Connect with us

News

വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണത്തെച്ചൊല്ലി തർക്കം;മൂവാറ്റുപുഴയിൽ 120 വൈദ്യുതവകുപ്പ് ജീവനക്കാർ അറസ്റ്റിൽ

Published

on

മൂവാറ്റുപുഴ: വൈദ്യൂത വകുപ്പ് ജീവനക്കാരും റവന്യൂവകുപ്പ് അധികൃതരും തമ്മിൽ തർക്കം,സംഘർഷം.കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനിയർ അടക്കം 120 പേർ അറസ്റ്റിൽ.

ഇന്നലെ മൂവാറ്റുപുഴയിലാണ് സംഭവം.വൈദ്യുതഭവൻ ഓഫിസിന് മുന്നിൽ വില്ലേജ് ഓഫിസ് കെട്ടിടം നിർമ്മാണം ആരംഭിച്ചത് കെഎസ്ഇബി ജീവനക്കാർ തടയുകയായിരുന്നു.ഇതെത്തുടർന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ കെ ആർ രാജീവ് അടക്കം 120 വൈദ്യൂത വകുപ്പ് ഉദ്യാഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു.ഇതിന് പിന്നാലെ നഗരത്തിൽ വൈദ്യുതി തടസ്സപ്പെട്ടു.ഇതും സംഘർഷവുമായി ബന്ധമുണ്ടോ എന്നും സംശയമുയർന്നിട്ടുണ്ട്.

അരമനപ്പടിക്ക് സമീപമുള്ള കെഎസ്ഇബി നമ്പർ വൺ ഓഫിസിനു മുന്നിലായി റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ സ്മാർട്ട് വില്ലേജ് ഓഫിസ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു.

വില്ലേജ് ഓഫിസ് നിർമിക്കാൻ കലക്ടർ നിർദേശം നൽകിയതിനെ തുടർന്ന് റവന്യു വകുപ്പ് നിർമാണം ആരംഭിച്ചു.പിന്നാലെ റവന്യു വകുപ്പ് ഭൂമികയ്യേറി എന്നു കാണിച്ച് കെഎസ്ഇബി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഏപ്രിൽ 4ന് ഊർജ്ജ സെക്രട്ടറിയും റവന്യു സെക്രട്ടറിയും ചേർന്നുള്ള ഉന്നതാധികാര സമതിയുടെ നിർദ്ദേശം കോടതി ആരാഞ്ഞിരുന്നു.ഹൈപവർ കമ്മിറ്റിയുടെ തീരുമാനം വരുന്നതുവരെ തൽസ്ഥിതി തുടരാനും കോടതി നിർദേശിച്ചിരുന്നു.

കോടതി നിർദ്ദേശം ലംഘിച്ചാണ് റവന്യൂവകുപ്പ് കെട്ടിട നിർമാണം ആരംഭിച്ചിട്ടുള്ളതെന്നും ഇത് അംഗീകരിയ്ക്കില്ലന്നും ആരോപിച്ചാണ് കെഎസ്ഇബി ജീവനക്കാർ പ്രതിഷേധവുമായി എത്തിയത്.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

പെരിയാർ മലിനമാക്കുന്ന കമ്പനികൾ അടച്ചുപൂട്ടുക: കർഷക മോർച്ച

Published

on

By

കൊച്ചി: ഭാരതീയ ജനതാ കർഷക മോർച്ച എറണാകുളം ജില്ലാ നേതൃയോഗം നടത്തി.കർഷകമോർച്ച ജില്ലാ പ്രസിഡൻ്റ് മനോജ് ഇഞ്ചൂർ അദ്ധക്ഷത വഹിച്ച യോഗം ബിജെപി ജില്ലാ പ്രസിസന്റ് അഡ്വ. കെ.എസ് ഷൈജു ഉദ്ഘാടനം ചെയ്തു.

ബിജെപി ജില്ലാ പ്രസിസന്റ് അഡ്വ. കെ.എസ് ഷൈജുവിൻ്റെ വാക്കുകൾ ഇങ്ങനെ

“കേന്ദ്ര സർക്കാർ നടപ്പിലാക്കിയട്ടുള്ള കർഷക അനുകുല പദ്ധതികൾ പലതും സംസ്ഥാന സർക്കാർ നടപ്പിലാക്കാൻ തയ്യാറാവുന്നില്ല. മലയോര മേഖലകളിൽ വന്യമൃഗ ശല്യം കൊണ്ട് കർഷകർ പൊറുതി മുട്ടിയിരിക്കുകയാണ്.

നിരവധി കർഷകരുടെ ജീവനും നഷ്ടപ്പെട്ടിട്ടുണ്ട്. തീരദേശ മേഖലകളിലാണെങ്കിൽ മത്സ്യ,നെൽ കർഷകരും തീരാ ദുഃഖത്തിലാണ്.

2018 ലെ പ്രളയത്തിന് ശേഷം വേമ്പനാട്ട് കായൽ ഏക്കൽ വന്നടിഞ്ഞ് ആഴം കുറഞ്ഞിരിക്കുകയാണ്.പെരിയാറിന്റെ കരകളിലുള്ള ചില കുത്തക കമ്പനികൾ പെരിയാറിലേക്ക് രാസജലം ഒഴുക്കുന്നതിൽ യാതൊരു നിയന്ത്രണവുമില്ല.

പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് വെറും നോക്കുകുത്തിയായി മാറിയിരിക്കുന്നു. സംസ്ഥാന സർക്കാർ കർഷകരെ ശത്രുത മനോഭാവത്തോടെ കാണുകയാണ്.”

കർഷകർക്ക് ആത്മവിശ്വാസമുണ്ടാവുന്ന നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്നും കർഷകമോർച്ച ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

പ്രകൃതിക്ഷോഭത്തിൽ കനത്ത വിളനാശം സംഭവിച്ചവർക്കും വിഷജലം കൊണ്ട് കഷ്ടവും നഷ്ടവും സംഭവിച്ച മത്സ്യ കർഷകർ, വന്യമൃഗശല്ല്യത്താൽ പെറുതി മുട്ടുന്നവർ, ഇവരെല്ലാവരും പാവപ്പെട്ട കർഷകരാണ്.

ഇവർക്കെല്ലാം അടിയന്തിരമായി അർഹമായ നഷ്ട പരിഹാരം നൽകുവാൻ സംസ്ഥാന സർക്കാർ മുന്നോട്ട് വരണമെന്ന് കർഷകമോർച്ച ജില്ലാ നേതൃയോഗത്തിൽ അദ്ദേഹം കൂട്ടി ചേർത്തു,

കോതമംഗലം മുതൽ കൊച്ചി കായലോരം വരെ നടക്കുന്ന പെരിയാർ സാരംക്ഷണ യാത്ര ഓഗസ്റ്റ് രണ്ടാം വാരത്തിൽ നടത്താനും യോഗത്തിൽ ജില്ലാ കമ്മറ്റി തീരുമാനിച്ചു.

ബിജെപി ജില്ലാ സെക്രട്ടറിയും മോർച്ച പ്രഭാരിയുമായ ആർ സജികുമാർ,സോഷിൽ മീഡിയ സംസ്ഥാന കമ്മറ്റി പി എച്ച് ശൈലേക്ഷ്, ജനറൽ സെക്രട്ടറിമാരായ സി.എം ബിജു, കെ.ആർ വേണുഗോപാൽ: വൈസ് പ്രസിഡൻറ് മാർ ആയ മുരളി കുമ്പളം,കെ.ആർ ജയപ്രസാദ് സെക്രട്ടറിമാരായ എം.ഐ സാജു, അജയൻ തേവയക്കൽ: സതീഷ് മാർട്ടിൻ, അഡ്വ.രൂപേക്ഷ്:എബിൻ രാജ് എന്നിവർ സംസാരിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

മഴ ദുരിതം: മണികണ്ഠൻചാൽ കരകവിഞ്ഞൊഴുകി, ഒറ്റപ്പെട്ട് ഗ്രാമവാസികൾ

Published

on

By

കോതമംഗലം: ജില്ലയുടെ കിഴക്കൻ മേഖലയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാൽ ചപ്പാത്ത് മുങ്ങി. ഉറിയംപെട്ടി, വെള്ളാരംകുത്ത് എന്നീ ആദിവാസി കോളനികളും, മണികണ്ഠൻ ചാൽ ഗ്രാമവും ഇതോടെ ഒറ്റപ്പെട്ടു.

ഇന്ന് തുടർച്ചയായി പെയ്ത മഴയെ തുടർന്നാണ് മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിനടിയിലായത്. ഒഴുക്ക് ശക്തമാണെങ്കിലും ബദൽ സംവിധാനമായി വഞ്ചിയിറക്കി ആളുകളെ അക്കരെയിക്കരെ കടത്തുവാനുള്ള ശ്രമം പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്.

വർഷക്കാലത്ത് ചപ്പാത്ത് മുങ്ങി ഗതാഗതം മുടങ്ങുന്നത് പതിവായ ഇവിടെ ചപ്പാത്ത് ഉയർത്തിപ്പണിയാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ആസിഫ് അലിയെ അപമാനിച്ചിട്ടില്ല: വിശദീകരണവുമായി സംഗീത സംവിധായകൻ രമേശ് നാരായണൻ

Published

on

By

  1. തിരുവനന്തപുരം: ആസിഫ് അലിയെ അപമാനിക്കാൻ ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് തുറന്ന് പറഞ്ഞ് സംഗീത സംവിധായകൻ രമേശ് നാരായണൻ. നടൻ ആസിഫ് അലിയെ നായകനാക്കി കവി എം.ടി വാസുദേവൻ നായരുടെ ഒൻപതു കഥകളെ ആസ്പദമാക്കി ഒരുങ്ങിയ മനോരഥങ്ങളുടെ ട്രൈലെർ ലോഞ്ചിനിടെ പരിപാടിയിൽ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെ ആണ് നിയോഗിച്ചിരുന്നത്.

എന്നാൽ അദ്ദേഹത്തിന്റെ കൈയിൽ നിന്നും പണ്ഡിറ്റ് രമേശ് നാരായണൻ പുരസ്‌കാരം സ്വികരിക്കാൻ തയാറായില്ലെന്നാണ് ഉയരുന്ന ആക്ഷേപം.ആസിഫിന്റെ കൈയിൽനിന്ന് പുരസ്‌കാരമെടുത്ത് സംവിധായകൻ ജയരാജിന് കൈമാറിയതാണ് ആരോപണങ്ങൾക്ക് തുടക്കമിട്ടത്.

സംഭവം സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടതിന് പിന്നാലെ രമേശ് നാരായണനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഗീത സംവിധായകനായ രമേശ് നാരായണൻ തന്നെ രംഗത്ത് വന്നത്.

ജയരാജ് സംവിദാനം ചെയ്യുന്ന ചിത്രത്തിന് സംഗീത സംവിധാനം ഒരുക്കിയത് താൻ ആണെന്നും, ട്രെയ്‌ലർ ലോഞ്ചിന്റെ സമയം വേദിയിലേക്ക് ക്ഷണിക്കാതിരുന്നത് വിഷമമുണ്ടാക്കിയെന്നും, മാധ്യമങ്ങളോട് തുറന്നുപറഞ്ഞ രമേശ് നാരായണൻ ആസിഫ് അലിയെ താൻ അപമാനിച്ചിട്ടില്ലെന്നും ആളുകൾക്ക് അങ്ങനെ തോന്നിയതിൽ ക്ഷേമ ചോദിക്കുന്നുവെന്നും വ്യക്തമാക്കി.

രമേശ് നാരായണന്റെ പ്രതികരണം ഇങ്ങനെ

“ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിന് സംഗീതമൊരുക്കിയത് ഞാനാണ്.ട്രെയ്‌ലർ ലോഞ്ചിന് വേദിയിലേക്കു ക്ഷണിക്കാതിരുന്നത് ചെറിയ വേദനയുണ്ടാക്കി.

അതിനുശേഷം തിരുവനന്തപുരത്തേക്ക് പോകണ്ട സാഹചര്യം ഉണ്ടായി. വിഷമം അശ്വതിയെ അറിയിക്കുകയും ചെയ്യ്തിരുന്നു.

ആസിഫിനെ ഞാൻ അപമാനിച്ചട്ടില്ല.കണ്ടുനിന്നവർക്ക് അങ്ങനെ തോന്നിയെങ്കിൽ ക്ഷേമ ചോദിക്കുന്നു.

ആസിഫ് മൊമന്റോ തരാനാണ് വന്നത് എന്ന് എനിക്കറിയില്ലായിരുന്നു.

അനൗൺസ്മെൻും എനിക്ക് കേൾക്കാൻ സാധിച്ചില്ല.ജയരാജാണ് എന്നെ സിനിമയിലേക്ക് ക്ഷണിച്ചത്.

പക്ഷേ വേദിയിൽ എല്ലാ സംവിധായകരെയും ക്ഷണിച്ചപ്പോൾ എന്നെയും വിളിക്കാതിരുന്നത് ചെറിയ വിഷമം ഉണ്ടാക്കി. എനിക്ക് വലുപ്പച്ചെറുപ്പമില്ല. ആസിഫ് ആണ് അവാർഡ് നൽകുന്നത് എന്നത് എനിക്കറിയില്ലായിരുന്നു.

ആസിഫ് എന്റെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ്. തെറ്റുപറ്റിയെങ്കിൽ മാപ്പ് ചോദിക്കും. എനിക്ക് മാപ് ചോദിക്കാൻ യാതൊരു മടിയുമില്ല.

സത്യം മനസ്സായിലാക്കാതെയുള്ള സൈബർ ആക്രമണങ്ങളിൽ വിഷമമുണ്ട്.ഒരു മനുഷ്യനെ അപമാനിക്കാൻ എനിക്ക് സാധിക്കില്ല”എന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.പുരസ്ക്കാരം പ്രതീക്ഷിച്ചിരുന്നില്ല എന്നും തന്നെ ഏറെ സ്വാധീനിച്ച ഒരു വ്യക്തിയായ എം.ഡി വാസുദേവൻ നായരുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ സാധിച്ചത് തന്നെ വലിയ അംഗീകരമാണെന്നും അദ്ദേഹം പറഞ്ഞു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

സംസ്ഥനത്ത് മഴക്കെടുതി രൂക്ഷം: 4 പേർ മരിച്ചു.

Published

on

By

തിരുവനന്തപുരം: സംസ്ഥ‌ാനത്ത് മഴക്കെടുതിയിൽ 4 പേർ മരിച്ചു. പാലക്കാട് കണ്ണമ്പ്രയിൽ കനത്തമഴയെ  തുടർന്ന് വിടിൻ്റെ ചുമരിടിഞ്ഞ് വീണ്ടുണ്ടായ അപകടത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കൊട്ടേക്കാട് സ്വദേശികളായ അമ്മ സുലോചന, മകൻ രഞ്ജിത്ത് എന്നിവരാണ് മരിച്ചത്.

കണ്ണൂർ മട്ടന്നൂരിൽ വെള്ളക്കെട്ടിൽ വീണ വീട്ടമ്മ മരിച്ചു. ചൊക്ലിയിൽ വെള്ളക്കെട്ടിൽ വീണ വയോധികനും മരിച്ചു.

കോഴിക്കോട് ഫറോക്കിൽ ശക്തമായ കാറ്റിൽ വീട് തകർന്ന് അപകടം.വീട്ടമ്മയെ രക്ഷപ്പെടുത്തി.

മലപ്പുറത്ത് ബസിന് മുകളിൽ മരംവീണ് ഡ്രൈവർക്ക് പരുക്കേറ്റു. തൃശൂർ തളിക്കുളത്ത് തെങ്ങുവീണ് വീടുതകർന്ന് 3 പേർക്ക് പരുക്ക്.

തിരുവനന്തപുരം കുറവൻകോണത്ത് ഹോട്ടലിന്റെ മതിലിടിഞ്ഞ് വീണ് അപകടം. പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ഇനി ഒരു ഇടവേള: ദൗത്ത്വങ്ങൾക്ക് വിരാമമിട്ട് കേരള ഫയർഫോഴ്സിന്റെ സ്കൂബ ടിം

Published

on

By

തിരുവനന്തപുരം: ജോയിയെ തേടിയുള്ള തിരിച്ചിലിന് വിരാമമിട്ട് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ് ഫയർഫോഴ്സിന്റെ സ്കൂബ ടിം.

തോട്ടിലിറങ്ങിയപ്പോൾ ഉണ്ടായ ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കാൻ ആദ്യം ജനറൽ ആശുപത്രിയിൽ ചികിത്സയും, പിന്നാലെ കോവളത്തെ കടലിലെ ഉപ്പുവെള്ളത്തിലിറങ്ങി ഒരു കുളിയും.

3 ദിവസം മുൻപായിരുന്നു ശുചീകരണ തൊഴിലാളിയായ ജോയിയെ തേടി സ്കൂബ ടീം തോട്ടിൽ ഇറങ്ങിയത്. 40 പേരാണ് അപ്പോൾ തിരച്ചിൽ സംഘത്തിൽ ഉണ്ടായിരുന്നത്.

ജോയിയെ ജീവനോടെ കണ്ടെത്താൻ സാധിച്ചില്ലെങ്കിലും 3 ദിവസം പഴക്കമുള്ള മൃതശരീരം ആംബുലൻസിലേക്ക് മാറ്റിയ ശേഷമാണ്   ഉദ്യമങ്ങൾക്ക് വിരാമമിട്ടത്.ഇന്നലെ ഉച്ചതിരിഞ്ഞ് ജനറൽ ആശുപത്രിയിൽ വിവിധ ആരോഗ്യപ്രശ്നങ്ങൾ മൂലം ഡോക്ടർമാരെ കണ്ട ശേഷമായിരുന്നു സംഘത്തിൻറെ മടക്കം.

അടുത്ത ദൗത്യത്തിൽ വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: