M4 Malayalam
Connect with us

Latest news

ഓട്ടിസം ബാധിച്ച 16കാരനെ മര്‍ദിച്ച സംഭവം ; കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ആര്‍ ബിന്ദു

Published

on

തിരുവല്ല ; ഓട്ടിസം ബാധിതനായ പതിനാറുകാരന് നേരെ ക്രൂര മർദനമുണ്ടായ സംഭവത്തില്‍ കൂടുതൽ അന്വേഷണത്തിന് സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർക്ക് നിർദേശം നല്‍കി മന്ത്രി ആർ ബിന്ദു.

തിരുവനന്തപുരം വെള്ളറട കൂത്താടി സെന്റ് ആന്റ്സ് കോണ്‍വെന്റിന്റെ അധീനതയിലുള്ള സ്നേഹ ഭവനിലെ സിസ്റ്റർ മർദിച്ചുവെന്നാണ് പരാതി.രണ്ടു ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശിച്ചു.

2023 ജൂണ്‍ 27നാണ് സ്‌നേഹ ഭവനില്‍ ഭിന്നശേഷിയുള്ള കുട്ടിയെ എത്തിച്ചത്. ക്രിസ്മസിനോട് അനുബന്ധിച്ച്‌ വീട്ടില്‍ എത്തിച്ച കുട്ടിയുടെ ശരീരത്തില്‍ വടി ഉപയോഗിച്ച്‌ അടച്ചതിന്റെ ചില പാടുകള്‍ മാതാപിതാക്കളുടെ കണ്ണില്‍പ്പെടുകയായിരുന്നു.

ഇത് സംബന്ധിച്ച്‌ പ്രിൻസിപ്പലിനോട് ചോദിച്ചപ്പോള്‍ അനുസരണക്കേടിന്റെ ഭാഗമായി അടിച്ചതാണെന്നും ക്ഷമിക്കണമെന്നും വ്യക്തമാക്കി.

Latest news

അദ്ധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ

Published

on

By

പാലക്കാട്: കൂട്ടുപാതയിൽ വിരമിച്ച അദ്ധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ.മഞ്ഞപ്പളം ആശാരി തറയിൽ സ്വേദേശിനി ശ്രീ ദേവിയാണ് മരിച്ചത്. മൃദദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇൻക്യുസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ

Continue Reading

Latest news

സംസ്ഥാനത്ത് വൈദുതി ഉപയോഗം വീണ്ടും സർവകാല റെക്കോർഡിൽ: നിയന്ത്രണങ്ങളിലേക്ക് കടക്കാനൊരുങ്ങി കെ.എസ്.ഇ.ബി

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദുതി ഉപയോഗത്തിൽ സർവകാല റെക്കോർഡ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 114.18ദശലക്ഷം യൂണിറ്റ് വൈദുതിയാണ് ഉപയോഗിച്ചത്.

ഏപ്രിൽ 9ലെ 113.15 എന്ന റെക്കോർഡാണ് ഇത് മറികടന്നത്. നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിലും വൈദുതി ഉപയോഗം കൂടിയ നിലയിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് ബോർഡിന്റെ തീരുമാനം.

വൈദുതി വിതരണ ശൃംഖലയുടെ ആകെ ശേഷി 5800 മെഗാവാൾട്ടായി ശേഷിക്കെ ഇന്നലെ രാത്രി തന്നെ 5797 മെഗാവാൾട്ടായി വൈദുത ഉപയോഗം കൂടിയ സാഹചര്യത്തിൽ വൈദുത ബോർഡ് ലോഡ് ഷെഡ്ഡിംഗിലേക്ക്കടക്കുമെന്നാണ് സൂചന.

ഇതിന്റെ ഭാഗമായി മലപ്പുറം, കണ്ണൂർ, കാസർകോട്,പാലക്കാട്, ഇടുക്കി,ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഇന്ന് രാത്രി ലോഡ് ഷെഡിങ് ഉണ്ടായേക്കാം.നിയന്ത്രണങ്ങൾ നടപ്പിലാക്കിയാൽ 10 ദിവസത്തിനകം വൈദുതി പ്രതിസന്ധി പരിഹരിക്കാനാവുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ.

Continue Reading

Latest news

പോലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ

Published

on

By

ആലപ്പുഴ: പോലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. തോട്ടപ്പുളി ഒറ്റപ്പന പുതുവൽ കാർത്തികേയന്റെ മകൻ ശ്യാം ഘോഷാണ് മരിച്ചത്.ആലപ്പുഴ എആർ ക്യാമ്പിലെ പൊലീസ് ഉദ്യോ​ഗസ്ഥനായിരുന്നു.

2 വർഷം മുൻപായിരുന്നു ശ്യാം ഘോഷ് ജോലിയിൽ പ്രേവേശിച്ചത്. വിവാഹബന്ധം വേർപ്പെടുത്തിയ ശ്യാം അധികമാരോടും സംസാരിച്ചിരുന്നില്ല. ഏറെ നാളായി അവധിയിലായിരുന്ന ശ്യം രാത്രി ഭക്ഷണം കഴിഞ്ഞ് തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് സൂചന.  വീട്ടുകാർ മുറിതുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ.

Continue Reading

Latest news

ഇന്ന് ലോക മാധ്യമദിനം: സ്വന്തന്ത്ര മാധ്യമ പ്രവർത്തനം ഇന്ത്യയിൽ അപകടമോ

Published

on

By

ന്യൂഡൽഹി: ഇന്ന് ലോക മാധ്യമദിനം. മാധ്യമപ്രവർത്തനം വലിയ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ മാധ്യമ സതന്ത്ര്യം സംരക്ഷിക്കുക, മാധ്യമ പ്രവർത്തനത്തിനിടെ മരണപ്പെട്ടവരെ ഓർമിക്കുക എന്നതാണ്  പ്രധാനമായും ഉദ്ദേശിക്കുന്നതെങ്കിലും അഭിപ്രായ സ്വാതന്ത്ര്യം അടിസ്ഥാന അവകാശമാണെന്ന് ജനങ്ങളെയും സർക്കാരിനെയും ഓർമ്മിപ്പിക്കുക കൂടിയാണ് ഈ ദിനം.

എന്നാൽ ലോക മാധ്യമ ദിനത്തിലും മാധ്യമ പ്രവർത്തകർ ഇന്ത്യയിൽ വലിയ വെല്ലുവിളികൾ നേരിടുന്നതായാണ് മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ വ്യക്തമാക്കിയിട്ടുള്ളത്. 2014ൽ 180 രാജ്യങ്ങളിൽ 140ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2024 ബഹുദൂരം പിന്നോട്ട് പോയി 159ാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. കണക്കുകൾ പ്രകരം സ്വതന്ത്ര മാധ്യമ പ്രവർത്തനം നടത്തുന്നവർക്ക് ഇന്ത്യ ഒരു അപകടകരമായ രാജ്യമായി മാറിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

എ ഐ അടക്കമുള്ള സാങ്കേതിക വിദ്യകൾ വ്യാജ വാർത്തകൾ പടക്കുന്നതും അത് പ്രചരിപ്പിക്കുന്നതും വലിയ വെല്ലുവിളികൾ സൃഷ്ട്ടിക്കുബോഴാണ് മാധ്യമങ്ങളുടെ അഭിപ്രായങ്ങളുടെ മേലുള്ള കടന്നുകയറ്റവും വലിയരീതിയിൽ മാധ്യമ പ്രവർത്തകർക്ക് ഒരു തലവേദനയായി മാറുന്നത്.

ഐക്യരാഷ്ട്ര സഭയുടെ നിർദേശ പ്രകാരം 1994ലാണ് ലോക മാധ്യമ സ്വാതന്ത്ര്യ ദിനാചരണം ആചരിക്കാൻ തുടങ്ങിയത്.ഭൂമിക്ക് വേണ്ടി മാധ്യമങ്ങൾ :പരിസ്ഥിതി പ്രതിസന്ധികൾക്കിടയിലെ മാധ്യമ പ്രവർത്തനം എന്നതാണ് ഈ വർഷത്തെ പ്രമേയം.

Continue Reading

Latest news

ട്രെയിനിൽ നിന്ന് വീണ് ഏഴുമാസം ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം.

Published

on

By

ചെന്നൈ: ട്രെയിനിൽ നിന്ന് വീണ് ഏഴുമാസം ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം.
തെങ്കാശി ശങ്കരൻകോവിൽ സ്വദേശിനി കസ്തൂരിയാണ് ചെന്നൈ, എഗ്മൂർ ,കൊല്ലം എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ അപകടത്തിൽപ്പെട്ടത്.

ശുചിമുറിയിലേക്ക് പോയ യുവതി നടന്നു പോകവേ വാതിലിനരികിൽ നിന്ന് ശർദ്ദിക്കവേ അബദ്ധത്തിൽ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.
അപകടമുണ്ടായി ഏറെനേരത്തിന് ശേഷമാണ് യുവതി പുറത്ത് വീണതായി ബന്ധുക്കൾ തിരിച്ചറിയുന്നത്.

ട്രെയിനിന്റെ ചങ്ങല വലിച്ചെങ്കിലും നിർത്താൻ സാധിക്കാത്തതിനെ തുടർന്ന് മറ്റൊരു ബോഗിയിലെത്തിയാണ് ഇവർ ചങ്ങല വലിച്ചത്. അപ്പോഴേക്കും ട്രെയിൻ 8 കിലോമീറ്റർ പിന്നിട്ടിരുന്നു.

മണിക്കൂറുകളോളം തിരച്ചിൽ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.സംഭവമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ അന്വേഷണം ആരംഭിച്ചു.

 

 

Continue Reading

Trending

error: