെട്ടു.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമായിരുന്നു നടന്നത്. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് സിദ്ദിഖിനെതിരെ മത്സരിച്ചത്.

ഔദ്യോഗികപക്ഷത്തിന്റെ പിന്തുണ നേരത്തെ തന്നെ സിദ്ദിഖിനായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മഞ്ജു പിള്ളയും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും മത്സരിച്ചിരിച്ചിരുന്നു.

എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. നിലവിലെ പ്രസിഡന്റായ മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കുക്കു പരമേശ്വരൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല എന്നിവർ നേരത്തേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക നൽകിയെങ്കിലും മോഹൻലാൽ വന്നതോടെ പിന്മാറിയിരുന്നു.

ഇതോടെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരമൊഴിവായത്. ട്രഷറർ പദവിയിലേക്ക് നടൻ ഉണ്ണി മുകുന്ദൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

നീറ്റ് യൂ ജി എക്സാം ഓൺലൈൻ വഴി നടത്താനുള്ള വഴികൾ പരിശോധിച്ച് കേന്ദ്രം

Published

on

By

ഡൽഹി ; നീറ്റ്-യുജി പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനുള്ള സാധ്യതകള്‍ കേന്ദ്രം പരിശോധിക്കുന്നതായി റിപ്പോർട്ട്. ദേശീയ പരീക്ഷാ ബോർഡ്  പരീക്ഷ വീണ്ടും നടത്താനുള്ള മുന്നൊരുക്കത്തിലാണെന്നാണ് സൂചന. തീയതികള്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപിച്ചേക്കും. കൂടുതല്‍ സുതാര്യവും സുരക്ഷിതവുമായി പരീക്ഷകള്‍ നടത്തുവാനുള്ള കേന്ദ്രസർക്കാർ നടപടികളുടെ ഭാഗമാണിത്.

മാറ്റിവച്ച യുജിസി-നെറ്റ് പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ജോയിന്റ് സി എസ് ഐ ആർ  യൂ ജി സി-നെറ്റ്  പരീക്ഷകള്‍ ജൂലൈ 25 മുതല്‍ 27 വരെയും മാറ്റിവച്ച യൂ ജി സി-നെറ്റ് പരീക്ഷകള്‍ ഓഗസ്റ്റ് 21 നും സെപ്റ്റംബർ 8 നുമായി നടക്കും. സാധാരണ പേന-പേപ്പർ രീതിയില്‍ നിന്നുംമാറി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളാകും ഇത്തവണ നടക്കുക.

വിദേശത്തുള്ള 14 നഗരങ്ങളിലടക്കം 571 നഗരങ്ങളിലെ 4,750 കേന്ദ്രങ്ങളില്‍ മെയ് അഞ്ചിനാണ് ഈ വർഷത്തെ നീറ്റ്-യുജി പരീക്ഷ നടന്നത്. ജൂണ്‍ നാലിന് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചോദ്യപേപ്പർ ചോർച്ച ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ ഉയർന്നത്. തുടർന്ന് ദ്രുതഗതിയിലുള്ള തുടർനടപടികള്‍ സ്വീകരിച്ച കേന്ദ്രസർക്കാർ സംഭവത്തില്‍ വിശദമായ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

നേര്യമംഗലം നീണ്ടപാറയിൽ വീട്ടുമുറ്റത്ത് കാട്ടാന; ഭയന്ന് വിറച്ച് നാട്ടുകാർ

Published

on

By

ഏബിൾ സി അലക്സ്

കോതമംഗലം:ശക്തമായ ഒഴുക്ക് വകവെക്കാതെ പെരിയാർ നീന്തി കടന്ന് കാട്ടാനകൾ നീണ്ടപാറയിലെ വീട്ടുമുറ്റങ്ങളിലും എത്തി.

നീണ്ടപാറയിൽ ചാത്തനാട്ട് ജോസിന്റെ വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസം പുലർച്ചെ ആനയുടെ കാൽപ്പാടുകൾ കണ്ടെത്തി.ഇതോടെ രാത്രിയിൽ പുരയിടങ്ങളിലൂടെ ആനകൾ എത്തുന്നുണ്ടെന്ന് ഇതോടെ വ്യക്തമായി.

ഇതുമൂലം നാട്ടുകാരുടെ ഭയശാങ്കൾ വർദ്ധിപ്പിച്ചിട്ടുണ്ട്.ഇരുളിൽ മറഞ്ഞിരിയ്ക്കുന്ന ആനകളെ വീടിന് പുറത്തിറങ്ങുന്നവർക്ക് പെട്ടെന്ന് കാണാൻ കഴിയില്ല എന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

രാത്രികാലങ്ങളിൽ വീടിനുപുറത്തിറങ്ങാൻ പോലും ഭയമാണെന്ന് നാട്ടുകാർ പറഞ്ഞു.കാഞ്ഞിരവേലി ഭാഗത്ത് ആളെ ചവിട്ടികൊന്ന ആനയും കൂട്ടത്തിൽ ഉണ്ടാകാം എന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ.

മേഖലയ്ക്ക് അനുയോജ്യമായ ഫെൻസിങ് എത്രയും വേഗം സ്ഥാപിച്ച് ജനങ്ങളുടെ വീടിനും സ്വ ത്തിനും സംരക്ഷണമേകാൻ സർക്കാർ തയ്യാറാകണമെന്ന് നാട്ടുകാരുടെ ആവശ്യം.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

മുട്ടയുണ്ടോ എന്നുനോക്കാൻ  കോഴിക്കൂട്ടിൽ കൈയ്യിട്ട വീട്ടമ്മ പാമ്പുകടിയേറ്റു മരിച്ചു.

Published

on

By

വെള്ളത്തൂവൽ; മുട്ടയുണ്ടോ എന്നുനോക്കാൻ  കോഴിക്കൂട്ടിൽ കൈയ്യിട്ട വീട്ടമ്മ പാമ്പുകടിയേറ്റു മരിച്ചു.
പന്നിയാർകുട്ടി വലിയ കണ്ടത്തിൽ ബാബുവിന്റെ ഭാര്യ ശോഭന ബാബു(55) ആണ് മരിച്ചത്. ഇന്നലെ രാവിെലെ 10.30 തോടെയാണ്  സംഭവം.
 ശോഭന വിവരം പണിസ്ഥല
ത്തായിരുന്ന  ഭർത്താവിനെ അറിയിച്ചു. ഉടൻ ബാബു വീട്ടിലെത്തി ഭാര്യയെ
 രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി.
മരുന്ന് നൽകിയപ്പോൾ ഛർദ്ദിച്ചതിനാൽ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേയ്ക്ക് മാറ്റാൻ ഇവിടുത്തെ ഡോക്ടർ നിർദ്ദേശിച്ചു.
താമസിയാെതെ കടിയേറ്റ കൈക്ക് വേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു തുടങ്ങി.
ഇതെത്തുടർന്ന്  അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയിൽ കൈയ്യിൽ പാമ്പിൻ്റെ കടിയേറ്റതുപോലെ   തോന്നിക്കുന്ന അടയാളം കണ്ടെന്നാണ് സൂചന.
ഇതെത്തുടർന്ന് വിദഗ്ദ ചികത്സയ്ക്കക്കായി സമീപത്തെ മോണിസ്റ്റാർ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ
മരണപ്പെടുകയായിരുന്നു.
മക്കൾ: ദേവജിത്തി, ശരത്ത്
രാജാക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ടി ട്വന്റിയിൽ ഇനി അവരില്ല ; വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോലിയും രോഹിത് ശർമയും

Published

on

By

ബാർബഡോസ് ; വിരാട് കോലിക്കു തൊട്ടു പിന്നാലെ അന്താരാഷ്ട്ര ടി20-യില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ രോഹിത് ശർമയും. ബാർബഡോസില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച്‌ കിരീടം ചൂടിയതിനു പിന്നാലെയാണ് രണ്ട് സീനിയർ താരങ്ങളുടെയും വിരമിക്കല്‍ പ്രഖ്യാപനം. മത്സര വിജയശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് രോഹിത്തിന്റെ പ്രഖ്യാപനം.

ഫൈനല്‍ തന്റെ അവസാന മത്സരമായിരുന്നെന്നും വളരെ ആസ്വദിച്ചാണ് ടി20 മത്സരങ്ങള്‍ കളിച്ചതെന്നും രോഹിത് വ്യക്തമാക്കി. അന്താരാഷ്ട്ര ടി20-യോട് വിടപറയാൻ ഇതിലും മികച്ച സമയമില്ല. അതിന്റെ എല്ലാ നിമിഷങ്ങളും ആസ്വദിച്ചു. ആഗ്രഹിച്ച കപ്പ് നേടിയെന്നും രോഹിത് പറഞ്ഞു. അതേസമയം ഏകദിന, ടെസ്റ്റ് മത്സരങ്ങളില്‍ തുടരുമെന്നും രോഹിത് അറിയിച്ചു.

വിരാട് കോലിയും രോഹിത് ശർമയും ഒരുമിച്ച്‌ ടി20 ലോകകപ്പ് നേടുന്നത് ഇതാദ്യമാണ്. രോഹിത്തിന്റെ ക്യാപ്റ്റൻസിയില്‍ ഇന്ത്യ ഐ.സി.സി. ലോകകപ്പ് കിരീടം നേടുന്നതും ഇതാദ്യം. മത്സരത്തില്‍ 59 പന്തില്‍ 76 റണ്‍സ് നേടിയ കോലിയാണ് താരം. കോലി ഫൈനലിലെ താരമായപ്പോള്‍ എട്ട് മത്സരങ്ങളില്‍നിന്ന് മികച്ച ഇക്കണോമിയോടെ 15 വിക്കറ്റുകള്‍ പിഴുത ബുംറ ടൂർണമെന്റിലെ താരമായി. ഫൈനലില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 176 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് നിശ്ചിത ഓവറില്‍ 169-ല്‍ അവസാനിച്ചു.

Trending

error: