Connect with us

Politics

‘വിദ്യാകിരണം’ പദ്ധതിയുടെ ടെൻഡർ റദ്ദാക്കി

Published

on

തിരുവനന്തപുരം;ഡിജിറ്റൽ പഠനത്തിനു ശേഷിയില്ലാത്ത 3.5 ലക്ഷത്തോളം സ്‌കൂൾ വിദ്യാർഥികൾക്കു സൗജന്യമായി ലാപ്‌ടോപ് നൽകാൻ സർക്കാർ പ്രഖ്യാപിച്ച ‘വിദ്യാകിരണം’ പദ്ധതിയുടെ ടെൻഡർ റദ്ദാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗമാണ് തീരുമാനമെടുത്തത്. കമ്പനികൾ കൂടുതൽ തുക ക്വോട്ട് ചെയ്തതിനെത്തുടർന്നാണ് ടെൻഡർ റദ്ദാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

 

 

Click to comment

You must be logged in to post a comment Login

Leave a Reply

Latest news

നിത്യോപയോഗ സാധനങ്ങളില്ല;ബിജെപി പ്രവര്‍ത്തകര്‍ നേര്യമംഗലം മാവേലി സ്റ്റോറിന് മുന്നില്‍ ധര്‍ണ്ണ നടത്തി

Published

on

By

കോതമംഗലം;നിത്യോപ സാധനങ്ങള്‍ ഇല്ലാത്തതില്‍ പ്രതിഷേധിച്ച് ബിജെപി നേര്യമംഗലം മാവേലി സ്റ്റോറിന് മുന്നില്‍ സായാഹ്ന ധര്‍ണ നടത്തി.

ബിജെപി നേര്യമംഗലം മേഖലാസമിതിയുടെയും ഒബിസി മോര്‍ച്ച മണ്ഡലം കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്.

ഇ എം സജീവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബിജെപി കവളങ്ങാട് മണ്ഡലം പ്രസിഡന്റ് അഡ്വക്കേറ്റ് സൂരജ് ജോണ്‍ മലയില്‍, പി പി സജീവ്, സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളി, വിജയന്‍ വി കെ, അരുണ്‍കുമാര്‍, ജയശ്രീ അശോകന്‍, പി ജി ശശി, ബൈജു എം എം എന്നിവര്‍ സംസാരിച്ചു.

 

Continue Reading

Latest news

4 മാസം മുമ്പ് ക്രമക്കേടില്ലന്ന് സ്ഥരീകരിച്ചു, ഇതെ സ്ഥലത്ത് വീണ്ടും പരിശോധന; സഹകരിക്കുമെന്ന്‌ മാത്യൂ കുഴല്‍നാടന്‍ , തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കും

Published

on

By

മൂവാറ്റുപുഴ:മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ കുടുംബ വീട് അടങ്ങുന്ന ഭൂമിയില്‍ റവന്യൂവകുപ്പിന്റെ പരിശോധന പൂര്‍ത്തിയായി.

സര്‍വ്വെയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള റിപ്പോര്‍ട്ട് ഉദ്യോഗസ്ഥ സംഘം തിങ്കളാഴ്ച തഹസില്‍ദാര്‍ക്ക് സമര്‍പ്പിക്കുമെന്നാണ് സൂചന.

അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയില്‍ നിലം ഉള്‍പ്പെടുന്നുണ്ടോ, ഉണ്ടെങ്കില്‍ അവിടം മണ്ണിട്ട് നികത്തിയോ എന്നാണ് പ്രധാനമായും പരിശോധിച്ചിട്ടുള്ളത്.സ്ഥലത്ത് 4 മാസം മുന്‍പ് കടവൂര്‍ വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നില്ല എന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.

ഇതിന് പിന്നാലെയാണ് വീണയുടെ മാസപ്പടി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിജിലന്‍സ് ആവശ്യപ്പെട്ടത് പ്രകാരം ഇന്നലെ വീണ്ടും പരിശോധന നടന്നത്.ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ തന്നെയാണെന്നത് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

കടവൂര്‍ വില്ലേജിലെ ആയങ്കരയില്‍ മാത്യു കുഴല്‍നാടന്റെ കുടുംബവീടിനോട് ചേര്‍ന്നുള്ള 786/1, 812/2, 812/3B, 812/1B, 812/22, 786/1 എന്നീ സര്‍വെ നമ്പരുകളിലെ 4.5 ഏക്കര്‍ ഭൂമിയിലാണ് പരിശോധന നടന്നത്.

താലൂക്ക് സര്‍വെയര്‍മാരായ എം വിസജീഷ്, രതീഷ് വി.പ്രഭു എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്. സര്‍വെ നടക്കുമ്പോള്‍ എംഎല്‍എ സ്ഥലത്ത് ഉണ്ടായിരുന്നില്ല.

രാവിലെ പതിനൊന്നോടെയാണ് കോതമംഗലം താലൂക്ക് ഓഫിസില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തിയത്. വന്‍ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.സ്ഥലത്തിന്റെ അതിര്‍ത്തി ആദ്യം പരിശോധിച്ച് ഉറപ്പിച്ചു.

തുടര്‍ന്ന് മണ്ണിട്ടു നികത്തിയിട്ടുണ്ടോ എന്നും അനുമതിയോടെയാണോ എന്നും പരിശോധിച്ചു.11ന് തുടങ്ങിയ സര്‍വേ നടപടികള്‍ 3 മണിയോടെ അവസാനിച്ചു.

സര്‍വെയര്‍മാര്‍ സ്‌കെച്ചും പ്ലാനും തയാറാക്കി കോതമംഗലം ഭൂരേഖ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. 2 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് തഹസില്‍ദാര്‍ക്ക് കൈമാറുമെന്ന് ഭൂരേഖ തഹസില്‍ദാര്‍ കെ.എം.നാസര്‍ അറിയിച്ചു.

മാത്യു കുഴല്‍നാടന്റെ കുടുംബവീടിനോട് ചേര്‍ന്ന് അനുമതി നല്‍കിയതിലും കൂടുതല്‍ സ്ഥലത്ത് മണ്ണിട്ട് നികത്തി എന്ന് ചൂണ്ടിക്കാണിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാസങ്ങള്‍ക്ക് മുമ്പ് വിജിലന്‍സിന് പരാതി നല്‍കിയിരുന്നു.

ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് റവന്യു വിഭാഗത്തോട് സര്‍വെ നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു.

റോഡിനായി സ്ഥലം വിട്ടു നില്‍കിയപ്പോള്‍, വീട്ടുവളപ്പിലേക്ക് വാഹനം കയറ്റാന്‍ ഒരു സെന്റ് സ്ഥലം മാത്രം മണ്ണിട്ട് നിറച്ചതായി മാത്യു കുഴല്‍നാടന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Continue Reading

Local News

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സാമൂഹ്യമാധ്യമം വഴി അധിക്ഷേപിച്ചെന്ന് പരാതി;നടൻ വിനായകനെതിരെ പോലീസ് കേസെടുത്തു

Published

on

By

കൊച്ചി;അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടൻ വിനായകനെതിരെ പൊലീസ് കേസെടുത്തു.

എറണാകുളം നോർത്ത് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. വിനായകന്റെ വിവാദ പരാമർശങ്ങൾക്കെതിരെ എറണാകുളം ഡിസിസി ഉൾപ്പെടെ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ്.

ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമം വഴി അപമാനിച്ച വിനായകന് എതിരെ നടപടി ആവശ്യപ്പെട്ടാണ് പോലീസിൽ പരാതികൾ ലഭിച്ചിട്ടുള്ളത്.

ഫെയ്‌സ്ബുക്ക് ലൈവിലെത്തിയാണ് വിനായകൻ ഉമ്മൻ ചാണ്ടിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്.

‘ആരാണ് ഈ ഉമ്മൻ ചാണ്ടി? എന്തിനാടോ മൂന്ന് ദിവസമൊക്കെ? നിർത്തിയിട്ട് പോ, പത്രക്കാരോടാണ് പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്തുചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മൾക്കറിയില്ലെ ഇയാൾ ആരൊക്കെയാണെന്ന്”ഇതായിരുന്നു ലൈവിലെ വിനായകന്റെ പരാമർശം.

വിനായകന്റെ ലൈവിനുപിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നതിനെത്തടർന്ന് നടൻ തന്നെ പിന്നീട് പോസ്റ്റ് പിൻവലിച്ചിരുന്നു.

വിവാദ വിഡിയോ പിൻവലിച്ചെങ്കിലും താരത്തിന്റെ ഫെയ്‌സ്ബുക്കിലെ മറ്റ് പോസ്റ്റുകൾക്ക് താഴെ വൻ പ്രതിഷേധമാണ് ഉയരുന്നത്. വിനായകൻ ഈ വിഷയത്തിൽ പിന്നീട് പ്രതികരിച്ചിട്ടില്ല.

 

 

Continue Reading

Latest news

ഉമ്മൻ ചാണ്ടി ഇനി ജ്വലിയ്ക്കുന്ന ഓർമ്മ;കണ്ണീർകടലായി ജന്മനാട്,അന്ത്യവിശ്രമം പുതുപ്പള്ളിയിലെ പുണ്യളനൊപ്പം

Published

on

By

പുതുപ്പള്ളി;അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്ക് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേക കല്ലറയിൽ അന്ത്യവിശ്രമം.വിലാപയാത്ര തുടങ്ങി 35 മണിക്കൂറിനുശേഷം വൈകിട്ട് ആറേകാലോടെയാണ് ഭൗതികശരീരം കുടുംബവീടായ കരോട്ട് വള്ളക്കാലിൽ വീട്ടിലെത്തിച്ചത്

വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം പുതുപ്പള്ളി കവലയ്ക്ക് സമീപം നിർമിക്കുന്ന പുതിയ വീട്ടിലേക്കും ഭൗതീക ശരീരം എത്തിച്ചു.തുടർന്ന് വിലാപയാത്ര
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിലേക്ക് നീങ്ങി.പള്ളിമുറ്റത്തെ പന്തലിൽ പൊതുദർശനത്തിന് ശേഷം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ സംസ്‌കാര ശുശ്രൂഷ നടന്നു.

രാത്രി 12 മണിയോടെ ഔദ്യോഗിക ബഹുമതികൾ ഇല്ലാതെ പ്രത്യേക കല്ലറയിൽ കബറടക്കി.ജാതിമതഭേദമന്യെ തന്നെ ജനസാഗരം തങ്ങളുടെ പ്രിയപ്പെട്ടവനെ യാത്രയാക്കാൻ എത്തിയിരുന്നു.

Continue Reading

Latest news

ഉമ്മൻ ചാണ്ടി അന്തരിച്ചു; തിരാനഷ്ടമെന്ന് നേതാക്കൾ, സംസ്കാരം പുതുപ്പള്ളിയിൽ

Published

on

By

തിരുവനന്തപുരം ; മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി(79) അന്തരിച്ചു. അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25നായിരുന്നു  അന്ത്യം.

അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മനാണ് മരണ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചത്. സംസ്‌കാരം പുതുപ്പള്ളിയില്‍.

അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്ന ഉമ്മൻചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോർഡ്.

1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയാണ് നിയമസഭയിലെത്തിയത്. രണ്ടു തവണയായി ഏഴു വർഷം മുഖ്യമന്ത്രിയായിരുന്നു. തൊഴിൽ, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമാണ്.  കനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥ മറിയാമ്മയാണ് ഭാര്യ.  മറിയം ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കൾ .

1943 ഒക്ടോബർ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ.ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടി ജനിച്ചത്.

മുത്തച്ഛൻ വി.ജെ.ഉമ്മൻ തിരുവിതാംകൂറിലെ ആദ്യ നിയമസഭയായ ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായിരുന്നു.

പുതുപ്പള്ളി എംഡി സ്കൂൾ, സെന്റ് ജോർജ് ഹൈസ്കൂൾ, കോട്ടയം സിഎംഎസ്. കോളജ്, ചങ്ങനാശേരി എസ്ബി കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

സ്കൂൾ കാലത്ത് അഖിലകേരള ബാലജനസഖ്യത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. അക്കാലത്തു തന്നെ കെഎസ്‌യുവിലൂടെ സംഘടനാ പ്രവർത്തനമാരംഭിച്ചു.

കെഎസ്‌യുവിന്റെ പ്രസിദ്ധമായ ഒരണ സമരകാലത്ത് സമരങ്ങൾക്കു നേതൃത്വം നൽകി.1962 ൽ കെഎസ്‌യു കോട്ടയം ജില്ലാ സെക്രട്ടറിയായി.

65 ൽ സംസ്ഥാന ജനറൽ സെക്രട്ടറിയും 67 ൽ സംസ്ഥാന പ്രസിഡന്റുമായി. 69 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

1970 ൽ, 27-ാം വയസ്സിൽ പുതുപ്പള്ളിയിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിരുന്ന പുതുപ്പള്ളിയിൽ അന്നത്തെ എംഎൽഎ ഇ.എം. ജോർജിനെയാണ് പരാജയപ്പെടുത്തിയത്.

പിന്നീട് ഇന്നുവരെ ഉമ്മൻ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തിൽ അജയ്യനായി തുടർന്നു. 1977 ൽ ആദ്യ കരുണാകൻ മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായി.

82 ൽ ആഭ്യന്തരമന്ത്രിയും 91 ൽ ധനമന്ത്രിയുമായി. 1982 മുതൽ 86 വരെയും 2001 മുതൽ 2004 വരെയും യുഡിഎഫ് കൺവീനറായിരുന്നു.

2004 ൽ എ.കെ.ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെത്തുടർന്ന് ആദ്യമായി മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി 2011 ൽ വീണ്ടും മുഖ്യമന്ത്രിപദ
ത്തിലെത്തി.

2006 മുതൽ 2011 വരെ പ്രതിപക്ഷ നേതാവുമായിരുന്നു.
തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനെന്ന് അനുയായികളും എതിരാളികളും ഒരുപോലെ വിശേഷിപ്പിക്കുമ്പോഴും ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാവായിരുന്നു അദ്ദേഹം.

രാഷ്ട്രീയ വ്യത്യാസമില്ലാതെ ആർക്കും ഏതുനേരത്തും സമീപിക്കാവുന്ന നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയ വിവാദങ്ങളുടെയും ആരോപണങ്ങളുടെയും കൊടുങ്കാറ്റുകളിലും അദ്ദേഹത്തെ ഉലയാതെ നിർത്തിയത് ജനപിന്തുണയിലുള്ള വിശ്വാസമായിരുന്നു.

ജനങ്ങളാണ് തന്റെ പ്രഥമപരിഗണനയെന്ന് ആവർത്തിച്ചിരുന്നതിന്റെ പ്രത്യക്ഷതെളിവായിരുന്നു മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം ആവിഷ്കരിച്ച ജനസമ്പർക്കപരിപാടി.

അതിനുള്ള അംഗീകാരമായി യുഎന്നിന്റെ പുരസ്കാരവുമെത്തി. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം എന്നിവയടക്കമുള്ള വികസന പദ്ധതികളിലും ഉമ്മൻ ചാണ്ടിയുടെ കയ്യൊപ്പുണ്ട്. ഏതു

പ്രവർത്തകർക്ക് ഏതു സമയത്തും സമീപിയ്ക്കാവുന്ന നേതാവ് – രമേശ് ചെന്നിത്തല

ജനങ്ങളാണ് ഉമ്മൻ ചാണ്ടിയുടെ ഓക്സിജൻ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും പാർട്ടി പ്രവർത്തകർക്ക് ഏതുസമയത്തും സമീപിക്കാവുന്ന നേതാവായിരുന്നു അദ്ദേഹമെന്നും രമേശ് ചെന്നിത്തല അനുസ്മരിച്ചു.

എല്ലാം തുറന്നുപറഞ്ഞിരുന്ന നേതാവ് – ഏ കെ ആന്റണി

തന്റെ കുടുംബജീവിതത്തിന് നിമിത്തമായത് ഉമ്മൻചാണ്ടിയും ഭാര്യ മറിയാമ്മയുമായിരുന്നെന്നും എല്ലാം തുറന്നു പറഞ്ഞിരുന്ന സുഹൃത്തിനെയാണ് നഷ്ടമായിട്ടുള്ളതെന്നും ഏ കെ ആന്റണി പറഞ്ഞു.

എതിർത്ത് സംസാരിച്ചാൽ പോലും ചിരിച്ച മുഖത്തോടെ സ്വീകരായ്ക്കുന്ന വ്യക്തിത്വം – സ്പീക്കർ

നിയമസഭയിൽ മുഖത്തുനോക്കി എതിർക്കേണ്ടി വന്നിട്ടുണ്ടെന്നും ഇതിന് ശേഷം കാണുബോൾ ചിരിച്ചമുഖത്തോടെ അഭിമുഖീകരിച്ചിരുന്ന പതിവായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നെതെന്നും നിയമസഭ സ്പീക്കർ എ എൻ ഷംസീർ വ്യക്തമാക്കി.

Continue Reading

Trending

error: