Connect with us

Sports

സന്തോഷ്‌ട്രോഫി ; കോഴിക്കോട് വേദിയാകും

Published

on

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളം ഉൾപ്പെടുന്ന സോണൽ മത്സരങ്ങൾക്കു കോഴിക്കോട് വേദിയാകും.
കോർപറേഷൻ സ്റ്റേഡിയത്തിൽ നവംബർ 21 -ന്് മത്സരങ്ങൾ ആരംഭിക്കും. ഇതിനുള്ള ഒരുക്കങ്ങളാരംഭിച്ചു. കേരളത്തിനു പുറമേ പുതുച്ചേരി, ലക്ഷദ്വീപ് ടീമുകളാണ് ദക്ഷിണ മേഖലാ ഗ്രൂപ്പ് ബിയിൽ മത്സരിക്കുന്നത്. ഗ്രൂപ്പ് എ മത്സരങ്ങൾ ബെംഗളൂരുവിലാണു നടക്കുക.
5 മേഖലകളാക്കി തിരിച്ചാണു സന്തോഷ് ട്രോഫി പ്രാഥമികതല മത്സരങ്ങൾ നടത്തുന്നത്. ഓരോ മേഖലയിലും 2 ഗ്രൂപ്പുകളുണ്ട്. ഓരോ ഗ്രൂപ്പിലെയും വിജയികൾ ഫൈനൽ റൗണ്ടിലെത്തും. മലപ്പുറം മഞ്ചേരിയാണ് ഫൈനൽ റൗണ്ട് വേദിയായി നിലവിൽ തീരുമാനിച്ചിരിക്കുന്നത്. സന്തോഷ് ട്രോഫി ഒരുക്കത്തിനായുള്ള കേരള ടീമിന്റെ പരിശീലന ക്യാംപ് കോഴിക്കോട്ടു പുരോഗമിക്കുകയാണ്.

1 / 1

News

ഐഎസ്‌എല്‍ മത്സരത്തിൽ ഹൈദരാബാദിനെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സിന് ജയം

Published

on

By

ഹൈദരാബാദ് ;  ഐ എസ്‌എല്ലില്‍ വിജയവഴിയില്‍ തിരികെയെത്തി കേരളാ ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയെ പരാജയപ്പെടുത്തിയത്.

ആദ്യ പകുതിയിലെ 34 ആം മിനിറ്റില്‍ മലയാളി താരം മുഹമ്മദ് ഐമനിലൂടെയാണ് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്. ഡെയ്സുകെയും നിഹാലുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ ബാക്കി രണ്ട് ഗോളുകള്‍ നേടിയത്. രണ്ടാം പകുതിയുടെ അവസാനം ജാവോ വിക്ടറാണ് ഹൈദരബാദിനായി ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

ജയത്തോടെ പോയിന്‍റ് ടേബിളില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബ്ലാസ്റ്റേഴ്സ് 19ന് പ്ലേ ഓഫില്‍ ഒഡീഷയെ നേരിടും.

1 / 1

Continue Reading

Latest news

എതിർ ടീം അംഗത്തെ കൈമുട്ടുകൊണ്ട് ഇടിച്ച് റൊണാൾഡോ: പിന്നാലെ റെഡ് കാർഡ്, 2–1ന് തോൽവി വഴങ്ങി ക്രിസ്റ്റ്യാനോയുടെ അൽ നസ്ർ

Published

on

By

അബുദാബി: സൗദി സൂപ്പർ കപ്പ് സെമിഫൈനലിൽ അൽ ഹിലാലിനെതിരെ ഉള്ള മത്സരത്തിൽ 2–1ന് തോൽവി വഴങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ പുറത്തായി.

61–ാം മിനിറ്റിൽ സലീം അൽ ദൗസ്റിയും, 72–ാം മിനിറ്റിൽ മാക്കോമും ആണ് അൽ ഹിലാലിനായി ഗോൾ നേടിയത്. 86–ാം മിനിറ്റിൽ എതിർ ടീം അംഗത്തെ കൈമുട്ടുകൊണ്ട് ഇടിച്ചു വീഴ്ത്തിയ റോണാൾഡോ ചുവപ്പ് കാർഡ് കണ്ട് പുറത്തായി.

മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഒട്ടാവിയോ അൽ നസ്റിനായി വലകുലുക്കി. എന്നാൽ പാസ് നൽകിയ റൊണാൾഡോയ്ക്കെതിരെ റഫറി ഓഫ്സൈഡ് വിളിച്ചത് തർക്കത്തിനും റൊണാൾഡോയ്ക്ക് മഞ്ഞക്കാർഡ് നൽകാനും ഇടയാക്കി.

രണ്ടാം പകുതിയിൽ അൽ ഹിലാൽ 2 ഗോൾ നേടിയ ശേഷം കളിയുടെ ഗതിമാറിയെങ്കിലും എതിർ ടീമിലെ താരത്തെ കൈമുട്ടുകൊണ്ട് ഇടിച്ച് വീഴ്ത്തിയ റൊണാൾഡോ ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയായിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾസാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെ റോണാൾഡോയ്ക്കെതിരെ ട്രോളുകൾ പുറത്തിറങ്ങുകയും ചെയ്തു.

 

 

1 / 1

Continue Reading

Sports

ഐ പി എല്ലില്‍ 2 മത്സരങ്ങളുടെ തീയതി പുനക്രമീകരിച്ചു

Published

on

By

ഐ പി എല്ലില്‍ രണ്ട് മത്സരങ്ങള്‍ പുനഃക്രമീകരിച്ചതായി ബി സി സി ഐ പ്രഖ്യാപിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയല്‍സും തമ്മിലുള്ള മത്സരം 2024 ഏപ്രില്‍ 17 ന് ഈഡനില്‍ നടത്താൻ ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.

എന്നാല്‍ കൊല്‍ക്കത്തയിലെ ഗാർഡൻസില്‍ ഈ മത്സരം ഒരു ദിവസം മുമ്ബ് 2024 ഏപ്രില്‍ 16 ന് നടക്കും. സെക്യൂരിറ്റി പ്രശ്നങ്ങള്‍ പോലീസ് ഉയർത്തിയതിനാല്‍ ആണ് ഈ മാറ്റം.

പകരം ഏപ്രില്‍ 16ന് നടക്കാനിരുന്ന ഗുജറാത്ത് ടൈറ്റൻസും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം ഏപ്രില്‍ 17 ന് നടക്കും. നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ആകും ഈ മത്സരം നടക്കുജ.

1 / 1

Continue Reading

Latest news

ടീമിനെ ഇനി ഋതുരാജ് ഗെയ്ക്വാദ് നയിക്കും; ഞെട്ടലോടെ ആരാധകർ, ക്യാപ്റ്റൻ കൂൾ പടിയിറങ്ങുന്നത് അപ്രതീക്ഷിതമായി

Published

on

By

ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സ് 17–ാം സീസണിന്റെ പടിവാതിലിൽ എത്തിനിൽക്കെ പടനായകന്റെ പദവിയൊഴിയാലിൻ്റെ ഞെട്ടലിലാണ് ആരാധകർ.

ഐ.പി.എല്ലിൽ സി.എസ്.കെ യുടെ പുതിയ നായകനായി ഓപ്പണിങ് ബാറ്റ്സ്മാൻ ഋതുരാജ് ഗെയ്ക്വാദിനെ നിയമിച്ചതിന് പിന്നാലെയാണ് ധോണിയുടെ പടിയിറക്കം.

14 സീസണുകളിലായി 10 ഫൈനലുകൾ കളിച്ച് 7ൽ 5 ഐ.പി.എൽകിരീടങ്ങൾ സി.എസ്.കെക്ക് വേണ്ടി സ്വാന്തമാക്കിയപ്പോഴും വിക്കറ്റ് കീപ്പറും ബാറ്റസ്മാനുമായി കളം നിറഞ്ഞപ്പോഴും വിലക്ക് നേരിട്ടപ്പോഴും ആരാധകരെ ഉലയാതെ പിടിച്ചുനിർത്താനും പ്രതീക്ഷ നൽകാനും ക്യാപ്റ്റൻ കൂളിന് സാധിച്ചു.

ഇതിനിടെ വിലക്കുമൂലം 2 വർഷം ചെന്നൈ ഐ.പി.എല്ലിൽ നിന്ന് പുറത്തായപ്പോൾ റൈസിങ് പുണെ സൂപ്പർ ജയന്റ്സിലേക്കു മാറിയ ധോണി വിലക്കിനു ശേഷമുള്ള ചെന്നൈയുടെ വരവിന് കിരീട നേട്ടം കൊണ്ടാണ് മറുപടി നൽകിയത്.

സി.എസ്.കേക്ക് എതിരായുള്ള മത്സരത്തിന് ടീം തയാറെടുക്കുബോഴാണ് ധോണിയുടെ കളം വിടാനുള്ള തീരുമാനം. എന്നാൽ ആരാധകരെ വാർത്ത അമ്പരപ്പിച്ചെങ്കിലും ധോണിയെ അടുത്തറിയാവുന്നവരെല്ലാം ഈ തീരുമാനം പ്രതീക്ഷിച്ചിരുന്നതാണ്.

മുൻപ്, രാജ്യാന്തര ക്രിക്കറ്റിൽ നിന്നും ആരാധകർക്ക് അപ്രതീക്ഷിതമായ പടിയിറക്കം സമ്മാനിച്ചാണ് ധോണി മടങ്ങിയത്. ചരിത്രം ആവർത്തിച്ചപ്പോൾ ഇത്തവണ മാറിയത് ജഴ്സിയുടെ നിറംമാത്രം.

ആദ്യ സീസണുകളിൽ ടോപ് ഓർഡറിൽ ബാറ്റിങ്ങിനെത്തിയ ധോണി,ടീമിന്റെ മുൻനിരയിലെ ഒരാളായി മാറിയത് പെട്ടന്നായിരുന്നില്ല. എന്നാൽ ആത്മവിശ്വാസവും പരിശ്രമവും കൊണ്ട് ഫിനിഷിങ്ങിലേക്കു മാറിയ ധോണിയുടെ നേതൃത്വത്തിൽ തോൽവിയുറപ്പിച്ച മത്സരങ്ങൾ പോലും ചെന്നൈ കരകയറി.

ഋതുരാജ് ഭാവി ക്യാപ്റ്റൻ ആവാനുള്ള സാധ്യത ചെന്നൈ സൂപ്പർ കിംഗ്സ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആ  ഭാവി  ശോഭനമാക്കാൻ ധോണിക്കു കീഴിൽ പയറ്റിതെളിയാനുള്ള അവസാന അവസരമാണ് ഋതുരാജിന് ഈ സീസൺ. ക്യാപ്റ്റൻസി ഒഴിഞ്ഞ ധോണി,വിക്കറ്റ് കീപ്പറായി തുടരുമോ ഇംപാക്ട് പ്ലെയറാകുമോഎന്നതാണ് ആരാധകരുടെ സംശയം.

1 / 1

Continue Reading

Sports

കൊൽക്കത്തയിൽ മോഹൻ ബഗാനെ വീഴ്ത്തി ;ബ്ലാസ്റ്റേഴ്സിന് ചരിത്ര വിജയം

Published

on

By

ശിവരാജ് ആർ

കൊല്‍ക്കത്ത:ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് കൊല്‍ക്കത്തയിലെ ശക്തരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ കേരള ബ്ലാസ്റ്റേഴ്സ് തോല്‍പ്പിക്കുന്നത്.

ഏക പക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് കൊല്‍ക്കത്തയില്‍ വിജയം ഉറപ്പിച്ചത്.ഒന്‍പതാം മിനിറ്റില്‍ ആഫ്രിക്കന്‍ തരാം ക്വമിയുടെ പാസ്സ് വാങ്ങി ഡിഫെന്‍സിനെ തുളച്ചു കടന്നു പോയ ഡിമിട്രിയോസ് ഡയമണ്ടക്കോസ് ആണ് ഗോള്‍ നേടിയത്.

ഇത് ഡിമിട്രിയോസിന്റെ സീസനിലെ ഏഴാമത്തെ ഗോള്‍ ആണ്.ഗോള്‍ഡന്‍ ബൂട്ട് വേട്ടക്കാരില്‍ ഇപ്പോള്‍ മുന്നിലാണ് ഈ ഗ്രീക്ക് സ്‌ട്രൈക്കര്‍.

ആദ്യ പകുതിയില്‍ തന്നെ ബ്ലാസ്റ്റേഴ്സ് നല്ല മുന്നേറ്റങ്ങള്‍ കാഴ്ചവച്ചു.രാഹുലിന്റെ അറ്റാക്കിങ്ങുകള്‍ പോസ്റ്റില്‍ മുട്ടി കടന്നുപോയത് നിരാശയുണ്ടാക്കിയെങ്കിലും ആദ്യ പകുതിയില്‍ കളി ബ്ലാസ്റ്റേഴ്‌സിന്റെ കയ്യില്‍ തന്നെ ആയിരുന്നു.

രണ്ടാം പകുതിയില്‍ പല തവണ കൊല്‍ക്കത്ത അക്രമണങ്ങള്‍ അഴിച്ചു വിട്ടിരുന്നെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം അതിനു വിലങ്ങു തടിയായി.പ്രതിരോധത്തില്‍ ബഗാനെ തളച്ച ക്യാപ്റ്റന്‍ ലെസ്‌കോവിച് ആണ് കളിയിലെ മികച്ച താരം.

ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ക്ലീന്‍ ഷീറ്റ് വിജയമാണിത്.ഇതോട് കൂടി പോയിന്റ് ടേബിളില്‍ മുകളിലാണ് ബ്ലാസ്റ്റേഴ്സ്.

 

 

1 / 1

Continue Reading

Trending

error: