M4 Malayalam
Connect with us

News

മദർ തെരേസ പെയിൻ & പാലിയേറ്റീവ് കെയർ പദ്ധതി;കുട്ടമ്പുഴ പഞ്ചായത്തിന് പാലിയേറ്റീവ് വാഹനം കൈമാറി

Published

on

കോതമംഗലം:ആന്റണി ജോൺ എം എൽ എ യുടെ മദർ തെരേസ പെയിൻ & പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഭാഗമായി കുട്ടമ്പുഴ പഞ്ചായത്തിന് പാലിയേറ്റീവ് വാഹനം കൈമാറി.

ആന്റണി ജോൺ എം എൽ എ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുള്ള സാന്ത്വന പരിചരണ പദ്ധതിയായിട്ടുള്ള മദർ തെരേസ പെയിൻ & പാലിയേറ്റീവ് കെയർ പദ്ധതി.

നിയോജക മണ്ഡലത്തിൽ മദർ തെരേസ പെയിൻ & പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഭാഗമായി കൂടുതൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് തുടർച്ചയിൽ പാലിയേറ്റീവ് വാഹനം ഉൾപ്പെടെയുള്ള സൗകര്യം ഒരുക്കി നൽകും.

അതോടൊപ്പം തന്നെ സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിക്കുന്ന വോളന്റിയർമാർക്ക് പരിശീലന പരിപാടികൾ ഉൾപ്പെടെ ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.

ഈ പദ്ധതിയുടെ ഭാഗമായി തന്നെ നേരത്തെ നെല്ലിക്കുഴി പഞ്ചായത്തിന് പാലിയേറ്റീവ് വാഹനം കൈമാറിയിരുന്നു.കുട്ടമ്പുഴയിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന് വാഹനത്തിന്റെ താക്കോൽ കൈമാറി.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി മോഹനൻ,ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി,പഞ്ചായത്ത് മെമ്പർമാരായ കെ എ സിബി,ബിനേഷ് നാരായണൻ,ഡെയ്സി ജോയി,ആലീസ് സിബി,കുട്ടമ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ശിവൻ,കെ റ്റി പൊന്നച്ചൻ,റ്റി സി റോയി,കെ ജെ ജോസ് എന്നിവർ സന്നിഹിതരായിരുന്നു.

 

1 / 1

Advertisement

Latest news

ഹൃദ്യരോഗികളുടെ ചികിത്സ പ്രതിസന്ധിയിൽ: കുടിശിക തുക 140 കോടിയിലേറെ, ശാസ്ത്ര ക്രിയ ഉപകരണങ്ങളുടെ വിതരണം നിർത്തി കമ്പനികൾ

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കൽ കോളേയ്ജ്ലെ ഹൃദയ ശസ്ത്രക്രിയ ഗുരുതര പ്രതിസന്ധിയില്‍.കോഴിക്കോട് , കോട്ടയം മെഡിക്കല്‍ കോളജുകളില്‍ 3 ദിവസത്തേയ്ക്കുളള ഉപകരണങ്ങളുടെ സ്റ്റോക്ക് മാത്രമാണ് നിലവിലുള്ളത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആന്‍ജിയോപ്ളാസ്റ്റി നിലച്ചിട്ട് ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. 19 ആശുപത്രികളിലെയായി 143 കോടി രൂപ കുടിശിക തുക പിന്നിട്ടതോടെ ഒന്നാം തിയതി മുതൽ കമ്പനികൾ ഹൃദയ ശസ്ത്രക്രിയ ഉപകണങ്ങളുടെ വിതരണംപൂർണമായി നിർത്തിവക്കുകയായിരുന്നു.

തിരുവനന്തപുരം പൂഴനാട് സ്വദേശി മണിയനെ നെഞ്ച് വേദനയെ തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രേവേശിപ്പിച്ചെങ്കിലും ആന്‍ജിയോപ്ളാസ്റ്റി നടത്താതെ തിരികെ അയച്ചതായും പിന്നാലെ ശസ്ത്രക്രിയ നടത്താനിരുന്ന 13 പേരെ പറഞ്ഞുവിട്ടതായും ആക്ഷേപമുയർന്നിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് 49 കോടി, കോഴിക്കോട് മെഡിക്കല്‍ കോളജ് 23 കോടി, കോട്ടയം മെഡിക്കല്‍ കോളജ് 17 കോടി, എറണാകുളം ജനറല്‍ ആശുപത്രി 10 കോടി എന്നിങ്ങനെയാണ് നൽകാനുള്ള തുക.

പരിയാരം, ആലപ്പുഴ മെഡിക്കല്‍ കോളജുകളിലും പാലക്കാട് ജില്ലാ ആശുപത്രിയിലും കുടിശിക തുക നല്കിയതോടെ വിതരണം പുനർസ്ഥാപിച്ചു.

1 / 1

Continue Reading

Latest news

മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണ്ണമി ഉത്സവം;ഭക്തനതിരക്ക് രൂക്ഷം, ഏര്‍പ്പെടുത്തിയിട്ടുള്ളത് വിപുലമായ ക്രമീകരണങ്ങള്‍

Published

on

By

കുമളി;പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവിയില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം ആഘോഷ ചടങ്ങുകള്‍ ഇന്ന് പുലര്‍ച്ചെ ആരംഭിച്ചു.

വര്‍ഷത്തില്‍ ഒരിക്കല്‍ ചിത്രാപൗര്‍ണ്ണമി നാളില്‍ മാത്രം ഭക്തര്‍ക്ക് പ്രവേശനമുള്ള ഈ ക്ഷേത്രത്തിലെ ഉത്സവം കേരളവും തമിഴ്നാടും സംയുക്തമായാണ് നടത്തുന്നത്. ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ ഉത്സവനാളില്‍ കേരളം, തമിഴ്നാട് ശൈലികളിലെ പൂജകളാണ് നടത്തുന്നത്.

അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്.
രാവിലെ ആറു മണി മുതല്‍ ഒന്നാം ഗേറ്റിലൂടെ ഭക്തരെ കയറ്റിവിടാന്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ ക്ഷേത്ര പരിസരത്ത് ഭക്തജനത്തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.

ഉച്ചക്ക് 2.30 ന് ശേഷം ആരെയും മലമുകളിലേക്ക് കയറ്റിവിടില്ല. വൈകിട്ട് 5.30 ന് ശേഷം ക്ഷേത്രപരിസരത്ത് ആരെയും തുടരാന്‍ അനുവദിക്കില്ലന്ന് ജില്ല ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

രാവിലെ 4 മണി മുതല്‍ ഇരു സംസ്ഥാനങ്ങളിലെയും പൂജാരിമാര്‍, സഹായികള്‍ എന്നിവരെ ക്ഷേത്രത്തിലേക്കു കടത്തിവിട്ടിരുന്നു. അഞ്ചുമണിയോടെ ട്രാക്ടറുകളില്‍ ഭക്ഷണവും കയറ്റിവിട്ടു.

ഓരോ ട്രാക്ടറുകളിലും ആറു പേര്‍ക്ക് സഞ്ചരിയ്ക്കുന്നതിനാണ് അനുമതി നല്‍കിയിരുന്നത്.
സുരക്ഷയുടെ ഭാഗമായി റിക്കവറി വാഹനം, അസ്‌ക ലൈറ്റ് എന്നീ സൗകര്യങ്ങളോടെ കൊക്കരകണ്ടത്ത് ദുരന്ത ലഘൂകരണ യൂണിറ്റ് സജ്ജമാക്കിയിട്ടുണ്ട്.

പ്രഥമശുശ്രൂഷ നല്‍കാന്‍ മെഡിക്കല്‍ സംഘം, കാര്‍ഡിയോളജിസ്റ്റ് എന്നിവരുടെ സേവനവും ആംബുലന്‍സ് സൗകര്യവും മലമുകളില്‍ ഏര്‍പ്പെടുത്തിയിരുന്നു.

1 / 1

Continue Reading

Latest news

ഗൃഹനാഥനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടി:ലാഭവിഹിതം നൽകാമെന്നും വാഗ്ദാനം, 2 പേർ പിടിയിൽ

Published

on

By

ഏറ്റുമാനൂർ: ഗൃഹനാഥനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവം. ഇതര സംസ്ഥാനക്കാരായ 2 പേർ പിടിയിൽ.

ഹരിയാന സ്വദേശിയായ ഹരിദാസ് (38), മഹാരാഷ്ട്ര സ്വദേശിയായ ദിപിൻ രാംദാസ് ശിർക്കാർ (39) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇവരും സുഹൃത്തുക്കളും ചേർന്ന് പേരൂർ തെള്ളകം സ്വദേശിയുടെ കൈയ്യിൽ നിന്നും 11,51,200 രൂപ തട്ടിയെടുത്തെന്നാണ് കേസ്.

എലൈറ്റ് ക്യാപ്പിറ്റൽ എഫ്.എക്സ് എന്ന കമ്പനിയിൽ പണം നിക്ഷേപിച്ചാൽ നിക്ഷേപിക്കുന്ന തുകയ്ക്ക് ഒരു ശതമാനം ലാഭമുണ്ടാക്കാം എന്ന് വിശ്വാസിപ്പിച്ചായിരുന്നു തട്ടിപ്പ്.

പണം നഷ്ട്ടപ്പെട്ടന്ന് ബോദ്ധ്യമായതിനെ തുടർന്ന് ഗൃഹനാഥന്റെ പരാതിയിൽ പോലീസ് കേസെടുത്തു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ പണം ഇവരുടെ അക്കൗണ്ടിലേക്ക് ചെന്നതായി കണ്ടെത്തുകയും പ്രതികളെ ഹരിയാനയിൽ നിന്നും പിടികൂടുകയുമായിരുന്നു

1 / 1

Continue Reading

Latest news

ഭക്ഷണം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ മുന്നില്‍ പത്തിവിടര്‍ത്തി രാജവെമ്പാല; ഞെട്ടലില്‍ കുടുംബവും നാട്ടുകാരും; സംഭവം ഇടുക്കി തൊമ്മന്‍കുത്തില്‍

Published

on

By

തൊടുപുഴ;ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോള്‍ എന്തോ ശബ്ദം കേട്ടു,തിരിഞ്ഞുനോക്കുമ്പോള്‍ കാണുന്നത് പത്തിവിടര്‍ത്തി നില്‍ക്കുന്ന പാമ്പിനെ.ഉടന്‍ കുട്ടികളെ പുറത്തിറക്കി.പിന്നാലെ വനംവകുപ്പ് അധികൃതരെ വിവരം അറയിച്ചു.അവരെത്തി ,പാമ്പിനെ വീട്ടില്‍ നിന്നും മാറ്റിയപ്പോഴാണ് സമാധാനമായത്.

വീടിനുള്ളില്‍ പട്ടാപ്പകല്‍ രാജവെമ്പാലയെ കണ്ട സംഭവത്തില്‍ തൊമ്മന്‍കുത്ത് പുത്തന്‍പുരയ്ക്കല്‍ തങ്കപ്പന്റെ വിവരണം ഇങ്ങിനെ.വീട്ടിലെ ഡൈനിംഗ് ഹാളില്‍ ഇന്നലെ രാവിലെ 9.15 ഓടെയാണ് തങ്കപ്പന്‍ രാജവെമ്പാലയെ കണ്ടെത്തിയത്.

വിവവരം അറയിച്ചത് പ്രകാരം പാമ്പുപിടിത്തത്തില്‍ പരിശീലനം ലഭിച്ചിട്ടുള്ള വെണ്‍മണി സ്വദേശി കാമി, വനപാലകരായ പി.ജി.സത്യപാലന്‍, രാജിമോള്‍ ബാലകൃഷ്ണന്‍, പി.പി.ചന്ദ്രന്‍, സുമോദ് എന്നിവര്‍ ചേര്‍ന്ന് പാമ്പിനെ പിടികൂടി,കുളമാവ് വനത്തില്‍ തുറന്നുവിട്ടു.പത്തടി നീളവും 4 കിലോഗ്രാം തൂക്കവുമുണ്ടായിരുന്നു.

 

1 / 1

Continue Reading

Latest news

കായിക താരത്തെ മർദ്ദിച്ചു: പിന്നാലെ കയ്യും കാലും അടിച്ചോടിച്ചു ,മൂന്നംഗ സംഘത്തിനെതിരെ പരാതി

Published

on

By

മലപ്പുറം: നിലമ്പൂര്‍ കരുളായിയില്‍ കായിക താരത്തെ മര്‍ദ്ദിച്ചതായി പരാതി. കഴിഞ്ഞ ദേശീയ സ്കൂള്‍ കായിക മേളയില്‍ റിലേ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച കരുളായി വരക്കുളം സ്വദേശി മുഹമ്മദ് ഷാനിനാണ് മർദ്ദനമേറ്റത്.

ഫുട്ബോള്‍ കളിക്കാനായി ഷാന്‍ സൈക്കിളില്‍ പോകുമ്പോള്‍ തെറ്റായ ദിശയിലെത്തിയ ബൈക്ക് ഇടിക്കുകയും കൈക്കും കാലിനും ഗുരുതരമായി പരുക്കേറ്റ് നിലത്ത് വീണ ഷാനിനെ ബൈക്കിലുണ്ടായിരുന്ന 3 പേരും ചേര്‍ന്ന് ആക്രമിക്കുകയുമായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

മൂന്നംഗ സംഘത്തിൻറെ മർദ്ദനത്തിൽ ഷാനിന്റെ കയ്യിലെയും കാലിലെയും എല്ലിന് പൊട്ടൽ സംഭവിച്ചു. പരിക്കേറ്റ ഷാനിനെ ആദ്യം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

ഷാനിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന 3 പേർക്കെതിരെ പൂക്കാട്ടുംപാടം പോലീസ് കേസെടുത്തു.

1 / 1

Continue Reading

Trending

error: