Connect with us

Uncategorized

ആളെ ഒളിപ്പിക്കും അള്ളുകളും ജീവനെടുക്കും ചുഴികളും, 16 മൃതദ്ദേഹങ്ങൾ കണ്ടെടുത്തു, പലവൻ പുഴയിൽ നിഗൂഡതകളുടെ നിറവെന്ന് ബിനു ഇളയിടത്ത്

Published

on

കോതമംഗലം:ആളെ ഒളിപ്പിയ്ക്കും അള്ളുകൾ,പെട്ടാൽ ജീവനെക്കും ചുഴികൾ.കാലിന്റെ അടിയിലെ മണ്ണും കവരുന്ന അടിയൊഴുക്കും.വടാട്ടുപാറയിലെ പലവൻപുഴ ആഴങ്ങളിൽ കാത്തുവച്ചിട്ടുള്ളത് നിഗൂഡതകളുടെ നിറവ്.

പലവൻ പുഴ കാണാൻ അടുത്തകാലത്ത് വിനോദ സഞ്ചാരികളുടെ പ്രവാഹം ശക്തമായിട്ടുണ്ട്.രാജ്യത്തിനകത്തും പുറത്തുനിന്നും ഉള്ളവരടക്കം ദിനംപ്രതി ഇവിടേയ്ക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയുണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാരിൽ നിന്നും ലഭിയ്ക്കുന്ന വിവരം.

തീരങ്ങളിലെ പച്ചപ്പും ചുറ്റുമുള്ള പ്രകൃതി ഭംഗിയുമാണ് ഇവിടുത്തെ പ്രധാന ആകർഷക ഘടകം.കുട്ടികൾക്കടക്കം ഇറങ്ങി നീന്തി കളിയ്ക്കാനും കുളിയ്ക്കാനും പറ്റിയ സ്ഥലങ്ങൾ ഈ പുഴയിൽ ഉണ്ടെന്നുള്ളതും ഇവിടേയ്ക്ക് വിനോദസഞ്ചാരികൾ എത്തുന്നതിന് കാരണമായിട്ടുണ്ട്.

വിനോദ സഞ്ചാരികളുടെ പ്രവാഹം വർദ്ധച്ചതോടെ ഇവിടെ അപടത്തിൽപ്പെടുന്നവരുടെ എണ്ണത്തിലും വർദ്ധനയുണ്ടായിട്ടുണ്ടെന്നാണ് ചൂണ്ടി കാണിയ്ക്കപ്പെടുന്നത്.സ്ഥല പരിചയമില്ലാത്തവർ പുഴയിൽ ഇറങ്ങുന്നതാണ് ജീവഹാനിയ്ക്ക് വഴി തെളിയ്ക്കുന്നതെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ.

ഇതുവരെ 16 ജീവനുകൾ ഇവിടെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും നിരവധി ജീവനുകൾ താനടക്കമുള്ള നാട്ടുകാരുടെ ഇടപെടൽ മൂലം രക്ഷിയ്ക്കാൻ കഴിഞ്ഞെന്നും പലവൻപടി സ്വദേശി ബിനു ഇളയിടത്ത് പറഞ്ഞു.

മരണപ്പെട്ട 16 പേരുയെും മൃതദ്ദേഹങ്ങൾ പുഴയുടെ ആഴങ്ങളിൽ നിന്നും കരയ്‌ക്കെത്തിയ്ക്കുന്നതിൽ നീന്തൽ വിദഗ്ധൻ കൂടിയായ ബിനു വഹിച്ച പങ്ക് നിർണ്ണായകമാണ്.

കാഴ്ചയിൽ നിശ്ചലമെന്ന് തോന്നുമെങ്കിലും പുഴയിൽ ശക്തമായ അടിയൊഴുക്കുണ്ട്.കാലിന്റെ അടിയിലെ മണ്ണുപോലും ഒഴുക്കിക്കൊണ്ടുപോകും വിധം ശക്തമാണ് ഇവിടുത്തെ അടിയൊഴുക്ക്.

തീരത്തിന് അടുത്തുതന്നെ ചുഴികളുണ്ട്.ഇതിൽ ആകപ്പെട്ടാൽ മരണം ഉറപ്പാണ്.35 അടിയിലേറെ ആഴത്തിൽ പാറക്കൂട്ടങ്ങളും അള്ളുകളും ഉണ്ട്. മുങ്ങി കാണാതാവുന്ന പലരുടെയും മൃതദ്ദേഹങ്ങൾ ഇത്തരം അള്ളുകളിൽ നിന്നാണ് ലഭിച്ചിട്ടുള്ളത്.

പലവൻകുത്ത് ഭാഗത്താണ് കൂടുതൽ പേരും അപടത്തിൽപ്പെടുന്നത്.പുഴയിലെ അടിയൊഴുക്കുമൂലം മുങ്ങിത്താഴുന്നവർ നിമിഷനേരം കൊണ്ട്് ആഴങ്ങളിലേയ്ക്ക് എത്തുകയും അള്ളുകളിൽ കുടുങ്ങുകയും ചെയ്യുന്നു.

സാമാന്യം തണുപ്പുള്ളതും കട്ടികൂടിയതുമാണ് ഇവിടുത്തെ വെള്ളം.ദിവസങ്ങളോളം നീളുന്ന തിരച്ചിലിന് ശേഷമാണ് ഇവിടെ നിന്നും മൃതദ്ദേഹങ്ങൾ കണ്ടെടുത്തിട്ടുള്ളത്.

ഉറ്റവർക്ക് എന്ത് സംഭവിച്ചു എന്നറിയാതെ തീരത്ത് നിലവിളിയും നിറകണ്ണുകളുമായി നിൽക്കുന്ന ,അപടത്തിൽ അകപ്പെട്ടവരുടെ ഉറ്റവരെ കാണുമ്പോൾ മനസിൽ വല്ലാത്ത വിഷമമാണ്.

അപ്പോൾ സ്വന്തം ജീവനെക്കുറിച്ചുപോലും ചിന്തിയ്ക്കാറില്ല,തിരച്ചിലിനായി പുഴയിലേയ്ക്ക് ചാടും.മുങ്ങിയാൽ പൊങ്ങിവരാൻ കഴിയുമെന്ന ഒരു ആത്മവിശ്വാം മാത്രമാണ് ആകെയുള്ള കൈമുതൽ.

ഫയർഫോഴ്‌സും പോലീസും റവന്യൂവകുപ്പ് അധികൃതരും എംഎൽഎയും പഞ്ചായത്ത് അംഗങ്ങളും ഉൾപ്പെടെയുള്ളവർ വലിയ പിൻതുണയാണ് നൽകുന്നത്.ബിനു വിശദമാക്കി.

ടൂറിസം വളരണം,അതിനായി പലവൻപുഴ കാണാൻ വിനോദ സഞ്ചാരികൾ എത്തണം.സ്ഥല പരിചയം ഉള്ള ആരെയെങ്കിലും കൂടെ കൂട്ടിയാൽ അവർക്ക് അപകട രഹിതമായി പുഴ കണ്ടും പ്രൃകൃതി സൗന്ദര്യം ആസ്വദിച്ചും മടങ്ങാം.

നീന്തൽ പഠിച്ചത് പലവൻപുഴയിലാണ്.ചെറുപ്പം മുതലെ ഈ പുഴയെ അടുത്തറിയാം.ചതിയ്ക്കില്ലന്ന് ഒരു വിശ്വാസം അന്നെ മനസിൽ ഉറച്ചതാണ്.പത്താംക്ലാസിൽ പഠിയ്ക്കുമ്പോഴാണ് ആദ്യമായി പുഴയിൽ തിരച്ചിലിന് ഇറങ്ങിയത്.അന്ന് സമപ്രായക്കാരന്റെ മൃതദ്ദേഹമാണ് കണ്ടെടുത്തത്.ഇപ്പോൾ 47 വയസ്സായി.

10 പേരെത്തിയാൽ തിരച്ചുപോകുമ്പോഴും 10 പേരുണ്ടാവണം.അത് ഒൻപതോ അതിലും താഴെയോ ആകരുത്.അതിന് വരുന്ന വിനോദ സഞ്ചാരികൾ നാട്ടുകാരുടെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാവണം.ദുരന്തം ഒഴിവാക്കാൻ എല്ലാവരും മുൻകരുതൽ എടുക്കാൻ തയ്യാറാവണം.

കൊച്ചിയിൽ നിന്നും എത്തുന്നവരാണ് അടുത്തകാലത്ത് കൂടുതലും അപകടത്തിൽപ്പെട്ടിട്ടുള്ളത്.കടലിലും കായിലിലും മറ്റും നീന്തിയുള്ള പരിചയം ഇവിടെ ഫലവത്താവില്ല എന്നതാണ് വാസ്തവം.

വെള്ളത്തിൽ മുങ്ങിത്താഴ്ന്ന്, മരണമുഖത്തുനിന്നും കഷ്ടപ്പെട്ട് ജീവൻ രക്ഷിച്ചിട്ടും കുത്തുവാക്കുകളും അധിക്ഷേപങ്ങളും നേരിട്ട സംഭവവും ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.ബിനു കൂട്ടിച്ചേർത്തു.രക്ഷാപ്രവർത്തനിലെ മികവിന് നിരവധി പുരസ്‌കാരങ്ങളും ബിനുവിനെ തേടിയെത്തിയിട്ടുണ്ട്.

വീഡിയോ കാണാം

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Uncategorized

ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

Published

on

By

ന്യൂഡൽഹി ; നീറ്റ് പരീക്ഷ ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധമാർച്ചിന് നേരെ പൊലീസ് ലാത്തി വീശി.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന് പരിക്കേറ്റു.

യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഡല്‍ഹി ജന്തർമന്ദിറില്‍ സംഘടിപ്പിച്ച മാർച്ചിന് നേരെയാണ് പൊലീസ് ലാത്തി വീശിയത്. നീറ്റ് ക്രമക്കേട്, അഗ്നിവീർ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യമുന്നിയിച്ച്‌ പാർലമെന്റ് മാർച്ച്‌ എന്ന നിലയില്‍ ദേശീയ അധ്യക്ഷൻ ബി.വി ശ്രീനീവാസ് നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്മാർ പ്രസംഗിച്ചു. തുടർന്ന് നേതാക്കളും പ്രവർത്തകരും ബാരിക്കേടുകളടക്കം മറികടന്ന് മാർച്ചുമായി മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോള്‍ പൊലീസ് ലാത്തി വീശുകയായിരുന്നു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

70 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും സൗജന്യ ആരോഗ്യ പരിരക്ഷ പ്രഖ്യാപിച്ച് രാഷ്ട്രപതി

Published

on

By

ഡൽഹി ; കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കീഴില്‍ എഴുപത് വയസിനു മുകളില്‍ പ്രായമുള്ള രാജ്യത്തെ എല്ലാ പൗരർക്കും ആരോഗ്യ പരിരക്ഷ ലഭ്യമാക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു അറിയിച്ചു.പാർലമെന്റിന്റെ ഇരുസഭകളുടേയും സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.

രാജ്യത്തുടനീളം 25,000 ജൻ ഔഷധി കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള നടപടികള്‍ ഊർജ്ജിതമായി പുരോഗമിക്കുകയാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. ആയുഷ്മാൻ ഭാരത്-പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ സൗജന്യ ആരോഗ്യ സേവനങ്ങള്‍ രാജ്യത്തെ 55 കോടിയോളം ജനങ്ങള്‍ക്ക് ലഭ്യമാകുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ലോകത്തെ ഏറ്റവും വലിയ പൊതുജനനിക്ഷേപ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത്-പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന. ഓരോ കുടുംബത്തിനും പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. ഈ സേവനത്തിന്റെ ഗുണഫലം 12 കോടിയോളം കുടുംബങ്ങള്‍ക്ക് ലഭിക്കും.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

കളിയിക്കാവിളയിലെ കൊലപാതകം: കൂടുതൽ പേർക്ക് പങ്കെന്ന് സൂചന

Published

on

By

തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമ കരമന സ്വദേശി ദീപുവിനെ കൊലപ്പെടുത്തിയതിൽ കൂടുതൽ ആളുകൾക്ക് പങ്കെന്ന് സൂചന. പാറശാല സ്വദേശി സുനിലിനായി തിരച്ചിൽ.

കൊല നടത്തുന്നതിന് മുമ്പ് ചൂഴാറ്റുകോട്ട അമ്പിളിക്ക് ആയുധങ്ങൾ എത്തിച്ച് നൽകിയത് നെയ്യാറ്റിൻകരയിലും പാറശാലയിലും സർജിക്കൽ ഷോപ്പ് നടത്തുന്ന സുനിലാണ് എന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.

കൈയിൽ ഗ്ലൗസ് ധരിച്ച ചൂഴാറ്റുകോട്ട അമ്പിളി ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തിയ ശേഷം കാറിൻ്റെ പിൻസീറ്റിലിരുന്ന് സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് കൃത്യം നടത്തുകയായിരുന്നു എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ . പിടിയിലായപ്പോൾ “കോല നടത്തിയത് ദീപു പറഞ്ഞിട്ടാണ്. ഇൻഷുറൻസ് തുക ലഭിക്കാൻ വേണ്ടിയായിരുന്നു കൊലപാതകം.” എന്നാണ് അമ്പിളി നൽകിയിരിക്കുന്ന മൊഴി.

എന്നാൽ കൂട്ടു പ്രതികളെ രക്ഷിക്കാനുള്ള അമ്പിളിയുടെ ശ്രമമാണ് ഇതിന് പിന്നിൽ എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.മുണ്ടും ഷർട്ടും മാത്രം ധരിക്കുന്ന അമ്പിളിക്ക് ടീ ഷർട്ടും പാന്റും വാങ്ങി നൽകിയത് പാറശാല സ്വദേശിയായ സുനിലാണ് എന്നാണ് പോലീസ് കരുതുന്നത്.

നിലവിൽ അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ ഇങ്ങനെ:

ജെസിബി വാങ്ങാൻ വലിയൊരു തുകയുമായി കോയമ്പത്തൂരിലേക്ക് പോകാനായിരുന്നു ദീപുവിൻറെ പദ്ധതി. ജെസിബി ഓപ്പറേറ്ററുമായി കളിയിക്കാവിള സ്റ്റേഷന് സമീപം കാത്തുനിൽക്കാം എന്ന് പറഞ്ഞ് മടങ്ങിയ അമ്പിളി കളിയിക്കാവിളയിൽ എത്തിയ ദീപുവിനെ പണത്തിനായി കൊലപ്പെടുത്തുകയായിരുന്നു.

ദീപുവിനെ കൊലപ്പെടുത്തി കഴിഞ്ഞാൽ കാറുമായി വന്ന് കൂട്ടാമെന്ന് സുനിൽ ഉറപ്പ് നൽകിയതായും പിന്നീട് വിളിച്ചപ്പോൾ സ്വിച്ച് ഓഫായിരുന്നു എന്നും അമ്പിളി മൊഴി നൽകിയിട്ടുണ്ട്.

കൊല നടത്തിയ ശേഷം കാറിൽ നിന്ന് ഇറങ്ങിയ അമ്പിളി കുഴിതുറയിൽ നിന്നും ഒരു ഓട്ടോറിക്ഷ പിടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് നടന്ന് ബസ്റ്റാൻഡിൽ എത്തി നേരെ വീട്ടിൽ പോയ പ്രതി പണം വീട്ടിൽ സൂക്ഷിച്ച ശേഷം ധരിച്ചിരുന്ന വസ്ത്രം ഊരിയെടുത്ത് കത്തിച്ചുകളഞ്ഞു.

ബാഗിൽ നിന്ന് പണം മാറ്റിയ ശേഷം ബാഗും കത്തിയും വീടിനടുത്തുള്ള പുഴയിൽ വലിച്ചെറിഞ്ഞു. കത്തിയ വസ്ത്രത്തിന്റെ ബാക്കിയും ഏഴ് ലക്ഷം രൂപയും ഇന്ന് അമ്പിളിയുടെ വീട്ടിൽ നിന്നും അന്വേഷണസംഘം കണ്ടെടുത്തു.

സുനിലിന്റെ പങ്ക് വ്യക്തമായ സ്ഥിതിക്ക് സുനിൽ നൽകിയ കൊട്ടേഷൻ ആണോ കൊലപാതകം എന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

വന്ദേഭാരത്തിന്റെ വേഗത കുറക്കാൻ നിർദ്ദേശവുമായി റെയിൽവേ

Published

on

By

ഡൽഹി ; വന്ദേഭാരത് ട്രെയിനുകളുടെ വേഗം കുറയ്ക്കാൻ റെയില്‍വേ പദ്ധതിയിടുന്നതായി റിപ്പോർട്ട്. വന്ദേഭാരതിനൊപ്പം ഗതിമാൻ എക്‌സ്പ്രസിന്റെയും വേഗം കുറയ്ക്കാനാണ് തീരുമാനം. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടി. ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 160 കിലോമീറ്ററില്‍ നിന്ന് 130 കിലോമീറ്ററായാണ് കുറയ്ക്കുന്നത്. ഇതിന് പുറമേ നോർത്ത് സെൻട്രല്‍ റെയില്‍വേ മറ്റ് നിരവധി ട്രെയിനുകളുടെ വേഗത കുറയ്ക്കാനും ഇതിനകം തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

ശതാബ്ദ്ധി എക്സ്‌പ്രസിന്റെ വേഗത 150 കിലോമീറ്ററില്‍ നിന്ന് 130 കിലോമീറ്ററായും കുറയ്ക്കും.  ഗതിമാൻ എക്സ്പ്രസ് (ട്രെയിൻ നമ്ബർ 12050/12049 ഡല്‍ഹി-ഝാൻസി-ഡല്‍ഹി), വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്ബർ 22470/22469 ഡല്‍ഹി-ഖജുരാഹോ-ഡല്‍ഹി), റാണി കമലാപതിയിലേക്കുള്ള രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ് സർവീസുകള്‍ (ട്രെയിൻ നമ്ബർ 20172/20171, ട്രെയിൻ നമ്ബർ 12002/12001 ഡല്‍ഹി-റാണി കമലാപതി-ഡല്‍ഹി) എന്നീ ട്രെയിനുകളുടെ വേഗതയാണ് കുറയ്ക്കുന്നത്.

വേഗത കുറയ്ക്കുന്നതോടെ ഈ ട്രെയിനുകളുടെ യാത്രാസമയം 25-30 മിനിറ്റ് വരെ വർദ്ധിക്കും. വേഗം കുറയ്ക്കല്‍ എത്രയും പെട്ടെന്ന് നടപ്പാക്കാനാണ് തീരുമാനം. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ട്രെയിനുകളുടെ വേഗത കുറയ്ക്കണമെന്ന് നേരത്തേ ആവശ്യം ഉയർന്നെങ്കിലും പലപല കാരണങ്ങളാല്‍ അത് നീണ്ടുപോവുകയായിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ വർദ്ധിപ്പിച്ചിട്ടും അടുത്തിടെ ഒന്നിലധികം ട്രെയിൻ അപകടങ്ങള്‍ ഉണ്ടായതാണ് വേഗം കുറയ്ക്കാനുള്ള തീരുമാനം പെട്ടെന്ന് നടപ്പാക്കാൻ അധികൃതരെ പ്രേരിപ്പിക്കുന്നതെന്നാണ് കരുതുന്നത്.

സിഗ്നല്‍ തകരാറുകളോ ലോക്കോ പൈലറ്റുമാരുടെ പിഴവോ ആണ് ഈ അപകടങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. വേഗതും പ്രിമിയം സൗകര്യങ്ങളുമായിരുന്നു വന്ദേഭാരതിന്റെ പ്രധാന സവിശേഷതകളായി ഉയർത്തിക്കാണിച്ചിരുന്നത്. തിക്കിലും തിരക്കിലും പെടാതെ ലക്ഷ്യസ്ഥാനത്ത് പെട്ടെന്ന് എത്താമെന്നതായിരുന്നു കൂടുതല്‍ യാത്രക്കാരെ വന്ദേഭാരതിലേക്ക് ആകർഷിച്ചത്. അതിനാല്‍ത്തന്നെ വേഗത വെട്ടിക്കുറയ്ക്കുമ്ബോള്‍ യാത്രക്കാർ എതിർപ്പുയർത്തുമോ എന്ന ഭയം റെയില്‍വേ അധികൃതർക്കുണ്ട്.

വന്ദേഭാരതിന്റെ വേഗത കുറയ്ക്കുന്നതിനനുസരിച്ച്‌ പാസഞ്ചർ ട്രെയിനുകള്‍ ഉള്‍പ്പടെയുള്ളവയുടെയും സമയം പുനക്രമീകരിക്കേണ്ടിയും വരും. ഇതും യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയേക്കും.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

വെള്ളം കലർന്ന ഡീസൽ അടിച്ച് കാറിന് തകരാർ ; ഇടപെട്ട് സുരേഷ്‌ഗോപി, കാർ ഉടമയ്ക്ക് 9894 നഷ്ടപരിഹാരം

Published

on

By

കോട്ടയം ; വെള്ളം കലര്‍ന്ന ഡീസല്‍ അടിച്ചതിന് പിന്നാലെ കാറിന് തകരാറുണ്ടായ സംഭവത്തില്‍ ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാര്‍ ഉടമയ്ക്കു ഡീസലിനു ചെലവായ പണവും അറ്റകുറ്റ പണിക്കു ചെലവായ തുകയും പമ്പുടമ മടക്കി നല്‍കി.

ഡീസല്‍ തുകയായ 3394 രൂപയും നഷ്ടപരിഹാരവും അടക്കം 9894 രൂപയാണ് നല്‍കിയത്. ഈ മാസം 17 ന് പാലാ കടപ്പാട്ടൂരുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പെട്രോള്‍ പമ്ബില്‍ നിന്നാണു ഡീസല്‍ അടിച്ചത്.

36 ലീറ്ററോളം ഡീസല്‍ കാറില്‍ അടിക്കുന്നതിനിടെ പലതവണ ബീപ് ശബ്ദം കേള്‍ക്കുകയും സൂചനാ ലൈറ്റുകള്‍ തെളിയുകയും ചെയ്തതായി പരാതിക്കാരന്‍ പറഞ്ഞു. പിന്നീട് കാര്‍ കമ്ബനിയുടെ വര്‍ക്ഷോപ്പില്‍ എത്തിച്ച്‌ പരിശോധിച്ചപ്പോഴാണ് ഡീസലില്‍ വെള്ളം ചേര്‍ന്നതായി കണ്ടെത്തിയത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: