ഇടുക്കി;നോണ്‍ ലൈബൈലിറ്റി സര്‍ട്ടിഫക്കറ്റ് (NLC)അനുവദിക്കുക,ഷെയര്‍ എഫ്ഡി ,എഫ്ബിഎസ് തുകകള്‍ നല്‍കുക,അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടുക്കി ജില്ല പോലീസ് സഹകരണ സംഘം ഓഫീസിന് മുന്നില്‍ റിട്ടേര്‍ഡ് എസ് ഐയുടെ പ്രതിഷേധം. മറയൂര്‍ പോലീസ് സ്റ്റേഷനില്‍...
തൊടുപുഴ;വാറണ്ടുകേസിലെ പ്രതിയെ തപ്പിപ്പോയപ്പോള്‍ കൈയ്യില്‍ കിട്ടിയത് പോലീസുകാരന്റെ ഭാര്യപിതാവിനെയും വനിത സുഹൃത്തിനെയും.തുടര്‍ന്ന് പീഡന കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് ഭീഷിണി.കേസ് ഒതുക്കാമെന്നും പറഞ്ഞ് കൈപ്പറ്റിയത് വന്‍തുക.അന്വേഷണത്തില്‍ പുറത്തുവന്നത് ആസൂത്രിത നീക്കം സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും.പിന്നാലെ സസ്പെന്‍ഷനും. കൈക്കൂലി...
ഇടുക്കി;മുരിക്കാശ്ശേരിയ്ക്ക് സമീപം ചെമ്പകപ്പാറയില്‍ 12 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ഇടുക്കി കൊന്നത്തടി പാറത്തോട് സ്വദേശികളായ പുല്ലന്‍കുന്നേല്‍ ജോഷി(43), ചന്ദ്രന്‍കുന്നേല്‍ ഷാജി(54) എന്നിവരാണ് അറസ്റ്റിലായത്. മുരിക്കാശ്ശേരി പോലീസ് ചെമ്പകപ്പാറയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ പിടിയിലായത്....
അടിമാലി;തിങ്കള്‍കാട് ഭാഗത്ത് കൊടുംവളവില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു.ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇക്കഴിഞ്ഞ രാത്രിയാണ് സംഭവം.മലപ്പുറംസ്വദേശികള് സഞ്ചരിച്ച ബസ് റോഡില്‍ നിന്നും തെന്നിമാറി, ഡിവൈഡറില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.ഏതാനും അടി കൂടി മുന്നോട്ടുപോയിരുന്നെങ്കില്‍ ബസ് അഗാതമായ ഗര്‍ത്തത്തിലേയ്ക്കായിരിക്കും പതിക്കുക....
ഇടുക്കി;ചെറുതോണി കരിമണലില്‍ ബൈക്കുയാത്രക്കാരനായ യുവാവിനെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ ലോറി ഡ്രൈവര്‍ പോലീസ് പിടിയില്‍. ചാലക്കുടി കൊടകര സ്വദേശി കോഴിക്കോടന്‍ വീട്ടില്‍ വിത്സന്റെ മകന് വിപിനനെ (29)യാണ് സംഭവവുമായി ബന്ധപ്പെട്ട് കരിമണല്‍ പോലീസ് അറസ്റ്റു ചെയ്തിട്ടുള്ളത്....