Connect with us

Latest news

സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ: 2 പേരെ വധിച്ചു

Published

on

ജമ്മു കശ്മീരിർ: ബാരാമുള്ളയിൽ ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റു.

ബാരാമുള്ളയിലെ സോപോർ മേഖലയിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ എറ്റുമുട്ടലുണ്ടായത്.സോപോറിലെ ഹഡിപ്പോരയിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചതായാണ് ഉന്നത പോലീസ് ഉദ്യോഗസസ്ഥർ നൽകുന്ന സൂചന.

കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഞായറാഴ്ച രാത്രി ജില്ലയിലെ അരഗാം മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ട് എന്ന വിവരത്തെത്തുടർന്ന് സുരക്ഷാ സേന തിരച്ചിൽ നടത്തുകയും തിങ്കളാഴ്ച കേന്ദ്രഭരണ പ്രദേശമായ ബന്ദിപ്പോര ജില്ലയിൽ ഭീകരരും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്യ്തിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഭീകരർ വെടിയുതിർത്തതിനെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത് എന്നാണ് സുരക്ഷ ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞിരിക്കുന്നത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

ആസിഫ് അലിയെ അപമാനിച്ചിട്ടില്ല, വിശദീകരണമായി രമേശ് നാരായണൻ

Published

on

By

കൊച്ചി ; നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച്‌ സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം. എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ ‘മനോരഥങ്ങളു’ടെ ട്രെയ്ലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം.

പരിപാടിയില്‍ പങ്കെടുത്ത രമേശ് നാരായണന് പുരസ്കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാല്‍ ആസിഫ് അലിയില്‍നിന്ന് രമേശ് നാരായണൻ പുരസ്കാരം സ്വീകരിച്ചില്ലെന്നാണ് ആരോപണം. പകരം സംവിധായകൻ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയില്‍നിന്ന് പുരസ്കാരമെടുത്ത് ജയരാജിനു കൈമാറി.

തുടർന്ന് ജയരാജ് രമേഷ് നാരായണന് പുരസ്കാരം നല്‍കുകയായിരുന്നു. പുരസ്കാരം സ്വീകരിക്കുന്നതുപോയിട്ട് ആസിഫ് അലിയോട് സംസാരിക്കാനോ അദ്ദേഹത്തെ അഭിവാദ്യം ചെയ്യാനോ രമേശ് നാരായണൻ തയ്യാറായില്ലെന്നാണ് ആരോപണം.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ രൂക്ഷ വിമർശനമാണ് രമേശ് നാരായണനെതിരെ ഉയരുന്നത്. മോശം പെരുമാറ്റമാണ് രമേശ് നാരായണില്‍നിന്ന് ഉണ്ടായതെന്നും മാപ്പ് പറയണമെന്നുമാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെട്ടത്.

ഒരിക്കലും ബോധപൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘ആസിഫലിയാണ് അവാര്‍ഡ് തരുന്നതെന്ന് പോലും എനിക്കറിയില്ലായിരുന്നു. കുറേ താരങ്ങള്‍ക്ക് നടുവില്‍നിന്ന് ആസിഫലി ഓടിവന്ന് പുരസ്‌കാരം തന്നു. ജയരാജ് അവിടെ വേണം എന്ന് എനിക്കാഗ്രഹം ഉണ്ടായിരുന്നു.

അതിനാലാണ് അദ്ദേഹത്തെ ഞാന്‍ വേദിയിലേക്ക് വിളിച്ചത്. ഇതിനിടെ ആസിഫ് എങ്ങോ പോയി മറഞ്ഞു. ആസിഫും കൂടി അവിടെ ഉണ്ടായിരുന്നെങ്കില്‍ മൂവരും കൂടി ഒരു സ്‌നേഹപ്രകടനം ആകുമായിരുന്നു. അല്ലാതെ ഒരിക്കലും ബോധപൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചതല്ല. ആസിഫ് എനിക്ക് പ്രിയപ്പെട്ടയാളാണ്.

ആസിഫിന്റെ അഭിനയം എനിക്കേറെ ഇഷ്ടമാണ്. ആസിഫിനെ വിളിക്കാന്‍ ഇരിക്കുകയാണ്. തെറ്റുപറ്റിയെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കും. ദൈവസഹായം കൊണ്ട് എനിക്ക് എത്രയോ പുരസ്‌കാരം കിട്ടിയ ആളാണ് ഞാന്‍. പുരസ്‌കാരം ആഗ്രഹിച്ചല്ല അവിടെ പോയത്. എം.ടി വാസുദേവന്‍ നായരെ നമസ്‌കരിക്കണം എന്നാഗ്രഹിച്ചാണ് ഞാന്‍ അവിടെ പോയത്’ -രമേശ് നാരായണ്‍ പറഞ്ഞു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

സംസ്ഥനത്ത് മഴക്കെടുതി രൂക്ഷം: 4 പേർ മരിച്ചു.

Published

on

By

തിരുവനന്തപുരം: സംസ്ഥ‌ാനത്ത് മഴക്കെടുതിയിൽ 4 പേർ മരിച്ചു. പാലക്കാട് കണ്ണമ്പ്രയിൽ കനത്തമഴയെ  തുടർന്ന് വിടിൻ്റെ ചുമരിടിഞ്ഞ് വീണ്ടുണ്ടായ അപകടത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കൊട്ടേക്കാട് സ്വദേശികളായ അമ്മ സുലോചന, മകൻ രഞ്ജിത്ത് എന്നിവരാണ് മരിച്ചത്.

കണ്ണൂർ മട്ടന്നൂരിൽ വെള്ളക്കെട്ടിൽ വീണ വീട്ടമ്മ മരിച്ചു. ചൊക്ലിയിൽ വെള്ളക്കെട്ടിൽ വീണ വയോധികനും മരിച്ചു.

കോഴിക്കോട് ഫറോക്കിൽ ശക്തമായ കാറ്റിൽ വീട് തകർന്ന് അപകടം.വീട്ടമ്മയെ രക്ഷപ്പെടുത്തി.

മലപ്പുറത്ത് ബസിന് മുകളിൽ മരംവീണ് ഡ്രൈവർക്ക് പരുക്കേറ്റു. തൃശൂർ തളിക്കുളത്ത് തെങ്ങുവീണ് വീടുതകർന്ന് 3 പേർക്ക് പരുക്ക്.

തിരുവനന്തപുരം കുറവൻകോണത്ത് ഹോട്ടലിന്റെ മതിലിടിഞ്ഞ് വീണ് അപകടം. പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ഇനി ഒരു ഇടവേള: ദൗത്ത്വങ്ങൾക്ക് വിരാമമിട്ട് കേരള ഫയർഫോഴ്സിന്റെ സ്കൂബ ടിം

Published

on

By

തിരുവനന്തപുരം: ജോയിയെ തേടിയുള്ള തിരിച്ചിലിന് വിരാമമിട്ട് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ് ഫയർഫോഴ്സിന്റെ സ്കൂബ ടിം.

തോട്ടിലിറങ്ങിയപ്പോൾ ഉണ്ടായ ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കാൻ ആദ്യം ജനറൽ ആശുപത്രിയിൽ ചികിത്സയും, പിന്നാലെ കോവളത്തെ കടലിലെ ഉപ്പുവെള്ളത്തിലിറങ്ങി ഒരു കുളിയും.

3 ദിവസം മുൻപായിരുന്നു ശുചീകരണ തൊഴിലാളിയായ ജോയിയെ തേടി സ്കൂബ ടീം തോട്ടിൽ ഇറങ്ങിയത്. 40 പേരാണ് അപ്പോൾ തിരച്ചിൽ സംഘത്തിൽ ഉണ്ടായിരുന്നത്.

ജോയിയെ ജീവനോടെ കണ്ടെത്താൻ സാധിച്ചില്ലെങ്കിലും 3 ദിവസം പഴക്കമുള്ള മൃതശരീരം ആംബുലൻസിലേക്ക് മാറ്റിയ ശേഷമാണ്   ഉദ്യമങ്ങൾക്ക് വിരാമമിട്ടത്.ഇന്നലെ ഉച്ചതിരിഞ്ഞ് ജനറൽ ആശുപത്രിയിൽ വിവിധ ആരോഗ്യപ്രശ്നങ്ങൾ മൂലം ഡോക്ടർമാരെ കണ്ട ശേഷമായിരുന്നു സംഘത്തിൻറെ മടക്കം.

അടുത്ത ദൗത്യത്തിൽ വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി: പോലീസുകാരനെതിരെ പരാതി

Published

on

By

കണ്ണൂർ: കോട്ടയിൽ പോലീസുകാരൻ കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതായി പരാതി.കണ്ണൂർ കോട്ടയിൽ സുരക്ഷാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെതിരെയാണ് കമിതാക്കളുടെ പരാതി.

സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടാതിരിക്കാൻ 27,000 രൂപ ആവശ്യപ്പെട്ടു എന്നാണ് കണ്ണൂർ കൊല്ലം സ്വദേശികൾ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്. ഇമെയിൽ വഴിയാണ് പെൺകുട്ടി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ ഇയാൾ കഴിഞ്ഞ 8വർഷമായി കണ്ണൂർ ടൂറിസം ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന ആളാണ്.  നിലവിൽ ടൂറിസം ആസ്വദിക്കാൻ എത്തുന്ന ആളുകളുടെ സുരക്ഷ ചുമതലകൾ നിർവഹിക്കേണ്ട ഒരു ഉദ്യോഗത്തിനെതിരയാണ് ഇത്തരത്തിൽ ഒരു ആരോപണം ഉയർന്നിരിക്കുന്നത്.

കോട്ടയിൽ എത്തുന്ന കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയശേഷം പെൺകുട്ടിയുടെ ഫോൺ നമ്പർ കൈക്കലാക്കുകയും, നമ്പറിലേക്ക് സ്വകാര്യ ദൃശ്യങ്ങൾ അയച്ചുകൊടുത്ത ശേഷം പണം ആവശ്യപ്പെട്ടു എന്നുമാണ് പരാതിയിൽ ഉയർന്നിരിക്കുന്ന ആരോപണം.

നേരത്തെയും സമാനമായ പരാതികൾ പോലീസുകാരനെതിരെ ഉയർന്നിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ നിലവിൽ അന്വേഷണം നടക്കുന്നുണ്ട്. ഈ പോലീസുകാരനെതിരെ തന്നെ ലഭിച്ച കൊല്ലം സ്വദേശിയുടെ പരാതിയിലും നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്.

കണ്ണൂർ സ്വദേശിയിൽ നിന്നും 3,000 രൂപ വാങ്ങുകയും പിന്നിട് 27,000 രൂപ ആവശ്യപ്പെട്ടു എന്നുമാണ് പരാതി.

ഒപ്പമുള്ള ടൂറിസം വകുപ്പ് പോലിസുകാരൻ്റെ നമ്പറാണ് ഇതിനായി നൽകിയത് എന്നാണ് കരുതുന്നത്.

ഈ പോലീസുകാരനും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബന്ധമുണ്ടോ എന്നും, ഇത് ഇരുവരും ചേർന്നുള്ള തട്ടിപ്പാണോ എന്നും പോലീസ് സംഘം സംശയിക്കുന്നുണ്ട്.നിലവിൽ സിറ്റി പോലീസ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

അമേരിക്കൻ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയായി ഡോണള്‍ഡ് ട്രംപിനെ പ്രഖ്യാപിച്ചു

Published

on

By

ന്യൂയോർക്ക് ; അമേരിക്കൻ പ്രസിഡൻറ് സ്ഥാനാർത്ഥിയായി ഡോണള്‍ഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ റിപ്പബ്ലിക്കൻ പാർട്ടി.പാർട്ടിയുടെ ദേശീയ കണ്‍വെൻഷനിലായിരുന്നു പ്രഖ്യാപനം. വെടിവെയ്പില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ട്രംപ് വെടിയേറ്റ വലതുചെവിയില്‍ ബാൻഡേജ് ധരിച്ചാണ് കണ്‍വെൻഷനില്‍ പങ്കെടുത്തത്.

ഫ്ലോറിഡ ഗവർണർ റോണ്‍ ഡിസാന്റിസ്, സൗത്ത് കാരലൈന മുൻ ഗവർണറും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി തുടങ്ങിയ മുൻനിര നേതാക്കള്‍ പങ്കെടുക്കുന്ന കണ്‍വെൻഷൻ വ്യാഴാഴ്ച അവസാനിക്കും.

അതേസമയം, അമേരിക്കൻ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ജെ ഡി വാൻസിനെ പ്രഖ്യാപിച്ചു. സമഗ്ര കൂടിയാലോചനകള്‍ക്ക് ശേഷമാണ് 39കാരനായ വാൻസിനെ തെരഞ്ഞെടുത്തതെന്ന് ഡോണള്‍ഡ് ട്രംപ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി അറിയിച്ചു.

രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കടുത്ത പരാമർശങ്ങള്‍ നടത്തുന്ന വ്യക്തിയാണ് ജെ ഡി വാൻസ്‌. നിലവില്‍ ഒഹായോ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന യുഎസ് സെനറ്ററാണ് വാൻസ്. ജെ ഡി വാൻസിന്റെ ഭാര്യ ഉഷ ചിലുകുരി വാൻസ്‌ ഇന്ത്യൻ വംശജയാണ്. നേരത്തെ ട്രംപിന്റെ കടുത്ത വിമർശകനായിരുന്നു വാൻസ്‌.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: