Connect with us

Sports

അഫ്ഗാനിസ്ഥാനെ വീഴ്തി പാക്കിസ്ഥാന്റെ മുന്നേറ്റം

Published

on

ദുബായ് :ഫിനിഷർ’ റോളിലെ പുത്തൻ താരോദയമായി പാക്കിസ്ഥാൻ താരം ആസിഫ് അലി മിന്നിത്തിളങ്ങിയ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ വീഴ്ത്തി പാക്കിസ്ഥാൻ ട്വന്റി20 ലോകകപ്പ് സെമിക്കരികെ.
ആവേശപ്പോരാട്ടത്തിൽ അഫ്ഗാനെ അഞ്ച് വിക്കറ്റിനാണ് പാക്കിസ്ഥാൻ തകർത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 147 റൺസ്. മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാൻ ഒരു ഓവറും അഞ്ച് വിക്കറ്റും ബാക്കിയാക്കി ലക്ഷ്യത്തിലെത്തി.ടൂർണമെന്റിൽ പാക്കിസ്ഥാന്റെ മൂന്നാം ജയമാണിത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Click to comment

You must be logged in to post a comment Login

Leave a Reply

News

കോപ്പ അമേരിക്ക ഫൈനലിനിടെ മെസ്സിക്ക് പരിക്ക്

Published

on

By

ഫ്ലോറിഡ ; കൊളംബിയക്കെതിരായ കോപ്പ അമേരിക്ക ഫൈനലിനിടെ അർജന്റീന സൂപ്പർ താരം ലയണല്‍ മെസ്സിക്ക് പരിക്ക്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഒരു ഷോട്ടിനിടെ വലതു കാലില്‍ കടുത്ത വേദനയെ തുടർന്ന് മൈതാനത്തു കിടന്ന മെസ്സി വൈദ്യ സഹായം ആവശ്യപ്പെട്ടിരുന്നു.

പിന്നാലെ രണ്ടാം പകുതിയിലും അസ്വസ്ഥത അനുഭവപ്പെട്ട മെസ്സി ഒടുവില്‍ 66-ാം മിനിറ്റില്‍ മൈതാനം വിട്ടു. കളത്തില്‍ നിന്ന് കണ്ണീരണിഞ്ഞാണ് മെസ്സി മടങ്ങിയത്. പിന്നാലെ ഡഗ്‌ഔട്ടിലിരുന്നും കരയുന്ന മെസ്സിയുടെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറലാണ്. ടൂർണമെന്റിന്റെ ഭൂരിഭാഗം സമയവും കാലിലെ പരിക്ക് മെസ്സിയെ അലട്ടിയിരുന്നു.

ടൂർണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ചിലിക്കെതിരായ രണ്ടാം മത്സരത്തിനിടെ മെസ്സിയുടെ വലത് കാല്‍ത്തുടയിലെ പേശികള്‍ക്ക് പരിക്കേറ്റിരുന്നു. തുടർന്ന് പെറുവിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ മെസ്സി കളിച്ചിരുന്നില്ല.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

News

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ തലവന് ഇന്ന് 43 ആം പിറന്നാൾ

Published

on

By

കൊച്ചി ; ക്രിക്കറ്റിന്റെ ഒരുകാലഘട്ടം സ്വന്തം പേരില്‍ അടയാളപ്പെടുത്തിയ അതുല്യപ്രതിഭ, മഹേന്ദ്ര സിംഗ് ധോണിക്ക് ഇന്ന് 43-ാം പിറന്നാള്‍. പകരക്കാരനില്ലാത്ത അമരക്കാരൻ, വിക്കറ്റിന് മുന്നിലും പിന്നിലും ഇന്ത്യയുടെ ആത്മവിശ്വാസത്തിന്റെ പേരാണ് ധോണി.

ഒന്നുമില്ലായ്മയുടെ പടുകുഴിയിലായിരുന്ന ഒരുസംഘത്തിനെ സ്വയം തോളിലേറ്റി ലോകചാമ്ബ്യന്മാരാക്കിയാണ് റാഞ്ചിയില്‍ നിന്നുള്ള നീളൻ മുടിക്കാരനായ ഒരു പയ്യന്റെ നായക കരിയറിന്റെ തുടക്കം. ദ്രാവിഡ് നയിച്ച ഏകദിന ലോകകപ്പില്‍ നാണം കെട്ട് പടിയിറങ്ങിയ ഒരു സംഘത്തെ അടുത്ത അന്താരാഷ്‌ട്ര ടൂർണമെന്റില്‍ അയാള്‍ ജേതാക്കളാക്കി. സച്ചിനും ദ്രാവിഡുമില്ലാതെ പ്രമുഖരില്ലാതെ യുവാക്കളുടെ ഒരു സംഘത്തെയും കൊണ്ട് ദക്ഷിണാഫ്രിക്കയില്‍ അയാള്‍ തീർത്ത ഇന്ദ്രജാലം ഇന്നും ഒരു അത്ഭുതമാണ്.

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച കരിയറുകളില്‍ ഒന്നാണ് എം എസ് ധോണിയുടേത്. ക്യാപ്റ്റനെന്ന നിലയില്‍ കളിച്ച ടൂർണമെന്റുകളില്‍ എല്ലാം കിരീടം സ്വന്തമാക്കിയ നായകൻ. മുൻനിര തകർന്നാല്‍ കളി തോല്‍ക്കുമെന്ന് കരുതിയിരുന്ന തലമുറയെ ആത്മവിശ്വാസത്തോടെ അവസാന പന്തുവരെ കളികാണാൻ പഠിപ്പിച്ച സൂപ്പർ ഫിനിഷർ. ടൂർണമെന്റുകളില്‍ രാജ്യത്തിന്റെ ആത്മവിശ്വാസത്തിന്റെ പേരായിരുന്നു ധോണി.

ഒഴിഞ്ഞുവച്ച നായക സ്ഥാനവും ഫിനിഷർ റോളും ഇന്നും പകരം വയ്‌ക്കാനില്ലാതെ അങ്ങനെ നിലനില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ ഷോട്ട് ഇന്നും ക്രിക്കറ്റ് ലോകത്തിനൊരു അത്ഭുതമാണ്. വിക്കറ്റിന് പിന്നില്‍ ധോണിയോളം പോന്നൊരു പ്രതിഭ ലോകക്രിക്കറ്റില്‍ അതിന് മുൻപും ശേഷവും ഉണ്ടായിട്ടില്ല എന്നാണ് വാസ്തവം.

ബോളിനോളം വേഗത സ്റ്റമ്ബിന് പുറകിലെ അയാളുടെ നീക്കങ്ങള്‍ക്കുമുണ്ടായിരുന്നു. റാഞ്ചിയില്‍ നിന്ന് വന്ന ഒരു പയ്യൻ ക്രിക്കറ്റ് ലോകത്തെ അതിശയിപ്പിച്ച കഥ മനോഹരമാണ്. അതുകൊണ്ട് തന്നെ അയാളുടെ ഓരോ പിറന്നാളും ആരാധകർക്ക് ആഘോഷമാണ്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

News

ഇന്ത്യയിലെ ആദ്യ ഐസിസിയുടെ ഓൾറൗണ്ടർ റെക്കോർഡ് നേടി ഹർദിക്ക്‌ പാണ്ഡ്യ

Published

on

By

ന്യൂഡൽഹി ; ടി20 ലോകകപ്പില്‍ ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത ഹര്‍ദിക് പാണ്ഡ്യയ്ക്ക് റെക്കോര്‍ഡ്. ഐസിസിയുടെ ടി20 ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ ഒന്നാമത് എത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന പെരുമയാണ് ഹര്‍ദിക് പാണ്ഡ്യയെ തേടിയെത്തിയത്. ടി20 ലോകകപ്പില്‍ 144 റണ്‍സും 11 വിക്കറ്റുകളുമായി മികച്ച ഓള്‍റൗണ്ട് പ്രകടനമാണ് ഹര്‍ദിക് പാണ്ഡ്യ പുറത്തെടുത്തത്.

ഫൈനലില്‍ ദക്ഷിണാഫ്രിക്ക ജയത്തിലേക്ക് നീങ്ങുന്നുവെന്ന തോന്നല്‍ സൃഷ്ടിച്ച്‌, മികച്ച ഫോമില്‍ കളിച്ചിരുന്ന ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഹെയ്ന്റിച്ച്‌ ക്ലാസന്റെ നിര്‍ണായക വിക്കറ്റ് കൊയ്ത് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കിയത് ഹര്‍ദിക്കിന്റെ ബൗളിങ് ആണ്. ഫൈനലില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് നിര്‍ണായക വിക്കറ്റുകളാണ് ഹര്‍ദിക് നേടിയത്.

17 വര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷം ടി20 ലോകകപ്പ് കിരീടം ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കാണ് ഹര്‍ദിക് വഹിച്ചത്. രണ്ടുപേരെ പിന്തള്ളിയാണ് ഹര്‍ദിക് ഐസിസിയുടെ ടി20 ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. ഹര്‍ദിക്കിന് 222 പോയിന്റുകളാണ് ഉള്ളത്. ഇതുവരെ ഒരു ഇന്ത്യന്‍ ഓള്‍റൗണ്ടറും ടി20 ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ ഒന്നാമത് എത്തിയിട്ടില്ല.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ടി ട്വന്റിയിൽ ഇനി അവരില്ല ; വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോലിയും രോഹിത് ശർമയും

Published

on

By

ബാർബഡോസ് ; വിരാട് കോലിക്കു തൊട്ടു പിന്നാലെ അന്താരാഷ്ട്ര ടി20-യില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ രോഹിത് ശർമയും. ബാർബഡോസില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച്‌ കിരീടം ചൂടിയതിനു പിന്നാലെയാണ് രണ്ട് സീനിയർ താരങ്ങളുടെയും വിരമിക്കല്‍ പ്രഖ്യാപനം. മത്സര വിജയശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് രോഹിത്തിന്റെ പ്രഖ്യാപനം.

ഫൈനല്‍ തന്റെ അവസാന മത്സരമായിരുന്നെന്നും വളരെ ആസ്വദിച്ചാണ് ടി20 മത്സരങ്ങള്‍ കളിച്ചതെന്നും രോഹിത് വ്യക്തമാക്കി. അന്താരാഷ്ട്ര ടി20-യോട് വിടപറയാൻ ഇതിലും മികച്ച സമയമില്ല. അതിന്റെ എല്ലാ നിമിഷങ്ങളും ആസ്വദിച്ചു. ആഗ്രഹിച്ച കപ്പ് നേടിയെന്നും രോഹിത് പറഞ്ഞു. അതേസമയം ഏകദിന, ടെസ്റ്റ് മത്സരങ്ങളില്‍ തുടരുമെന്നും രോഹിത് അറിയിച്ചു.

വിരാട് കോലിയും രോഹിത് ശർമയും ഒരുമിച്ച്‌ ടി20 ലോകകപ്പ് നേടുന്നത് ഇതാദ്യമാണ്. രോഹിത്തിന്റെ ക്യാപ്റ്റൻസിയില്‍ ഇന്ത്യ ഐ.സി.സി. ലോകകപ്പ് കിരീടം നേടുന്നതും ഇതാദ്യം. മത്സരത്തില്‍ 59 പന്തില്‍ 76 റണ്‍സ് നേടിയ കോലിയാണ് താരം. കോലി ഫൈനലിലെ താരമായപ്പോള്‍ എട്ട് മത്സരങ്ങളില്‍നിന്ന് മികച്ച ഇക്കണോമിയോടെ 15 വിക്കറ്റുകള്‍ പിഴുത ബുംറ ടൂർണമെന്റിലെ താരമായി. ഫൈനലില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 176 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് നിശ്ചിത ഓവറില്‍ 169-ല്‍ അവസാനിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

News

ടി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

Published

on

By

ദില്ലി ; ടി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ രംഗത്ത്. ഇന്ത്യക്കാകെ അഭിമാനമാണെന്നും ഓരോ ഇന്ത്യാക്കാരനും ഈ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നുമാണ് പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കുറിച്ച്‌ അഭിമാനം എന്നും മോദി കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം തന്നെ ഇന്ത്യയുടെ രണ്ടാം വിശ്വ വിജയത്തെ അഭിനന്ദിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്.

ടൂർണമെൻ്റിലുടനീളം ഗംഭീരമായ പ്രകടനം നടത്തിയടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങളെന്നാണ് രാഹുല്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചത്. സൂര്യകുമാർ യാദവിന്‍റെ ക്യാച്ചിനെയും രോഹിത് ശർമയുടെ നായക മികവിനെയും രാഹുല്‍ ദ്രാവിഡിന്‍റെ പരിശീലക മികവിനെയും രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മമ്മൂട്ടി, മോഹൻ ലാല്‍ തുടങ്ങി കേരളത്തിലെ രാഷ്ട്രീയ – സാംസ്കാരിക – ചലച്ചിത്ര മേഖലയിലെ പ്രമുഖരെല്ലാം ഇന്ത്യയുടെ വിശ്വ വിജയത്തെ വാഴ്ത്തി രംഗത്തെത്തെത്തി.

ടൂർണമെന്റില്‍ ഉടനീളം പുലർത്തിയ ആത്മവിശ്വാസവും മികവും കടുത്ത മത്സരം നേരിട്ട ഫൈനലിലും കൈവിടാതെ വിജയം കരസ്ഥാമാക്കാൻ ടീം ഇന്ത്യയ്ക്ക് സാധിച്ചെന്നും രാജ്യത്തിന് എന്തെന്നില്ലാത്ത ആനന്ദവും അഭിമാനവും പകരുന്ന ഈ വിജയം കായികമേഖലയില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാൻ പ്രചോദനമാകുമെന്നുമാണ് മുഖ്യമന്ത്രിയടക്കമുള്ളവർ പറഞ്ഞത്. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടി 20 ലോകകപ്പിന്‍റെ കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടത്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് സ്വന്തമാക്കിയത്. 2013 ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐ സി സി കിരീടം കൂടിയാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്.

ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ഇന്ത്യ 177 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹെന്റിച്ച്‌ ക്ലാസനാണ് (27 പന്തില്‍ 52) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 59 പന്തില്‍ 76 നേടിയ വിരാട് കോലിയാണ് കലാശക്കളിയിലെ താരം. ജസ്പ്രീത് ബുംറയാണ് ഈ ലോകകപ്പിലെ താരം.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: