Connect with us

Politics

സുരക്ഷകുറച്ചത് കാര്യമാക്കുന്നില്ല ; വി ഡി സതീശൻ

Published

on

തിരുവനന്തപുരം: തന്റെ സുരക്ഷ കുറച്ചത് വലിയ കാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം ചെറുതാണെന്ന് തന്നേയും പൊതുസമൂഹത്തേയും ബോധ്യപ്പെടുത്താനാണ് സുരക്ഷ കുറച്ചതെങ്കിൽ വിരോധമില്ലെന്നും വിഡി സതീശൻ പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ സുരക്ഷ സെഡ് കാറ്റഗറിയിൽ നിന്ന് വൈ പ്ലസ് കാറ്റഗറിലേക്ക് മാറ്റിയ തീരുമാനത്തിലാണ് സതീശന്റെ പ്രതികരണം.

 

1 / 3
2 / 3
3 / 3

Advertisement
Click to comment

You must be logged in to post a comment Login

Leave a Reply

Latest news

ഡയാന നോബി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്

Published

on

By

കൊച്ചി:കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയി ഡയാന നോബിയെ തെരെഞ്ഞെടുത്തു.

14 അംഗ ഭരണ സമിതിയിൽ യുഡിഎഫ് ൻ്റെ എട്ട് അംഗങ്ങളും,എൽഡിഎഫ്ൻ്റെ അഞ്ച് അംഗങ്ങളുമാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്.

ഡയാന നോബിക്ക് എട്ട് വോട്ടുകളും, അനു വിജയനാഥിന് അഞ്ച് വോട്ടുകളും ലഭിച്ചു. എല്‍ഡിഎഫിന്റെ
പി.എം കണ്ണൻ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

കോൺഗ്രസ് മുൻ ധാരണ പ്രകാരം ആണ് ഡയാന നോബിക്ക് വൈസ് പ്രസിഡൻ്റ് സ്ഥാനം ലഭിച്ചത്.വാരപ്പെട്ടി ഡിവിഷൻ അംഗമാണ് ഡയാന നോബി.

1 / 3
2 / 3
3 / 3

Continue Reading

Local News

അലി പടിഞ്ഞാറെച്ചാലിക്ക് മർദ്ദനമേറ്റ സംഭവം; കൃത്യത്തിൽ ഉൾപ്പെട്ട എല്ലാവരുടെയും പേരിൽ നിയമനടപടി ഉറപ്പാക്കണമെന്ന് ഹൈക്കോടതി

Published

on

By

കോതമംഗലം; കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറെച്ചാലിക്ക് മർദ്ദനമേറ്റ സംഭവത്തിൽ ഉൾപ്പെട്ട എല്ലാവർക്കും എതിരെ നിയമ നടപടി ഉറപ്പാക്കണമെന്ന് ഹൈക്കോടതി.

തന്നെ അക്രമിച്ചവരെയും ഇക്കാര്യത്തിൽ ഗൂഢാലോചനക്ക് നേതൃത്വം നൽകിയവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നാവശ്യപ്പെട്ട് അലി ആലുവ റുറൽ എസ് പി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരിന്നു.

ഇതിന് പിന്നാലെ ഇത് സംബന്ധിച്ച് അലി ഹൈക്കോടതിയിലും ഹർജ്ജി നൽകി.ഈ ഹർജ്ജിയിലാണ് സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടെയും പേരിൽ നിയമനടപടി ഉറപ്പാക്കാൻ കോടതി പോലീസിനോട് നിർദ്ദേശിച്ചിട്ടുള്ളത്.

നെല്ലിക്കുഴി പാറപ്പാട്ട് പി എം മജീദ്,അസൈനാർ നെടുപ്പാറച്ചാലിൽ,കരിം ഇഞ്ചക്കുടി,ഇരമല്ലൂർ പുത്തൻപുര അരുൺ കുമാർ എന്നിവർക്കെതിരെ നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവായി.

നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും കോതമംഗലത്തെത്തിയ ഡിസംബർ 10 ന്, ഇരുമലപ്പടി പെട്രോൾ പമ്പിൽ വച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ അലിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

മർദ്ദിച്ചവരുമായി അലിക്ക് മുൻപരിചയമില്ലന്നും അതുകൊണ്ട് കൃത്യത്തിനായി ഇവരെ ആരോ ചുമതപ്പെടുത്തി വിട്ടതാണെന്നും പിന്നണിയിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോലീസ് തയ്യാറാവണമെന്നും കോൺഗ്രസ് നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

 

1 / 3
2 / 3
3 / 3

Continue Reading

Latest news

മുന്‍ മന്ത്രി ടി എച്ച് മുസ്തഫ അന്തരിച്ചു

Published

on

By

കൊച്ചി;മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ടി.എച്ച്. മുസ്തഫ (83) അന്തരിച്ചു.

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ.കരുണാകരന്‍ മന്ത്രിസഭയില്‍ ഭക്ഷ്യമന്ത്രിയായിരുന്നു.

5 തവണ നിയമസഭാഗംമായി. ഭൗതികശരീരം വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. കബറടക്കം രാത്രി 8ന് മാറമ്പള്ളി ജമാഅത്ത് ഖബര്‍സ്ഥാനില്‍.

എറണാകുളം പെരുമ്പാവൂര്‍ വാഴക്കുളത്ത് ടി.കെ.എം.ഹൈദ്രോസിന്റെയും ഫാത്തിമ ബീവിയുടെയും മകനായി 1941 ഡിസംബര്‍ 7-ന് ജനനം.പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി.

യൂത്ത് കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്, ജില്ലാ ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. 14 വര്‍ഷം ഡിസിസി പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു.

1977ല്‍ ആലുവയില്‍ നിന്ന് ആദ്യമായി നിയമസഭാംഗമായി. കുന്നത്തുനാട് മണ്ഡലത്തില്‍ നിന്ന് 1982, 1987, 1991, 2001 വര്‍ഷങ്ങളിലും നിയമസഭയിലെത്തി. 1991-1995 ലെ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു.

ഐഎന്‍ടിയുസിയുടെ സംസ്ഥാന നിര്‍വാഹക സമിതിയിലും ദേശീയ കൗണ്‍സിലിലും അംഗമായിരുന്നു.കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ്, ഡിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി ജനറല്‍ സെക്രട്ടറി, കെപിസിപി വൈസ് പ്രസിഡന്റ്, കേരള ഖാദി വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

 

 

 

1 / 3
2 / 3
3 / 3

Continue Reading

Latest news

മാങ്കുളം സംഘര്‍ഷം; കേസില്‍ 50 പ്രതികള്‍, ചുമത്തിയിട്ടുള്ളത് ഗുരുതര വകുപ്പുകള്‍, പിന്നോട്ടില്ലന്നും സമരം ശക്തമാക്കുമെന്നും നാട്ടുകാര്‍

Published

on

By

കോതമംഗലം;കഴിഞ്ഞ ദിവസം മാങ്കുളത്ത് ഉണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ നാട്ടുകാര്‍ക്കെതിരെ പോലീസ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളത് ഗുരുതരവകുപ്പുകള്‍ എന്ന് സൂചന.

പൊതുമുതല്‍ നശിപ്പിക്കല്‍ ,കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍ ,പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തിട്ടുള്ളത്.

ബ്ലോക്ക് പഞ്ചായത്തംഗം പ്രവിണ്‍ ജോസ് ,വ്യാപാരി സംഘടന ഭാരവാഹി പി റ്റി മാണി , പഞ്ചായത്തംഗം മനോജ് കുര്യന്‍ എന്നിവര്‍ ഉള്‍പ്പെടെ കണ്ടാല്‍ അറിയാവുന്ന 50-പേര്‍ക്കെതിയാണ് കേസെടുത്തിട്ടുള്ളത്.

മൂന്നാര്‍ എ സി എഫ് ജോബ് ജെ നേര്യഎംപറമ്പിലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ മൂന്നാര്‍ പോലീസ് കേസെടുത്തിട്ടുള്ളത്.

കേസിലെ ഒന്നാം പ്രതിയായ ബ്ലോക്ക് പഞ്ചായത്തംഗം പ്രവിണ്‍ ജോസ് എസിഎഫിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് ,ജീപ്പില്‍ തലയിടിപ്പിച്ചെന്നും ഇടതുകവിളിലും കഴുത്തിലും അടിച്ചുവേദനിപ്പിച്ചെന്നും തടസം പിടിയ്ക്കാനെത്തിയ മാങ്കുളം ഡിഎഫ്ഒയെ കൈകൊണ്ട് കരത്തണത്തും പിടലിയ്ക്കും അടിച്ച് പരിക്കേല്‍പ്പിച്ചെന്നുമാണ് 0007/2024 നമ്പറായി മൂന്നാര്‍ പോലീസ് ചാര്‍ജ്ജുചെയ്തിള്ള എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

ഉദ്യോഗസ്ഥരെ വാഹനത്തില്‍ നിന്നും പുറത്തേയ്ക്ക് വലിച്ചിറക്കാന്‍ ശ്രമിച്ചെന്നാണ് പ്രതിപ്പട്ടികയിലുള്ള മറ്റ് രണ്ടുപേര്‍ക്കെതിരെ ചാര്‍ജ്ജുചെയ്തിട്ടുള്ള കുറ്റം.

പ്രതിഷേധക്കാര്‍ വാഹനത്തിന് കേടുപാടുവരുത്തിയ വകയില്‍ 55000 രൂപ നഷ്ടം ഉണ്ടായതായും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ തരുണ്‍ തങ്കപ്പനെ പോലീസ് അറസ്റ്റുചെയ്തു.ഇതെത്തുടര്‍ന്ന് രോക്ഷാകൂലരായ നാട്ടുകാര്‍ പ്രതിഷേധവുമായി ഇന്നും രംഗത്തിറങ്ങിയിരുന്നു.

മാങ്കുളം ഡിഎഫ്ഒയെ മാറ്റണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.ഇക്കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാവും വരെ പ്രതിഷേധം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.ഡിഎഫ്ഒ ഓഫീസിന് മുന്നില്‍ നിരാഹാരസമരം ആരംഭിയ്ക്കുന്നതിനാണ് പ്രതിഷേധക്കാര്‍ ലക്ഷ്യമിട്ടിട്ടുള്ളത്.

കക്ഷി-രാഷ്ട്രീയത്തിനതീതമായി നടക്കുന്ന ജനകീയ സമരമാണ് ഇവിടെ നടന്നുവരുന്നത്.എന്തുവിലകൊടുത്തും ലക്ഷ്യം നേടും വരെ സമരം മുന്നോട്ടുകൊണ്ടുപോകും എന്നാണ് സമര രംഗത്ത് ഉറച്ചുനില്‍ക്കുന്ന നാട്ടുകാരുടെ നിലപാട്.

വാഹനം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ചുമത്തിയിരുന്ന പിഴ നാട്ടുകാര്‍ സംഘടിപ്പിച്ച,് പിരിച്ച് നല്‍കിയതിനാല്‍ ഈ കേസില്‍ കൂടുതല്‍ നടപടികളുണ്ടാവില്ലന്നാണ് സൂചന.ജാമ്യം ലഭിച്ച തരുണിന് ഇന്ന് വൈകിട്ട് നാട്ടുകാര്‍ മാങ്കുളം പള്ളിസിറ്റിയില്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്.

 

1 / 3
2 / 3
3 / 3

Continue Reading

Latest news

കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും സത്യപ്രതിജ്ഞ ചെയ്തു

Published

on

By

തിരുവനന്തപുരം :കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഒട്ടനവധി രാഷ്ട്രീയ സിനിമ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.

ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.രാമചന്ദ്രന്‍ കടന്നപ്പള്ളി സഗൗരവത്തിലും ഗണേഷ് കുമാര്‍ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറും ചടങ്ങിനിടെ അടുത്തടുത്ത സീറ്റിലിരുന്നിട്ടും പരസ്പരം സൗഹൃദം പങ്കിട്ടില്ല.ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിച്ചു.

പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിച്ച് ഗവര്‍ണറുടെ അംഗീകാരത്തിനായി അയയ്ക്കും. രണ്ടു മന്ത്രിമാരുടെയും വകുപ്പുകളില്‍ മാറ്റമുണ്ടാകാനിടയില്ല.

ചില മന്ത്രിമാരുടെ വകുപ്പുകളില്‍ ചെറിയ മാറ്റങ്ങളുണ്ടാകുമെന്ന്സൂചനയുണ്ട്.

1 / 3
2 / 3
3 / 3

Continue Reading

Trending

error: