Connect with us

News

മലപ്പുറത്ത് നാല് കുട്ടികൾക്ക് ഷിഗല്ല സ്ഥിതീകരിച്ചു

Published

on

മലപ്പുറം ; ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എല്‍.പി സ്കൂളിലെ വിദ്യാർഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇതേ സ്കൂളിലെ 127 കുട്ടികള്‍ ഭക്ഷ്യ വിഷബാധയെ തുടർന്ന് ചികിത്സ തേടിയിരുന്നു. അതില്‍ നാല് കുട്ടികളെ പരിശോധിച്ചതിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്. മറ്റ് കുട്ടികളും രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ആരുടേയും സ്ഥിതി ഗുരതരമല്ല.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

News

വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും ; കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്ത് ഇന്നും മഴ കനക്കും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ മന്ത്രാലയം അറിയിച്ചു.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (കചഇഛകട) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക. കേരള കര്‍ണ്ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം വിലക്കി.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

News

ഹത്രാസില്‍ മതചടങ്ങിനിടെ വന്‍ ദുരന്തം ; മരിച്ചവരുടെ എണ്ണം 120 കടന്നു

Published

on

By

ഹത്രാസ് ; ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ഉയരുന്നു. 130 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.116 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അപകടസ്ഥലം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സന്ദർശിക്കും. സംഭവത്തില്‍ യുപി സർക്കാർ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും.

ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയില്‍ അനുവദിച്ചതിലും അധികം പേർ പങ്കെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഹാത്രസിലെ സിക്കന്ദർ റൗവിലെ പാടത്താണ് പരിപാടി നടന്നത്. താത്കാലിക പന്തല്‍ കെട്ടിയാണ് ഭോലെ ബാബ എന്ന് വിളിക്കുന്ന സകർ വിശ്വഹരിയുടെ നേതൃത്വത്തില്‍ ഇവിടെ പ്രാർത്ഥന പരിപാടി നടന്നത്. അപകടം നടന്ന സ്ഥലത്ത് ആളുകളുടെ ചെരുപ്പുകള്‍, ബാഗുകള്‍ അടക്കം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുകയാണ്. സ്ത്രീകളും കുട്ടികളുമാണ് അപകടത്തില്‍ മരിച്ചവരില്‍ ഏറെയും.

അപകടത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പരിക്കേറ്റവർ ആറിലധികം ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവത്തില്‍ യുപി സർക്കാർ ജൂഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിക്കാനുള്ള ചർച്ചയിലാണ്. പരിപാടിക്ക് ജില്ലാ ഭരണകൂടം അനുമതി നല്‍കിയതായി വ്യക്തമായി. ദുരന്തത്തിന് പിന്നാലെ പരിപാടിയുടെ മുഖ്യ സംഘാടകനായ ഭോലെ ബാബ ഒളിവില്‍ പോയെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

News

കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ മോർ തോമ ശ്ലീഹായുടെ ഓർമ്മ പെരുന്നാൾ കൊടിയേറി

Published

on

By

കോതമംഗലം ; മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന ആഗോള സർവ്വ മത തീർത്ഥാടനകേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ ഇടവകയുടെ കാവൽ പിതാവായ മാർ തോമ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ ജൂലൈ 2,3 (ചൊവ്വ , ബുധൻ ) തീയതികളിൽ ആഘോഷിക്കുന്നു. എ.ഡി. 396 ൽ മാർ തോമാ ശ്ലീഹായുടെ തിരുശേഷിപ്പ് ഉറഹാ ( എഡേസ) യിലേക്ക് കൊണ്ടു പോയതിന്റെ ഓർമ്മ ( ദു:ഖ്‌റോനോ) ആണ് ജൂലൈ 3 പെരുന്നാൾ.

ജൂലൈ 2 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ പെരുന്നാൾ കൊടികയറ്റി. തുടർന്ന് 6.15ന് സന്ധ്യാ നമസ്കാരവും ആശീർവ്വാദവും ഉണ്ടായിരുന്നു. പ്രധാന പെരുന്നാൾ ദിനമായ ജൂലൈ 3 ബുധനാഴ്ച രാവിലെ 6.30 പ്രഭാത നമസ്ക്കാരവും, 7.15 ന് വി. മുന്നിന്മേൽ കുർബ്ബാനയും തുടർന്ന് പ്രസംഗം, പള്ളിയുടെ പടിഞ്ഞാറ് വശത്ത് മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂളിന് സമീപം മോർ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള കുരിശിങ്കലേക്ക് പ്രദക്ഷിണം, ആശീർവ്വാദം, പാച്ചോർ നേർച്ച എന്നിവയും ഉണ്ടായിരിക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് പരി.സഭയുടെ മൈലാപ്പൂർ, ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭി. ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലിത്ത മുഖ്യകാർമ്മികത്വം വഹിക്കും. കൊടി ഇറക്കുന്നതോടു കൂടി പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.

പെരുന്നാൾ ചടങ്ങുകൾക്ക് വികാരി ഫാ. ജോസ് പരത്തുവയലിൽ, സഹ വികാരിമാരായ ഫാ. ജോസ് തച്ചേത് കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ ഫാ.ബിജോ കാവാട്ട് , ഫാ. ബേസിൽ ഇട്ടിയാണിയക്കൽ, പള്ളി ട്രസ്റ്റിമാരായ ബേബി തോമസ് ആഞ്ഞിലി വേലിൽ,ഏലിയാസ് വർഗീസ് കീരംപ്ലായിൽ, കെ.കെ. ജോസഫ് കരിങ്കുറ്റിപ്പുറം, എബി ചേലാട്ട്, സലിം ചെറിയാൻ മാലിയിൽ, ബേബി പാറേക്കര, ബിനോയി തോമസ് മണ്ണംഞ്ചേരി, ഡോ. റോയി മാലിയിൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടനാ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകും എന്ന് വികാരി ഫാ. ജോസ് പരത്തുവയലിൽ അറിയിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

പെരുമ്പാവൂർ റോഡിലൂടെ സ്വകാര്യ ബസ്സിന്റെ മരണപ്പാച്ചിൽ: നടപടിയുമായി എംവിഡി

Published

on

By

കോതമംഗലം: പെരുമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടിയിൽ ബസ്സുകളുടെ മത്സര ഓട്ടം.കാർ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

സംഭവത്തിന് പിന്നാലെ ദൃശ്യങ്ങൾ പരിശോധിച്ച മോട്ടോർ വാഹന വകുപ്പ് ബസ്സിന്റെ സർവീസ് നിർത്താനും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചു. കോതമംഗലം പെരുമ്പാവൂർ റൂട്ടിൽ സർവീസ് നടത്തുന്ന അജുവാ ബസ് ആണ് മറ്റ് യാത്രക്കാർക്ക് അപകടകരമായ രീതിയിൽ മത്സര ഓട്ടത്തിൽ ഏർപ്പെട്ടത്.

ഇത്തരം മത്സര ഓട്ടങ്ങൾ മറ്റ് യാത്രക്കാർക്കും സുരക്ഷ വെല്ലുവിളികൾ സൃഷ്ടിക്കുന്ന ഒരു കാര്യമാണ്.ആയതിനാൽ അപകടങ്ങൾ ഒഴിവാക്കാൻ നിയമങ്ങൾ തുടർന്നും കർശനമായി നടപ്പാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇന്ന് പുലർച്ചെ ആദ്യ സർവീസ് നടത്തുമ്പോഴായിരുന്നു മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബസ് തടഞ്ഞ് പരിശോധനയ്ക്ക് വിധേയമാക്കിയത്.എന്നാൽ ബസ്സിൽ യാത്രക്കാർ ഉണ്ടായിരുന്നതിനാൽ ആദ്യ സർവീസ് തുടരാൻ അനുവദിക്കുകയും, തുടർന്നുള്ള സർവീസുകൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നൽകുകയും ചെയ്തു.

അജുവാ എന്ന ഈ ബസ്സിനെതിരെ 29 ആം തീയതി അപകടകരമായ രീതിയിൽ അമിതവേഗതയിൽ വാഹനം ഓടിച്ചതിന് നടപടി സ്വീകരിച്ചതാണ്. ഇത് അവഗണിച്ചായിരുന്നു നിരത്തിലൂടെയുള്ള മരണപ്പാച്ചിൽ.

കാറിൻറെ മുൻ ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് സംഭവത്തിൽ വേഗത്തിൽ നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പിനെ സഹായിച്ചത്. ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികളിലേക്കും മോട്ടോർ വാഹന വകുപ്പ് കടന്നിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

ഇതിന് മുന്നോടിയായി ഡ്രൈവറോട് മോട്ടോർ വാഹന വകുപ്പിന് മുൻപിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.കർശന നടപടികൾ സ്വീകരിക്കാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം എന്ന വിമർശനം പല ഭാഗങ്ങളിൽ നിന്നും ഉയർന്നിരുന്നു.

ഇതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ ശക്തമായ ഇടപെടൽ.മത്സര ഓട്ടത്തിൽ കൂടുതൽ ബസ്സുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടികൾ സ്വീകരിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

വാഹനത്തിൽ നിന്ന് തെലുങ്കാന സ്വദേശിയുടെ അപകട യാത്ര : കയ്യോടെ പൊക്കി എംവിഡി 

Published

on

By

മൂന്നാര്‍: ഗ്യാപ്പ് റോഡിൽ അഭ്യാസപ്രകടനങ്ങൾ പതിവ് കാഴ്ചയാകുന്നു.തെലുങ്കാന രജിസ്ട്രേഷൻ നടത്തിയ വാഹനത്തിൽ യുവാവിന്റെ സാഹസികയാത്ര.

ദൃശ്യങ്ങൾ വലിയ രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പ്രചരിക്കപ്പെട്ടതോടെ അഭ്യാസപ്രകടനം നടത്തിയ വാഹനം മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.മൂന്നാർ സന്ദർശനത്തിന് എത്തിയ യുവാക്കളാണ് പിടിയിലായത്.

കാറിന്റെ ഡോറിലൂടെ ശരീരം പാതി പുറത്തിട്ടായിരുന്നു യുവാവിന്റെ സഞ്ചാരം.കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അപകട യാത്രകൾക്ക് പിന്നാലെയാണ് പുതിയ ദൃശ്യങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുന്നത്.

ഇടുക്കി എന്‍ഫോഴ്സ്‌മെന്റ് ആര്‍ടിഒയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ദേവികുളത്ത് വച്ച് പിടികൂടിയ വാഹനം മൂന്നാര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. വാഹനത്തിന്റെ ഡ്രൈവറോട് തൊടുപുഴ എൻഫോഴ്സ്മെന്റ് ആര്‍ടിഒ മുന്‍പാകെ ഹാജരാകാന്‍ നിർദ്ദേശം നൽകിയിട്ടുണ്ട്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: