Connect with us

Latest news

കാഴ്ച മറച്ച് മഞ്ഞ്, ചെന്നുപെട്ടത് കാട്ടാനയുടെ കാൽക്കീഴിൽ ; തുമ്പികൈക്ക് അടിച്ചെന്നും രക്ഷപെട്ടത് ഭാഗ്യം കൊണ്ടെന്നും യുവാക്കൾ ; സംഭവം മൂന്നാറിൽ

Published

on

മൂന്നാർ:മഞ്ഞ് ചതിച്ചു.ചെന്നെത്തിയത് കാട്ടാനയുടെ കാൽക്കീഴിൽ.തുമ്പികൈകൊണ്ടുള്ള അടിയേറ്റു,വലിച്ചുവാരി നിലത്തടിക്കാനും ശ്രമം.പരിക്കേറ്റ യുവാക്കൾ ആശുപത്രികളിൽ ചികത്സ തേടി.നടയാറിലും ചിന്നക്കാലിലുമായി വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് യുവാക്കൾക്കാണ് ആന ആക്രമണത്തിൽ പരിക്കേറ്റിട്ടുള്ളത്.ഇതിൽ ഒരാൾ ഇതര സംസ്ഥാന തൊളിലാളിയാണ്.

നടയാർ എസ്റ്റേറ്റിലെ സുമിത്ത് കുമാറി(18)നും ചിന്നക്കനാലിൽ താമസിക്കുന്ന മധ്യപ്രദേശ് സ്വദേശി സതീഷ് ദുർവേഗി(24)നുനേരെയാണ് ആനകളുടെ ആക്രമണം ഉണ്ടായത്.വ്യാഴാഴ്ച പുലർച്ചെയാണ് സതീഷിന് നേരെ ആക്രമണമുണ്ടായത്.അന്നെദിവസം രാത്രി 10.30 തോട് അടുത്ത് വീടിന് സമീപം വച്ചാണ് നടയാറിൽ സുമിത്ത് കുമാറിന് നേരെ ആക്രമണം ഉണ്ടായത്.മഞ്ഞ് വ്യാപിച്ചിരുന്നതിനാൽ ഇരുവരും ആന നിൽക്കുന്നത് കാണാതെ മുന്നോട്ടുനീങ്ങി ,മുന്നിൽ അകപ്പെടുകയായിരുന്നു.

മൂന്നാറിൽ നിന്നും സുമിത്ത് വീട്ടിലേക്ക് വരുന്ന വഴിക്കാണ് ആനയുടെ മുന്നിൽപ്പെട്ടത്. തൊട്ടടുത്തെത്തിയപ്പോഴാണ് മുന്നിൽ വഴിമുടക്കി നിൽക്കുന്ന ആനയെ സുമിത് കാണുന്നത്.നിലവിളിയോടെ തിരിഞ്ഞോടുന്നതിനിടെ ആന തൂബിക്കൈ നീട്ടി തന്നെ അടിച്ചെന്നും ഇതിന്റെ ആഘാതത്തിൽ തെറിച്ച് വീഴുകയായിരുന്നെന്നും സുമിത്ത് പറയുന്നു.

ഏലക്കാട്ടിൽ പതിച്ച തന്നെ ആന തൂമ്പികൈ എത്തിച്ച് പിടികൂടാൻ നോക്കിയെന്നും ഭാഗ്യകൊണ്ടാണ് രക്ഷപെട്ടതെന്നും സുമിത് വീട്ടുകാരോടും ബന്ധുക്കളോടും വ്യക്തമാക്കി.കരച്ചിൽക്കേട്ട് എത്തിയ പരിസരപ്രദേശത്തെ താമസക്കാർ ഒച്ചവച്ച് ആനയെ അകറ്റിയ ശേഷമാണ് സുമിത്തിനെ ആശുപത്രിയിൽ എത്തിച്ചത്.ടാറ്റാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സുമിത്തിന്റെ വലത് കാലിന് പൊട്ടലുണ്ട്.

രാവിലെ 8 മണിയോടെ വീട്ടുസാമനങ്ങൾ വാങ്ങാൻ ഇറങ്ങിയപ്പോളാണ് സതീഷ് ആനയുടെ മുന്നിൽപ്പെട്ടത്.ഓടി രക്ഷപെടുന്നതിനുള്ള ശ്രമത്തിനിടെയാണ് സതീഷിന് അടിയേറ്റത്.പുറത്ത് പരിക്കേറ്റിട്ടുണ്ട്.

ആന ആക്രമണത്തിൽ നിന്നും പരിക്കുകളോടെയാണെങ്കിലും രക്ഷപെടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇരുവരും.മൂന്നാറിലെ തോട്ടം മേഖലയിൽ കാട്ടാന കൂട്ടവും പുലികളും ഭീതിപരത്തി തുടങ്ങിയിട്ട് വർഷങ്ങളായി.ഇനിയും ഉത്തരവാദിത്വപ്പെട്ടവർ അനങ്ങാപ്പാറ നയം സ്വീകരിച്ചാൽ നിരവധി ജീവനുകൾ തന്നെ നഷ്ടപ്പെടുന്നതിന് സാധ്യത ഉണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

1 / 2
2 / 2

Advertisement

Latest news

പയ്യോളിയിൽ പെൺമക്കളെ വിഷം നൽകി കൊലപ്പെടുത്തി; പിതാവ് റെയിൽവേ ട്രാക്കിൽ ജീവനൊടുക്കി, ദുരൂഹത തുടരുന്നു

Published

on

By

കോഴിക്കോട്: പയ്യോളിയിൽ 2 പെണ്മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി.

അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം പുതിയോട്ടിൽ വള്ളിൽ സുമേഷ് (42), മക്കളായ ജ്യോതിക (10) ഗോപിക (15), എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ 8.30ന് പരശുറാം എക്സ്പ്രസ് കടന്നുപോയതിന് പിന്നാലെയാണ് സുമേഷിന്റെ മൃതദേഹം വീടിനോട് ചേർന്നുള്ള ട്രാക്കിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം തിരിച്ചറിയുകയും വീട്ടിലെത്തി നടത്തിയ പരിശോധനയിൽ 2 പെൺമക്കളെയും വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.

പെൺകുട്ടികൾക്ക് വിഷം നൽകിയശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയായ സ്വപ്ന വർഷങ്ങൾക്ക് മുൻപ് കോവിഡ് ബാധിച്ച് മരിച്ച ശേഷം സുമേഷ് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

ആത്മഹത്യയുടെ കാരണങ്ങൾ പോലീസ് അന്വേഷിച്ച് വരുകയാണ്. കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നതായോ കട ബാധ്യതകൾ ഉണ്ടായിരുന്നതായോ അറിയില്ല എന്നാണ് ബന്ധുക്കളുടെ വിശദീകരണം. കുട്ടികളുടെ മരണം സംബന്ധിച്ച കാര്യങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷമേ പറയാൻ സാധിക്കൂ എന്നാണ് പോലീസ് പറയുന്നത്. മേൽ നടപടികൾ സ്വികരിച്ചു വരുന്നു.

1 / 2
2 / 2

Continue Reading

Latest news

യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; പിന്നിൽ സാമ്പത്തിക തർക്കം എന്ന് സൂചന, തിരച്ചിൽ ഊർജിതമാക്കി പോലീസ്

Published

on

By

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തി അജ്ഞാത സംഘം.

കാറിൽ എത്തിയ അഞ്ചംഗ സംഘമാണ് ഊരൂട്ടുകാല, ഖാദി ബോര്‍ഡ് ഓഫീസിന് സമീപം ചരല്‍കല്ലുവിളവീട്ടില്‍ ഷണ്‍മുഖന്‍ ആശാരിയുടെയും രാജലക്ഷ്മിയുടെയും മകന്‍ ആദിത്യന്‍ (23) നെ വെട്ടിപ്പരിക്കൽപ്പിച്ചത്.

കൊടങ്ങാവിള കവലയ്ക്ക് സമീപം ബുധനാഴ്ച രാത്രി 8 മണിക്കായിരുന്നു സംഭവം.അമരവിളയിലെ ഒരു സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ആദിത്യന്‍.

പണമിടപാട് കാര്യങ്ങൾ പറഞ്ഞുതീർക്കാം എന്ന വ്യാജേന യുവാവിനെ ബൈക്കിൽ വിളിച്ചു വരുത്തുകയും ആദിത്യനുമായി വാക്ക് തർക്കവും ഒന്നും തള്ളും ഉണ്ടായതിനെത്തുടർന്ന് യുവാക്കൾ ചേർന്ന് ആക്രമിക്കുകയുമായിരുന്നു, എന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.

വെട്ടേറ്റത്തിന് പിന്നാലെ ആദിത്യൻ റോഡിൽ വീഴുകയും നാട്ടുകാർ ഓടി കൂടിയതിനെ തുടർന്ന് ആക്രമിസംഘം കാർ ഉപേക്ഷിച്ച് കടന്ന് കളയുകയുമായിരുന്നു. ആക്രമണത്തിനിടയിൽ കാറിന്റെ ചില്ല് തകർന്നിട്ടുണ്ട്.

പ്രതികൾക്കായി പോലീസ് തിരക്കിൽ ഊർജിതമാക്കി.ആദ്യത്തിന്റെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

1 / 2
2 / 2

Continue Reading

Latest news

ബൊട്ടാണിക്കൽ ഗാർഡന്റെ പ്രവർത്തനം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ; നടപടി വേണമെന്ന ആവശ്യം ശക്തം

Published

on

By

  ഉണ്ണികൃഷ്ണൻ വാസുദേവൻ

‌മൂന്നാർ: ഡി.റ്റി.പി.സി യുടെ ഗവൺമെന്റ് ബൊട്ടാണിക്കൽ ഗാർഡൻ പ്രവർത്തനാനുമതി കരസ്ഥമാക്കിയതിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.

 

“വലിയ വിനോദസഞ്ചാര പ്രാധാന്യമുള്ള മൂന്നാറിൽ ബോട്ടാണിക്കൽ ഗാർഡൻ സന്ദർശിക്കാൻ ദിവസവും ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്.

പ്രകൃതിദുരന്തത്തിൽ തകർന്ന മൂന്നാർ ഗവൺമെന്റ് ആർട്സ് കോളേജിന്റെ കെട്ടിട അവശിഷ്ടങ്ങൾ വന്ന് പതിച്ച ഗാർഡന് എങ്ങനെയാണ് ഇത്തരത്തിലുള്ള പ്രവർത്തനാ അനുമതി ലഭിച്ചത് എന്നതിൽ സമഗ്ര അന്വേഷണം നടത്തണം.

നിരവധി വിനോദസഞ്ചാരികളെത്തുന്ന വലിയ വരുമാനമുണ്ടായിട്ടും ബൊട്ടാണിക്കൽ ഗാർഡനിൽ വിനോദസഞ്ചാരികളുടെ ജീവനും സുരക്ഷക്കും യാതൊരു വിലയും കൽപിക്കാത്ത നടത്തിപ്പുകാരുടെ താളത്തിന് ഒത്ത് കുടപിടിക്കുന്ന സമീപനമാണ് ദുരന്തനിവാരണസമിതിക്കും പോലീസ്, പഞ്ചായത്ത്, റവന്യൂ അധികാരികളടക്കമുള്ളവർ സ്വീകരിക്കുന്നത്.

 

ഭരണപ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും ഇതിനെതിരെ പ്രതികരിക്കാത്തത് ജനങ്ങളോട് യാതൊരു പ്രതിബദ്ധയും തങ്ങൾക്കില്ല എന്നതിന്റെ തെളിവാണ്.

മൂന്നാറിൽ ഏതൊരു നിർമ്മാണപ്രവർത്തനങ്ങൾക്കും റവന്യൂ എൻ.ഒ.സി നിർബന്ധമാണെന്നിരിക്കേ ഈ ഗാർഡനിലെ ചെറുതും വലുതും താത്കാലികവുമായ നിർമ്മാണപ്രവൃത്തികൾക്ക് എൻ.ഒ.സി കരസ്ഥമാക്കിയിട്ടുണ്ടോ എന്ന് സംശയം ബലപ്പെടുത്തുന്ന സമീപനമാണ് ഡി.റ്റി.പി.സി സെക്രട്ടറിയുമായി ടെലിഫോണിൽ വിവരങ്ങൾ ആരാഞ്ഞപ്പോൾ ലഭിച്ചത്.

മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളുടെ പണം മാത്രം പ്രതീക്ഷിച്ച് യാതൊരു സുരക്ഷാസംവിധാനങ്ങളും ഇല്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ആര് നടപടിയെടുക്കും എന്ന  ചോദ്യമാണ് ഇപ്പോൾ അവശേഷിക്കുന്നത്”.തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരൻ ഉന്നയിക്കുന്നത്.

1 / 2
2 / 2

Continue Reading

Latest news

കള്ളാട് കൊലപാതകം; തെളിവുകളുടെ അഭാവം വെല്ലുവിളി, പ്രതിയെക്കുറിച്ച് സൂചനയില്ല, അന്വേഷണം ഊർജിതമെന്നും പോലീസ്

Published

on

By

കോതമംഗലം ; ചേലാട് കളളാട് വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ കണ്ടെത്തുന്നതിനുള്ള പോലീസ് നീക്കം പ്രതിസന്ധിയിൽ.

തെളിവുകളുടെ അഭാവമാണ് പ്രധാനമായും പോലീസ് അന്വേഷണം വഴിമുട്ടാൻ കാരണമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

കള്ളാട് ചെങ്ങമനാട്ട് എല്യാസിൻ്റെ ഭാര്യ സാറാമ്മ (72) യാണ് കൊല്ലപ്പെട്ടത്. ഈ മാസം 25-ന് പകൽ ഒന്നരക്കും മൂന്നിനുമിടയിലാണ് അരും കൊല നടന്നതെന്നാണ് ലഭ്യമായ വിവരം.

തലയ്ക്ക് അടിയേറ്റതിനെത്തുടർന്നുള്ള മരണമെന്നാണ് ‘ആദ്യം പുറത്തുവന്ന വിവരം , സംഭവ ദിവസം രാത്രിയിൽ പോലിസ് നടത്തിയ വിശദമായ പരിശോധനയിൽ കഴുത്തിൽ12 സെൻ്റീമീറ്റർ നീളത്തിൽ, ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിരുന്നു.

ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി നടത്തിയ പരിശോധകൾക്കു ശേഷമാണ് പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്. പോലീസ് നായ കൊല നടന്ന വീട്ടിൽ നിന്നും മണം പിടിച്ച്, സമീപത്തെ കീരംപാറ കവല വരെ ഓടി,തിരിച്ചു പോവുകയായിരുന്നു..

സാറാമ്മ ധരിച്ചിരുന്ന 6 പവൻ വരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കൾ പോലീസിനെ അറിയിച്ചിട്ടുണ്ട്, സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സമീപവാസിയായ ടാപ്പിംഗ് തൊഴിലാളിയെ പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തിട്ടുള്ളതായും അറിയുന്നു.

മരുമകൾ വീട്ടിലെത്തിയപ്പോഴാണ് സാറാമ്മയെ അനക്കമറ്റ നിലയിൽ വീട്ടിലെ ഡൈനിംഗ് ടേബിളിന് സമീപം കണ്ടെത്തിയത്. മുറിയിൽ മഞ്ഞപ്പൊടി വിതറിയിരുന്നു..

ആഭരണത്തിനായിട്ടായിരിക്കാം കൊല നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.

സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലന്നും അന്വേഷണം പുരോഗമിക്കുകയാ ണെന്നും പോലീസ് അറിയിച്ചു.

1 / 2
2 / 2

Continue Reading

Latest news

ലോകസഭ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രിൽ 26ന് പൊതു അവധി

Published

on

By

തിരുവനന്തപുരം ; ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ മാസം 26-ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു.

സർക്കാർ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ അടക്കം എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്ബളത്തോടുകൂടിയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.അവധി ദിവസം ശമ്ബളം നിഷേധിക്കുകയോ കുറവു ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു.

കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയിടങ്ങളില്‍ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തണം.

1 / 2
2 / 2

Continue Reading

Trending

error: