Connect with us

Local News

പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് നേരെ ഭാര്യ വീട്ടുകാരുടെ ക്രൂരമർദ്ദനം

Published

on

തൃശ്ശൂർ ; ചേലക്കരയില്‍ മകള്‍ക്ക് പെരുന്നാള്‍ സമ്മാനവുമായി എത്തിയ പിതാവിന് ക്രൂര മർദനം. ഭാര്യയും കുടുംബവുമാണ് ചേലക്കോട് സ്വദേശി സുലൈമാനെ മർദ്ദിച്ചത്. നാലു മാസത്തോളമായി ഭാര്യയുമായി അകന്ന് താമസിക്കുകയായിരുന്നു സുലൈമാൻ. ഗുരുതരമായി പരിക്കേറ്റ സുലൈമാൻ ചികിത്സയിലാണ്.

മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവമുണ്ടായത്. മകള്‍ക്ക് പുതിയ വസ്ത്രങ്ങളും പരഹാരങ്ങളുമായി പെരുന്നാള്‍ സമ്മാനമായി നല്‍കാൻ എത്തിയതായിരുന്നു സുലൈമാൻ. ഇത് കണ്ട ഭാര്യാപിതാവും മാതാവും വീട്ടില്‍ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും തുടർന്ന് മർദിക്കുകയും ചെയ്തത്.

വീട്ടില്‍ നിന്ന് ചവിട്ടി പുറത്താക്കിയ സുലൈമാനെ കമ്ബിവടി കൊണ്ടും മുളവടി കൊണ്ടും ആക്രമിക്കുകയായിരുന്നു. സുലൈമാന്റെ കൈക്കും കാലിനും ഗുരുതര പരുക്കേറ്റിട്ടുണ്ട്. പരാതിയുമായി മുന്നോട്ട് പോകാനാണ് സുലൈമാന്റെ തീരുാമനം.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

എംഡിഎംഎ കടത്ത് ടൂറിസ്റ്റ് ബസിൽ,പണം മുടക്കുന്നത് ആർഭാട ജീവിതത്തിനും ലഹരിയ്ക്കും;ത24 കാരി ജൂമി പിടയിൽ

Published

on

By

കോഴിക്കോട്; വാടക വീട്ടിൽ നിന്നും രണ്ടു കോടി രൂപ വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തിൽ കാരിയറായി പ്രവർത്തിച്ചുവന്നിരുന്ന 24 കാരി അറസ്റ്റിൽ.

ആലപ്പുഴ പുന്നപ്ര പാലിയത്തറ ഹൗസിൽ ജുമിയാണ് പിടിയിലായത്.ബെംഗളൂരുവിൽനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ഇക്കഴിഞ്ഞ മേയ് 19 നാണ് പുതിയങ്ങാടി എടയ്ക്കൽ ഭാഗത്തെ വാടക വീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളയിൽ പൊലീസും ഡാൻസാഫും വീട് പരിശോധിച്ചത്.

പരിശോധനയിൽ വീട്ടിൽനിന്നു രണ്ട് കോടിയിലധികം രൂപ വിലവരുന്ന മാരക മയക്കു മരുന്നുകൾ പിടികൂടി. പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു.

ഓടി രക്ഷപ്പെട്ട രണ്ടു പേരെ പിടികൂടുന്നതിനായി കോഴിക്കോട് സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.

ഒന്നാം പ്രതി നിലമ്പൂർ സ്വദേശി ഷൈൻ ഷാജിയെ ബെംഗളൂരൂവിൽ നിന്നും, രണ്ടാം പ്രതി പെരുവണ്ണാമുഴി സ്വദേശി ആൽബിൻ സെബാസ്റ്റ്യനെ ഇടുക്കി കുമളിയിൽ നിന്നും പിടികൂടി, റിമാൻഡ് ചെയ്തു.

ഇവരിൽ ഷൈൻ ഷാജിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ ബെംഗളൂരുവിൽ നിന്നും ഷൈനിനോടൊപ്പം എംഡിഎംഎ കോഴിക്കോട്ടേക്ക് കൊണ്ടുവന്നതിന്റെ കാരിയർ ആയി പ്രവർത്തിച്ചത് ജുമിയാണെന്ന് മനസിലായി.

ഷൈൻ നിരവധി തവണ ബെംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസുവഴി മയക്കു മരുന്ന് കടത്തിന് ജുമിയെ കാരിയർ ആക്കിയിട്ടുണ്ട്.കേസിലെ രണ്ട് പ്രതികളെ പിടികൂടിയപ്പോൾ ജുമി ഒളിവിൽ പോയി ബെംഗളൂരുവിൽ താമസിക്കുകയായിരുന്നു.

സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ജുമി മയക്കുമരുന്ന് കടത്തിലൂടെ ലഭിയ്ക്കുന്ന പണം ഗോവ, ബെംഗളൂർ എന്നിവിടങ്ങളിലെ വലിയ ഹോട്ടലുകളിൽ മുറിയെടുത്ത് താമസിയ്ക്കുന്നതിനും ലഹരിയ്ക്കുമായിട്ടാണ് ചിലവഴിച്ചിരുന്നതെന്ന് അധികൃതർ അറിയിച്ചു.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കുറുകെ ചാടിയ കാട്ടുപന്നിയെ ഇടിച്ച് സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരെ മരിച്ചു

Published

on

By

മലപ്പുറം: എടവണ്ണയിൽ കുറുകെച്ചാടിയ കാട്ടുപന്നിയെ ഇടിച്ച് സ്കൂട്ടർ മറിഞ്ഞു. യാത്രക്കാരന് ദാരുണാന്ത്യം.

അരീക്കോട് സ്വദേശി പൂവഞ്ചീരി അബ്ദുൽ ഹമീദാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അബ്ദുൽ ഹമീദിനെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

എടവണ്ണ പാലപ്പറ്റ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ ആരംഭിച്ചു.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

അശ്രദ്ധമായ ഡ്രൈവിംഗ്: പാലിയേക്കര ടോൾ പ്ലാസയിൽ ലോറി ഇടിച്ച് അപകടം

Published

on

By

തൃശ്ശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ലോറി പിന്നോട്ട് എടുക്കുന്നതിനിടെ കാറിലേക്ക് ഇടിച്ച് കയറി അപകടം. പുതുക്കാട് സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു.

പാലിയക്കര ടോൾ പ്ലാസയിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി ഡ്രൈവറാണ് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്. ഫാസ്റ്റ് ടാകിൽ പണം ഉണ്ടായിരുന്നില്ല.

ഇതേ തുടർന്ന് ലോറി പിന്നോട്ടെടുക്കുകയായിരുന്നു.
എന്നാൽ കാർ പിന്നിലുള്ളത് ശ്രദ്ധിക്കാതെ ടോറസ് ലോറി പിന്നോട്ടെടുത്തതാണ് അപകടത്തിനിടയാക്കിയത്. വാഹനത്തിൽ തട്ടിയിട്ടും ഹോൺ മുഴക്കിയിട്ടും അറിഞ്ഞില്ല എന്നതും അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു.

നാട്ടുകാർ ഓടിക്കൂടിയതിനാലാണ് വലിയ അപകടം ഒഴിവായത്. സംഭവവുമായി ബന്ധപ്പെട്ട് പുതുക്കാട് സ്വദേശിയായ ലോറി ഡ്രൈവർക്കെതിരെ കാർ ഉടമ പരാതി നൽകി.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്. ലോറി ഡ്രൈവർ അലക്ഷ്യമായാണ് വാഹനമോടിച്ചത് എന്ന് കാർ ഡ്രൈവർ പറഞ്ഞു.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കോഴിക്കോട് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച കുട്ടിയുടെ നില ഗുരുതരം

Published

on

By

കോഴിക്കോട്: ഛര്‍ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന 12 വയസ്സുകാരന്റെ നില ഗുരുതരമായി തുടരുന്നു.

ഫാറൂഖ് കോളജിനടുത്ത് അച്ചംകുളത്തില്‍ കുളിച്ച ഇരുമൂളിപ്പറമ്പ് സ്വദേശിയായ കുട്ടിയാണ് നിലഗുരുതരമായതിനെ തുടർന്ന് ആശുപത്രയിൽ ചികിത്സയിലുള്ളത്.

രോഗലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുളത്തിൽ കുളിച്ചതിലൂടെയാണ് അമീബ ശരീരത്തിൽ പ്രേവേശിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

കുളത്തില്‍ കുളിച്ച് 6 ദിവസം കഴിഞ്ഞാണ് കുട്ടിയിൽ രോഗലക്ഷണം കണ്ടുതുടങ്ങിയത്. ഈ കുളത്തിൽ കുളിച്ചവരെല്ലാം നിലവിൽ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ അപകടം:കുടുംബത്തിന് നഷ്ട്ടപരിഹാരം നൽകുമെന്ന് വ്യോമയാന മന്ത്രി

Published

on

By

ന്യൂഡൽഹി: ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടം.മരിച്ചവരുടെ കുടുംബത്തിന് നഷ്ട്ടപരിഹാരം നൽകുമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിൻജാരാപു.

അപകടത്തിൽ 2 പേർ മരിക്കുകയും 7 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഡിപ്പാർച്ചർ ടെർമിനൽ ഒന്നിലെ മേൽക്കൂരയാണ് കനത്തമഴയിൽ വാഹനങ്ങൾക്ക് മേൽ പതിച്ചത്.

മരിച്ചവരിൽ ഒരാൾ ടാക്സി ഡ്രൈവറാണെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. ടെർമിനൽ ഒന്നിലെ പ്രവർത്തനം താത്കാലികമായി നിലച്ചിരുന്നെങ്കിലും ടെർമിനൽ 2 ലെയും ടെർമിനൽ 3 ലെയും പ്രവർത്തനങ്ങൾക്ക് മാറ്റമുണ്ടായിരുന്നില്ല.

അപകടത്തിന് പിന്നാലെ ടെർമിനൽ ഒന്നിൽനിന്ന് പുറപ്പെടാനിരുന്ന ഇൻഡിഗോ, സ്പൈസ്ജെറ്റ് വിമാനങ്ങളുടെ സർവീസുകൾ ഉച്ചക്ക് 2 വരെ നിർത്തിവച്ചിരുന്നു.

മേൽക്കൂരയിലെ ഷീറ്റുകളും അത് താങ്ങിനിർത്തിയിരുന്ന തൂണുകളുമാണ് കനത്തമഴയിൽ നിലംപൊത്തിയത്. ഒട്ടേറെ കാറുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുമെന്നും, മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും, പരുക്കേറ്റവർക്ക് 3 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്നും വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിൻജാരാപു പറഞ്ഞു.

Trending

error: